Wednesday, July 09, 2008

ഭാഗം- 3 : എം.ടിയുടെ നായിക- നായക കഥാപാത്രങ്ങള്‍ എന്തു ചെയ്തു

മരണം എന്ന കോമാളി


ഇവാന്‍ ഇല്ലിച്ചിന്‍റെ മരണം (Death of Invan Illich) എന്ന ലിയോ ടോള്‍സ്റ്റോയിയുടെ പ്രകൃഷ്ടകൃതിയില്‍ ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന ആസന്നമരണന്‍റെ അനാഥത്വവും ഏകാന്തതയുമെന്ന ഗംഭീരപ്രമേയം എംടിയുടെ കാഥിക പ്രജ്ഞയെ ഏതാണ് ആവേശിച്ച മട്ടാണ്. അതിന്‍റെ മലയാളം പതിപ്പുകള്‍ (പകര്‍പ്പുകള്‍) ഒന്നും രണ്ടുമല്ല എം.ടി യുടെ ചിത്രങ്ങളില്‍. ‘സുകൃത’ത്തിലെ രവിശങ്കര്‍, ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ യിലെ വൃദ്ധന്‍ എന്നിവര്‍ ഉദാഹരണങ്ങളില്‍ ചിലതു മാത്രം.


‘ ആരണ്യക’ ത്തിലെ നെടുമുടി വേണുതരിപ്പിച്ച കിഴവന്‍ കഥാപാത്രത്തേയും ഇവിടെ ഓര്‍ക്കാം. ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ യിലെ മരിപ്പിക്കലുകാരന്‍ (കുതിരവട്ടം) ഒരു നല്ല കഥാ‍പാത്രമാണ്. പക്ഷെ അയാളുടെ മരണത്തെ എംടി സെന്‍റിമെന്‍റലൈസ് ചെയ്ത് വഷളാക്കി കളഞ്ഞു.
ഈ ജനുസ്സില്‍ പെട്ട എം.ടി ചിത്രങ്ങളില്‍ എല്ലാം കൊണ്ടും മികച്ചത് ‘സുകൃതം’ തന്നെയാണ്. പക്ഷെ ആ ചിത്രത്തില്‍ നരേന്ദ്രപ്രസാദ് അവതരിപ്പിക്കുന്ന ഒരു പോസ്റ്റ് മോഡേണ്‍ ഡോക്ടരുണ്ടല്ലോ, ഒരു നവീന ജീവന്‍ മശായ്!!


ആ കഥാപാത്രത്തിന്‍റെ- അഥവാ നടന്‍റെ- ഭ്രാന്തന്‍ ചേഷ്ഠകളും അയാളുടെ ഹോളിസ്റ്റിക് ചികിത്സയെന്ന പരിഹാസ്യമാവിധം അവിശ്വസനീയമായ ‘മൃത്യുഞ്ജയ’വുമൊക്കെ പടത്തിന്‍റെ നട്ടെല്ലാ‍യ യാതാര്‍ത്ഥ്യപ്രതീതിയെത്തന്നെ തകിടം മറിച്ചുകളഞ്ഞു.
അതോടെ ഇതിഹാസത്തിലെ കചദേവയാനീകഥയുടെ ദുര്‍ബലമായ പഠനഭേദമായിത്തീര്‍ന്നു ‘സുകൃതം’ എന്ന മികച്ചതാവേണ്ടിയിരുന്ന തിരക്കഥ ശാന്തീകൃഷ്ണയുടെ ദേവയാനിയും ഗൌതമിയുടെ ശര്‍മ്മിഷ്ഠയും മനോജ് കെ ജയന്‍റെ യയാതിയും മമ്മൂട്ടിയുടെ കചനും! പോരേ പൂരം. !
ഇങ്ങനെയൊക്കെയാണെങ്കിലും ഈ ചിത്രത്തിലെ അവസാന രംഗം ഒരു മികച്ച ദൃശ്യാനുഭവമാണെന്ന് പറയാതെ വയ്യ.

