Wednesday, July 09, 2008

ഭാഗം- 3 : എം.ടിയുടെ നായിക- നായക കഥാപാത്രങ്ങള്‍ എന്തു ചെയ്തു

മരണം എന്ന കോമാളി


ഇവാന്‍ ഇല്ലിച്ചിന്‍റെ മരണം (Death of Invan Illich) എന്ന ലിയോ ടോള്‍സ്റ്റോയിയുടെ പ്രകൃഷ്ടകൃതിയില്‍ ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന ആസന്നമരണന്‍റെ അനാഥത്വവും ഏകാന്തതയുമെന്ന ഗംഭീരപ്രമേയം എംടിയുടെ കാഥിക പ്രജ്ഞയെ ഏതാണ് ആവേശിച്ച മട്ടാണ്. അതിന്‍റെ മലയാളം പതിപ്പുകള്‍ (പകര്‍പ്പുകള്‍) ഒന്നും രണ്ടുമല്ല എം.ടി യുടെ ചിത്രങ്ങളില്‍. ‘സുകൃത’ത്തിലെ രവിശങ്കര്‍, ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ യിലെ വൃദ്ധന്‍ എന്നിവര്‍ ഉദാഹരണങ്ങളില്‍ ചിലതു മാത്രം.


‘ ആരണ്യക’ ത്തിലെ നെടുമുടി വേണുതരിപ്പിച്ച കിഴവന്‍ കഥാപാത്രത്തേയും ഇവിടെ ഓര്‍ക്കാം. ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ യിലെ മരിപ്പിക്കലുകാരന്‍ (കുതിരവട്ടം) ഒരു നല്ല കഥാ‍പാത്രമാണ്. പക്ഷെ അയാളുടെ മരണത്തെ എംടി സെന്‍റിമെന്‍റലൈസ് ചെയ്ത് വഷളാക്കി കളഞ്ഞു.
ഈ ജനുസ്സില്‍ പെട്ട എം.ടി ചിത്രങ്ങളില്‍ എല്ലാം കൊണ്ടും മികച്ചത് ‘സുകൃതം’ തന്നെയാണ്. പക്ഷെ ആ ചിത്രത്തില്‍ നരേന്ദ്രപ്രസാദ് അവതരിപ്പിക്കുന്ന ഒരു പോസ്റ്റ് മോഡേണ്‍ ഡോക്ടരുണ്ടല്ലോ, ഒരു നവീന ജീവന്‍ മശായ്!!


ആ കഥാപാത്രത്തിന്‍റെ- അഥവാ നടന്‍റെ- ഭ്രാന്തന്‍ ചേഷ്ഠകളും അയാളുടെ ഹോളിസ്റ്റിക് ചികിത്സയെന്ന പരിഹാസ്യമാവിധം അവിശ്വസനീയമായ ‘മൃത്യുഞ്ജയ’വുമൊക്കെ പടത്തിന്‍റെ നട്ടെല്ലാ‍യ യാതാര്‍ത്ഥ്യപ്രതീതിയെത്തന്നെ തകിടം മറിച്ചുകളഞ്ഞു.
അതോടെ ഇതിഹാസത്തിലെ കചദേവയാനീകഥയുടെ ദുര്‍ബലമായ പഠനഭേദമായിത്തീര്‍ന്നു ‘സുകൃതം’ എന്ന മികച്ചതാവേണ്ടിയിരുന്ന തിരക്കഥ ശാന്തീകൃഷ്ണയുടെ ദേവയാനിയും ഗൌതമിയുടെ ശര്‍മ്മിഷ്ഠയും മനോജ് കെ ജയന്‍റെ യയാതിയും മമ്മൂട്ടിയുടെ കചനും! പോരേ പൂരം. !
ഇങ്ങനെയൊക്കെയാണെങ്കിലും ഈ ചിത്രത്തിലെ അവസാന രംഗം ഒരു മികച്ച ദൃശ്യാനുഭവമാണെന്ന് പറയാതെ വയ്യ.

അപകടകരമായ കാല്പനീകത:

പുരാണേതിഹാസങ്ങളിലും (വൈശാലി) പുരാവൃത്തത്തിലും (പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ) ചരിത്രത്തിലും (ഇനിയും വരാനിരിക്കുന്ന ‘പഴശ്ശിരാജ എന്ന ചിത്രം) ഒക്കെ നടത്തിയ സര്‍ഗ്ഗാത്മകമായ ഇടപെടലുകളിലൂടെ തന്‍ റേ പതിവ് വള്ളുവനാടന്‍ ഫ്യൂഡല്‍ പ്രമേയങ്ങള്‍ക്ക് പുരാവൃത്തപദവിയും പുരാണ പരിവേഷവും നല്‍കുകയായിരുന്നു എം.ടി എന്ന ചലച്ചിത്രകാരന്‍.

തന്‍റെ പരിമിതമായ കാല്‍പ്പനീക പ്രമേയങ്ങളെ വിദൂരഭൂതകാലത്തിന്‍റെ ഭാഗമായി കാണാനുള്ള കാല്‍പ്പനീക സഹജമായ ഗൃഹാതുരതയും ഭൂതകാലാഭിരതിയുമാണ് എംടിയുടെ വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍ മുതലായ ചിത്രങ്ങളുടെ നിര്‍മ്മാണ വസ്തുക്കള്‍. പക്ഷെ ഈ മൂന്ന് ചിത്രങ്ങളിലൂടെയും വാസ്തവത്തില്‍ ഇതിഹാസപാഠത്തെ എംടി ഡീമിത്തിഫൈ Demythify ചെയ്യുകയല്ല പകരം തന്‍റെ സവര്‍ണ്ണ ഫ്യൂഡല്‍ ഗൃഹാതുരതയെ മിത്തിഫൈ ചെയ്യുകയാണുണ്ടായത്.

എംടി യുടെ ഈ മൂന്ന് തിരക്കഥകളും ഭൂതകാലത്തിന് പുതിയ പാഠഭേദം നിര്‍മ്മിക്കുകയല്ല മറിച്ച് വര്‍ത്തമാനത്തിന് ഒരു ഭൂതപാഠം നിര്‍മ്മിക്കുകയാണ് ചെയ്തത്. കല്‍പ്പനാ പ്രധാനമായ ഒരു തരം കപടസാംസ്കാരിക ചരിത്ര രചന (Fake Historiography) നടത്തുകയായിരുന്നു അദ്ദേഹം.

തന്‍റെ ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയയുടെ ഉപോല്‍പ്പന്നങ്ങളായ വികാര ദൌര്‍ബല്യ (Complex) ങ്ങള്‍ക്കും ക്ഷുദ്രകാല്‍പ്പനീക പ്രമേയങ്ങള്‍ക്കും അങ്ങിനെ എംടി വ്യാജമായ ഇതിഹാസ ഗൌരവമുണ്ടെന്ന് വരുത്തിത്തീര്‍ത്തു. ഇത്തരം ചില്ലറ കൌശലങ്ങളേയും മലക്കം മറിച്ചിലുകളേയും ഭാവനാപരമായ ചെപ്പടിവിദ്യകളേയും ശരാശരി മലയാളി പ്രേക്ഷകര്‍ ഉജ്ജ്വലമായ പ്രതിഭാ വിലാസമായി തെറ്റിദ്ധരിച്ചത്.
പുരാവൃത്തത്തില്‍ നിന്നും ചരിത്രത്തെ മോചിപ്പിക്കുകയല്ല, പുരാവൃത്തത്തില്‍ ചരിത്രത്തെ ബന്ധിപ്പിക്കുകയാണ് ‘ഒരു വടക്കന്‍ വീരഗാഥ’യിലും ‘പെരുന്തച്ചനി’ലും എംടി ചെയ്തത്.
പുരാണത്തേയും ‘പുരാവൃത്ത’ത്തെയും പുരുഷ / സവര്‍ണ്ണ പക്ഷത്തുനിന്നുകൊണ്ട് അപഭംഗപ്പെടുത്തുക (Disort) ആയിരുന്നു അദ്ദേഹം.

അത് സര്‍ഗ്ഗാത്മകതയുടെ ദുരുദ്ദേശ്യപരമായ ദുര്‍വ്യയം തന്നെയായിരുന്നു. അപകടകരമാംവിധം വിഷപൂരിതമായ കാല്‍പ്പനീക വിശുദ്ധിയുള്ള പ്രമേയ സന്ദര്‍ഭങ്ങളും ചലച്ചിത്രങ്ങളുമാണ് എം.ടി സൃഷ്ടിച്ചിട്ടുള്ളത്.

കാലമിത്രയും എഴുത്തച്ഛന്‍റെ വളര്‍ത്തുകിളിയായ ശാരികപ്പൈതലായി വേഷം മാറി മലയാളിയെ വഞ്ചിക്കുകയായിരുന്നു എംടിയുടെ വള്ളുവനാടന്‍ കാല്‍പ്പനീകപൈങ്കിളി. ഒരു പക്ഷെ ഇനിയുമത് തുടര്‍ന്നു പോയേക്കാം. അത്രമാത്രം വിധേയത്വം (Loyality) എംടിയുടെ കാല്‍പ്പനീകതയോട് മലയാളിക്കുണ്ട്. ഇനിയും അതില്‍ നിന്ന് ഒരു ലഹരിമുക്തി മലയാളിക്ക് സാദ്ധ്യമാണോ എന്നറിയില്ല, സാക്ഷാല്‍ എംടിക്കു പോലും അത് സാദ്ധ്യമാവാത്തിടത്തോളം കാലം എംടി തന്‍റെ കാല്‍പ്പനീക കഞചാവു ലേഹ്യം ചെറിയ ഉരുളയാക്കി ഊട്ടി വളര്‍ത്തിയ മലയാളിക്കും അതിന് കഴിയുമെന്ന് തോന്നുന്നില്ല. (അവസാനിച്ചു).
[ചര്‍ച്ചകള്‍ അവസാനിപ്പിക്കാതെ വിഷയത്തില്‍ ഊന്നി സംസാരിക്കൂ. ഇത്തരം എഴുത്തുകളെ നമ്മള്‍ തള്ളിക്കളയേണ്ടതുണ്ടോ...??]

പ്രതീക്ഷിക്കുക....... ശ്രീനിവാസന്‍റെ തിരക്കഥയിലെ നായിക- നായക കഥാപാ‍ത്രങ്ങളുടെ ചരിത്ര പരമായ ദൌത്യം എന്തായിരുന്നു.?
എഴുതിയത് : രാജു ഇരിങ്ങല്‍

Saturday, July 05, 2008

ഭാഗം - 2 : എം.ടിയുടെ നായിക- നായക കഥാപാത്രങ്ങള്‍ എന്തു ചെയ്തു

(ഒന്നാംഭാഗം: എം.ടിയുടെ നായിക- നായക കഥാപാത്രങ്ങള്‍ എന്തു ചെയ്തു എം.ടിയുടെ നായിക- നായക കഥാപാത്രങ്ങള്‍ എന്തു ചെയ്തു http://komath-iringal.blogspot.com/2008/07/blog-post.html)
തുടര്‍ച്ച...)



എം. ടി തിരക്കഥയെഴുതിയ ‘വൈശാലി’ എന്ന ഭരതന്‍ ചിത്രം ‘നഖക്ഷതങ്ങളു’ടെ പ്രമേയത്തെ പുരാണ പശ്ചാത്തലത്തില്‍ വിളമ്പിവെച്ച വിഭവ സമൃദ്ധമായ ഉടല്‍ വിരുന്നാക്കി മാറ്റുകയായിരുന്നു. എട്ടും പൊട്ടും തിരിയാത്ത ഋശ്യശൃംഗന്‍ എന്ന മുനികുമാരന്‍റേയും വേശ്യാവൃത്തിയിലേക്കും പിച്ചവെയ്ക്കുന്ന കാതരയായ യുവസുന്ദരി (വൈശാലി) യുടേയും സ്ഥാനത്ത് ‘ നഖക്ഷതങ്ങളി’ലെ നായികാ നായകന്‍ മാരെ സങ്കല്പിക്കാന്‍ വളരെ എളുപ്പം സാധിക്കും. നിബിഡവനാന്തരം ഒരുക്കുന്ന വിജനതയും ആദ്യമായി സ്ത്രീ സംഗമറിയുന്ന നായകനും അനാഘ്രാത വിശുദ്ധയും നാമമാത്ര വല്‍ക്കലധാരിണിയുമായ നായികയുടെ ഉടലഴകും (ഉടലളവും) തുറന്നിടുന്ന ദൃശ്യചാരുതകള്‍ രോമാഞ്ചകാരിയായ ഒരനുഭവം തന്നെ!!. ആ രോമാഞ്ചം ഏറ്റുവാങ്ങിയവരായിരുന്നു ആ തലമുറയിലെ ഒട്ടുമിക്ക മലയാളി പ്രേക്ഷകരും.

‘കഞ്ചബാണന്‍റെ ദൂതി’യായ (ഓ. എന്‍. ആ ചിത്രത്തിലെഴുതിയ ഗാനത്തിലെ ഒരു വിശേഷണം) നായികയെ പ്രേക്ഷകരുടേ കാമസന്തര്‍പ്പണത്തിന് വേണ്ടിയാണ് എം. ടിയും ഭരതനും കൂടി പുരാണത്തില്‍ പുത്തന്‍ പ്രേക്ഷകരുടെ ഇടയിലേക്ക് ഇറക്കികൊണ്ടുവരുന്നത്. താപസരല്ലാത്ത ആ തരള ഹൃദയര്‍‍ അക്ഷരാര്‍ത്ഥത്തില്‍ ഇളകി മറിയുകയും ചെയ്തു.


പെരുന്തച്ചന്‍ എന്ന (അ) ബ്രഹ്മണന്‍

പെരുന്തച്ചനി’ലെ അച്ഛനും മകനും തമ്പുരാട്ടിമാരായ അമ്മയേയും മകളേയും കാമിക്കുന്നവരാണ്. തലമുറവിടവ് ഇങ്ങനെയും ആവിഷ്കരിക്കാം! അതിലും വലിയ കടുംകൈ പെരുന്തച്ചനിലെ കീഴാള - അവര്‍ണ്ണ മുഖച്ഛായ മായ്ച്ച് കളഞ്ഞ് എം.ടി പാവം തച്ചനെയും സവര്‍ണ്ണവല്‍ക്കരിച്ചു എന്നതാണ് ‘കൌശീകീയം’ ഉദ്ധരിച്ച് എതിരാളിയെ നിഷ്പ്രഭനാക്കുകയും സ്വയംവരദുര്‍ഗ്ഗയുടെ രൂപ സാദൃശ്യം അന്വേഷിച്ച് കെട്ടിലമ്മയുടെ കിടപ്പറവാതില്‍ വരെ ചെല്ലുകയും (വടക്കന്‍ വീരഗാഥയിലെ ചന്തുവിനൊപ്പോലെയെന്ന് വേണമെങ്കില്‍ പറയാം) ആത്മാഹുതി നടത്തുന്നതിനു തൊട്ടുമുന്‍പ് പോലും പര്‍വ്വതസ്തനമണ്ഡിതയും സമുദ്രവസനയുമായ ഭൂമാതാവിനെ വണങ്ങിക്കൊണ്ട് ‘സംസ്കൃത ശ്ലോകാതുര’ (ശോകാതുരനല്ല) നാവുകയും ചെയ്യുന്ന പെരുന്തച്ചന്‍, ബ്രഹ്മണകഥാപാത്രങ്ങളേക്കാള്‍ ബ്രഹ്മണ്യമുള്ള ഒരാളായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മാമ്പറ്റ ഉണ്ണി (നെടുമുടി വേണു) മായുള്ള സൌഹൃദം തച്ചന്‍റെ സവര്‍ണ്ണതയ്ക്ക് പരോക്ഷ ന്യായീകരണമാവുന്നത് കാണാം.

തിലകന്‍ ആത്മാവ് കൊടുത്ത് അഭിനയിച്ച് പൊലിപ്പിച്ച തച്ചന്‍റെ സഹോദരനായി (ബാബു നമ്പൂതിരി) പാക്കനാരോ ചാത്തനോ - എന്തിന് നാറാണത്ത് ഭ്രാന്തനോ - അല്ല ചിത്രത്തില്‍ കടന്നു വരുന്നത്! പറയിപെറ്റ പന്തിരുകുലത്തില്‍ നിന്ന് അടര്‍ത്തി മാറ്റുകയാണ് എം. ടി പെരുന്തച്ചനെ. പന്തിരുകുലത്തിലെ തച്ചന്‍റെ അവര്‍ണ്ണ സഹോദരങ്ങളാരും ചിത്രത്തില്‍ മുഖം കാണിക്കുന്നതുമില്ല തച്ചനും അവര്‍ണ്ണ മുഖം നഷ്ടമാവുന്നു. തച്ചന്‍ ഒരു പാതി ബ്രാഹ്മണനും പാതിദൈവവുമായി വിഹരിക്കുന്ന സുവര്‍ണ്ണ ലോകത്തു നിന്ന് അവര്‍ണ്ണരായ കൂടെ പ്പിറപ്പുകളെ ഒന്നാകെ എം. ടി ‘ഗളഹസ്തം’ ചെയ്തിരിക്കുന്നു. അഥവാ ചിത്രത്തില്‍ പടിക്കുപുറത്താണ് അവരുടെ സ്ഥാനം. ആ വലിയ ‘തച്ചന്‍’ എന്ന് എം.ടിയുടെ പെരുന്തച്ചന്‍ ദൈവത്തെ സംബോധന ചെയ്യുന്ന സന്ദര്‍ഭം സിനിമയിലുണ്ട്.

അതുണര്‍ത്തുന്ന സാംസ്കാരിക വിവക്ഷകളെ, ചലച്ചിത്രത്തെയൊന്നാകെ ഭരിക്കുന്ന സമത്വഭാവനയും അവര്‍ണ്ണ കലാപമായും മറ്റാനുള്ള ബാദ്ധ്യതയില്‍ നിന്ന് എം.ടി തന്ത്രപൂര്‍വ്വം തലയൂരുന്നത് ചിത്രത്തില്‍ കാണാം. ഭൂനിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം നിലവില്‍ വന്ന ആധുനീക കേരളത്തില്‍ സവര്‍ണ്ണര്‍ അനുഭവിക്കുന്ന ദാരിദ്ര ദു:ഖത്തെപ്പറ്റി വിലപിക്കുന്ന കഥാപാത്രങ്ങള്‍ (സംവരണ വിരുദ്ധരും ജനാധിപത്യ വിരുദ്ധരും കൂടിയാണവര്‍) പല എം.ടി ചിത്രങ്ങളിലും ഉണ്ട്. സവര്‍ണ്ണ ദാരിദ്രത്തിന് കാരണം ഫ്യൂഡലിസത്തിന്‍റെ പതനമണെന്നും സവര്‍ണ്ണ ദാരിദ്രമാണ് മഹാദാരിദ്ര്യമെന്നും ഈ കഥാപാത്രങ്ങള്‍ അടഞ്ഞു തുറന്നും പ്രഖ്യാപിക്കുകയാണ്. (ഇത്തരം ചിലരെ ടി. ദാമോദരന്‍റെ സിനിമകളിലും കാണാം) തന്‍റെ ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയയെ എം.ടി പുരാവൃത്തഘടനയുള്ള പെരുന്തച്ചന്‍റെ ഭൂതകാലത്തിലേക്ക് പ്രക്ഷേപിക്കുകയായിരുന്നു. അങ്ങിനെയാണ് സവര്‍ണ്ണ മുഖച്ഛായയുള്ള തന്‍റെ വംശത്തില്‍ നിന്ന് കുലത്തില്‍ നിന്നും അറുത്തുമാറ്റപ്പെട്ട, തച്ചു ശാസ്ത്ര വിശാരദനായ പെരുന്തച്ചന്‍ എന്ന നപുംസക വ്യക്തിത്വമുള്ള കഥാപാത്രത്തെ എം. ടി സൃഷ്ടിച്ചത്.

ഇരട്ട മുഖമുള്ള പുരുഷന്‍ മാരും മുഖം നഷ്ടപ്പെടുന്ന സ്ത്രീകളും

വാരണാസി’ എന്ന നോവലിലെ സുധാകരന്‍ എന്ന നായകന്‍ വെള്ളിത്തിരയില്‍ എം.ടി സൃഷ്ടിച്ച പുരുഷകഥാപാത്രങ്ങളുടെ ആകെത്തുകയാണെന്നും പറയാം. ശരിക്കുമൊരു പെണ്‍ വേട്ടക്കാരനായ സുധാകരനെ സ്ത്രീകളാല്‍ വേട്ടയാടപ്പെടുന്ന നിരപരാധിയുടെ വേഷം കെട്ടീക്കാന്‍ എം. ടി യുടെ ഏകപക്ഷീയമാ‍യ പുരുഷ ബോധത്തിന് വളരെ എളുപ്പം സാധിച്ചു!.