അപകടകരമായ കാല്പനീകത:

പുരാണേതിഹാസങ്ങളിലും (വൈശാലി) പുരാവൃത്തത്തിലും (പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ) ചരിത്രത്തിലും (ഇനിയും വരാനിരിക്കുന്ന ‘പഴശ്ശിരാജ എന്ന ചിത്രം) ഒക്കെ നടത്തിയ സര്‍ഗ്ഗാത്മകമായ ഇടപെടലുകളിലൂടെ തന്‍ റേ പതിവ് വള്ളുവനാടന്‍ ഫ്യൂഡല്‍ പ്രമേയങ്ങള്‍ക്ക് പുരാവൃത്തപദവിയും പുരാണ പരിവേഷവും നല്‍കുകയായിരുന്നു എം.ടി എന്ന ചലച്ചിത്രകാരന്‍.

തന്‍റെ പരിമിതമായ കാല്‍പ്പനീക പ്രമേയങ്ങളെ വിദൂരഭൂതകാലത്തിന്‍റെ ഭാഗമായി കാണാനുള്ള കാല്‍പ്പനീക സഹജമായ ഗൃഹാതുരതയും ഭൂതകാലാഭിരതിയുമാണ് എംടിയുടെ വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍ മുതലായ ചിത്രങ്ങളുടെ നിര്‍മ്മാണ വസ്തുക്കള്‍. പക്ഷെ ഈ മൂന്ന് ചിത്രങ്ങളിലൂടെയും വാസ്തവത്തില്‍ ഇതിഹാസപാഠത്തെ എംടി ഡീമിത്തിഫൈ Demythify ചെയ്യുകയല്ല പകരം തന്‍റെ സവര്‍ണ്ണ ഫ്യൂഡല്‍ ഗൃഹാതുരതയെ മിത്തിഫൈ ചെയ്യുകയാണുണ്ടായത്.

എംടി യുടെ ഈ മൂന്ന് തിരക്കഥകളും ഭൂതകാലത്തിന് പുതിയ പാഠഭേദം നിര്‍മ്മിക്കുകയല്ല മറിച്ച് വര്‍ത്തമാനത്തിന് ഒരു ഭൂതപാഠം നിര്‍മ്മിക്കുകയാണ് ചെയ്തത്. കല്‍പ്പനാ പ്രധാനമായ ഒരു തരം കപടസാംസ്കാരിക ചരിത്ര രചന (Fake Historiography) നടത്തുകയായിരുന്നു അദ്ദേഹം.

തന്‍റെ ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയയുടെ ഉപോല്‍പ്പന്നങ്ങളായ വികാര ദൌര്‍ബല്യ (Complex) ങ്ങള്‍ക്കും ക്ഷുദ്രകാല്‍പ്പനീക പ്രമേയങ്ങള്‍ക്കും അങ്ങിനെ എംടി വ്യാജമായ ഇതിഹാസ ഗൌരവമുണ്ടെന്ന് വരുത്തിത്തീര്‍ത്തു. ഇത്തരം ചില്ലറ കൌശലങ്ങളേയും മലക്കം മറിച്ചിലുകളേയും ഭാവനാപരമായ ചെപ്പടിവിദ്യകളേയും ശരാശരി മലയാളി പ്രേക്ഷകര്‍ ഉജ്ജ്വലമായ പ്രതിഭാ വിലാസമായി തെറ്റിദ്ധരിച്ചത്.
പുരാവൃത്തത്തില്‍ നിന്നും ചരിത്രത്തെ മോചിപ്പിക്കുകയല്ല, പുരാവൃത്തത്തില്‍ ചരിത്രത്തെ ബന്ധിപ്പിക്കുകയാണ് ‘ഒരു വടക്കന്‍ വീരഗാഥ’യിലും ‘പെരുന്തച്ചനി’ലും എംടി ചെയ്തത്.
പുരാണത്തേയും ‘പുരാവൃത്ത’ത്തെയും പുരുഷ / സവര്‍ണ്ണ പക്ഷത്തുനിന്നുകൊണ്ട് അപഭംഗപ്പെടുത്തുക (Disort) ആയിരുന്നു അദ്ദേഹം.