‘പഞ്ചാഗ്നി’ യിലെ നക്സലൈറ്റ് നായിക പോലും പുരുഷ സ്പര്‍ശത്താ‍ല്‍ (റഷീദ് - മോഹന്‍ ലാല്‍) നറു വെണ്ണ പോലെ ഉരുകുന്നു. ‘ ആരണ്യകം’ എന്ന സിനിമ ഒരു നക്സലൈറ്റ് പുരാവൃത്തമായും വെറുമൊരു പൈങ്കിളീക്കഥയായും (ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കിവെച്ചില്ലേ ഞാന്‍, തനിച്ചിരിക്കാന്‍ കഥപറയാന്‍ കളിപറയാന്‍ കിളിമകള്‍ വന്നില്ലേ’ എന്ന് പാടി ഊയലാടുന്ന പൈങ്കിളി നായികയോടൊപ്പം അതേ കാട്ടില്‍ ഒളിച്ചിരിക്കുകയും - ഒളിവില്‍ പാര്‍ക്കുകയും എന്നു പാഠാന്തരം - അവളോട് കഥ പറയുകയും കളിപറയുകയും മൊക്കെ ചെയ്യുകയും ചെയ്യുന്ന നക്സലൈറ്റാണല്ലോ ഈ ചിത്രത്തിലെ നായകന്‍). നക്സലിസത്തോടുള്ള ഫ്യൂഡല്‍ ഭയത്തിന്‍റെ തിരരൂപമായും മാറി. നക്സലിസത്തോടുള്ള എം.ടിയുടെ ഫ്യൂഡല്‍ ഭയം ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയയുടെ മറുപുറമാകുന്നത് നക്സലിസത്തെ മെലോഡ്രാമകളാക്കി അവതരിപ്പിക്കുന്ന ‘ആരണ്യക’ ത്തിലും പഞ്ചാഗ്നിയിലും കാണാം. ഇതിന്‍റെ മറ്റൊരു മുഖമാണ് ‘ഒരു വടക്കന്‍ വീരഗാഥ’യില്‍.

‘ഒരു വടക്കന്‍ വീരഗാഥ’ യിലെ ചന്തു ഒരു ദുരന്ത/ വീരനായകനാവുന്നത് വടക്കന്‍ പാട്ടിലെ വീരാംഗനയായ ഉണ്ണിയാര്‍ച്ചയുടെ പെണ്‍ബുദ്ധിയെ പുലഭ്യം പറഞ്ഞിട്ടു കൂടിയാണ്. ചന്തുവിന്‍റെ ചാപല്യങ്ങളെ വെള്ളപൂശുന്നതിനു വേണ്ടി, സ്ത്രീയുടെ പ്രത്യുല്‍പ്പന്നമതിത്വത്തെയും പ്രായോഗിക ബുദ്ധിയേയും സ്വയം നിര്‍ണ്ണയാവകാശത്തേയും തന്‍പോരിമയേയും എംടി വിശ്വാസവഞ്ചനയുടെയും അവസരവാദപരതയുടേയും വേഷം കെട്ടിക്കുന്നു. പഴയ നായര്‍ത്തറവടുകളിലെ സംബന്ധവ്യവസ്ഥയോടുള്ള എംടിയുടെ പുരുഷാധിപത്യപരമായ കലഹമായിരുന്നു ചന്തുവിന്‍റെ പാത്ര സൃഷ്ടി.

വി.ടിയും അന്തര്‍ജ്ജനവും വിമോചനപ്രതീകമായി അവതരിപ്പിച്ച കുറിയേടത്ത് താത്രിയും ‘പരിണയം’ എന്ന എം. ടി ചിത്രത്തില്‍ എളുപ്പം വാടിപ്പോവുന്ന പെണ്‍കൊടിയായി ഭാവം പകരുന്നു. ഫ്യൂഡലിസത്തിന്‍റെ ജീര്‍ണ്ണോന്മുഖമായ സ്ത്രി വിരുദ്ധതയെ കൊണ്ടാടാനും അതിലെ സ്ത്രീ വിരുദ്ധതയെ സ്വയം നിര്‍ണ്ണയാവകാശത്തെ അപഹസിക്കാനുമാണ് എംടി ഇവിടെ പരാമര്‍ശിച്ച രണ്ടു ചിത്രങ്ങളിലും താല്പര്യപ്പെടുന്നത്.


ഈ ഉഭയമന:സ്ഥിതിയാണ് എം.ടിയുടെ തീര്‍ത്ഥാടനത്തിലെ കരുണന്‍ മാഷ് എന്ന കഥാപാത്രത്തിന്‍റെ പിറവിക്ക് പിന്നില്‍. ആസ്തമ മൂര്‍ച്ഛിച്ചു പിടഞ്ഞുണരുന്ന സീനില്‍ തന്‍റെ ഭാര്യയെയാണ് കുടജാദ്രിയിലേക്ക് കൂടെപ്പോന്ന പഴയ വിനീത ശിഷ്യ വിനോദിനിയെയല്ല ‘പാവം മാഷ്’ വിളിച്ചു കേഴുന്നത്. ഇത് തികച്ചുമൊരു മദ്ധ്യവര്‍ഗ്ഗ മലയാളിനായകന്‍റെ പുരുഷവിലാപമാണ്. ഇതു വഴി എം.ടി കരുണന്‍ മാഷ് എന്ന സദാചാരനിഷ്ഠനും ലോലഹൃദയനുമായ സ്കൂള്‍ മാഷിന്‍റെ മുഖം രക്ഷിക്കുന്നു. മുഖം നഷ്ടപ്പെടുന്നത് മാഷുടെ പ്രീയ ശിഷ്യ വിനോദിനിക്കാണ്. ഒരു ഫ്യൂഡല്‍ തറവാട്ടിലെ ഓമനപുത്രിയായ വിനോദിനിയുടെ വര്‍ത്തമാനാവസ്ഥയെ ഫ്യൂഡലിസത്തിന്‍റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട പതിവു നൊസ്റ്റാള്‍ജിയയുടെ പുളീച്ചു തേട്ടലായി അവതരിപ്പിക്കുന്നുണ്ട് ഈ ചിത്രത്തില്‍. ഫ്യൂഡലിസത്തില്‍ നിന്നും മദ്ധ്യവര്‍ഗ്ഗ കുടുംബ ഘടനയുടെ സദാചാര വ്യവസ്ഥയില്‍ നിന്നും ഒരേസമയം പുറത്താകുന്ന വിനോദിനി അതോടെ വഴിയാധാരമായി മാറുന്ന കിടിലന്‍ ഷോട്ടോടുകൂടിയാണ് ‘തീര്‍ത്ഥാടനം’ അവസാനിക്കുന്നത്. ശാന്തം!! പാവം!! (തുടരും...)





Tuesday, July 01, 2008

എം.ടിയുടെ നായിക- നായക കഥാപാത്രങ്ങള്‍ എന്തു ചെയ്തു

എം ടിയും എര്‍ത്ത് ആര്‍ട്ടും

എം. ടിയും എര്‍ത്ത് ആര്‍ട്ടും തമ്മിലെന്ത്? അമ്പരക്കേണ്ട. വിശദീകരിക്കാം. ഒരു മലയേയോ ഒരു ഭൂവിഭാഗത്തേയോ ഒന്നാകെ ഒരു കരിമ്പടത്തുണിയില്‍ പൊതിഞ്ഞു വച്ചാലും അത് എര്‍ത്ത് ആര്‍ട്ട് ആകും. പ്രതിഷ്ഠാപനകല (Installation) യുടെ അവാന്തര വിഭാഗമാണ് എര്‍ത്ത് ആര്‍ട്ട്. പ്രകൃതിയേയും ഭൂവിഭാഗങ്ങളേയും നേരിട്ട് കലാവസ്തുവാക്കുന്ന സവിശേഷമായ പരിചരണ രീതിയാണത്. ഇത് തന്നെയാണ് എം. ടി വാസുദേവന്‍ നായരും എര്‍ത്ത് ആര്‍ട്ടും തമ്മിലുള്ള ബന്ധം എം. ടി. മലയാള സിനിമയിലേക്കും സാഹിത്യത്തിലേക്കും പരോക്ഷമായി ഒരു എര്‍ത്ത് ആര്‍ട്ട് കൊണ്ടു വന്നിരുന്നു. അദ്ദേഹം തന്‍റെ ജന്മ ദേശം ഉള്‍പ്പെടുന്ന വള്ളുവനാടിന്‍റെ സാംസ്കാരിക ഭൂമിശാസ്ത്രത്തെ ആഖ്യാനകലയുടെ കരിമ്പടപ്പുതപ്പിനുള്ളിലാക്കുകയും അതു വഴി എര്‍ത്ത് ആര്‍ട്ട് എന്ന കാലാസങ്കേതത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ആ ഭൂവിഭാഗത്തെതന്നെ ഒരു കലാസൃഷ്ടിയാക്കി മാറ്റുകയും ചെയ്തു. ഒറ്റനോട്ടത്തില്‍ നിരുപദ്രവകരമായ കലാപ്രവര്‍ത്തനമാണ് ഇതെന്ന് തോന്നാം. വേണമെങ്കില്‍ ഫോക്നറുടെ യോക്നാപാട്ടോഫയുമായും ഹാര്‍ഡിയുടേ വെസ്സെക്സുമായും വേര്‍ഡ്സ്വര്‍ത്തിന്‍റെ ലേക്ക് ഡിസ്ട്രിക്ടുമായും അതിനെ തുലനം ചെയ്ത് ആത്മസായൂജ്യമടയുകയുമാവാം.


പക്ഷെ വസ്തുത നേരെ മറികാണ്. എം.ടി കേരളത്തിന്‍റെ സാംസ്കാരിക ഭൂപടത്തെ വള്ളുവനാടന്‍ സവര്‍ണ്ണ സംസ്കാരിക ഭൂപടത്തെ വള്ളുവനാടന്‍ സവര്‍ണ്ണ സംസ്കാരത്തിലേക്ക് പരിമിതപ്പെടുത്തുകയായിരുന്നു. കേരള സംസ്കാരമെന്നാല്‍ വള്ളുവനാടന്‍ സവര്‍ണ്ണതയാണെന്നും അവര്‍ സംസാരിക്കുന്നതാണ് നല്ല മലയാളമെന്നും നാലുകെട്ടുകളുടെ ഫ്യൂഡല്‍ ലോകമാണ് കേരളീയ കുടുംബങ്ങളുടെ ശരിപ്പകര്‍പ്പ് എന്നും എം. ടി മലയാളിയെ പറഞ്ഞു പഠിപ്പിച്ചു എന്നല്ല, പറഞ്ഞു ഫലിപ്പിച്ചു എന്നു വേണം പറയാന്‍. കേരളത്തിലെ ഇതര ഭൂവിഭാഗങ്ങളും അവിടത്തെ മനുഷ്യരും അവരുടെ സംസ്കാരവും അവരുടെ ഭാഷയും അതു വഴി തമസ്കരിക്കപ്പെട്ടു. എം. ടി കേരളത്തിന്‍റെസാംസ്കാരിക ഭൂപ്രകൃതിക്ക് മേല്‍ മറവിയുടെ ഒരു കരിമ്പുതപ്പ് വലിച്ചിട്ടുവെന്ന് വേണമെങ്കില്‍ പറയാം.

നിളാ നദി അങ്ങിനെ കേരളീയര്‍ക്ക് ഒരു സാംസ്കാരിക വികാരമായും വള്ളുവനാടന്‍ മലയാളം കേട്ടാല്‍ രോമാഞ്ചമുണ്ടാകുന്ന (പൈം) കിളിക്കൊഞ്ചലായും നാലുകെട്ടുകള്‍ സാംസ്കാരിക ചിഹനങ്ങളായും മാറി. കേരളീയത, കേരളീയ സംസ്കാരം ഇവയുടെ നനാര്‍ത്ഥ സമ്പന്നമായ പഞ്ചവര്‍ണ്ണചിറകരിഞ്ഞ് അതിനെ എം. ടി വള്ളുവനാടിന്‍റെ പരിമിതമായ ചട്ടക്കൂട്ടിനുള്ളിലൊതുക്കുകയായിരുന്നു. കൂട്ടിലടച്ച തത്തയെപ്പോലെ അത് വള്ളുവനാടന്‍ മലയാളം മാത്രം മൊഴിഞ്ഞു. കാച്ചെണ്ണയുടേയും മുല്ലപ്പൂവിന്‍റെയും വാസനാസോപ്പിന്‍റേയും നറുമണമുള്ള നായികമാര്‍ അങ്ങിനെ നമ്മുടെ സ്വപ്നസുന്ദരിമാരായും മാറി.

ചെറിയ മനുഷ്യരും ചെറിയ ലോകവും

പ്രണയിക്കുന്നത് നഷ്ടപ്പെടാനോ നഷ്ടപ്പെടുത്താനോ വേണ്ടി മാത്രമാണെന്നും ജീവിതം ഉല്‍ക്കര്‍ഷേച്ഛുവിന്‍റെ പടയോട്ടമാണെന്നും എം. ടിയുടെ നായകന്‍മാര്‍ നമ്മെ പഠിപ്പിച്ചു. സ്വന്തം മനസ്സിന്‍റെ ഇരുളടഞ്ഞ കാമനാ പ്രപഞ്ചത്തില്‍ നിന്ന് ഒരിക്കലും പുറത്ത് കടക്കാത്തവരും ആത്മവ്രണങ്ങളില്‍ നിന്നൊഴുകുന്ന ചോരകൊണ്ട് കൈയ്യൊപ്പിടുന്നവരുമായിരുന്നു അവര്‍. ‍.

എം. ടി തിരക്കഥയെഴുതിയ ‘ഉയരങ്ങളില്‍’ എന്ന ചലച്ചിത്രത്തിലെ ജയരാജന്‍ (മോഹന്‍ ലാല്‍) ഈ ഉല്‍ക്കര്‍ഷേച്ഛുവിന്‍റെ പൂര്‍ണ്ണാവതാരമായിരുന്നു. എം. ടിയുടെ സിനിമകളില്‍ നായകന്‍മാര്‍ - അയാള്‍ സാഹിത്യകാരനോ ബിസ്സിനസ്സുകാരനോ ബ്യൂറോക്രാറ്റോ ആരു തന്നെ ആയാലും ഹൃദയത്തില്‍ വ്രണിതമായ പ്രണയ മുദ്ര വഹിക്കുന്നയാളും ദാമ്പത്യ ഛിദ്രം അനുഭവിക്കുന്നയാളും എല്ലാം നേടിയിട്ടും ഒന്നും നേടിയിട്ടില്ലെന്ന്, ഭൂതാതുരയോടെ വിലപിക്കുന്നയാളും നാടകീയതയും കാല്പനീക ഭംഗിയും തികഞ്ഞ ‘കിടിലന്‍‘ ഡയലോഗുകള്‍ പറഞ്ഞ് സഹാനുഭൂതിയും കൈയടിയും ഒരുമിച്ച് നേടുന്നവനുമാണ്. എം. ടിയുടെ റെട്ടറിക്ക് സാധാരണക്കാരായ കഥാപാത്രങ്ങളുടെ ചെറിയ വായില്‍ പോലും വലിയ നെടുങ്കന്‍ ഡയലോഗുകള്‍ തിരുകുന്നു.

ആത്മ വ്രണങ്ങള്‍ ഒളിപ്പിക്കാന്‍ വേണ്ടി വലിപ്പം ഭാവിക്കുന്ന ചെറിയ മനുഷ്യരുടെ ചെറിയ ലോകമാണത്. അവര്‍ക്കെല്ലാം ഒരേ എം.ടീയന്‍ മുഖച്ഛയയാണ്. (ഒരേ പലര്‍ എന്ന് എംടിയുടെ കഥാപാത്രങ്ങളെ വിവരിച്ചാല്‍ തെറ്റില്ല. ‘ ആള്‍ക്കൂട്ടത്തില്‍ തനിയെ ‘യിലും ‘സുകൃത’ത്തിലും നായകര്‍ ഇരട്ടപെറ്റ സഹോദരങ്ങളെ പോലെ പെരുമാറുന്നതിന് കാരണമിതാണ്.

കാമനാവിനിമയവും കാല്‍പ്പനികതയും

അസംതൃപ്തമായ രതി കാമനകളുമായി കൂട്ടിലടച്ച വന്യമൃഗത്തെപ്പോലെ ഉഴറി നടക്കുന്ന കൌമാരക്കാരേയും ചെറുപ്പക്കാരേയും വൃദ്ധരേയും എം.ടി യുടെ സിനിമകളില്‍ കാണാം. കാമനകളെ കാല്‍പ്പനീകവല്‍ക്കരിക്കുകയായിരുന്നു എം. ടി ചലച്ചിത്രങ്ങള്‍. അവയിലെ കാമനാവിനിമയത്തിനുള്ള തുറന്ന സാധ്യതകള്‍ അവയെ എളുപ്പം ജനപ്രീയമാക്കി. കൌമാരക്കാരന്‍റെ വെറിപിടിച്ച കാമം എം.ടി തൂലികത്തുമ്പിലൂടെ വാര്‍ന്നു വീണപ്പോള്‍ ‘വേനല്‍ക്കിനാവുകളായി’ (സംവിധാനം: സേതുമാധവന്‍) മാറി. സ്വന്തം തിരക്കഥയില്‍ എം. ടി സംവിധാനം ചെയ്ത ‘കടവ്’ എന്ന ചിത്രത്തിലെ കൌമാരനായകന്‍റെ സാധനാരതിയെ നായികപ്പെണ്‍കുട്ടിയുറ്റെ കാലില്‍ നിന്ന് അഴിഞ്ഞു പോയ വെള്ളിപ്പാദസരവുമായി അവനെ നഗരത്തെരുവുകള്‍ തോറും അലഞ്ഞു തിരിയുന്ന മൂപ്പെത്താത്ത കാല്‍പ്പനീകനാക്കി മാറ്റി. ‘സുകൃത’ ത്തില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച കഥപാത്രം, യുവാവിന്‍റെ കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം കാക്ക കൊത്തിയതിനു ശേഷമുള്ള കാമനാ സന്തര്‍പ്പണത്തെയും ‘തീര്‍ത്ഥാടന’ത്തിലെ കരുണന്‍ മാഷ് അതേ ചെറുപ്പക്കാരന്‍റെ വൃദ്ധാവതാരത്തെയും വെള്ളിത്തിരയില്‍ അവതരിപ്പിക്കുകയായിരുന്നു. കൌമാര-യൌവ്വന വാര്‍ദ്ധക്യങ്ങളിലെ കാമനാവിനിമയത്തിന്‍റെ ചാലകശരീരങ്ങളായി ഈ ചിത്രങ്ങളിലെ നായക - ഉപനായക ഗാത്രങ്ങള്‍ മാറുന്നു.

എം. ടിയുടെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളില്‍ ഒന്നായ ‘നഖക്ഷതങ്ങളു’ടെ വിജയ രഹസ്യം അതിലെ ഗുപത ലൈംഗീകതയായിരുന്നു. വള്ളുവനാടന്‍ കൌമാര ലൈംഗീകതയുടെ നിളയില്‍ നീരാടാനും നീന്തിത്തുടിക്കാനും മലയാളിക്ക് എം.ടി ഹരിഹരന്‍ (ചക്കിക്കൊത്ത ചങ്കരന്‍ എന്ന പോലെ) ഒരുക്കിയ സുവര്‍ണ്ണാവസരമായിരുന്നു. അത്. മോനിഷ എന്ന മുഖശ്രീയും നിഷ്കളങ്കഭാവമുള്ള കൌമാരക്കാരിയെ വള്ളുവനാടന്‍ ഗ്രാമീണശാലീനതയുടെ ഇറുകിയ പുറം കുപ്പായം അണിയിച്ച് ഒരു നാടന്‍ ശകുന്തളയായി വെള്ളിത്തിരയിലെത്തിക്കുകയായിരുന്നു എം. ടിയും ഹരിഹരനും.

മരവുരിയെയല്ല, അനുദിനം വളര്‍ന്ന് വലുതായി വരുന്ന നിന്‍റെ മാറിടത്തെയാണ് കുറ്റപ്പെടുത്തെണ്ടതെന്ന് പുളകിതയാകുന്ന ഒരു തോഴി, ഈ നാടന്‍ ശകുന്തളയ്ക്ക് അകമ്പടി സേവിക്കുന്നില്ല. പകരം ചിത്രത്തില്‍ നാഷണല്‍ അവാര്‍ഡിന് അര്‍ഹമായ സ്വാഭാവികാഭിനയം കാഴ്ചവച്ച മോനിഷ എന്ന സാമാന്യത്തിലധികമായ ശരീര പുഷ്ടിയുള്ള കൌമാരക്കാരിയെ ഇറുകിയ വള്ളുവനാടന്‍ ശാലീന വേഷത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന ഒരു സുഭഗ ഗാത്രമായി കുടിയിരുത്തിയതേയുള്ളൂ. എം. ടിയും ഹരിഹരനും ആദ്യ നോട്ടത്തില്‍ പരിപൂര്‍ണ്ണ നിഷ്കളങ്കവും അന്തിമ വിശകലനത്തില്‍ അങ്ങേയറ്റം അപകടകരവുമാണ് ‘നഖക്ഷതങ്ങളി’ലെ കണ്ണിമാങ്ങാപ്രേമം.

ഇളം മുയലിന്‍റെ തരുണമാംസത്തില്‍ കൊതിപെരുത്ത കിഴവന്‍ ചെന്നായയുടെ വേട്ടക്കണ്ണുകള്‍ കൊണ്ടാണ് ലൈംഗീക വിശപ്പ് നിറഞ്ഞ മലയാള മനസ്സ് ഈ ടിനേജ് ലൌ സ്റ്റോറി ആസ്വദിച്ചത്. അതൊരു റോമിയോ -ജൂലിയറ്റ് കഥയായില്ല. തിരക്കഥാകൃത്തിന്‍ റെ ലക്ഷ്യം അതൊന്നുമായിരുന്നില്ല. കൌമാര ലൈംഗീകത തക്ഷകരൂപിയാ‍യ മാമ്പഴപ്പുഴുവിനെ പോലെ ഈ ചിത്രത്തിലെ നായികാ നായകന്‍മാരുടെ മേദുര ഗാത്രങ്ങള്‍ക്കുള്ളില്‍ പതിയിരിക്കുന്നു. തക്കം പാര്‍ത്തിരുന്ന് അത് പ്രേക്ഷകനെ ദംശിക്കുകയും ചെയ്യുന്നു. ഈ വള്ളുവനാടന്‍ സിന്‍ഡ്രല്ലയുടെ കാമുകന്‍ ഒരു രാജകുമാരനൊന്നും അല്ലെങ്കിലും ഉല്‍ക്കര്‍ഷേച്ഛയെ ധര്‍മ്മ സങ്കടങ്ങളുടെ ഉടുപ്പണീയിക്കുന്നതില്‍ വിരുതനായ ആ പതിവു നായകന്‍റെ ദുര്‍ബ്ബലമായ മറ്റൊരു പകര്‍പ്പ് തന്നെയാണ് അയാളും. അയാളുടെ സന്തത സഹചാരിയായ ആ കുരങ്ങച്ചാരുണ്ടല്ലോ, അത് കൌമാര ലൈംഗീകതയുടെ അമര്‍ത്തിവച്ച ഇക്കിളികളെ അതിന്‍റേ സമസ്ത ചാപല്യത്തോടും കൂടു പ്രതീ‍ക വത്ക്കരിക്കുകയാണ ചെയ്യുന്നത്. (തുടരും......!!)

Thursday, February 14, 2008

നതാലിയ പെട്രോസ്കിയുടെ ജ്യോതിശാസ്ത്ര രഹസ്യങ്ങള്‍




ഒരു മാളത്തില്‍ കൈയ്യിട്ട്‌ "ഞണ്ടൊന്നുമില്ലല്ലോടാ.. ഒരു പാമ്പെങ്കിലും കൊത്തി മുറിവേല്‍പിക്കുമെന്ന്‌ പ്രതീക്ഷിച്ചു.ദേ.. നിന്റെ കാലിലൊരു ഞണ്ടിറുക്കിയതിന്റെ ചോര ഒലിക്കുന്നു. വേദനപോലും നീ അറിഞ്ഞില്ലെന്നോ.. .." പാറയില്‍ തലയിട്ടടിക്കുന്ന കടല്‍ വെള്ളത്തിന്റെ ഉപ്പായിരിക്കണം വേദന മരവിച്ച്‌ നിര്‍ത്തിയത്‌."കുഞ്ഞു മത്സ്യങ്ങള്‍ക്ക്‌ നിന്റെ ജീവരക്തത്തെ അത്രക്കങ്ങ്‌ ഇഷടപ്പെടുമോടാ".. നീയൊരു സ്പിരിറ്റ്‌ ബാരലല്ലേ........ നതാലിയ പെട്രോസ്കി നിര്‍ത്താതെ സംസാരിച്ചു കൊണ്ടേയിരിന്നു.

കടല്‍ക്കരയില്‍ ചൂണ്ടയിടുകായിരുന്നു നതാലിയ പെട്രോസ്കിയുമൊത്ത്‌.
നിറമുള്ള റഷ്യന്‍ സുന്ദരി. കണ്ണുകളില്‍ ഇന്ദ്രനീല തിളക്കമുള്ളവള്‍. രാശിചക്രങ്ങളും രാഹുവും കേതും പിന്നെ ശനിവലയത്തെ ഉള്ളില്‍ കൊണ്ട്‌ നടക്കുന്നവള്‍.
നക്ഷത്രങ്ങളെ കളിക്കൂട്ടുകാരാക്കിയവള്‍. ഇപ്പോഴും അവളെനിക്കൊരു അത്ഭുതമാണ്. സൗരയൂഥത്തിലെ തിരിച്ചറിയാനാവാത്ത ഏതോ ഒരു നക്ഷത്രം പോലെ !!

പായലുണങ്ങിയ പാലത്തിന്റെ പടികളില്‍ ഇടയ്ക്കൊക്കെ മത്സ്യകന്യക രാത്രികാലങ്ങളില്‍ വന്നിരിക്കാറുണ്ടെന്നും, ഒരു പക്ഷെ രാജകുമാരനെ കാത്ത്‌ കാത്ത്‌ കാണാതെ തിരിച്ച്‌ പോകാറുണ്ടെന്നും. ഒരു നുണക്കഥയായ്‌ നതാലിയയോട്‌ പറയുമ്പോള്‍ അവളില്‍ ഒരു കൗതുകം ജനിപ്പിക്കണമെന്നേ വിചാരിക്കാറുള്ളൂ.

കഥകളുടെ ഒരു നഗരമാണിതെന്നും. മാന്ത്രിക കോട്ടകളും, മാന്ത്രിക ബന്ധനത്തില്‍ നിന്ന്‌ രക്ഷപ്പെട്ട യക്ഷികളുടേയും ഗന്ധര്‍വ്വന്‍ മാരുടേയും കഥകള്‍ പൊടിപ്പും തൊങ്ങലും ചാര്‍ത്തി ആഘോഷമാക്കുമ്പോള്‍ എല്ലാമൊന്നും അവള്‍ വിശ്വസിക്കില്ലെന്ന്‌ എനിക്ക്‌ തന്നെ അറിയാം. അപ്പോഴും അവള്‍ പറയും

" എന്നിട്ട്‌ എന്നിട്ട്‌?"

കടല്‍വെള്ളം കണ്ണില്‍ ചീറ്റിത്തെറിപ്പിച്ച പുതുവത്സര ദിനത്തിലെ ഒരു നിലവിളിയായാണ്‌ നതാലിയ പെട്രോത്സകി എന്നോടൊപ്പം കൂടിയത്‌. ആഘോഷത്തിമര്‍പ്പിലെ സംസ്കാരം മറക്കുന്ന ഇന്ത്യന്‍ യുവത്വം. വിദേശികളെ കാണുമ്പോള്‍ ആര്‍ത്തികാട്ടുന്ന കണ്ണുകള്‍. ഒരു കൂട്ടത്തിന്റെ ആക്രമണം. ചെറുത്തു നില്‍ക്കാന്‍ വഴികളില്ലാതെ അവള്‍ കുതറി. ഒരു ഉള്‍പ്രേരണയാലാണ്‍ ഞാനവിടെ എത്തിയത്‌. ടെറാക്കോട്ട ശില്‍പങ്ങളില്‍ പുതിയ ഭാവപ്പകര്‍ച്ച നല്‍കാന്‍ പരീക്ഷണങ്ങളില്‍ മുഴുകിയിരിക്കുമ്പോഴാണ്‍ "ഇന്ത്യാഗേറ്റു" വരെ നടന്ന്‌ വരാം എന്ന ചിന്ത ഓളം കുത്തിയത്‌. അതൊരു രക്ഷകന്റെ കുപ്പായം തുന്നിത്തരുമെന്ന്‌ ഒരിക്കലും കരുതിയുമില്ല. മാധ്യമങ്ങളില്‍ പുതുവത്സാരാഘോഷങ്ങളിലെ നായകനായതും നതാലിയ പഴയ ജന്മബന്ധത്തിലെ കണ്ണിപോലെ പറ്റിച്ചേര്‍ന്ന്‌ ജീവനില്ലാത്ത ടെറക്കോട്ട ശില്‍പങ്ങള്‍ക്ക്‌ മിഴിവേകി. അവളപ്പോഴൊരു പക്ഷിത്തൂവല്‍ പോലെയായിരുന്നു.

രവിവര്‍മ്മ ആര്‍ട്ട്‌ ഗാലറിയില്‍ നിന്ന്‌ ഹംസവും ദമയന്തിയും കണ്ടിറങ്ങിയ അന്നു മുതലാണ്‌ നതാലിയ സാരിയുടുത്തു തുടങ്ങിയത്‌.
അവള്‍ക്ക്‌ ആകര്‍ഷകമായി തോന്നിയതേ ഇല്ല. എന്നിരുന്നാലും ഒരു അവകാശം പോലെ സിന്ദൂരവും കണ്മഷിയും, ചാന്തും അണിയാനവള്‍ പഠിച്ചു. ഇടയ്ക്ക്‌ ഹുക്ക വലിക്കുന്നത്‌ നിര്‍ത്തി മുറുക്കാനും താമ്പൂലവും ശീലമാക്കി. ക്രോഫര്‍ മാര്‍ക്കറ്റില്‍ നിന്ന്‌ പഴയ ഒരു പിത്തളക്കോളാമ്പി സ്വന്തമാക്കിയത്‌ അങ്ങിനെയാണ്‌.

"ദേ.. നിന്നെ കാണാനിപ്പോള്‍ ഒരു ചൈനീസ്‌ ഡോളിനെ പോലെയുണ്ട്‌.. ഒരു മ്യൂസിക്‌ കൂടി വച്ചു തന്നാല്‍ ചന്തിയിളക്കി നിനക്ക്‌ ആടാം ..പാടാം.. നല്ല ചന്തമായിരിക്കും"

അപ്പോഴൊക്കെ അവളുടെ ഒരു ചിരിയുണ്ട്‌ കണ്ണിലേക്ക്‌ നോക്കി. അടിച്ചു കയറുന്ന തിരകള്‍ പോലെ പത നുരഞ്ഞൊരു നോട്ടം.
അവളപ്പോള്‍ നോക്കുന്നത്‌ കടലിലേക്കാണോ.. കരയിലേക്കാണൊ.. അതൊ വെറിപിടിപ്പിക്കുന്ന തിരകളെണ്ണൂകയാണോ. !!

കൊഞ്ചി കൊഞ്ചിയുള്ള നതാലിയയുടെ സംസാരം ചിലപ്പോഴൊക്കെ എന്‍റെ സിരകളെ ചൂടുപിടിപ്പിക്കാറുണ്ട്‌.

"രാജ്‌ എന്ന്‌ നീട്ടി വിളിക്കുമ്പോള്‍ അവളുടെ സാമീപ്യം ..സമീപത്തെവിടെയോ ഒരു മാമ്പഴം പഴുത്ത്‌ നില്‍ക്കും പോലൊരു മണം. സുഗതമായ ഒരു കാറ്റ്‌......എന്റെ നീല നോട്ടങ്ങളില്‍ നതാലിയ അസ്വസ്ഥത പ്രകടിപ്പിക്കാറൊന്നുമില്ല. എങ്കിലും കൈത്തണ്ടയില്‍ വിരലമര്‍ത്തിക്കൊണ്ടവള്‍ പറയും

" നിന്റെ കണ്ണീലൊരു നീല തിമിംഗലം കൈകാലിട്ടടിക്കുന്നു.”

അതും പറഞ്ഞ്‌ കണ്ണിലേക്ക്‌ നോക്കി ഒന്ന്‌ ചിരിക്കും..

"ദേ.. തിമിംഗലം വാലിളക്കുന്നു."

ഒറ്റ ദിവസം കൊണ്ട്‌ ഒരു കാലത്തിന്റെ സൗഹൃദം ഏറ്റുവാങ്ങിയവരെപ്പോലെയാണ്‌ ഞങ്ങള്‍.

വൈകുന്നേരത്തെ നടത്തത്തിനിടയില്‍ രവിവര്‍മ്മ ആര്‍ട്ട്‌ ഗാലറിയുടെ പുറകില്‍ കസേരകള്‍ നീക്കിയിട്ട്‌ പലപ്പോഴും ഞങ്ങള്‍ സംസാരിക്കുന്നത്‌ ജ്യോതിഷത്തെ കുറിച്ചാണ്‌.
ആകാശത്തിലെ അനന്ത കോടി നക്ഷത്രങ്ങള്‍ അവളെ വാചാലയാക്കും.
ഓരോ നക്ഷത്രവും കുഞ്ഞു കുഞ്ഞു മിന്നാമിനുങ്ങുകളാണവള്‍ക്ക്‌.

" ഇത്‌ നോക്ക്‌ ഈ ഹംസത്തിന്റെ ഭാവി എന്തായിരുന്നെന്ന്‌ നിനക്ക്‌ പറയാമോ.."

നീളന്‍ വിരലുകളില്‍ ചായം തേക്കാത്ത നഖങ്ങള്‍ അപ്പോഴും എന്‍റെ കൈത്തണ്ടയില്‍ കുത്തി വേദനിപ്പിച്ചു കൊണ്ടാണ് നതാലിയ ചോദിക്കാറുള്ളത്‌.

മറ്റൊരിക്കല്‍ കടല്‍ പുറ്റില്‍ നിന്ന്‌ കിട്ടിയ നീളന്‍ ശംഖ്‌ കയ്യിലൊളിപ്പിച്ച്‌ റൂമിലെത്തിയപ്പോള്‍ അവള്‍ അഭിമുഖമായി നിന്ന്‌ ചോദിച്ചു.
" നിനക്ക്‌ എന്നെക്കാള്‍ കൂടുതല്‍ ജ്യോതിഷവും കൈനോട്ടവും പിന്നെ മുഖലക്ഷണം പറയാനും അറിയാലോ.. എല്ലാ കക്കകളും എല്ലാ ശംഖുകളും മരിച്ചു പോയവരുടെ ഓര്‍മ്മകളാണെന്ന്‌ നീ തന്നെയല്ലേ എന്നെ പഠിപ്പിച്ചത്‌. ...
പറയൂ.... ഈ ശംഖ്‌ ആരുടെ അടയാളങ്ങള്‍ നല്‍കുന്നു. ..
നിനക്കെന്തെങ്കിലും പറയാന്‍ തോന്നുന്നുവോ.."

മണലില്‍ പൊതിഞ്ഞ വെളുത്ത വരകളുള്ള കറുത്ത ശംഖിലേക്ക്‌ നോക്കി ഈ റഷ്യന്‍ സുന്ദരിയോട്‌ ഞാനെന്താണ്‌ പറയുക.
എന്നും പറയാറുള്ളതു പോലെ ഒരു നുണക്കഥ പറയാനും തോന്നുന്നില്ല.
അവളുടെ കണ്ണുകളിലെ പിടച്ചില്‍ കണ്ടപ്പോള്‍ എന്ത്‌ പറയണമെന്നറിയാതെ കണ്ണുകള്‍ അടച്ചു പിടിച്ച്‌ ഒരു നിമിഷത്തിന് ശേഷം പറഞ്ഞു പോയി.

" നതാലിയ.. നീ അതു ഷോക്കേസില്‍ കൊണ്ട്‌ വയ്ക്കൂ.. അതിനൊരു കഥയുണ്ടാകാം. ... എന്നും പറയാറുള്ളതു പോലെ സമയമാകുമ്പോഴേ അത്‌ പറയാന്‍ പറ്റൂ..

എന്തേ ഇങ്ങനെ എന്ന്‌ എനിക്ക്‌ പോലും എന്നെ മനസ്സിലായില്ല.

ചിലപ്പോഴൊക്കെ എവിടെ നിന്നാണ് എന്‍റെ നാവില്‍ അറിയതെ ഇത്തരം നുണകള്‍ വരുന്നത്‌?
നോസ്ട്രര്‍ഡാമസിന്റെ ചുഴികളുണരുന്നത്‌ ചില വേലിയേറ്റങ്ങളിലാണ്‌. വരുന്ന വഴികളൊ ദിക്കുകളോ അറിയില്ല. ഒരു തലവേദന പോലെ ....പിടച്ചലില്‍ ഒരു മിന്നായം പോലെ എന്തോ ഒന്ന്‌...... അവയിലൊക്കെയും ചില പുതിയ വഴികലുണ്ടാവുകയും ചെയ്യാറുണ്ട്‌.

നതാലിയയെ എളുപ്പത്തില്‍ പറ്റിക്കാനൊന്നും പറ്റില്ല വിദ്യാഭ്യാസവും വിവരവും ഉള്ളവളാണ്. ജ്യോതിശാസ്ത്രത്തെ പറ്റി അമേരിക്കന്‍ യൂനിവേഴ്സിറ്റിയില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവളാണവള്‍. അതിനെപ്പറ്റി അവള്‍ പറഞ്ഞത്‌ ഇങ്ങനെയാണ്‌.

"നിനക്കുള്ളതു പോലെ ഏതോ ഒരു കാഴ്ച , എനിക്കുമുണ്ടാകണം. അല്ലെങ്കില്‍ ഒരു ശക്തി. ചില തോന്നലുകളോ.. ചില ചിന്തകളൊ ..അല്ലെങ്കില്‍ പിന്നെ ഗോര്‍ബച്ചേവ്‌ ഭരണം അകാലചരമം പ്രാപിക്കുമെന്ന്‌ എനിക്കെങ്ങിനെയാണ്‌ പ്രവചിക്കാന്‍ കഴിയുക!!!

അച്ഛനേയും അമ്മയെയും ചോദിച്ചാല്‍ അവളുടെ കണ്ണു നിറയുമെന്നാണ്‌ ഞാന്‍ കരുതിയിരുന്നത്‌. അവള്‍ ശപിച്ചത്‌ ഗോര്‍ബച്ചേവിനെ മാത്രമായിരുന്നു. സോഷിലിസത്തിന്റെ മഹത്വത്തെക്കുറിച്ചൊന്നും അവള്‍ക്ക്‌ പറയുവാനുണ്ടായിരുന്നില്ല. ഇടയ്ക്ക്‌ പിറുപിറുക്കും.

"നിങ്ങള്‍ക്കെന്തറിയാം എന്റെ നാടിനെ കുറിച്ച്‌. തിളങ്ങുന്ന ചട്ടയുള്ള പുസ്തകമല്ലല്ലോ സോഷിലിസം. തണുപ്പിലെരിയുമ്പോള്‍ ഒരു തുടം വോഡ്യ്ക്ക്‌ വേണ്ടി സ്വയം വില്‍പനച്ചരക്കാവുന്ന സോഷിലിസം. അവള്‍ വീണ്ടും കണ്ണു നിറഞ്ഞ്‌ ചിരിക്കും.


ഗോര്‍ബച്ചേവിന്റെ പതനം പ്രവചിച്ച അന്നു തന്നെയാണ് അമേരിക്കയിലേക്ക്‌ റിസര്‍ച്ചിന് പോകാന്‍ നതാലിയയ്ക്ക്‌ അവസരം കൈവന്നതും. പിന്നീടൊരിക്കലും തിരിച്ചു പോകേണ്ടി വന്നിട്ടില്ലവള്‍ക്ക്‌. തെരുവിലകപ്പെട്ടുപോയ അച്ഛനും അമ്മയും. മഞ്ഞു മലയിടിച്ചലുകളില്‍ വോഡ്ക കിട്ടാതെ അമര്‍ന്നു പോയത്‌ അവളെ ഇന്ന്‌ വേദനിപ്പിക്കുന്നതേയില്ല. അനാഥത്വത്തിന്റെ തീമഴയിലാണവള്‍ രാവുറങ്ങിയത്‌

രാശിഫലകങ്ങളിലെ അഷ്ടദിക്കുകളും അവള്‍ക്ക്‌ കാവലായി. നെഞ്ചിലപ്പോഴും കലക്കവെള്ളമാണ്‌ കുത്തിനിറഞ്ഞൊലിക്കുന്നതെന്ന്‌ അവള്‍ പറയാതെ തന്നെ എനിക്കറിയാമായിരുന്നു. കൊളാബയിലെ വിളക്കുമരങ്ങള്‍കിടയിലൂടെ കടല്‍ക്കാറ്റിന്റെ ഉപ്പും പേറി നടക്കുമ്പോള്‍ അവള്‍ ശാന്തയായിരിന്നു.

ജനന മരണങ്ങളില്‍ സംഭവിക്കുന്ന ഗ്രഹങ്ങളുടെ സ്ഥാനമാനങ്ങളിലെ വ്യത്യാസം അവളുടെ തലയിലപ്പോള്‍ ഉണ്ടായിരുന്നതേയില്ല. ഭൂമിയിലെ അച്ചുതണ്ടിന്റെ മാറ്റങ്ങളും ഒമ്പതില്‍ നിന്ന്‌ പതിനൊന്നിലെത്തി നില്‍ക്കുന്ന ഗ്രഹ സംക്രമണ രാശിയും അവളെ ഉലക്കാന്‍ പോന്നതായിരുന്നില്ല..