അത് സര്‍ഗ്ഗാത്മകതയുടെ ദുരുദ്ദേശ്യപരമായ ദുര്‍വ്യയം തന്നെയായിരുന്നു. അപകടകരമാംവിധം വിഷപൂരിതമായ കാല്‍പ്പനീക വിശുദ്ധിയുള്ള പ്രമേയ സന്ദര്‍ഭങ്ങളും ചലച്ചിത്രങ്ങളുമാണ് എം.ടി സൃഷ്ടിച്ചിട്ടുള്ളത്.

കാലമിത്രയും എഴുത്തച്ഛന്‍റെ വളര്‍ത്തുകിളിയായ ശാരികപ്പൈതലായി വേഷം മാറി മലയാളിയെ വഞ്ചിക്കുകയായിരുന്നു എംടിയുടെ വള്ളുവനാടന്‍ കാല്‍പ്പനീകപൈങ്കിളി. ഒരു പക്ഷെ ഇനിയുമത് തുടര്‍ന്നു പോയേക്കാം. അത്രമാത്രം വിധേയത്വം (Loyality) എംടിയുടെ കാല്‍പ്പനീകതയോട് മലയാളിക്കുണ്ട്. ഇനിയും അതില്‍ നിന്ന് ഒരു ലഹരിമുക്തി മലയാളിക്ക് സാദ്ധ്യമാണോ എന്നറിയില്ല, സാക്ഷാല്‍ എംടിക്കു പോലും അത് സാദ്ധ്യമാവാത്തിടത്തോളം കാലം എംടി തന്‍റെ കാല്‍പ്പനീക കഞചാവു ലേഹ്യം ചെറിയ ഉരുളയാക്കി ഊട്ടി വളര്‍ത്തിയ മലയാളിക്കും അതിന് കഴിയുമെന്ന് തോന്നുന്നില്ല. (അവസാനിച്ചു).
[ചര്‍ച്ചകള്‍ അവസാനിപ്പിക്കാതെ വിഷയത്തില്‍ ഊന്നി സംസാരിക്കൂ. ഇത്തരം എഴുത്തുകളെ നമ്മള്‍ തള്ളിക്കളയേണ്ടതുണ്ടോ...??]

പ്രതീക്ഷിക്കുക....... ശ്രീനിവാസന്‍റെ തിരക്കഥയിലെ നായിക- നായക കഥാപാ‍ത്രങ്ങളുടെ ചരിത്ര പരമായ ദൌത്യം എന്തായിരുന്നു.?
എഴുതിയത് : രാജു ഇരിങ്ങല്‍

28 comments:

schooldays said...

ഹ..ഹ...വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു. എങ്ങനെയാ മാഷേ ഇത്ര വികൃതമായൊക്കെ ചിന്തിക്കാന്‍ കഴിയുന്നേ?

Anonymous said...

Does MT know what he is accused of? if so Pazhassi should get a change.

Srinivasan's heroines are actually bold enough to live in a society. At times, she is smarter than hero, helps him recognize his faults, lead him when it needs

Looking forward to read that.

ഇട്ടിമാളു അഗ്നിമിത്ര said...

അപ്പൊ കഴിഞ്ഞല്ലെ...ഒന്നില്‍ തുടങ്ങിയാല്‍ മൂന്നില്‍.. :)

ഞാനും ഒരു വള്ളുവനാട്ടുകാരിയാ.. എന്നുവെച്ച് എം ടി ഫാന്‍ ഒന്നുമല്ല.. ഒരുപക്ഷെ ആ ഭാഷയും കഥാപാത്രങ്ങളുമൊക്കെ കണ്ടും കേട്ടും പരിചിതമായതുകൊണ്ട് പുതുമയൊന്നും തോന്നാത്തതുകൊണ്ടാവാം.. അതെന്തൊ ആവട്ടെ..

ഇത്രയും വായിച്ച് എനിക്ക് തോന്നിയത്..

“മഞ്ഞക്കണ്ണട വെച്ചാല്‍ കാണുന്നതൊക്കെ.. “

vadavosky said...

ഈ ഒരു ആങ്കിള്‍ കൂടി നോക്കാമായിരുന്നു.