ഇന്നലേയും അമേരിക്കയില്‍ പുതിയ ഗ്രഹത്തെ കണ്ടുപിടിച്ചെന്ന്‌ പറയുമ്പോള്‍ നതാലിയയുടെ മുഖം കറുക്കും. അവളുടേ കണ്ടുപിടുത്തങ്ങളെല്ലാം തെറ്റുന്നതു കൊണ്ടാവാം എന്ന്‌ ഞാന്‍ സ്വയം സമാധാനിക്കുമ്പോഴും അതൊന്നുമായിരുന്നില്ലെന്ന്‌ അവള്‍ തന്നെ പറയുമായിരുന്നു.

അവളുടെ അറിവുകളില്‍ കൂടുതലൊന്നും തനിക്ക്‌ പറഞ്ഞു കൊടുക്കാനുണ്ടായിരുന്നില്ല. അല്ലെങ്കിലും ഇതൊക്കെ ശാസ്ത്രീയ മായി പഠിച്ച നതാലിയയെ ഇതിലും കൂടുതല്‍ ഞാനെന്താണ്‌ പഠിപ്പിക്കുക.
തനിക്കിത്‌ വെറുമൊരു ഹോബി മാത്രമാണ്‌. മനസ്സിന്റെ വ്യതിയാനങ്ങള്‍ നക്ഷത്ര ദിശനോക്കി കണ്ടു പിടിക്കുക. അറിയാവുന്ന ചിന്തകളൊക്കെ അയാള്‍ അവള്‍ക്ക്‌ പറഞ്ഞു കൊടുത്തു.


അങ്ങിനെയിരിക്കെ ഒരു ദിവസം ഉറക്കമുണര്‍ന്ന്‌ നോക്കിയപ്പോള്‍ നതാലിയയെ മുറിയിലെങ്ങും കണ്ടില്ല. കടല്‍ക്കരയിലൂടെ അവളെ അന്വേഷിച്ച്‌ ഏറെ ദൂരം നടന്നു. സണ്‍ബാത്ത്‌ ചെയ്യുന്നവരുടെ കൂട്ടത്തിലും കടലില്‍ കുളിക്കുന്നവര്‍ക്കിടയിലും അവളെ തിരഞ്ഞു. ഇനിയിപ്പോള്‍ കടല്‍ വെള്ളത്തിലൊ തുറമുഖത്തേക്കോ മറ്റോ പോയിരിക്കുമോ ആകാശങ്ങളിലെ നക്ഷത്രങ്ങളുടെ കണക്കെടുപ്പില്‍ മുങ്ങങ്കുഴിയിടാനും ഞണ്ടുകള്‍ തീര്‍ത്ത പുറ്റുകളില്‍ കയ്യിട്ട്‌ ഞണ്ടു പിടിക്കാനും അവള്‍ ആഴങ്ങളിലേക്ക്‌ പോയിരിക്കുമോ..അതൊക്കെയും അവളുടെ ഇഷ്ടങ്ങളുടെ പട്ടികയായിരുന്നു. കടല്‍ക്കരയില്‍ നിന്ന്‌ എന്നും കപ്പലണ്ടി തരുന്ന രാജ്സഥാനിയായ ബന്‍മാലിയോട്‌ തിരക്കി.
ബോട്ടു കടവിലെ മലയാളിയായ കണ്ണനോടും. തിരക്കി. എവിടേപ്പോയെന്ന്‌ ആര്‍ക്കും അറിയില്ല. എന്തായാലും ഈ തീരത്തെ എതെങ്കിലും കരയില്‍ ഞണ്ടു മാളങ്ങളില്‍ കാണുമവള്‍ എന്ന്‌ മനസ്സ്‌ മന്ത്രിച്ചു.
ഒരു ഓര്‍മ്മ പോലെ അവള്‍ ആദ്യം താമസിച്ചിരുന്ന കെട്ടിടത്തിലെക്ക്‌ പോകാം എന്ന്‌ തീരുമാനിച്ച്‌ എതിരെ വരുന്ന ടാക്സിക്ക്‌ കൈനീട്ടി.


ഒരു വയലിന്റെ ഓരത്ത്‌ ഒറ്റപ്പെട്ട്‌ കിടക്കുന്ന ഒരു പഴയ പൊട്ടിപ്പോളിഞ്ഞ വീടാണ്‌ നതാലിയ വാടകയ്ക്ക്‌ എടുത്തിരിന്നത്‌. അവിടെ നിന്ന്‌ നോക്കിയാല്‍ നാടന്‍ പ്രകൃതിയുടെ പച്ചപ്പ്‌ കാണാം. അങ്ങിങ്ങായ്‌ തെളിയുന്ന കൊച്ചു വീടുകളിലെ സന്ധ്യാദീപങ്ങള്‍ കാണാം വണ്ടിയില്‍ നിന്നിറങ്ങി ഒരു കയറ്റം കയറി കുടിലിനു മുമ്പിലെത്തിയപ്പോള്‍...

"രാജ്‌.. ഞാനിവിടെ ഉണ്ട്.”

അതൊരു നാട്ട്‌ ജ്യോത്സ്യന്‍റെ കുടിലായിരുന്നു. അവിടത്തുകാരുടെ കല്യാണങ്ങള്‍ക്കും മറ്റും ജാതകം ഒത്തു നോക്കുന്നത്‌ ഇവിടെ വച്ചാണ്‌. അധികം ജ്യോതിഷികളൊന്നും ഈ നാട്ടില്‍ ഉള്ളതായി അറിയില്ല. ഞാനിവിടെ വരുന്നത്‌ തന്നെ നതാലിയയുടെ സന്ദര്‍ശനത്തിന് ശേഷം മാത്രമാണ്‌.

കുടിലിന്‍ മുമ്പില്‍ ഗണപതിയുടെ ഫോട്ടോയ്ക്ക്‌ താഴെയായ്‌ വരാന്തയില്‍ ചോക്കുകൊണ്ട്‌ വരച്ച്‌ തയ്യാറാക്കിയ എട്ടു കള്ളികളില്‍ ഒരു ഭാഗത്തായി വെളുത്ത വരയുള്ള കറുത്ത ശംഖ്‌ പിറന്നപടിയിരിക്കുന്നു. !!!
ചുവന്ന പൂക്കള്‍, പഴങ്ങള്‍, തേങ്ങ, അവില്‍ ,മലര്‍ എല്ലാം ഒരുക്കി എന്തോ പ്രശ്നം വയ്ക്കുകയണ്‌ എന്ന്‌ ഒറ്റനോട്ടത്തില്‍ മനസ്സിലായി. ചോദ്യമെന്നോണം നതാലിയയെ നോക്കിയെങ്കിലും ഉള്ളില്‍ ഒരു ചിരിയാണ് തോന്നിയത്‌.
ജ്യോതിഷത്തില്‍ അപാരമായ ജ്ഞാനമുള്ള നതാലിയ വെറുമൊരു നാട്ടു ജ്യോതിഷിയുടെ അടുത്ത്‌....

ചമ്രം പടിഞ്ഞ്‌ കൈകൂപ്പി ഇരിക്കുമ്പോള്‍ അവള്‍ കടലിന്റെ ഇരമ്പം കേള്‍ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന്‌ താഴെ കൂട്ടി വച്ച ചുവന്ന്‌ പൂവെടുത്ത്‌ ജ്യോതിഷി അവളുടെ തലയിലേക്കെറിഞ്ഞു. രാശി ചക്രത്തില്‍ ശംഖ്‌ കിഴക്ക്‌ പടിഞ്ഞാറായി തിരിച്ച്‌ വച്ച്‌ ജ്യോതിഷി മന്ത്രങ്ങളുടേ കെട്ടഴിച്ചു. മന്ത്രമുരുവിട്ട്‌ ഇടയ്ക്ക്‌ ജ്യോതിഷി ചോദ്യം മെറിഞ്ഞു തന്നു.

"വന്നത്‌ റഷ്യയില്‍ നിന്നാണെന്നും അച്ഛനും അമ്മയും നഷ്ട്പ്പെട്ടെന്നും അയാള്‍ പ്രവചിച്ചു. ഇതൊക്കെയും താനും നതാലിയയോട്‌ പറഞ്ഞതതാണല്ലോന്ന്‌ വെറുതെയെങ്കിലും അയാള്‍ ഓര്‍ത്തു. പെട്ടെന്ന്‌ ഒരു വെളിപാട്‌ പോലെ ജ്യോതിഷി പറഞ്ഞു.

"ഈ ശംഖ്‌ ഒരു മാലയായ്‌ കോര്‍ത്തിട്ടോളൂ "

അതെന്തിനാണെന്ന്‌ ചോദിക്കണമെന്നുണ്ടായിരുന്നു അയാള്‍ക്ക്‌. പക്ഷെ സങ്കോചം കൊണ്ടയാള്‍ ഒന്നും ചോദിച്ചില്ല.

"നാലു ദിവസത്തെ പൂജയ്ക്ക്‌ ശേഷം ഇത്‌ കഴുത്തിലണിയാം. ഇപ്പോള്‍ ‍പോയിക്കോളൂ.,"


കടലിലേക്ക്‌ ഉന്തിനില്‍ക്കുന്ന പാറയില്‍ നതാലിയയും ഞാനും മേഘങ്ങളെ നോക്കിയിരിക്കുകയയിരുന്നു. ഏറെ നേരത്തെ മൂകതയ്ക്ക്‌ ശേഷം അവള്‍ പറഞ്ഞു.

" ആ വെളുത്ത വരയുള്ള കറുത്ത ശംഖ്‌. എത്ര ആകര്‍ഷണമാണല്ലേ...ഒരു ശക്തിപോലെ എന്നെ ആകര്‍ഷിക്കുന്നുണ്ടത്‌. ..
എനിക്കായ്‌ ഈ കടല്‍ തന്നതു പോലെ.... രാജ്‌.. നീ പറയൂ എന്താണിത്‌ ഈ ശംഖ്‌ എന്റെ അച്ഛന്റേയും അമ്മയുടേയും ഓര്‍മ്മകള്‍ തരുന്നു....


പ്രതീക്ഷയുടെ ഒരു തുരുത്താണവള്‍ക്കിത്‌ എന്നെനിക്കറിയാത്തതു കൊണ്ടല്ല. സംരക്ഷണത്തിന്റെ പിടിവള്ളി. തള്ളക്കോഴിയുടെ ചിറകിനടിയില്‍ പതുങ്ങാന്‍ വെമ്പുന്ന കോഴിക്കുഞ്ഞിന്റെ വ്യഗ്രത അവളില്‍ ഞാന്‍ കണ്ടു. എന്നിട്ടും ഞാന്‍ പറഞ്ഞു.
"അതൊക്കെ വെറുമൊരു അന്ധവിശ്വാസമാണ്‌. ഈ ജ്യോതിഷികളൊക്കെ ചില നാട്ടു മന്ത്രവാദികളാകാം. നാട്ടുകാരെ വശത്താകാന്‍ നാടകം മെനയുന്നവര്‍."

എന്‍റെ സ്നേഹത്തിന്റെ സുരക്ഷിതത്വത്തില്‍ നിന്ന്‌ അവള്‍ കുതറിമാറുമോന്നൊരു പേടി എന്നിലുള്ളതു കൊണ്ടായിരിക്കാം ഒരു ഈര്‍ഷ്യ നെതാലിയയോട്‌ തോന്നിയത്‌.
ഞാനൊരു വാഗ്വാദത്തിന് ഒരുങ്ങുകയാണെന്നും ജ്യോതിഷിയുടെ അടുക്കല്‍ പോയത്‌ എനിക്ക്‌ ഇഷ്ടമായില്ലെന്നും പ്രകടിപ്പിക്കുകയായിരുന്നു ഞാന്‍.
മുഖം താഴ്ത്തി അവളപ്പോള്‍ എന്റെ കൈത്തണ്ടയില്‍ നഖം കൊണ്ട്‌ അമര്‍ത്തി അമര്‍ത്തി ഒരു പിരിയന്‍ ശംഖിന്റെ ചിത്രം വരയ്ക്കാന്‍ തുടങ്ങി.

"അതെ അതൊരു ആത്മബന്ധത്തിന്റെ ബാക്കിപത്രമാകാം. അതെന്തോ നിന്നോട്‌ പറയാന്‍ ആഗ്രഹിക്കുന്നു“.

വീണ്ടും ഒരു നോസ്ട്രഡര്‍ ഡാമസ്‌ തിരപോലെ എന്‍റെ മനസ്സിന്‍റെ പാറക്കല്ലിലടിച്ച്‌ വാക്കുകള്‍ ചിതറി.

രാവിലെ എഴുന്നേറ്റപ്പോള്‍ തന്നെ അവള്‍ കരയാന്‍ ആരംഭിച്ചു.
വല്ലതും കഴിച്ചോന്ന്‌ ചോദിക്കാന്‍ ഒരുമ്പെടുമ്പോഴേക്കും അവള്‍ പറഞ്ഞു

" രാജ്‌ പറയൂ .. ആ ശംഖ്‌.. ”

അവളെ ഇത്രയും പരിക്ഷീണയായി ഞാനിതുവരെ കണ്ടിട്ടില്ല.
“പറയാം ”എന്ന്‌ കടുപ്പിച്ച്‌ പറഞ്ഞു കൊണ്ട്‌ അവളേയും കൂട്ടി പണിസ്ഥലത്തേക്ക്‌ നടന്നു.

നാളെയെങ്കിലും ടെറാക്കോട്ട ശില്‍പം മെനഞ്ഞ്‌ പണി പൂര്‍ത്തിയാക്കേണ്ടിയിരിക്കുന്നു. ഊരുചുറ്റി നടക്കുന്നതിനിടയില്‍ ഇടയ്ക്ക്‌ ഒര്‍മ്മിപ്പിച്ചെങ്കിലും ഒന്നും നടന്നില്ല. പകുതി പൂര്‍ത്തിയാക്കിയ ചില ടെറക്കോട്ടകള്‍ ഉണങ്ങി വരണ്ട്‌ പൊട്ടി തുടങ്ങിയിരിക്കുന്നു. ചിലതൊക്കെ പിണക്കം ഭാവിച്ച്‌ മുഖം വീര്‍പ്പിച്ചിരിക്കുന്നു. പൊടിപിടിച്ച്‌ നാശമായിരിക്കുന്നു ടെന്റ്‌.

ഇന്നലെത്തെ രാത്രിയിലെ കടുത്ത ചൂടും ഇടയ്ക്ക്‌ പെയ്താടിയ കാറ്റുമാകാം എല്ലാത്തിനും കാരണം. ചുണ്ടുകള്‍ പൊട്ടിയ ചില ടെറക്കോട്ടകള്‍ അവള്‍ കയ്യിലെടുത്ത്‌ വെള്ളത്തില്‍ മുക്കി നനപ്പിച്ച്‌ കുളിരാന്‍ അനുവദിച്ചു.
കളിമണ്ണിന്റെ ഗന്ധം അവള്‍ക്ക്‌ ഏറെ ഇഷ്ടമാണെന്ന്‌ ഇടയ്ക്ക്‌ എപ്പോഴോ അവള്‍ പറഞ്ഞിരുന്നു. ഒരു കഷണം ഉരുട്ടിയെടുത്ത്‌ മുഖത്ത്‌ തണുപ്പിനായ്‌ അവള്‍ ഒട്ടിച്ച്‌ വച്ചു.

അവള്‍ ‍ക്രമേണ ശാന്തമാകാന്‍ തുടങ്ങിയെന്ന്‌ എനിക്ക്‌ മനസ്സിലായി.

കാരാറുകാരന് എത്രയും പെട്ടെന്ന്‌ ശില്‍പങ്ങളുടെ പണി തീര്‍ത്ത്‌ കൊടുക്കണം. അവള്‍ കൂടെ ഉണ്ടെന്ന്‌ പോലും മറന്നു. ഉളിയും കോലും പിന്നെ പണിയായുധങ്ങളൊക്കെ നിര്‍ത്താതെ ആടിയും പാടിയും വിയര്‍പ്പൊഴുക്കി.

ആ വെളുത്ത വരയുള്ള കറുത്ത ശംഖിലൂടെ അവള്‍ അവളുടെ ആത്മാന്വോഷണത്തിലാണെന്ന്‌ എനിക്ക്‌ അറിയാം. അതിനുള്ളിലായിരിക്കുമൊ അവളുടേ അച്ഛനും അമ്മയും മകളെ തിരഞ്ഞ്‌ നടക്കുന്നത്‌ തണുപ്പിന്റെ വേലിയിറക്കങ്ങളിലെപ്പോഴോ.....

മഞ്ഞു പാളികള്‍ കടലായി രൂപാന്തരം സംഭവിക്കുമ്പോള്‍ ഒരു ശംഖായ്‌ മകളെത്തേടി അലയുകയാണൊ അവരിപ്പോഴും...!! തലയ്ക്ക്‌ വീണ്ടും ചൂടുപിടിച്ച്‌ തുടങ്ങി.

ശംഖുകള്‍ പൂര്‍വ്വ പിതാമഹന്മാരാണെന്ന്‌ ഉണ്ണി നീലി മുത്തശ്ശിയാണ് പറഞ്ഞു തന്നിരുന്നത്‌. എണ്ണം പറഞ്ഞ നാല് മിഴിവാര്‍ന്ന ടെറാക്കോട്ടകള്‍ പണി പൂര്‍ത്തിയാക്കി വച്ചെങ്കിലും സ്ത്രീ മുഖമുള്ളതിന് മിനുക്ക്‌ പണികള്‍ ഏറെ വേണ്ടിവന്നു.

ഇ-റോസ്‌ തീയറ്ററില്‍ സിനിമ കണ്ടിരിക്കുന്ന ഇടവേളയിലാണ് അവള്‍ ഇടതു കൈകോര്‍ത്ത്‌ പിടിച്ചു കൊണ്ട് പറഞ്ഞു തുടങ്ങിയത്‌.

"രാജ്‌.. ആ ശംഖ്‌.. എന്നോട്‌ ഇന്നലെകളിലെ കഥ പറയുന്നു. ഇടയ്ക്കൊരു താരാട്ട്‌ പോലെ ഒരു പാട്ട്‌ ഞാന്‍ കേള്‍ക്കുന്നു. ഭൂതകാലത്തെ കുറിച്ചുള്ള ഒരു സത്യം എന്നോട്‌ വെളിപ്പെടുത്തും പോലെ.. അതെന്നോട്‌ ഭാവിയും പറയുന്നു."

അവള്‍ കുസൃതിയോടെയും എന്നാല്‍ സീരിയസ്സായും എന്റെ കണ്ണുകളിലേക്ക്‌ നോക്കി.

"ഇനി ഞാന്‍ ഒരു കാര്യം കൂടെ പറയട്ടേ? ഇന്ന്‌ നീ ഉണ്ടാക്കിയ ആ ടെറക്കോട്ടയ്ക്ക്‌ എന്റെ മുഖമായിരിക്കും.. അതിന്റെ കഴുത്തിലൊരു കറുത്ത ശംഖും അതിലൊരു വെളുത്ത വരയുമുണ്ടാകും”

അയാള്‍ വെറുതെ ഒന്ന്‌ ചിരിച്ചെന്ന്‌ വരുത്തി. എങ്കിലും ഓര്‍മ്മകളുടെ ചിത്രക്കൂടത്തില്‍ അയാളോര്‍ക്കാന്‍ ശ്രമിച്ചു ടെറക്കോട്ടയില്‍ പണിതത്‌ നതാലിയയുടെ മുഖമായിരുന്നൊ? കാതില്‍ നിറയെ ജ്യോതിഷിയുടെ മന്ത്രങ്ങളും നതാലിയയുടേ ശബ്ദവും പിന്നെ ആ ശംഖും മാത്രം.

രാവിലെ തന്നെ ജ്യോതിഷിയെ കാണണം പൂജിക്കാന്‍ കൊടുത്ത ശംഖ്‌ തിരികെ വാങ്ങണം. ജനന മരണങ്ങളുടെ വൃത്തത്തില്‍ അകപ്പെട്ടു പോയ ഏതോ ഒരു ആത്മാവിനെ രക്ഷിക്കണം.

" നതാലിയ നീ അത്‌ കഴിത്തിലിടുകയൊന്നും വേണ്ട വെറുതെ ഷോക്കേസിലങ്ങാനും വച്ചാല്‍ മതി..

"വേണ്ട അത്‌ ഇന്ന്‌ തന്നെ എനിക്ക്‌ കഴുത്തിലണിയണം.

പെട്ടെന്ന് കടലിലെക്ക് തന്നെ നോക്കി നില്‍ക്കുന്ന ഞങ്ങളുടെ സമീപത്തേക്ക്‌ എന്തോ ഒരു മൂളീച്ച പോലെ വന്ന്‌ പൊട്ടിച്ചിതറിയതു പോലെ തോന്നി.
ഒരു മഞ്ഞു കണമായിരുന്നോ... അല്ല.. അതിന്‍റെ പുറം തോടില്‍ പൊട്ടു പോലൊരു ഒരു വരയുണ്ടായിരുന്നു. വെളുത്ത തെളിവുള്ള ഒരു വര!!!