എം.ടി യുടെ നായകന്മാര്‍ പലരും ഒരു ക്രൈസിസ്‌ വരുമ്പോള്‍ അത്‌ നേരിടാന്‍ പറ്റാതെ ആത്മഹത്യ ചെയ്യുന്നവരാണ്‌. നിര്‍മാല്യം, നഖക്ഷതങ്ങള്‍, സുകൃതം, ഒരു വടക്കന്‍ വീരഗാഥ തുടങ്ങിയ സിനിമകള്‍ നോക്കുക. ലിസ്റ്റ്‌ ഇനിയും ഉണ്ടെന്ന് തോന്നുന്നു. ചിലപ്പോള്‍ പൊതുവെയുള്ള ഒരു മലയാളി psyche ഇങ്ങനെ ആയതുകൊണ്ടുമാവാം

chithrakaran ചിത്രകാരന്‍ said...

അന്വേഷണം മാസികയും,സജയ് കെ.വി.യും കൊള്ളാമല്ലോ.സാമൂഹ്യ പ്രസക്തിയും രാഷ്ട്രീയ പ്രസക്തിയുമുള്ള ഈ ലേഖനത്തെ മാനവിക കാഷ്ച്ചപ്പാടോടെ ബൂലോകത്തിനു പ്രാപ്യമാക്കിയ ഇരിങ്ങളിന്റെ നല്ല മനസ്സിനേയും അഭിനന്ദിക്കാതെ വയ്യ. എം.ടിയെപ്പോലുള്ള ഒരു നൂറു ടിപ്പുവിനോളം അനീതി കേരളത്തിന്റെ മനുഷ്യ സമുദായത്തോട് ചെയ്തിട്ടുണ്ട്.ഒരു ശത്രുവിന്റെ അക്രമങ്ങള്‍ നമുക്ക് തടുക്കാം. എന്നാല്‍ കൂടെ നില്‍ക്കുന്ന ബഹുമാന്യനായ സാഹിത്യകാരന്റെ മനസ്സിനകത്തുനിന്നും പുറത്തുചാടുന്ന സാംസ്കാരിക വിഷത്തിന്റെ അടിമ ബോധത്തില്‍ നിന്നും അനേകം തലമുറകളോളം സമൂഹത്തിനു പുറത്തുകടക്കാനാകില്ല.
എം.ടി.കേരള സമൂഹത്തെ സംബന്ധിച്ച് സാഹിത്യകാരനായ ഒരു സന്തോഷ് മാധന്വനാണ്.അല്ലെങ്കില്‍ കേരളത്തെ സാംസ്കാരിക വിഷമൂട്ടിയ സാംസ്കാരിക അരിവെപ്പുകാരന്‍ !
സ്വതന്ത്രചിന്തകര്‍ ഇത്തരം സത്യങ്ങള്‍ പുറത്തുകൊണ്ടുവന്നാല്‍ മാത്രമേ ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് വളര്‍ച്ചയുണ്ടാകു.

Anonymous said...

പുഴയില്‍ എഴുതിയിരുന്ന ശശിധരന്‍ പേരു മാറ്റിയോ? പക്ഷെ അങ്ങേരുടെ സ്ഥിരം തെറികളൊന്നും കാണുന്നില്ലല്ലോ?

ഞാന്‍ ഇരിങ്ങല്‍ said...

പ്രീയപ്പെട്ടവരെ..,
സജയ് കെവി യെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ചില പ്രശ്നങ്ങള്‍ കാ‍രണം പറ്റിയില്ല. ക്ഷമിക്കുക. ഇനിയും ഇത്തരം സംരംഭങ്ങളില്‍ കുറച്ചു കൂടി സൂക്ഷ്മതയും സംവാദവും നമുക്ക് സംഘടിപ്പിക്കാന്‍ കഴിയുമെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.

വിഷയത്തില്‍ പലരും പങ്കെടുക്കാതെ മാറി നില്‍ക്കുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. അതിനു കാരണം ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന , വായിച്ചിരിക്കുന്ന രീതിയില്‍ എല്ലാകാര്യങ്ങളും സത്യസന്ധമായതു കൊണ്ടും നിഷേധിക്കാന്‍ പറ്റാത്തതുകൊണ്ടുമാണെന്ന് തന്നെ ഞാന്‍ ധരിക്കുന്നു.
പിന്നെ പ്രതിഭാധനായ ഒരു സാഹിത്യകാരനെ എതിര്‍ത്ത് പറയാനുള്ള ചങ്കുറപ്പില്ലായ്മയും എന്ന് അറിയായ്കയല്ല. ഇങ്ങനെയും ഒരു വായന സാധ്യമാണ് എന്ന് കാട്ടിത്തരികമാത്രമാണ് ഞാന്‍ ചെയ്തത്.

ഇന്നത്തെ മനോരമ പത്രത്തില്‍ ഇതോട് ചേര്‍ത്ത് വായിക്കാവുന്ന ഒരു പ്രസ്താവന ബി ഉണ്ണികൃഷ്ണന്‍ (മാടമ്പി സിനിമയുടെ എഴുത്തുകാരനും സംവിധായകനും) പറഞ്ഞത് ശ്രദ്ധിക്കുക.
“ ഗ്രാമ്യ ഭാഷ വള്ളുവനാടന്‍ ഭാഷ മാത്രമാണെന്ന് എംടി നമ്മെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. അതു കൊണ്ടാണ് ഞാന്‍ ജനിച്ചു വളര്‍ന്ന പത്തനം തിട്ടയിലെ ഗ്രാമ്യ ഭാഷ മാടമ്പിയില്‍ ഉപയോഗിച്ചത് എന്ന്.
അപ്പോള്‍ ഒന്നിലധികം വായനകളും അനുഭവങ്ങളും പലമനസ്സുകളീല്‍ നടക്കുന്നു എന്നുള്ളത് ഈ എഴുത്തിന്‍ റെ വിജയമായി ഞാന്‍ കണക്കാക്കുന്നു.

ചര്‍ച്ചയ്ക്കായി മടിച്ചു നില്‍ക്കുന്നവരേ കടന്നുവരൂ..

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Anonymous said...

എം ടി ഒരു കക്കൂസ് ഉണ്ടാക്കുന്നു, വേറെയാരോ അതില്‍ കയറി വൃത്തികേടാക്കുന്നു, സജയ് കെ വിയും ഇരിങ്ങലും അതിന്നു എം ടി യെ കോടതി കയറ്റുന്നു !!.

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...
This comment has been removed by the author.
അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

ലേഖനത്തിലെ ചില പരാമര്‍ശങ്ങളോട്‌...
എനിക്ക്‌ വിയോജിപ്പുകളുണ്ട്‌.....
യോജിക്കാമെന്ന്‌ തോന്നുന്ന ചില ഇടങ്ങളുമുണ്ട്‌...

ഇവാന്‍ ഇല്ലിച്ചിന്‍റെ മരണം ടോള്‍സ്റ്റോയിയുടെ കൃതിയില്‍ ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന ആസന്നമരണന്‍റെ അനാഥത്വവും ഏകാന്തതയുമെന്ന പ്രമേയം എംടിയുടെ കാഥിക പ്രജ്ഞയെ
അപ്പാടെ ആവേശിച്ചതിന്റെ ഫലമാണ്‌..
സുകൃത’ത്തിലെ രവിശങ്കര്‍, ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ യിലെ വൃദ്ധന്‍ ,‘ആരണ്യക’ത്തിലെ നെടുമുടി വേണുതരിപ്പിച്ച കിഴവന്‍
എന്നീ കഥാപാത്രങ്ങളെന്നൊന്നും
എനിക്ക്‌... അനുഭവപ്പെടുന്നില്ല...

കാരണം അനാഥത്വവും..അതിന്റെ തന്നെ ഉപോല്‍പന്നമെന്ന്‌ ചിലപ്പോള്‍ വിശേഷിപ്പിക്കാവുന്ന ഏകാന്തതയും(വരുത്തിതീര്‍ക്കുന്നതൊഴിച്ചാല്‍) ഇവാന്‍ ഇല്ലിച്ചിന്റെ മരണത്തില്‍ നിന്ന്‌ ആവാഹിച്ചെടുക്കേണ്ട കാര്യമില്ല...