കറുത്ത ശംഖായിരുന്നു അത്‌.

ചിതറിയ വെള്ളത്തുള്ളീകള്‍ക്കൊപ്പം ഒരു നിമിഷം മറഞ്ഞില്ലതായി. ഇരുട്ടിലൂടെ നതാലിയ ഓടാന്‍ തുടങ്ങി. ഇടയ്ക്ക്‌ പാറക്കല്ലുകളില്‍ തട്ടി അവള്‍ വീണുരുണ്ടു. ഒരു കൊടുങ്കാറ്റു പോലെ അവള്‍ കുടിലിനു മുമ്പില്‍ നിന്നു

എന്റെ ശംഖ്‌ ? "

നതാലിയ സങ്കടവും ജിജ്ഞാസയും കലര്‍ന്ന്‌ കിതപ്പോടെ ചോദിച്ചു. "ക്ഷമിക്കണം ജ്യോതിഷി പ്രയാസപ്പെട്ടു തുടര്‍ന്നു. വൈകുന്നേരം അവസാനത്തെ പൂജയില്‍ ഞാന്‍ കണ്ണടച്ച്‌ നില്‍ക്കുമ്പോള്‍.. ഒരു പക്ഷി ആ ശംഖെടുത്ത്‌ പറന്നു പോയി. എത്ര ഓടിയിട്ടും എനിക്കത്‌ കിട്ടിയില്ല..

അയാള്‍ കരച്ചിലിന്‍റെ വക്കിലായിരുന്നു. ബാക്കി കേള്‍ക്കാനാവാതെ ശരീരമാകെ ചുവപ്പ്‌ രക്തം വാര്‍ന്നിറങ്ങും പോലെ നതാലിയക്ക്‌ തോന്നി. കഴുത്തില്‍ ഇറുകി കിടക്കുന്ന മാലയുടെ അറ്റം പൊട്ടിയടരുന്നു.


ഓര്‍മ്മകളുടെ അടിയൊഴുക്കില്‍.. നക്ഷത്രങ്ങള്‍ കരിക്കട്ടപോലെ കറുത്ത്‌ കറുത്ത്‌ വന്നു. മുന്നില്‍ ചമ്രം പടിഞ്ഞിരുന്ന്‌ അവള്‍ എട്ടുകള്ളികള്‍ വരച്ച്‌ ഏതോ സൂക്തങ്ങള്‍ ചൊല്ലാനാരംഭിച്ചു.

രാശി ചക്രങ്ങള്‍ക്കിടയില്‍ പ്രജ്ഞയുടെ ചിറകടി പോലെ അവളുടേ കണ്ണൂകളിലൊരു തിളക്കം മിന്നിത്തുടങ്ങി. പിന്നെയവള്‍ അവിടെ ഇരുന്നില്ല.

പണി തീര്‍ത്ത്‌ വച്ച ടെന്റിനരികിലേക്ക്‌ ഒരു ഭ്രാന്തിയേ പോലെ അവള്‍ ഓടി. ടെറാക്കോട്ട ശില്‍പത്തിന്റെ കഴുത്തിലപ്പോള്‍ തിളങ്ങുന്ന വെളുത്ത വരയുള്ള കറുത്ത ശംഖ്‌ അവളെയും കാത്തിരിക്കുന്നുണ്ടായിരുന്നു.

Sunday, January 20, 2008

ബഹറൈന്‍ മീറ്റും വരും കാല ഗള്‍ഫ് മീറ്റും

ബഹറൈന്‍ ബൂലോകര്‍ ഒത്തു ചേരുന്നു എന്നു പറഞ്ഞാല്‍ ഒരു പക്ഷെ ഇപ്പോളതൊരു വാര്‍ത്തയല്ലെന്ന് അറിയാം. സമയം കിട്ടുമ്പോഴൊക്കെ ഞങ്ങള്‍ ഒരു കൂട്ടയ്മയ്ക്ക് ശ്രമിക്കാറുണ്ട്. അതു പോലെ ഇന്നെലെയും ഞങ്ങള്‍ ഒത്തു ചേര്‍ന്നു.

ബൂലോകം വളരുമ്പോള്‍ ബൂലോക വായനക്കാരും വളരേണ്ടിരിക്കുന്നു. ബൂലോക എഴുത്തുകാരും വളരേണ്ടിയിരിക്കുന്നു. എഴുത്തിന്‍റെ മാറ്റ് കൊണ്ടും വായനയുടെ പുതിയ മേച്ചില്‍ പുറം തേടിയും ഓരോ ബൂലോക കുടുംബാംഗങ്ങളും പുതിയ ഉയരങ്ങള്‍ കീഴടക്കേണ്ടിയിരിക്കുന്നുവെന്ന തിരിച്ചറിവില്‍ 2008 - ല്‍ ബഹറൈന്‍ ബൂലോകര്‍ക്ക് എന്തൊക്കെ സംഭാവനകള്‍ ചെയ്യാന്‍ കഴിയും എന്നൊരു ആലോചനായോഗമായിരുന്നു. ഒപ്പം ആനുകാലിക ബൂലോക വായനയും എഴുത്തും.




“ഒരു കഥയെഴുതുമ്പോള്‍ ഒരു കവിത എഴുതുമ്പോള്‍ എഴുത്തുകാരന്‍ ജാഗ്രതയോടെയിരിക്കേണ്ടിയിരിക്കുന്നു. വായനക്കാരന്‍ എഴുത്തുകാരനേക്കാള്‍ ഏറെ മുന്നേറിയിരിക്കുന്നു. ഒരു വാക്കുപോലും ക്രിത്രിമമാ‍യി തോന്നിയാല്‍ എഴുത്തുകാരന്‍ വായനക്കാരനാല്‍ ചോദ്യം ചെയ്യപ്പെടുന്നു. " ബഹറൈന്‍ ബൂലോക മീറ്റിന്‍ റേ ഭാഗമായി നടന്ന സംവാദത്തില്‍ ശ്രീ ബന്യാമിന്‍ എഴുത്തുകാരന്‍ നേരിടുന്ന വെല്ലുവിളികളും മുന്നൊരുക്കങ്ങളേക്കുറിച്ചും സംസരിച്ചു.


ശ്രീ, രാജു ഇരിങ്ങല്‍, ബാജി ഓടം വേലി, സജിവ് പൊന്നാനി, സജി മുട്ടോം, പ്രശാന്ത് കോഴഞ്ചേരി ബെറ്റി സജി, ഡാന്‍ തുടങ്ങിയവര്‍ ചര്‍ച്ചയിലും സംവാദത്തിലും പങ്കെടുത്തു.





ആനുകാലിക കഥകളില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചും 2007ലെ ശ്രദ്ധേയരായ സുഭാഷ് ചന്ദ്രന്‍, സന്തോഷ് ഏച്ചിക്കാനം തുടങ്ങിയവരുടെ കഥകളുടെ പ്രത്യേകതകളും കഥ ഒരുക്കുന്നതില്‍ കഥാകാരന്‍ കാട്ടുന്ന മിടുക്കും പ്രയത്നങ്ങളും എന്തൊക്കെ എന്നതിനെ കുറിച്ച് പങ്കെറ്റുത്ത എല്ലാവരുമായും സംവദിക്കാന്‍ ബഹറൈന്‍ ബൂലോക മീറ്റിന്‍ സാധിച്ചു.



പ്രശസ്തരായ ടി.പദ്മനാഭന്‍, എം .ടി, മുകുന്ദന്‍ തുടങ്ങിയവരുടെ രചനകളില്‍ വന്നിട്ടുള്ള യൂറോപ്യന്‍ കോപ്പിയടിയെ കുറിച്ച് രാജു ഇരിങ്ങല്‍ സംസാരിച്ചു, പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്, മഞ്ഞ്, രാധ രാധമാത്രം തുടങ്ങിയ കഥകളുടെ ഉദാഹരണ സഹിതം അംഗങ്ങള്‍ക്കിടയില്‍ പ്രശസ്തരുടെ പുറം പൂച്ച് വെളിപ്പെടുത്താനും ഒരോ എഴുത്തിലും എഴുത്തുകാരന്‍റെ കയ്യൊപ്പ് പതിയേണ്ടുന്നതിന്‍റെ ആവശ്യകതയും എടുത്തുപറഞ്ഞു. ബൂലോകത്തിലെ ചില എഴുത്തെങ്കിലും കോപ്പിയടികള്‍ കടന്നു വരുന്നതിനെ കുറിച്ച് ആശങ്കയോടെയാണ് കാണുന്നത്.



ദേശാഭിമാനി വാരിക 2007 ലെ തിരഞ്ഞെടുത്ത ഏറ്റവും നല്ല പത്ത് നോവലുകളില് ഒന്നായ ശ്രി ബന്യാമിന്‍ റെ ‘ പ്രവാചകന്‍ മാരുടെ രണ്ടാം പുസ്തകം’ എന്ന നോവലിലെ ചില ഭാഗങ്ങള്‍ വിശ്വാസികളുടെ വിശ്വാസത്തെ തികച്ചും എതിര്‍ക്കുന്നതാനെന്നും അതിനോടുള്ള വിയോജിപ്പ് ശ്രി സജി മുട്ടോം, ബെറ്റിയും അതി ശക്തമായി അവതരിപ്പിക്കുകയുണ്ടായത് സംവാദത്തിലെ പുതുമയേറിയ ഒന്നായിരുന്നു. 2007 ലെ ഏറ്റവും നല്ല നോവലുകളീല്‍ ഒന്നായ പ്രവാചകന്‍ മാരുടെ രണ്ടാം പുസ്തകം’ എഴുതിയ ബന്യാമിനെ ബഹറൈന്‍ ബൂലോകര്‍ക്ക് അനുമോദിക്കാനും ബൂലോകമീറ്റിന് അവസരം ലഭിച്ചു.



മീറ്റിന്‍റെ പ്രധാന ആകര്‍ഷണം പ്രശാന്ത് കോഴഞ്ചേരിയും ബാജിയും ഒരുക്കിയ ആവി പറക്കുന്ന സദ്യ തന്നെ. ആയിരുന്നു










മെയ് മാസം ആദ്യം തന്നെ യു. എ. ഇ, ഒമാന്‍, ഖത്തര്‍, സൌദി അറേബ്യ, തുടങ്ങി ഗള്‍ഫിലെ എല്ലാ ബ്ലോഗേഴ്സിന്‍ റേയും പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് വിപുല മായ ഒരു ‘ഗള്‍ഫ് മീറ്റ്’ സംഘടിപ്പിക്കാന്‍ ബഹറൈന്‍ ബ്ലോഗേഴ്സ് തീരുമാനിക്കുകയുമുണ്ടായി.


ഗള്‍ഫ് മീറ്റില്‍ കഥ-കവിത ശില്പശാലയും അതിനോടനുബന്ധിച്ച് സംവാദവും ഒരുക്കി ബ്ലോഗ് വായനയില്‍ പുതിയ ചലനങ്ങള്‍ സൃഷ്ക്കുവാന്‍ എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ ബഹറൈന്‍ മീറ്റ് ആഹ്വാനം ചെയ്തു.

Saturday, September 22, 2007

ബൂലോകത്തില്‍ ഒരുവര്‍ഷം പിന്നിടിമ്പോള്‍

സ് നേഹമുള്ളവരേ..,

നിങ്ങളില്‍ ഒരു വനായ ഞാന്‍ ദാ.. ഇന്ന് നിങ്ങളുടെ കൂടെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.
ഒരു അവകാശവാദങ്ങളും ഇല്ലാതെ തന്നെ പറയട്ടേ ബൂലോകര്‍ എനിക്ക് തന്ന സ് നേഹം, പരിഗണന അതു കൊണ്ട് മാത്രമാണ് ഒരുവര്‍ഷം കൂടുതലൊന്നും എഴുതാതെ പേരിലെങ്കിലും നിങ്ങളുടെ ഓര്‍മ്മകളില്‍ വരാന്‍ സാധിച്ചത്. എനിക്കിത് അഭിമാന മുഹൂര്‍ത്തം കൂടിയാണ്.

ബൂലോകത്തേക്ക് കടന്നു വരാന്‍ ഇടയാക്കിയത് കരീം മാഷ്, ഒപ്പം ബൂലോക പുലികളുടെ നിസ്സീമമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും മലയാളം എഴുതാന്‍ എന്നെ ഏറെ സഹായിച്ചു.


എല്ലാവരോടും ഒരു നന്ദി പറഞ്ഞു കൊണ്ട് ആ സ് നേഹം ഞാന്‍ ഒഴുക്കി കളയാന്‍ ആഗ്രഹിക്കുന്നില്ല. ഹൃദയത്തില്‍ സൂക്ഷിക്കുകയാണ്.

കരീം മാഷ്, നാട്ടുകാരനെങ്കിലും ബൂലോകത്ത് മാത്രം പരിചയപ്പെട്ട ശ്രീജിത്ത് പിന്നെ ഉപദേശങ്ങളും അതുപോലൊ നിര്‍ ദ്ദേശങ്ങളും തന്ന് ഒരു അമ്മയുടെ വാത്സല്യം തന്ന അതുല്യചേച്ചി അങ്ങിനെ പലരും എന്റെ ആദ്യകാല രചനകളേയും അതു പോലെ കമന്റുകളേയും സ് നേഹത്തോടേ ഏറ്റുവാങ്ങിയ എന്റെ പ്രീയപ്പെട്ടെ ബൂലോക കൂട്ടുകാര്‍ക്ക് അഭിവാദനങ്ങള്‍.

എനിക്കറിയാം കവിതകളാണ് ഞാന്‍ കൂടുതല്‍ എഴുതിയിട്ടുള്ളതെങ്കിലും അതിനേക്കാളൊക്കെ ബൂലോകത്ത് കമന്റുകളിലുടെ ഇടപെടാന്‍ മുഖം നോക്കാതെ വിമര്‍ശിക്കാന്‍ ഞാന്‍ ഒരുമ്പെട്ടെപ്പോള്‍ പലരു ചീത്തവിളികള്‍കൊണ്ടും ശകാരവാക്കുകള്‍ കൊണ്ടും ബൂലോകത്തെ സജീവമാക്കിയിട്ടുണ്ട്. അപ്പോഴൊക്കെയും കുടുംബത്തിലെ ഒരംഗം എന്ന നിലയിലുള്ള പരിഗണന ഈ ബൂലോകത്തല്ലാതെ എനിക്ക് എവിടെയാണ് കിട്ടുക.

ബൂലോകത്തെ പുലിയും സിംഹവുമായ ‘വിശാലേട്ട’നെ വിമര്‍ശിച്ചു കൊണ്ടാണ് നിങ്ങളില്‍ ഒരുവാനായി ഞാന്‍ അരങ്ങേറ്റം കുറിച്ചത് എന്നാണെന്‍ റെ ഓര്‍മ്മ. കോലാഹലങ്ങളും കോളിളക്കങ്ങളും സൃഷ്ടിച്ച ‘ശ്രീവിദ്യയുടെ’ മരണത്തെ കുറിച്ച ശ്രീ ബന്യാമിന്‍ റെ ലേഖനവും അതിന് മറുപടിയായി ഞാനെഴുതിയ കമന്‍ റു കഥകളും മറ്റൊരു കൊടുങ്കാറ്റ് ബൂലോകത്ത് സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നുള്ളതും എനിക്ക് സന്തോഷം പകരുന്നവ തന്നെ.

‘സക്കീനയെ പുറത്താക്കുക, അവരെ ചങ്ങലക്കിടുക’ എന്ന മുദ്രാവാക്യം നിങ്ങള്‍ക്കു മുമ്പില്‍ വച്ചതും ഈ ഞാന്‍ ഇരിങ്ങല്‍ തന്നെ. പിന്നീട് മെയിലുകളിലൂടെയും ഫോണിലൂടെയും കൂട്ടുകാരായതും ചരിത്രത്തിന്റെ ഭാഗം തന്നെ.
പിന്നീട് പരിചയപ്പെട്ട പല ബൂലോക കൂട്ടുകാരും എന്റെ വായനാ രീതിയെയും അതു പോലെ വിമര്‍ശനങ്ങള്‍ക്കും നല്ലവാക്കുകള്‍ക്കും ഇടയായിട്ട്ണ്ടെന്നും ഈ അവസരത്തില്‍ സ് നേഹപൂര്‍വ്വം ഓര്‍ ത്തെടുക്കുന്നു.
ബഹറൈനില്‍ ആദ്യമായി പരിചയപ്പെട്ട കെവിനാണ് അഞ്ജലി എന്ന ഫോണ്ടിന്റെ ഉപജ്ഞാതാവ് എന്ന് അറിയുമ്പോള്‍ എനിക്ക് എങ്ങിനെയാണ് സന്തോഷിക്കാതിരിക്കാന്‍ പറ്റുന്നത്?
എല്ലായിടത്തും ബൂലോകര്‍ കൂട്ടായ്മ നടത്തുമ്പോള്‍ ബഹറൈനില്‍ അധികം ബ്ലോഗേഴ്സില്ലെന്ന് പരിതപിച്ചിരിക്കുമ്പോള്‍ ഉള്ള ആളുകളെ വച്ച് ബൂലോക മീറ്റിങ്ങ് നടത്താം എന്ന് ധൈര്യം തന്ന കിനാവിനെ (സജീവ്) ഇവിടെ ഓര്‍ക്കാതിരിക്കാന്‍ വയ്യ.

കവിതകള്‍ക്ക് പുറമെ ചില കവിതാ ആസ്വാദനം എഴുതുവാനും ബ്ലോഗിലൂടെ ഒരു ശ്രമം നടത്തുകയുണ്ടായി.
കെ. എം പ്രമോദിന്‍ റെ കവിതകളെ ഒരു ആസ്വാദനത്തിലൂടെ നിങ്ങളിലേക്ക് എന്റെ വായനാരീതി കൊണ്ടുവരാന്‍ ശ്രമിച്ചതും ഈ ആദ്യവര്‍ഷം തന്നെ എന്നും അഭിമാന പൂര്‍വ്വം ഓര്‍ക്കുന്നു.
അതു പോലെ തന്നെ ടി. പി. അനില്‍ കുമാറിന്‍ റെ മരംങ്കൊത്തിയും എന്‍ റെ ബ്ലോഗില്‍ എന്റേതായ വായനാ രീതിയില്‍ ബൂലോകര്‍ക്ക് കാട്ടിക്കൊടുക്കുവാന്‍ സാധിക്കുകയും ചെയ്തു.
ദേവസേനയ്ക്ക് അരങ്ങ് അവാര്‍ഡ് കിട്ടിയ വിവരം ആദ്യം ബൂലോകരെ അറിയിക്കുവാനുള്ള ഭാഗ്യവും ഈ വര്‍ഷം സാധിച്ചു എന്നുള്ളതും ആഹ്ലാദകരം തന്നെ.

എന്റെ കവിതകളും അതു പോലെ കുറിപ്പുകളും വായിച്ച് അഭിപ്രായമറിയിക്കുകയും അതു പോലെ വായിച്ച് ഒന്നും മിണ്ടാതെ കാലുമടക്കി തൊഴിക്കുകയും ചെയ്ത ബൂലോക കൂട്ടുകാരെ ഓര്‍ക്കാതിരിക്കാന്‍ എനിക്കെങ്ങിനെ പറ്റും?
ഒരു വര്‍ഷത്തെ ഒരു അവലോകനം ഒന്നും ഞാന്‍ ഇവിടെ നടത്തിയിട്ടില്ല മനസ്സില്‍ പെട്ടെന്ന് ഓര്‍മ്മ വന്ന ചില സംഗതികള്‍ ഓര്‍ത്തെടുത്തുവെന്ന് മാത്രം. ഒപ്പം

രണ്ടാമത് ബൂലോക മീറ്റ് നടത്തുവാന്‍ എനിക്കൊപ്പം ചേര്‍ന്ന ബാജിക്കുംഅതു പോലെ രണ്ടാമത് ബൂലോക മീറ്റ് ഭംഗിയായ് നടത്തുവാന്‍ യത്നിച്ച എല്ലാ ബഹറൈന്‍ കൂട്ടുകാര്‍ക്കും നല്ല നമസ്കാരം പറയുവാനും ഈ അവസരം ഉപയോഗിക്കുന്നു.

ഒരു വിശദമായ ഒരു അവലോകനം ഈ ഒരു വര്‍ഷം എന്റെ എഴുത്തില്‍ വന്ന മാറ്റങ്ങളും പുരോഗതിയും അടുത്ത ഒരു പോസ്റ്റില്‍ വിശകലനം ചെയ്യാം എന്ന് കരുതുന്നു.