വൈശാലി, പെരുന്തച്ചന്‍, വടക്കന്‍വീരഗാഥ
തുടങ്ങിയ ചിത്രങ്ങളില്‍
അപകടരമായ കാല്‍പനികത(?)യെ
സവര്‍ണ്ണ ഫ്യൂഡല്‍ ഗൃഹാതുരതയെ
മിത്തിഫൈ ചെയ്യാന്‍ വേണ്ടി
ഉപയോഗപ്പെടുത്തുന്നുവെന്ന്‌
പറയാമോ..?

എന്നാല്‍...
വര്‍ത്തമാനത്തിന്‌
ഒരു ഭൂതകാലപാഠഭേദം സൃഷ്ടിച്ചെടുക്കാന്‍..
കപടസാംസ്കാരികചരിത്ര രചന
നിര്‍വ്വഹിക്കുകയായിരുന്നുവെന്ന്‌...
വേണമെങ്കില്‍ പറയാം...
എന്നിരുന്നാലും...അത്‌ തികച്ചും
മനഃപൂര്‍വ്വമാണെന്ന്‌ വാദിക്കുന്നതില്‍
വലിയ ശരിയുണ്ടെന്നും തോന്നുന്നില്ല...

പിന്നെ....
വികാരദൗര്‍ഭല്യങ്ങള്‍
അവ കാല്‍പനികതയെന്ന
സങ്കേതത്തിന്റെ
പൊതുപ്രശ്നമാണ്‌....
സവര്‍ണ ഫ്യൂഡല്‍
നൊസ്റ്റാള്‍ജിയയുടെ മാത്രം
ഉല്‍പന്നമല്ല.....

കാല്‍പനികതയോടെ വല്ലാത്തൊരു ലഹരിയൊന്നും.
മലയാളികള്‍ക്കില്ല..
അല്‍പസ്വല്‍പം മമതയൊഴിച്ചാല്‍....
അതുകൊണ്ട്‌...തന്നെ എം ടിയുടെ കാല്‍പനികതയില്‍ നിന്നും മുക്തിനേടാന്‍
ശരാശരി മലയാളിക്ക്‌ സാധിക്കും...
എഴുത്തുകാരന്‌ സാധിക്കാത്തത്‌
പലപ്പോഴും വായനക്കാര്‍ക്ക്‌ സാധിക്കും....
കാരണം..അവരവരുടെ വ്യല്‍പത്തിയാണ്‌..
എം ടിയല്ല മറ്റേത്‌ സാഹിത്യകാരന്റെയും
കൃതികളുടെ വായനയ്ക്ക്‌ അവര്‍
ഉപയോഗിക്കുക......
അതിനാല്‍ തന്നെ.....
മലയാളിക്ക്‌...അതത്ര
പ്രയാസമുള്ള കാര്യമല്ല...
കാല്‍പനികയുടെ പടികടന്ന്‌.
റിയലിസവും, സര്‍റിയലിസവും,
കൊളോണിയലിസവും
ഇംപ്രഷനിസവും, നവലിബറലിസവും
കടന്ന്‌ ആധുനികകഥയുടെ കവിതയുടെ
നോവലിന്റെ ഭൂമിക തേടുന്ന
മലയാളി അതിന്‌ പ്രാപ്തനാണെന്ന്‌
എനിക്ക്‌ തോന്നുന്നു....

സസ്നേഹം
അന്യന്‍...

ഉപാസന || Upasana said...

പ്രിയ ഇരിങ്ങല്‍,

ഇരിങ്ങല്ല ഇത് എഴുതിയിരിയ്ക്കുന്നത് എന്നാണ് ഞാന്‍ “അവലംബം” ത്തില്‍ നിന്ന് മനസ്സിലാക്കുന്നത്.
പക്ഷേ ഇത് സ്വന്തം ബ്ലോഗില്‍ പോസ്റ്റ് ചെയ്യുക വഴി ‘സജയ് കെ വി‘ യുടെ അഭിപ്രായങ്ങളോട് ഇരിങ്ങല്‍ യോജ്ജിയ്ക്കുന്നതായി ഞാന്‍ ഉദ്ദേശിയ്ക്കുന്നു.
അതില്‍ തെറ്റില്ലല്ലോ..?