എനിക്ക് സ് നേഹവും പ്രോത്സാഹനവും തന്ന എല്ലാവരേയും ഈ അവസരത്തില്‍ സ് നേഹപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നു.
സ് നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം ഇരിങ്ങല്‍

Sunday, August 19, 2007

ബഹറൈന്‍ മീറ്റ് - ആഗസ്ത് 22


പ്രീയപ്പെട്ടവരേ.. ,
ഏറെ നാളുകള്‍ക്ക് ശേഷം ബഹറൈന്‍ മീറ്റ് യാഥാര്‍ഥ്യമാകാന്‍ പോകുന്നു.
ആഗസ്ത് 22 ന് വൈകുന്നേരം 6:30 ന്


‘ബു അലി ഇന്‍ര്‍ നാഷണല്‍ ഹോട്ടലില്‍ (BU ALI INTERNATIONAL, SALMANIYA, MANAMA).

വെറുമൊരു ബ്ലൊഗ് എഴുത്തുകാരുടെ മാത്രം കൂട്ടായ്മ എന്നതിലുപരി ‘കുടുംബ സംഗമം എന്നരീതിയിലാണ് ബഹറൈന്‍ മീറ്റ് ഒരുക്കിയിരിക്കുന്നത്.

പുതിയ ബ്ലോഗേഴ്സ്,
ബ്ലോഗ് വായനക്കാര്‍, തുടങ്ങി ബൂലോകത്തിലെ എല്ലാ വിഭാഗം ആളുകളേയും ഉദ്ദേശിച്ചാണ് ബഹറൈന്‍ ബൂലോക മീറ്റ് ഒരുക്കിയിരിക്കുന്നത്.

മീറ്റിന്‍റെ ഭക്ഷണ വിവരങ്ങള്‍ താഴെ :

1. സലാഡ്
2. ചിക്കന്‍ ലോലിപോപ്പ്
3. റൈസ് / നൂഡിത്സ്
4. നാന്‍ / റൊട്ടി
5. തന്തൂരി ചിക്കന്‍
6. മട്ടന്‍ കറി
7. വെജിറ്റബില്‍ കടായി
8. ഫ്രൂട്ട് സലാഡ് / പായസം

ചില ഡിഷസുകള്‍ കൂടി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.

ബഹറൈനിലുള്ള ബ്ലോഗേഴ്സിന് എത്തിച്ചേരാന്‍ വാഹന സൌകര്യം ആവശ്യമെങ്കില്‍ മുന്‍ കൂട്ടി ഫോണ്‍ ചെയ്ത് അറിയിക്കുമല്ലോ.




Friday, July 06, 2007

വിഗ്രഹങ്ങള്‍ ഉടയ്ക്കാനുള്ളതാണൊ? - പുഴമാഗസിനിലെ ചര്‍ച്ച

പുഴ മാഗസിനിലെ ‘ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ കമ്മീഷ എഴുത്തില്‍ ഇടപെട്ടാ‍ല്‍‘ എന്ന ലേഖനം വളരെ ആര്‍ജ്ജവത്തോടും സത്യസന്ധതയോടും കൂടിയാണെന്നതു കൊണ്ട് തന്നെ അത്തരം ചര്‍ച്ചകള്‍ ബ്ലോഗിലും ആവശ്യമില്ലേ എന്ന് തോന്നിയതു കൊണ്ട് അവിടെ ആ ലേഖനത്തില്‍ ഞാന്‍ കമന്‍റിയത് ഇവിടെ കുറിക്കുന്നു.
അവിടേയും ഇവിടേയും ചര്‍ച്ച നടക്കട്ടേ. വിഗ്രഹങ്ങള്‍ ഉടയ്ക്കാനുള്ളതാണൊ?


ശ്രീ പി. ശശീധരന്‍ റെ പ്രൌഡവും ചിന്തോദ്ദീപകവുമായ വിലയിരുത്തലുകള്‍ക്ക് ആദ്യമേ നന്ദി.
മുഖ്യധാരാ മാധ്യമങ്ങള്‍ എന്നും ബിംബങ്ങളെ അവരര്‍ഹിക്കുന്നതില്‍ കൂടുതല്‍ പ്രാധാന്യത്തോടെ മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. അതു കൊണ്ടു തന്നെ സാഹിത്യത്തിലും ഒരു വിചാരണ ആവശ്യമായിരിക്കുന്നത്.

എന്നാല്‍ ടി. പദ്മനാഭന്‍ തന്‍റെ കഥകള്ക്ക്‍ തന്നെ പാരഡി രചിക്കുന്ന ഈ സമയത്തുപോലും പദ്മനാഭന്‍ കഥകളുടെ ഏഴയലത്ത് വരാന്‍ യോഗ്യതയുള്ള കഥകള്‍ ഇവിടെ ഉണ്ടാകുന്നില്ലെന്ന് പ്രീയപ്പെട്ട പി. ശശീധരന്‍ സാര്‍ ഓര്‍മ്മിക്കാത്തതെന്താ.. അതു കൊണ്ടു തന്നെ ‘തന്‍റെ കഥ ഒന്നാമതായി വരണമെന്ന് പദ്മ നാഭന്‍ പറയുന്നുവെങ്കില്‍ അതിനു കാരണം കഥയുടെ കുലപതി തന്നെയാണ് അദ്ദേഹം.

പരിപൂര്‍ണ്ണന്‍ കമ്മീഷന്‍റെ വിചാരണ അഴീക്കോട് മാഷേ പോലുള്ളവര്‍ക്ക് അത്യാവശ്യമാണ്. നാഴികയ്ക്ക് നാല്പതു വട്ടം അധികാരസ്ഥാനങ്ങളിലുള്ളവരെ സുഖിപ്പിക്കാന്‍ അധികാരം നേടിയെടുക്കാന്‍ അഴീക്കോട് മാഷെ പോലുള്ളവരുടെ വ്യഗ്രത കാണുമ്പോള്‍ കന്നിമാസത്തിലെ പട്ടികളെ വല്ലതെ ഓര്‍മ്മവരും.

ആത്മകഥയുടെ ഉള്ളുകള്ളികറിയാതെ മാഗസിന്‍ ജേര്‍ണലിസമെന്ന ഉഷ്ണപ്പുണ്ണിനെ നെഞ്ചിലേറ്റുകയാണ് ഇന്ന് സകലരും. അതില്‍ നളിനി ജമീലമാരുടെ ജീവിതകഥ ഈ നൂറ്റാണ്ടിന്‍റെ ആത്മകഥയാണെന്ന് പ്രഘോഷിക്കുന്ന മുഖ്യധാരാ മാഗസിന്‍ എഡിറ്റര്‍മാര്‍ ജീവിതത്തെ മാറ്റിമറിക്കുന്ന ഇ. എം. എസ്സിന്‍റെ ആത്മകഥയെ നാലാം കിട ആത്മകഥയായി തള്ളിക്കളയുന്നുവെങ്കില്‍ അത് മുതലാളിത്ത സ്വാംശീകരണത്തിന്‍ റെയും ആഗോളവല്‍ക്കരണത്തിന്‍റെ പുറം പൂച്ചും വെളിച്ചത്തുകൊണ്ടുവരുന്നവയാണ്.

പേനയുന്തി എഴുത്തുകാര്‍ക്ക് മാഗസിന്‍ ജേര്‍ണലിസം നല്‍കുന്ന മാസപ്പിരിവ് നിലനിര്‍ത്താന്‍ എഡിറ്റര്‍മാര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളായി മാത്രമേ ഇതിനെ കാണുവാന്‍ സാധിക്കൂ. അതു കൊണ്ടു തന്നെ ജനതയെ ആകെ നിര്‍ണ്ണയിക്കാനും മാറ്റിത്തീര്‍ക്കാനും പുതുക്കിപ്പണിയാനും കഴിയുന്ന ഇ. എം. എസ്സിന്‍ റെ ആത്മകഥ തന്നെയാണ് ലോകത്തിനുമുമ്പ് നമുക്ക് തുറന്നു വയ്ക്കാനുള്ളത്.
സുഗത ടീച്ചറെ പോലുള്ള അഭിനയ കവയിത്രികള്‍ക്ക് നാട്യം മാത്രമേ ഉള്ളൂവെന്ന് ഈനാട്ടിലെ ജനം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നുവെന്ന സത്യം ടീച്ചറെങ്കിലും ഓര്‍ക്കുന്നത് നല്ലതു തന്നെ.
ഇത്തരം സത്യസന്ധമായ എഴുത്തുകള്‍ക്ക് മാ‍ഗസീന്‍ എഡിറ്റര്‍മാര്‍ ഒരിക്കലും അനുവാദം തരില്ലെന്നിരിക്കെ ഇവിടെ പുഴയില്‍ ഈ എഴുത്ത് എന്നെ അതിശയിപ്പിച്ചു എന്നു പറയുന്നതില്‍ സന്തോഷമുണ്ട്.

അതിജീവനത്തിന്‍റെ ഈ കാലത്ത് ഇത്തരം തിരിച്ചറിവുകള്‍ വായനക്കാരനും എഴുത്തുകാരനും ആത്മഹര്‍ഷം നല്‍കും എന്നതില്‍ തര്‍ക്കമില്ല.
(ലിങ്ക്: പുഴ: http://www.puzha.com/puzha/magazine/html/mirror3.html)

Wednesday, July 04, 2007

ദേവസേനയ് ക്ക് അരങ്ങ് അവാര്‍ഡ്

കൂട്ടരേ... ,

അബുദാബി അരങ്ങ് സാംസ്കാരിക വേദി ഗള്‍ഫിലെ എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച സാഹിത്യമത്സരങ്ങളില്‍ മികച്ച കവിതയ് ക്കുള്ള അവാര്‍ഡ് നമ്മളില്‍ ഒരാളായ ‘ദേവസേന’ എന്ന കവയിത്രിക്ക് ലഭിച്ചിരിക്കുന്നു.
(
ദേവസേനയുടെ കവിതകള്‍ )

ബ്ലോഗ് രംഗത്ത് അതിമനോഹരവും തീക്ഷണവുമായ രചനകള്‍ സംഭവിക്കുന്നു എന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് ദേവസേനയ്ക്ക് കിട്ടിയ ഈ അവാര്‍ഡ്. പ്രവാസിയുടെ ദു:ഖവും സന്തോഷവും വരച്ചിടുന്നതും പ്രവാസിയുടെ ജീവിത കാഴ്ചപ്പാട് ഒപ്പിയെടുക്കുന്നതുമായ ദേവസേനയുടെ കവിതകള്‍ അസാമാന്യമായ പാടവം കാഴ്ചവയ്ക്കുന്നു.

ഫ്രെഞ്ച്‌ കിസ്സും പരീക്ഷാക്കാലവും. എന്ന കവിതയില്‍ പ്രവാസജീവിതം സമ്മാനിക്കുന്ന വിഹ്വലതയും അമ്മയുടെ സ്നേഹവും കോര്‍ത്തിണക്കി ദേവസേന ഒരു നോമ്പരമാക്കി നമ്മെ അമ്പരപ്പെടുത്തുന്നു.
ഫ്രെഞ്ചു കിസ്സ്‌ എന്നാലെന്താണമ്മേ
എന്നു ചോദിച്ച്‌ ഞെട്ടിച്ചിരിക്കുന്നവള് ‍
ഫ്രെഞ്ച്ഫ്രൈസ്‌ പോലെ എന്തോ ഒന്ന്
എന്നു തെറ്റിദ്ധരിക്കുന്നുവോ?
ഗൂഗിള്‍ എര്‍ത്തില്‍ പോലും
ഫ്രാന്‍സിന്റെ ഭൂപടം കാണാത്തവളുടെ മകള്‍ക്ക്‌
കാവും തേറ്റവും മലയാളവുമില്ലാത്ത നാട്ടില്
‍ഫ്രെഞ്ചുപരീക്ഷ
ഫലപ്രഖ്യാപനത്തലേന്ന്14-കാരിക്ക്‌ മൈഗ്രേനുണ്ടാകുന്നു ”


804-ലെ ഷീല പറഞ്ഞത്‌ എന്ന കവിതയില്‍
നീയറിഞ്ഞോ ?
വികൃതി പാരമ്യത്തിലെത്തിയിരിക്കുന്നു, അവന്റെ
അനുസരണ തൊട്ടു തീണ്ടിയിട്ടില്ല
ഏതു നേരവും ഫ്ലാറ്റിനു താഴെ കറങ്ങി നടപ്പ്‌
തെണ്ടിപ്പിള്ളേരുമായി കൂട്ട്‌
പിന്നെയവരുടെ തട്ടുംവാങ്ങി-
നിലവിളിച്ചുള്ള കയറിവരവ്‌”

ഒരമ്മയുടെ, ഒരു പ്രവാസിയുടെ ചിന്തകളില്‍ നിന്ന് മാത്രം ഉദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ദേവസേന കവിതകള്‍.


ഒരു മൊബൈലിന്റെ ദിനചര്യ എന്ന കവിതയുടെ ഘടനയില്‍ തന്നെ വായനക്കാരനെ ആകര്‍ഷിക്കുന്ന കൈയ്യടക്കം കൈവരിക്കുന്നു.

പെണ്‍ കുട്ടികളുടെ അമ്മ മനസ്സിന്‍റെ വേദനകളും ആധികളും കൂരമ്പുപോലെ സമൂഹത്തിന്‍റെ മനസ്സാക്ഷിക്കു മുമ്പില്‍ സ്ഫോടനം നടത്തുന്ന ദേവസേനയുടെ കവിതകള്‍ ഓരോ അമ്മമനസ്സിന്‍റെയും വിങ്ങലുകളാണ്. പ്രവാസികളായ അമ്മമാര്‍ക്ക് മാത്രമല്ല എല്ലാ അമ്മമാരുടേയും വേദനകള്‍ നെഞ്ചിലേറ്റുന്ന മാതൃഹൃദയം നമ്മെ സമൂഹത്തിന്‍റെ അശ്ലീതയെ വല്ലാതെ ഓര്‍മ്മപ്പെടുത്തുന്നു.

ഒരു പ്രവാസിക്കു മാത്രം എഴുതാന്‍ പറ്റുന്ന രചനകള്‍ എന്ന നിലയില്‍ തന്നെയും സമൂഹത്തിന്‍റെ വേദനകള്‍ ഉള്‍ക്കൊള്ളുന്ന കാമ്പുള്ള കവിതകള്‍ എന്ന നിലയിലും ദേവസേനയുടെ ഈ അവാര്‍ഡ് ഒരോ പ്രവാസിയും ബൂലോകവും അഭിമാനത്തോടെ നോക്കികാണുന്നു.

ബ്ലോഗ് സമൂഹം ആകെ ഇതൊരു ഉത്സവമായി കൊണ്ടാണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അവാര്‍ഡ് വിവരങ്ങള്‍ ഇങ്ങനെ:

അബുദാബി അരങ്ങ് സാംസ്ക്കാരിക വേദിസാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മികച്ച കഥയ്ക്കുള്ള അവാര്‍ഡ് :
ദോഹ ഖത്തറില്‍ നിന്നുള്ള ഷീലാ ടോമിയുടെ"മ്യണാളിനിയുടെ കഥ ;താരയുടെയും"എന്ന രചനയ്ക്ക് ലഭിച്ചു.

മികച്ച കവിതയ്ക്കുള്ള അവാര്‍ഡ് : അബുദാബിയില്‍ നിന്നുള്ള ദേവസേനയുടെഫ്രോക്ക്, സാരി, മകള്‍ എന്ന രചനകവിതയ്ക്കുള്ള പുരസ്ക്കാരം നേടി.

മികച്ച ലേഖനത്തിനുള്ള അവാര്‍ഡ് :

അബുദാബിയിലുള്ള സമീര്‍ ചെറുവണ്ണൂരാണുമികച്ച ലേഖകന്‍. വിഷയംരാഷ്ട്രീയ നേത്വതങ്ങളിലെ മൂല്യചുതിയും, വര്‍ധിച്ചു വരുന്ന അരാഷ്ട്രീയ പ്രവണതയും.

വിദ്യാര്‍ത്ഥികള്‍ക്കായ് ഏര്‍പ്പെടുത്തിയ മത്സരത്തില്‍ : ഷബ്നം ഗഫൂര്‍ -

മസ്കറ്റ് (അല്‍ - ഖുബ് റ) ഇന്ത്യന്‍ സ് കൂളിലെ പസ്ടു വിദ്യാര്‍ത്ഥിനി അര്‍ഹയായി.



സ്വര്‍ണ്ണപ്പതക്കവും, ശില്‍പ്പവും, പ്രശസ്തിപത്രവുംഅടങ്ങിയ അവാര്‍ഡ് ഒക്ടോബറില്‍ സമ്മാനിക്കും

Sunday, June 03, 2007

പമ്മന്‍ യാത്രയായി


മലയാള നോവല്‍ സാഹിത്യത്തെ വായനക്കാരിലേക്ക് അടുപ്പിച്ച പമ്മന്‍ എന്ന ആര്‍. പി. മേനോന്‍ ഇന്ന് രാവിലെ അന്തരിച്ചു. എണ്‍പത്തിയേഴു വയസ്സായിരുന്നു. തിരുവനന്തപുരത്ത് വെള്ളായിനിക്കടുത്ത് ഊക്കോട് എന്ന സ്ഥലത്തു വച്ചാണ് പമ്മന്‍ ഈ ലോകത്തിന്‍ റെ അശ്ലീലത്തോട് വിടപറഞ്ഞത്.

ഒരു കാലത്ത് പമ്മന്‍റെ നോവലുകള്‍ യുവത്വത്തിന്‍റെ ഹരമായിരുന്നു. മലയാള വായനാസംസ്കാരത്തെ പൈങ്കിളി വാരികള്‍ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടൊ അത്രയും തന്നെ പമ്മന്‍റെ എഴുത്തുകള്‍ മലയാള വായനയെ സ്വാധീനിച്ചു എന്നു തന്നെ പറയാം.

ഇംഗ്ലണ്ടില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ എടുത്ത പമ്മന്‍ 1920 ഫിബ്രവരി രണ്ടിനാണ് ജനിച്ചത്. ഇന്ത്യന്‍ റെയില്‍ വേയില്‍ ചീഫ് മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്നു.

പമ്മന്‍ റെ ‘ഒരുമ്പെട്ടവള്‍’ വായിക്കാത്ത മലയാള യുവത്വങ്ങള്‍ ഉണ്ടാകില്ലെന്നു തന്നെ പറയാം. അതു പോലെതന്നെ ‘ഭ്രാന്ത്’ തുടങ്ങിയ മുപ്പതിലധികം കൃതികളുടെ കര്‍ത്താവ് പുതിയ സൃഷ്ടിക്കായ് പുതിയ ലോകത്തേക്ക് യാത്രയായി. തിരുവനന്തപുരം തൈക്കാട് ശ്മശാനത്തിലായിരുന്നു ശവസംസ്കാരം.

Friday, May 18, 2007

സാഹിത്യകാരന്‍മാര്‍ നാറികള്‍: ശ്രീ പുനത്തില്‍ കുഞ്ഞബ്ദുള്ള

സാഹിത്യ പോരിന് വീണ്ടും തൂടക്കമിട്ടു കൊണ്ട് ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള കൊല്ലത്ത് വൈക്കം ചന്ദ്രശേഖന്‍ നായര്‍ സ്മാരക നോവല്‍ അവാര്‍ഡ് വിതരണ ചടങ്ങില്‍ ടി. പദ്മനാഭനെതിരെയും ശ്രീ മുകുന്ദനെതിരെയും ആഞ്ഞടിച്ചു.

“സാഹിത്യകാരന്‍ മാര്‍ നാറികളാണ്. മിക്ക ആളുക്കലും വൃത്തികെട്ടവരാണ്. സാധാരണക്കാരനുപരി പ്രതിഭയൊന്നും സാഹിത്യകാരനില്ല.”
നിഷേധിച്ച അവാര്‍ഡ് പലരും ഇപ്പോള്‍ കൈനീട്ടി വാങ്ങുകയാണ്. മുട്ടത്തു വര്‍ക്കിയെ ജീവിതകാലം മുഴുവന്‍ വിമര്‍ശിച്ച ടി. പദ്മനാഭന്‍ അദ്ദേഹത്തിന്‍റെ പേരിലുള്ള അവാര്‍ഡ് വാങ്ങി. ”

മുകുന്ദന്‍ അവാര്‍ഡ് സംഘടിപ്പിക്കുന്ന കാര്യത്തില്‍ മിടുക്കനാണ്. മുമ്പ് തനിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നഷ്ടമായത് മുസ്ലീമായതിനാലാണ്. എഴുത്തുകാരന്‍ റെ വായ മൂടിക്കെട്ടാനാണ് പത്രങ്ങള്‍ അവാര്‍ഡ് കൊടുക്കുന്നത്. ഏം. പി. വീരേന്ദ്ര കുമാര്‍ അദ്ദേഹത്തിന്‍റെയും അച്ഛന്‍റെയും പേരില്‍ എനിക്ക് രണ്ടു ലക്ഷം രൂപ തന്നു. താനതു വാങ്ങിയില്ല. എഴുത്തുകാരനെ നിശംബ്ദനാക്കുന്ന, മണ്ടനാക്കുന്ന അവാര്‍ഡ് വാങ്ങരുതെന്നാണ് തന്‍റെ പക്ഷം. ”

സാഹിത്യത്തിലെ ഉത്തമവൈരികളാണ് എം. ടിയും പദ്മനാഭനും എന്ന് നമുക്ക് പലര്‍ക്കും അറിയാം. സ്ഥാനത്തും അസ്ഥാനത്തും രണ്ടുപേരും പരസ്പരം ചളിവാരിയെറിയാറുണ്ട്. അതുപോലെ തന്നെ കുഞ്ഞബ്ദുള്ളയും. അദ്ദേഹത്തിന്‍ റെ പല നോവലുകളും പുറം രാജ്യത്തിലെ നോവലുകളുടെ പുനരാവിഷ്കാരമാണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്.