സജയ് യുടെ ലേഖനത്തില്‍ കാര്യമായി ഒന്നുമില്ല എന്നാണ് എന്റെ അഭിപ്രായം.
മലയാളസാഹിത്യത്തിലെ വള്ളുവനാടന്‍ മേള്‍ക്കോയ്മ, നഖക്ഷതങ്ങള്‍ എന്ന സിനിമയുടെ പൈങ്കിളിസ്വഭാവം തുടങ്ങി പലരും ഇതിന് മുമ്പ് പറഞ്ഞ് കഴിഞ്ഞ വസ്തുതകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ പിന്നെ സജയ് ന്റെ ലേഖന്ത്തില്‍ ബാക്കിയാവുന്നത് എം.ടി വിരോധം മാത്രമാണ്.

നിര്‍മാല്യത്തെക്കുറിച്ച് ആള്‍ പാലിയ്ക്കുന്ന മൌനം ശ്രദ്ധേയമാണ്.

ഞാന്‍ ഒരു എം.ടി ആരാധകന്‍ ഒന്നുമല്ല. പക്ഷേ അദ്ദേഹത്തെ ബഹുമാനിയ്ക്കുന്നു.
മറ്റേത് എഴുത്തുകാരനേക്കാളും മലയാളിയെ സ്വാധീനിയ്ക്കാന്‍ എം.ടി യ്ക്ക് കഴിഞ്ഞു എന്നത് എളുപ്പം തള്ളിക്കളയേണ്ട ഒന്നല്ല.
അദ്ദേഹത്തിന്റെ പല രചനകളിലും ചില പൊതുവായ ചുറ്റുപാടുകളും, മനോവ്യാപാരങ്ങളും കടന്നു വരുന്നു എന്നത് നിഷേധിയ്ക്കാനും സാധിയ്ക്കില്ല.
കൂടുതലെഴുതുന്നില്ല.

പണ്ട് ഒരു ബ്ലോഗ്ഗര്‍ പറഞ്ഞതാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്.
എംടിയുടെ മിക്ക തിരക്കഥകളും ‘രണ്ട് പെണ്ണും ഒരാണും അല്ലെങ്കില്‍ ഒരാണും രണ്ട് പെണ്ണും‘ എന്ന ഇക്വേഷനില്‍ ചെന്നെത്തുന്നു അല്ലെങ്കില്‍ ഈ ഇക്വേഷന്‍ കഥയീല്‍ എവിടെയെങ്കിലും ദൃശ്യമാണ് എന്ന്.

നന്ദി ഇരിങ്ങല്‍.
:-)
ഉപാസന

- said...

മംഗളം / മലയാള മനോരമ ആഴ്ച്പ്പതിപ്പില്‍ പരസ്യം വരുമായിരുന്നു.
പ്രതീക്ഷിക്കുക....... തെങ്ങുകയറ്റുകാരന്‍ പരമുവിന്റെ മകള്‍ സാവിത്രി റബര്‍ വെട്ടുകരാന്‍ വര്‍ഗീസിന്റെ ഒപ്പം ഒളിച്ചോടിയത് എന്തിന് ?
സി വി നിര്‍മ്മല എഴുതുന്ന നോവല്‍.

ഇവിടേം കണ്ടു അങ്ങനെ ഒന്ന് :)


ഇനി കാര്യത്തിലേക്ക് കടക്കാം. മൂന്നു ഖണ്ഡങ്ങളായി ഇരിങ്ങല്‍ അലക്കിയ സജയ് കെ വി യുടെ വിഴുപ്പ് ഉണങ്ങിക്കിട്ടിയോ. ഇല്ല. രാജൂ ആരാനും ഛര്‍ദ്ദിച്ചത് ഇവിടെ മണിക്കൂറുകള്‍ എടുത്ത് ടൈപ്പ് ചെയ്ത് വച്ചത് എന്തിനായിരുന്നു ? ഇരിങ്ങലേ അധികം പറയാനൊന്നുമില്ല. ഇങ്ങനെ അവനവനെ തന്നെ നാ‍ണം കെടുത്തുന്ന പണി അധികം ചെയ്യാതിരിക്കുക. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സ്വയം എഴുതി പോസ്റ്റ് ചെയ്യുക.നമുക്ക് ചര്‍ച്ചിക്കാം. ഇവിടെ ഒക്കെ തന്നെ കാണുമല്ലോ അല്ലേ ?