എല്ലാ അവാര്‍ഡുകളും ഒരു അഡ്ജസ്റ്റ് മെന്‍ റില്‍ കൊടുക്കപ്പെടുന്നതാണെന്ന് പലപ്പോഴും നാം കണ്ടതാണ്. ഒപ്പം സ്ഥാനങ്ങളും.

ഗവണ്മെന്‍ റിനെ സുഖിപ്പിക്കാന്‍ സുകുമാറ് അഴീക്കോടും ഒപ്പം പല പദവികളും കൈകാര്യം ചെയ്യുവാനും അഴിക്കോട് മാഷിന്‍ സാധിച്ചിട്ടുണ്ട്.

മുകുന്ദന്‍ റെ യും സ്ഥ്രിയി ഇതില്‍ നിന്ന് വ്യത്യ്‌തമല്ല. ദാ.. പിന്നെ നമ്മുടെ സുഗത ടീച്ചര്‍. അങ്ങിനെ സാഹിത്യത്തിലെ എത്ര എത്ര സിംഹങ്ങളും സിംഹികളും നമ്മളറിയാതെ അവാര്‍ഡും സ്ഥാനമാനങ്ങളും വാങ്ങിച്ച് സ്വസ്ഥമായി ഒതുങ്ങിക്കഴിയുന്നു.



Sunday, May 06, 2007

കെ. എം. പ്രമോദിന്‍ റെ കവിതകള്‍

ആഗോള വല്‍ക്കരണത്തിന്‍റെ ആദ്യഘട്ടത്തില്‍ കമ്മ്യൂണിസം മരിച്ചു എന്ന് നേരിട്ട് പറയാതെ ‘എല്ലാം കണക്കാണ്’ എന്നും ഇനി പ്രസ്ഥാനങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ആഗോള മുതലാളിത്തം പറഞ്ഞു നടന്നു. കേന്ദ്രീകൃതമായ സമരങ്ങള്‍ക്ക് സാധ്യതയില്ലെന്നും അത്തരം നീക്കങ്ങള്‍ തലപൊക്കുമ്പോള്‍ സാമ്രാജത്വ ശക്തികള്‍ അവയെയൊക്കെ നശിപ്പ്ക്കുവാനും ബദ്ധശ്രദ്ധരായി.


മുതലാളിത്തത്തിന്‍റെ ഈ ചീത്തക്കാലത്ത് കാലത്തെ അതിജീവിക്കാനുള്ള, വെളിപ്പെടുത്തുവാനുള്ള സാഹിത്യമുണ്ടാകുന്നു എന്നതുപോലെ തന്നെ മുതലാളിത്തം സാഹിത്യത്തിന്‍റെ സാധ്യതകളെ അതിന്‍റെ വിപണന തന്ത്രങ്ങള്‍ കൊണ്ട് വരിഞ്ഞു മുറുക്കാന്‍ ശ്രമിക്കുന്നുവെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. സാഹിത്യം; അത് കഥ ആയാലും കവിത ആയാലും സമൂഹത്തിനോടുള്ള സംവാദമാണ്.


എല്ലാ സംവാദങ്ങളേയും മുക്കി കൊല്ലാന്‍ ആഗോള വല്‍ക്കരണത്തിന്‍റെ വിപണന തന്ത്രങ്ങള്‍ ഇന്നും എന്നും ശ്രമിക്കുന്നു. അതു കൊണ്ടാണ് ഇന്നത്തെ പത്രവാര്‍ത്ത നാളത്തെ വാര്‍ത്ത അല്ലാതായി മാറുകയും പിന്നീട് തുടര്‍ച്ച ഇല്ലാതാവുകയും ചെയ്യുന്നത്. മാത്രവുമല്ല പത്രവാര്‍ത്തയെ അതിജീവിക്കുന്ന സാഹിത്യമൊരു സാമൂഹിക വ്യവഹാരമാവുകയും ചെയ്യുന്നു. അതു കൊണ്ടു തന്നെ സാഹിത്യം പലഘട്ടങ്ങളിലും അത് അതിന്‍റെ അതിജീവന തന്ത്രം പ്രയോഗിക്കുക തന്നെ ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം. സമരങ്ങളുടെ സംസ്കാരം നഷ്ടപ്പെടുകയും അന്യാധീനപ്പെട്ടുപോവുകയും ചെയ്യുമ്പോള്‍ സമരസപ്പെടലിന്‍റെ സംസ്കാരം ഉടലെടുക്കുകയും ചെയ്യുന്നു. അത്തരം സമരസപ്പെടലാണ് കെ. എം പ്രമോദിന്‍റെ കവിതകള്‍ സാധ്യമാക്കുന്നത്.


ചരിത്രം, ജീവിതം, സാമൂഹിക ജീവിതം ഇതൊക്കെയും വേര്‍തിരിഞ്ഞു നില്‍ക്കുകയൊ പുറം തിരിഞ്ഞു നില്‍ക്കുകയൊ ചെയ്യുമ്പോള്‍ഴാണ് പ്രമോദിന്‍ റെ കവിതകളുടെ ഉല്‍ഭവം എന്ന് നമുക്ക് കാണുവാന്‍ കഴിയുന്നു.

ചരിത്രത്തെ, സമൂഹത്തെ വെറും എടുത്തണിയാനുള്ള ലേബലായി മാത്രം മാറ്റപ്പെടുന്ന ‘സമരസപ്പെടലി’ന്‍റെ തത്വശാസ്ത്രം ഇവിടെ പ്രാവര്‍ത്തികമാക്കുന്നു. എല്ലാ പ്രസംഗങ്ങളും പൊള്ളയാണെന്നും ഇതൊക്കെ പറയുവാന്‍ മാത്രമേ കൊള്ളൂ എന്നും സാമ്രാജ്യത്വത്തിന്‍റെ കാവല്‍ ഭടന്‍മാര്‍ നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ടാണ് പ്രമോദിന്‍റെ കവിതകള്‍ ഇങ്ങനെ സംസാരിക്കുന്നത് :“
ക്ഷണം


“ചരിത്രവും പൌരധറ്മ്മവും പൊതിഞ്ഞിരുന്നത്
‘ സോവിയറ്റ് നാടി’ന്റെ കട്ടിയുള്ള കടലാസ്സുകൊണ്ടായിരുന്നു.
ക്രൂഷ്ചേവിന്റെ പടമുള്ള കവറിട്ട കണക്കുപുസ്തകത്തില്‍ നിറയെ ചുവന്ന മുട്ടകളുടെചീഞ്ഞുപോയ സ്വപ്നങ്ങളായിരുന്നു.”

ചരിത്രവും പൌരധര്‍മ്മവും പൊതിഞ്ഞു സൂക്ഷിക്കേണ്ടതാണെന്നും ഇതൊന്നും ആരും കാണാതിരിക്കുകയാണ് വേണ്ടതെന്ന് ആരൊക്കെയോ ചേര്‍ന്ന് നമ്മെ പഠിപ്പിക്കുന്നു. സോഷിലിസം കട്ടിയുളള ഒരു പുറം ചട്ട മാത്രമായിരുന്നെന്നും അതൊരു കണക്കിലെ കളി മാത്രമായിരുന്നെന്നും കളികളൊക്കെയും നേരമ്പോക്കിനുള്ളവയാണെന്നും ആരോ നമ്മെ പഠിപ്പിക്കുകയാണെന്ന് പ്രമോദിന്‍റെ കവിതകള്‍ ചൂണ്ടിക്കാട്ടുന്നു. അതുക്കെ കൊണ്ടാണ് ആഗോളവല്‍ക്കരണത്തിന്‍റെ എല്ലാ തന്ത്രങ്ങളും നമ്മുടെ സാഹിത്യത്തെ പിടിമുറിക്കിയിരിക്കുന്നുവെന്ന് പറയുന്നത്.


കമ്മ്യൂണിസം മരിച്ചു എന്നും ഇനിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പില്ലെന്നും ആഗോള മുതലാളിത്തം വിളിച്ചു പറയുന്നു. ഇനി വരാനിരിക്കുന്ന നാളെയുടെ സ്വപ്നങ്ങളാണ്; അതും നാളെയുടെ ചുവപ്പ് സ്വപ്നങ്ങള്‍ തന്നെയാണ് (പലപ്പോഴും പ്രമോദിന് തന്‍റെ സ്വപ്നങ്ങളില്‍ ആത്മ വിശ്വാസം നഷ്ടപ്പെടുന്നുവെങ്കിലും!!) പ്രമോദിന്‍ റെ കവിതകള്‍.

അടിമ പറഞ്ഞത് എന്ന കവിതയില്‍ പ്രമോദ് ഇങ്ങനെ വരച്ചു വയ്ക്കുന്നു.
“ശക്തമായ കാലടികളില്‍ നിന്നും തെറികുന്ന കൊഴുത്ത രക്ത ത്തുള്ളികള്‍ എന്‍റെ കറുത്ത് നഗ്നമായ ചന്തിയില്‍ വരയ്ക്കുന്ന ‘ചുവപ്പു ചിത്രങ്ങള്‍ കണ്ട് അവന്‍ കിടുകിടാ വിറച്ചിട്ടുണ്ടാവണം”

മുതലാളിത്തം എന്ന കൊഴുത്ത രക്ത്തുള്ളികളില്‍ നിന്ന് ഒരു നാള്‍ അടിമയുടെ നഗ്നമായ ചന്തിയില്‍ ചുവപ്പ് സൂര്യന്‍ ഉദിക്കുമെന്ന് പ്രത്യാശിക്കുന്ന കവിയുടെ സോഷിലിസ്റ്റ് ചിന്ത ‘ഒരു നാള്‍ മുതലാളിത്ത ത്തെ വിറപ്പിക്കുക തന്നെ ചെയ്യുമെന്ന് ഉദ്ബോധിപ്പിക്കുന്നു.



ഒപ്പം തന്നെ ആനുകാലിക രാഷ്ട്രീയ ത്തിലേക്കും അതിന്‍റെ പൊയ്ക്കണ്ണിലേക്കും ചൂളം വിളിക്കുന്ന പ്രമോദിനേയും കാണാം.

ഒരു സ്വയം വിമര്‍ശനം പ്രമോദിന്‍ റെ കവിതകളുടെ പ്രത്യേകത തന്നെയാണ്. അതു കൊണ്ടു കൂടിയാണ്
തെരഞ്ഞെടുപ്പ്‌ എന്ന കവിതയില്‍ വിപ്ലവം കടലാസില്‍ മാത്രം ഉറങ്ങിപ്പോയെന്നും ഇന്ന് രക്ത സാക്ഷികള്‍ ജീവിക്കുന്നഥ് ഓരോ ഇലക്ഷന്‍ സമയത്തും ‘കള്ള വോട്ടുകളായി പുനര്‍ജ്ജനിക്കുന്നുവെന്നും പറഞ്ഞു വയ്ക്കുമ്പോള്‍ ജനാധിപത്യത്തില്‍ ‘ശക്തമായി’ ഇടപെടുന്ന ഇടതു പക്ഷത്തിന്‍ റെ ‘ശനിദശയെ’ കുറിച്ചും പ്രത്യേകിച്ച് കണ്ണൂര്‍ രാഷ്ട്രീയത്തെ കുറിച്ചും പ്രമോദ് പറഞ്ഞു വയ്ക്കുന്നു.


അമ്പുവേട്ടന്‍ ജീവിക്കുന്നത്, അതു പോലുള്ള രക്ത സാക്ഷികള്‍ ജീവിക്കുന്നത് ‘കള്ള വോട്ടി’ ലൂടെ മാത്രമാണെന്ന തിരിച്ചറിവ് കവിയോടൊപ്പം വായനക്കാരനും പങ്കുവയ്ക്കുമ്പോള്‍ സാര്‍ഥക മാകുന്നത് ഒരു നല്ല കവിതയുടെ സംവേദനമാണ്.

പ്രമോദിന്‍റെ കവിതകള്‍ കോറിയിടുന്നതൊക്കെയും ക്രിത്രിമത്വം ഇല്ലാതെ ജാഡകളില്ലാതെ ആധുനീക കവി കള്‍ക്കുണ്ടാകുന്ന വാക്കുകളിലെ ദുര്‍ഗ്രാഹ്യത ഒന്നും മില്ലാതെ നേരെ കഥ പറഞ്ഞു പോകുന്ന ആഖ്യാന തലം സൃഷ്ടിക്കുകയും ഒപ്പം ജനിച്ചു വളര്‍ന്ന സ്ഥലവും, രാഷ്ട്രീയവും വിഷയമായി വരികയും ചെയ്യുന്നു. . കണ്ണൂരിലെ രാഷ്ട്രീയം കേരളത്തിലെ മറ്റ് രാഷ്ട്രീയ ചൂടില്‍ നിന്നും ഏറെ വ്യത്യസ്തമാണെന്നും ഓരോ കവിതകളും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.


കണ്ണൂരില്‍ ഓരോ കുട്ടിക്കും അവിടെ അവന്‍റെതായ രാഷ്ട്രീയമുണ്ടെന്നു തന്നെ പറയാം.

അതു കൊണ്ടാണ് പ്രമോദ് ഇങ്ങനെ പറയുന്നത്

“ചെറുപ്പത്തില്‍ആംഗ്യപ്പാട്ടിന് സമ്മാനം കിട്ടിയിരുന്നത്പ്രഭാത് ബുക്സ് പരിഭാഷപ്പെടുത്തിയ‘യെമേല്യ‘യും ‘മിലാനൊസോവി‘ച്ചും ഒക്കെയായിരുന്നു.”.

‘ഞാന്‍’ എന്നും ‘എന്‍റെ’ എന്നും മുള്ള സവര്‍ണ്ണ ചിന്ത (മുതലാളിത്ത ചിന്ത) പ്രമോദിന്‍റെ എല്ലാ ചുവന്ന കവിതകളിലും കാണാം.

‘ഞാന്‍‘ എന്ന് പ്രമോദ് പറയുമ്പോള്‍ തന്‍റെ ഉള്ളിലെ ഇന്നത്തെ മുതലാളിത്തത്തെ കുടഞ്ഞെറിയാനുള്ള ഒരു തിവ്രശ്രമമായാണ് വായനക്കാര്‍ക്ക് ബോധ്യമാവുകയും ചെയ്യുന്നു.
എല്ലാ കവിതകളിലും ‘ഞാന്‍’ എന്നൊ എന്‍റെ എന്നൊ ഉള്ള അതി മുതലാളീകൃതമായ പ്രയോഗങ്ങള്‍ അറിയാതെ കവിതകളിലുടനീളം ഉപയോഗിച്ചതായി നമുക്ക് കാണുവാന്‍ സാധിക്കും. ഇത് പ്രത്യക്ഷത്തിലുള്ള കവിതയുടെ വീക്ഷണ കോണിന് എതിരുമാണെനു കാണാം.

അപേക്ഷയില്‍ പ്രമോദ് പറയുന്നത്


പ്രിയപ്പെട്ട സഹോദരാ...കറുത്ത മഷിയിലുള്ളഎന്റെചുവന്ന കവിത,വായിക്കുക മാത്രം ചെയ്ത്തിരികെയേല്‍പ്പിക്കുക.”

എല്ലാ സാഹിത്യവും വെറുതെ വായിക്കാനുള്ളത് മാത്രമാണെന്നും അതൊക്കെ നിത്യജീവിതത്തില്‍ പകര്‍ത്തുക സാധ്യമല്ലെന്നുമുള്ള ആഗോള മുതലാളിത്തത്തിന്‍റെ കാഴ്ചപ്പാടുകള്‍ സ്വയം വിമര്‍ശനമായി എടുത്തണിയുന്നു.

മനസ്സില്‍ നിന്നും ഇന്നും കുടിയിറക്കാത്ത ‘ഫ്രഞ്ചു വിപ്ലവം’ എന്ന അടിസ്ഥാന വര്‍ഗ്ഗത്തിന്‍ റെ വീര സാഹസീകത നെഞ്ചിലേറ്റി

‘ നമ്മള്‍ കൊയ്യും വയലല്ലാം നമ്മുടെ താകും പൊന്‍ കിളിയേ’ എന്ന് ഉറക്കെ പ്പാടാന്‍ കവി കൊതിക്കുന്നു.

“ഉദയംകോട്ടം ശിവക്ഷേത്രത്തില് ഉത്സവത്തിനു വരുന്ന ഉണ്ണിച്ചിരുതയുടെ ഉയറ്ന്ന മുലകള്‍ നോക്കി സോമാലിയായിലെ കഞ്ഞികിട്ടാത്ത കുഞ്ഞുങ്ങളെക്കുറിച്ച് ഞാന്‍സഹതപിച്ചു.”

സവര്‍ണ്ണരുടെ ശരീരം, വാക്കുകള്‍, എഴുത്ത് അങ്ങിനെ എല്ലാത്തിനേയും സമൂഹം ഉയര്‍ന്നു തന്നെ കാണുന്നു എന്ന തത്വം പ്രമോദും ഇവിടെ ഉപയോഗിച്ചിരിക്കുന്നു.

“ഉദയംകോട്ടം ശിവക്ഷേത്രത്തില് ഉണ്ണിച്ചിരുത വരുമ്പോള്‍ അവളുടെ ഉയര്‍ന്ന മുലകള്‍ കണ്ട് ആസ്വദിക്കുന്നതിനൊപ്പം ആലോചിക്കുന്നത് സോമാലിയയിലെ പട്ടിണി പ്പാവങ്ങളെയാണ്.

ഒരു‍ കമ്മ്യ്യൂണിസ്റ്റുകാരന്‍ ഏറ്റവും നല്ല മനുഷ്യ സ്നേഹി ആയിരിക്കുമെന്നതുകൊണ്ടാണ് കവിക്ക് അങ്ങിനെ ചിന്തിക്കുവാന്‍ കഴിയുന്നത്.

ഉയര്‍ന്നതൊക്കെയും സവര്‍ണ്ണരുടേതാണെന്നും അതൊക്കെ നമുക്ക് ദൂരെ നിന്ന് കാണുവാ‍ന്‍ മാത്രമേ വിധിച്ചിട്ടുള്ളു അടിസ്ഥാന വര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയായ് കവി അറിയാതെ പറഞ്ഞു വയ്ക്കുകയാണ് ചെയ്യുന്നത്. കാരണം ഉയര്‍ന്നു പോകുന്നതൊക്കെയും കീഴളര്‍ക്ക് കാണുവാന്‍ മാത്രം മുള്ളതാണെന്നും തൊഴിലാളി - അടിസ്ഥാന വര്‍ഗ്ഗം എന്നും താഴേക്ക് തന്നെ പോവുകായാണെന്നും പറയാതെ പറഞ്ഞു വയ്ക്കുകയാണ് കവി ചെയ്യുന്നത്.

ആനുകാലിക രാഷ്ട്രീയ ത്തിന്‍റെയും അടിയന്തിരാവസ്ഥയിലെ ഇന്ത്യയിലെ അവസ്ഥയെയും പറ്റി അതി മനോഹരമായി വരകു കാട്ടുന്നു ഈ കവിതയില്‍ അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ എന്റെ ആറു വറ്ഷങ്ങള്‍. ഇന്നത്തെ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വ്യക്തികള്‍ക്കുമുണ്ടാകുന്ന അതി ഭീകരമായ മാറ്റത്തെ കുറിച്ച് വിശാ‍ലമായി പരിതപിക്കുന്ന കവിയെ നമുക്ക് കാണാം.

ഒപ്പം ഒരു പൊളിറ്റിക്കല്‍ സറ്റെയര്‍ എന്നനിലയിലും ഈ കവിത ശ്രദ്ധേയമാണ്.


വിപ്ലവത്തിനെ വിലക്കെടുക്കുന്ന ഭരണാധികാരികള്‍ ഒപ്പം വ്യക്തിയുടെ ഉള്ളില്‍ നിന്ന് സത്ത പിഴിഞ്ഞെടുക്കുന്നു. അതു കൊണ്ടാണ് വലിയ വിപ്ലവകാരിയായ ‘പപ്പന്‍’ ജയിലില്‍ നിന്ന് വരികയും അമ്പലം കമ്മിറ്റി പ്രസിഡന്‍റും, പൂജയും , പൂ മൂടലും നടത്തി സാമൂഹിക സേവനം ചെയ്യുന്നത്. മുതലാളിത്തം പല്ലിളിച്ച് കാട്ടുമ്പോള്‍ എല്ലാം ഒന്നു തന്നെയ്ന്നും ഇതൊക്കെ ഇത്രമാത്രമേ ഉള്ളൂ എന്നും നമ്മെ പഠിപ്പിക്കുന്നു. അതു കൊണ്ടാണ് കവിയെ നോക്കി ‘അറം പറ്റിയ’ കവിത എന്ന് പപ്പേട്ടന്‍ പറയുന്നത്.

പ്രമോദിന്‍റെ മറ്റു കവിതകളും ശ്രദ്ധേയമാണ്. കാമം, യാത്ര തുടങ്ങിയവയും കൈകാര്യം ചെയ്യുന്നത് ഇടതു - വലതു പക്ഷ ചേരിതിരിവും ആഗോള മുതലാളിത്ത സോഷിലിസ്റ്റ് ക്രമങ്ങളുടെ ഇന്നത്തെ പ്രസ്കതി യും തന്നെയാണ്.

ഒരു സാഹിത്യകാരന്‍, കവി എന്ന നിലയില്‍ പ്രമോദ് അദ്ദേഹത്തിന്‍റെ കവിതകളിലൂടെ സംവദിക്കുന്നത് ആനുകാലിക വിഷയങ്ങളില്‍ വ്യക്തികള്‍ ചെയ്യേണ്ടി വരുന്ന, ചെയ്യേണ്ടുന്ന കാര്യങ്ങള്‍ തന്നെയാണ്. ഒപ്പം അദ്ദേഹം മുന്നേട്ട് വയ്ക്കുന്നത് മാര്‍ക്സിസവും - കമ്മ്യൂണിസവും ഇന്നത്തെ കാലത്തെ എങ്ങിനെ പ്രസ്കത്മാകുന്നു എന്നു തന്നെയാണ്.

Wednesday, May 02, 2007

ബൂലോക കൂട്ടായമ ഒരു അവലോകനം


ബഹറിന്‍ സൌദി മീറ്റിന് മുന്നോടിയായുള്ള ‘ബഹറിന്‍ കൂട്ടായ്മ’ ഇന്നലെ തൊഴിലാളിദിനത്തില്‍ ഒത്തു ചേര്‍ന്നു.

അറിയിച്ചതിലും അരമണിക്കൂര്‍ വൈകി തുടങ്ങിയ ‘ബഹറിന്‍ കൂട്ടായ്മ’ യില്‍ പ്രതീക്ഷിച്ചതിലും നല്ല ‘ഓണ്‍ലൈന്‍’ സഹകരണവും ഉണ്ടായിരുന്നു.

ബ്ലോഗ് പുലികളെന്ന് വിശേഷിപ്പിക്കാവുന്ന മിക്കവരും പങ്കെടുത്ത ‘കൂട്ടായ്മയില്‍ ബഹു. ഷാജു അലക്സ് ആദ്യം മുതല്‍ അവസാ‍നം വരെ ‘ബഹറിന്‍ മീറ്റിന്‍റെ ഭാഗം തന്നെ ആയിരുന്നു.

സൌഹൃദത്തിന്‍റെ പുത്തന്‍ അധ്യായങ്ങള്‍ രചിച്ച ഈ കൂട്ടായ്മ ‘പച്ചാള’ ത്തിന്‍ റെ അതി ഗംഭീര ശബ്ദത്താല്‍ പുളകിതമായെന്ന് എടുത്തു പറയേണ്ടുന്ന പ്രത്യേകതയാണ്.
ബൂലോക ഫോട്ടോ പ്രദര്‍ശനം മുതല്‍ ബൂലോകത്തും അല്ലാതെയുമുള്ള സകലമാന വാര്‍ത്തകളും നുറുങ്ങകളും ‘പാരകളെകുറിച്ചും’ വിളമ്പി പച്ചാളം കൂട്ടായമയിലെത്തിയ മുഴുവന്‍ പേരെയും കൈയ്യിലെടുത്തു.


സ്വാഗത ഭാഷണം ‘അഞ്ജലിയുടെ ഉപഞ്ജാതാവായ കെവിന്‍ നിര്‍വ്വഹിച്ചു.

ഫ്ര്യൂട്ട് ജ്യൂസ്സില്‍ തുടങ്ങി, ആപ്പിള്‍, മുന്തിരി, അതും കഴിഞ്ഞ് ബിസ്കറ്റ്, ചായ അങ്ങിനെ കെവിന്‍റെ മുറിയില്‍ ഉണ്ടായിരുന്നതെല്ലാം ഒരു മടിയും കൂടാതെ കൂട്ടായ്മയിലെ അംഗങ്ങള്‍ തട്ടി വിടുന്ന കാഴ്ച നയനമനോഹരമായെന്നു തന്നെ പറയാം.

ഒരു ഓര്‍മ്മപ്പെടുത്തലേന്നോണം സിജി ചേച്ചി ഓണ്‍ ലൈനില്‍ വന്നതും ‘ആശംസകള്‍’ നേര്‍ന്നതും ബൂലോക വിശേഷങ്ങള്‍ പങ്കുവച്ചതും നവ്യാനുഭവമായി.

കൂട്ടായമയുടെ തുടക്കത്തില്‍ തന്നെ ചന്ദ്രേട്ടന്‍ ബൂലോകത്തിലെ പുതിയ വിശേഷങ്ങള്‍ വിളമ്പാന്‍ എത്തിച്ചേര്‍ന്നെങ്കിലും തിരക്കുകാരണം വളരെ പെട്ടെന്നു തന്നെ മടങ്ങുകയുണ്ടായി.

അതിനു ശേഷം അംഗങ്ങള്‍ പരസ്പരം പരിചയപ്പെടുത്തുകയും ‘ബ്ലോഗില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും വെല്ലുവിളികളും‘ എന്ന വിഷയത്തില്‍ സജീവ് (‘കിനാവ്‘ എന്ന ബ്ലോഗിന്‍ റെ ഉടമ)വാചാലമാവുകയും.‘മദനിയെക്കുറിച്ചൊരു റൂമര്‍’(http://sajiponani.blogspot.com/2007/01/blog-post_9824.html)എന്ന കുറിപ്പി ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും തമിഴ് നാട്ടില്‍ നിന്നും അതു പോലെ ബാംഗ്ലൂരില്‍ നിന്നും ഫോണ്‍ വഴിയും ഇ-മെയില്‍ വഴിയും ഭീഷണിയും ഉണ്ടായ ഞെട്ടിപ്പിക്കുന്ന കഥ പറയുകയുണ്ടായി. ബൂലോകരുടെ സൃഷ്ടികള്‍ ലോകത്തിന്‍റെ നെറുകയിലെത്തിയ അനുഭവമായിരുന്നു.
ആര്‍ക്കും അടങ്ങിയിരിക്കാനാവില്ലെന്ന് വിളിച്ചു പറയുന്നതായിരുന്നു സജീവ് (കിനാവ്)ന്‍റെ വെളിപ്പെടുത്തലുകള്‍.


പുതിയ എഴുത്തുകാരുടെ സൃഷ്ടികളില് വലിയ (കുത്തക / ലബ്ദ്ധ പ്രതിഷ്ഠരായ) പ്രസാധകര് കാണിക്കുന്ന ചിറ്റമ്മ നയത്തെ കുറിച്ചും ചെറു പുസ്തക പ്രസാധകരെ വളര്ത്തി കൊണ്ടു വരുന്നതിനെ കുറിച്ചും രാജു ഇരിങ്ങല്‍ സംസാരിക്കുകയുണ്ടായി.


ജി. ടോക്ക് വഴി അബ്ദുള്‍ കരീം മാഷ് ബൂലോകത്ത് നടക്കുന്ന നല്ല വശങ്ങളെ കുറിച്ചും എഴുത്തു കാരും പ്രസാധകരും നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും ഏറെ നേരം സംസാരിച്ചു. രാജു ഇരിങ്ങല്‍ മോഡറേറ്ററായിരിന്നു.


കെവിന്‍, സജീവ്, ഇബ്രാഹിം വക്കീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എം. മുകുന്ദന്‍റെ ‘രാധ രാധ മാത്രം; എന്ന കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കഥ അയനം വെബ് മാസികയില്‍ വന്നതും ഒപ്പം കുര്‍ട് കുസെന്‍ ബര്‍ഗ് എഴുതിയ ‘ഞാന്‍ ആരാണ്’ എന്ന കഥയും ചര്‍ച്ചചെയ്തു.

ടി. പദ്മനാഭന്‍റെ ‘പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്’ എന്ന പ്രശസ്തമായ കഥ ഇതേ പോലെ മറ്റൊരു ഇംഗ്ലീഷ് എഴുത്തുകാരന്‍ റെ ‘ഈച്ച’ കോപ്പി യാണെന്നതും ‘കൂട്ടായമയിലെ’ പുതിയ അനുഭവമായിരുന്നു.
(തുടരും)

Sunday, April 29, 2007

സി. പി. എമ്മിന് സംഭവിക്കുന്നത്

കേരളത്തിലെ സി.പി.എം ന് എന്തു സംഭവിക്കുന്നു? തീര്‍ച്ചയായും നാം ഓരോരുത്തരും ആലോചിക്കേണ്ട കാര്യം തന്നെയാണ്.

എന്തെന്നാല്‍ ദാ.. ഒരു വിമര്‍ശന കവിത എഴുതിയതിന് വളരെ കാലമായി പാര്‍ട്ടിയില്‍ അടിയുറച്ചു നില്‍ക്കുന്ന, പാര്‍ട്ടിയിലെ കലാസാംസ്കാരിക രംഗത്തും അതു പോലെ ഓരോ കൂട്ടായ്മയിലും തോളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കെ. സി ഉമേഷ് ബാബുവിനെയും കുഞ്ഞപ്പ പട്ടാന്നൂരിനെയും സി. പി. എം. പുറത്താക്കിയിരിക്കുന്നു.

കാരണമെന്തെന്നോ... ജനശക്തിയില്‍ ‘ഭയങ്ങള്‍‘ എന്ന കവിത എഴുതിയതിന്.
വാര്‍ത്തെ ഇങ്ങനെ ചുരിക്കി വിവരിക്കാം.

“പാര്‍ട്ടി നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടു കവിതയെഴുതിയതിനു പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി കെ.സി. ഉമേഷ്‌ ബാബുവിനെ സിപിഎം പുറത്താക്കി. ജനശക്‌തിയില്‍ ഭയങ്ങള്‍ എന്ന വിമര്‍ശന കവിത എഴുതിയതിനെത്തുടര്‍ന്നാണ് നടപടി. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുകസ സെക്രട്ടറി സ്ഥാനത്തു നിന്നും ഉമേഷ്‌ ബാബുവിനെ നീക്കികൊണ്ടുള്ള പാര്‍ട്ടി തീരുമാനം പുകസ ഫ്രാക്ഷന്‍ യോഗം വിളിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞപ്പ പട്ടാനൂരിനെയും പുറത്താക്കിയിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി പി. ശശി, സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം എം.വി. ഗോവിന്ദന്‍, സംസ്ഥാന സമിതി അംഗം എം.വി. ജയരാജന്‍ എന്നിവരുടെ സാന്നിധ്യത്തിലാണു യോഗം ചേര്‍ന്നത്‌. പാര്‍ട്ടി തീരുമാനം പി. ശശിയാണു യോഗത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഉമേഷിനു പകരം പൊന്ന്യം ചന്ദ്രനെ സെക്രട്ടറിയായി തീരുമാനിക്കണമെന്നു പാര്‍ട്ടി നിര്‍ദേശിച്ചെങ്കിലും യോഗം അംഗീകരിച്ചില്ല. ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം.കെ. മനോഹരനെയാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല ഏല്‍പ്പിച്ചിരിയ്ക്കുന്നത്. ഉമേഷിനെതിരെയുള്ള നടപടിയെ യോഗത്തില്‍ പങ്കെടുത്ത പൊന്ന്യം ചന്ദ്രന്‍ ഒഴികെ മറ്റെല്ലാവരും എതിര്‍ത്തിട്ടും തീരുമാനത്തില്‍ നിന്നു മാറാന്‍ സിപിഎം നേതൃത്വം തയാറായില്ല.“

പാര്‍ട്ടി എക്കാലത്തും കൈക്കൊണ്ടിട്ടുള്ള പ്രഖ്യാപിത നയങ്ങളില്‍ നിന്നുള്ള അതിരൂക്ഷമായ വ്യതിചലനം തന്നെ ഇത്. ബൂര്‍ഷ്വ - പിന്തിരിപ്പന്‍ ശക്തികളുടെ ഇടയില്‍ പെട്ട് കമ്മ്യൂണിസത്തെയും മാര്‍ക്സിസത്തെയും പണയം വച്ചിരിക്കുന്നു കേരളത്തിലെയും അതു പോലെ ഇന്ത്യയിലേയും.
അഭിപ്രായ സ്വാതന്ത്ര്യവും ആശയ സ്വാതന്ത്ര്യവും നിഷേധിക്കുന്ന സാമ്രാജത്വ - മുതലാളിത്ത ആഗോള സംസാകാരത്തെ വിശ്വാസികള്‍ എങ്ങിനെ കാണുന്നു എന്ന് നമുക്ക് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.

എന്തു കൊണ്ട് ആശയ പ്രകാശനത്തിനുള്ള വേദികള്‍ ഇന്ത്യന്‍ - കേരള മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റുകള്‍ നിഷേധിക്കുന്നു? ചര്‍ച്ചകളും കൂട്ടായ്മകളും കൊണ്ട് കെട്ടിപ്പെടുത്ത പ്രസ്ഥാനം അത്തരം ചര്‍ച്ചകളെ ഭയക്കുന്നുവൊ?

ഇതിനോട് ചേര്‍ത്തു വായിക്കേണ്ടുന്നവ തന്നെയാണ്. എം.എന്‍ വിജയന്‍ മാഷിന്‍റെ ദേശാഭിമാനിയില്‍ നിന്നുള്ള പുറത്താക്കല്‍.

ഇ. എം. എസ്സ് എന്ന മഹാപ്രതിഭ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞതിനു ശേഷം കേരള രാഷ്ട്രീയ ത്തില്‍ പ്രത്യേകിച്ച് സി. പി. ഐ എമ്മില്‍ താത്വതീക മായ , രാഷ്ട്രീയ മായ കാഴചപ്പാട് അവസാനിച്ചുവെന്ന് പറയുന്നുവെങ്കില്‍ അതില്‍ ആര്‍ക്കെങ്കിലും തെറ്റു കാണുവാന്‍ സാധിക്കുമൊ?
ഇ. എം എസ്സിന് ശേഷം എന്ത് എന്ന ചോദ്യത്തിന് ഒരിക്കല്‍ എനിക്ക് കിട്ടിയ മറു പടി ഇങ്ങെനെ ആയിരുന്നു.
“ മനസ്സും ശരീരവും കുറുക്കി അദ്ദേഹം രചിച്ച മഹത്തായ രചനകള്‍ പാര്‍ട്ടിക്ക് എന്നും തണലായിരിക്കും. അതുകൊണ്ട് തന്നെ ഇ. എം എസ്സ് എന്ന ശരീരം മാത്രമേ ഇല്ലാതായിള്ളൂ. ആശയവും സംസ്കാരവും എന്നും പാര്‍ട്ടിയുടെ കൂടെയുണ്ട്”

ആ വെളിച്ചം കെട്ടു പോയപ്പോള്‍ പ്രകാശിതമാകേണ്ടുന്ന രാഷ്ട്രീയ സംസ്കാരം പാര്‍ട്ടി എന്തു കൊണ്ട് കാണിക്കുന്നില്ല. കേരളത്തിലെ സി. പി. എം. പിടിച്ചെടുക്കലും പുറത്താക്കലും കൊണ്ട് ഇനിയും എത്രനാള്‍ ജനമനസ്സുകളില്‍ പിടിച്ചു നില്‍ക്കും???

മാര്‍ക്സിസ്റ്റ് - കമ്മ്യൂണിസത്തില്‍ നിന്ന് ഏറെ പിന്നോട്ട് പോയ ഇന്ത്യന്‍ ഇടതു പക്ഷ പാര്‍ട്ടികള്‍ അവരുടെ അവരവരുടെ പാര്‍ട്ടികളുടെ പേര് മാറ്റി ചരിത്രം തിരിത്തിയെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

പേരുകള്‍ വെറുമൊരു ലേബലുകള്‍ മാത്രമാകുമ്പോള്‍ തകരുന്നത് മനസ്സില്‍ പ്രതിഷ്ഠിച്ച ചിത്രങ്ങളാണ്.

സാധാരണക്കാരന് മനസ്സിലാവത്ത ചിത്രങ്ങളായി മാറിയിരിക്കുന്നു ഇന്ത്യന്‍ ഇടതു പക്ഷ പ്രസ്ഥാനം.

ഭയങ്ങള്‍ - ഉമേഷ് ബാബു കെ സി
(സോഷ്യല്‍ ഡെമോക്രാറ്റുകളുടെ ഭ്രമങ്ങള്‍ക്കും മതിഭ്രമങ്ങള്‍ക്കും)
ഭയം ഒന്ന്
ആരോ ഒരു പ്രസംഗം നടത്തി
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരു കവിത എഴുതി
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരു വിമര്‍ശനം ഉന്നയിച്ചു
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരു പത്രം തുടങ്ങി
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരാള്‍ മരിച്ച വാര്‍ത്തകേട്ടപ്പോഴും
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ശ്രീ. കെ. സി. ഉമേഷ് ബാബു വിന്‍ റെ “
ചൂണ്ടയും കൈയും ” എന്ന കവിത. (മാധ്യമം)


ജലാശയത്തില്‍ ചൂണ്ട വീഴുന്നത് എന്തെങ്കിലും ഒന്നിനെ കോര്‍ത്തെടുക്കാന്‍.
പിന്നീട് തിന്നാനോ വില്‍ക്കാനോ ആയി.

കുത്തൊഴുക്കില്‍ കൈ താഴുന്നത് പെട്ടുപോയ ഒന്നിനെ കരയ്ക്കണയ്ക്കാന്‍.
പിന്നീടും തികവോടെ വളരാനായി.

രണ്ടിടത്തും കരയുണ്ട്,ഒരാളും
രണ്ടിടത്തും കൈയുണ്ട്, പ്രവര്‍ത്തനവും.
എങ്കിലും എത്ര വേറിട്ടത്!
ആസക്തിയും അനുകമ്പയും അതിര് പകര്‍ന്ന മാര്‍ഗങ്ങള്
‍സംസാരജലത്തിലെ മനുഷ്യന്റെ കൈക്രിയകള്‍.

Monday, April 16, 2007

ഫോര്‍മുല - ഒന്ന് (Formula One)


ഫെലിപ്പ് മാസ്സ




















ഫെലിപ്പ് മാസ്സ തന്‍റെ മാന്ത്രിക സ്പര്‍ശര്‍ശത്താല്‍ കൊണ്ട് മലേഷ്യന്‍ മണ്ണിലെ നിരാശയെ കടപുഴക്കിയെറിഞ്ഞു.

ഞായറാഴചയിലെ സന്ധ്യയെ കുളിരണിയിച്ചു കൊണ്ട് ബഹറിന്‍ ഗ്രാന്‍റ് പ്രിക്സ് എഫ് - ഒന്ന് സര്‍ക്യൂട്ടില്‍ ബ്രിസ്സിലിന്‍റെ ഫെലിപ്പ് മാസ്സ് (Bahrain Grand Prix) വിജയകിരീണമണിഞ്ഞു. ഹിസ് ഹൈനസ് സല്‍മാന്‍ ബിന്‍ ഹമദ് ബിന്‍ അല്‍ ഖലീഫ വിജയ കിരീടമണയിച്ചു. ഗള്‍ഫ് രാജ്യത്തിലെ മൂന്നാമത്തെ കറോട്ട മത്സരത്തിലെ ഹരം നുകരാന്‍ ലോകത്തിന്‍ റെ വിവിധ രാജ്യങ്ങളിലെ കാറോട്ട മത്സര പ്രേമികളായ പതിനായിരങ്ങള്‍ തടിച്ചു കുടിയിരുന്നു ബഹറിനിലെ മനോഹരമായ സ്റ്റേഡിയത്തില്‍.

മലേഷ്യയില്‍ ഒരാഴ്ച മുമ്പ് നടന്ന രണ്ട് ഫെരേരിസ് (Ferraris) മത്സരത്തില്‍ മാസ്സയ്ക്ക് വഴിമുടക്കി ക്കൊണ്ട് കാണികളുടെ ഹരമായിത്തീരുന്ന ആ 22 കാരന്‍ ഉണ്ടായിരുന്നു. ബ്രീട്ടീഷുകാരനാ ലൂയിസ് ഹാമില്‍ട്ടന്‍.


ബഹറിനിലും എല്ലാ കണ്ണുകളും രണ്ടാമനായ 22 കാരനിലായിരുന്നു. ഫോര്‍മുല ഒന്നില്‍ ഫെലിപ്പ് മാസ്സയും ലൂയിസ് ഹാമില്‍ട്ടനും തമ്മില്‍ തന്നെ ആയിരുന്നു മത്സരം എന്നു വേണമെങ്കില്‍ പറയാം.
<