അനൂപ് അമ്പലപ്പുഴ said...

ഇരിങ്ങല് മാഷിന്റെ ലൈന് ഏതായാലും കൊള്ളാം. വ്യത്യസ്തമായ രീതിയില്‍ ചിന്തിക്കുന്നവരെ ഞാന്‍ ഇഷ്റ്റപ്പെടുന്നു.

മലയാള സിനിമ ഒരുകാലം വരെ സംസരിച്ചിരുന്നത് തിരുവിതാംകൂര് ഭാഷ ആയിരുന്നു.കാരണം നിര്മ്മാതാവായാലും എഴുത്തുകാരനായാലും നടനായലും കൂടുതലും തിരുവിതാംകൂറില് നിന്നും ആയിരുന്നു. ഗ്രാമീണഭാഷയെ തിരുവിതാംകൂറില് നിന്നും മലബാറിലോട്ട് പറിച്ച് നട്ടത് എം ടി ആണ് എന്നതില് സംശയമില്ല. ബി ഉണ്ണികൃഷ്ണന് പറഞ്ഞപോലെ(അയാള് ഓണാട്ടുകരയുടെ ഭാഷ ഉപയോഗിച്ചിരിക്കുന്നു) നാട്ടുഭാഷ എന്നത് ഓരോ നാടിനുമുണ്ട്.

ഇതെല്ലാം ശരി ആണ് . സിനിമയെ സംബന്ധിച്ചാണെങ്കില്‍ , പുതിയ പ്രതിഭയുള്ള എഴുത്തുകാര്‍ വരട്ടെ, കഴുവുണ്ടെങ്കില്‍ അവര്‍ വള്ളുവനാടന്‍ മേല്‍ക്കോയ്മ അവസാനിപ്പിക്കട്ടെ. എം ടിയെ ഒരു പരിധിയില്‍ കൂടുതല്‍ എതിര്‍ക്കുന്നതിനോട് എനിക്ക് അഭിപ്രയമില്ല. അയാളെ സംബന്ധിച്ചടത്തോളം അയാള്‍ 100% വിജയിച്ചു. അതേ നാണയത്തില്‍ വിജയം തിരിച്ച്പിടിക്കാന്‍ കഴിവുള്ളവര്‍ ശ്രമിക്കട്ടെ. എം ടിയുടെ കഥാപാത്രങ്ങള്‍ അയാള്‍ക്ക് ഇഷ്റ്റമുള്ളത് ചെയ്യുന്നു. അത് അയാള്‍ തീരുമാനിക്കും. അതല്ലെ അതിന്റെ ശരി മാഷെ.

ഞാന്‍ ഇരിങ്ങല്‍ said...

എല്ലാ നല്ല വായനക്കാര്‍ക്കും നന്ദി:

നന്ദി പ്രത്യേകം കവറില്‍:
schooldays: വായിച്ചതിന് നന്ദി. ചിരിച്ചതിനും രസിച്ചതിനും. ചിലപ്പോഴെങ്കിലും വികൃതമായി ചിന്തിച്ചാലേ എങ്ങിനെ സുകൃതമായി ചിന്തിക്കാം എന്നും അപ്പോള്‍ എന്ത് സുഖമാണെന്നും തിരിച്ചറിയൂ. വെറുതെ ഒന്ന് ശ്രമിച്ച് നോക്കൂ..

jg: Thanks you very much and your valuable comments. Just wait and read coming post please.

ഇട്ടിമാളൂ: വള്ളുവനാട്ടുകാരീ..ഒന്നില്‍ തുടങ്ങി..മൂന്നില്‍. വായനയ്ക്ക് നന്ദി..
എന്‍ റെ പ്രൊഫൈല്‍ നോക്കിയാല്‍ കാണാം ഞാന്‍ വച്ചിരിക്കുന്നത് കറുത്ത കണ്ണടയാ..
പിന്നെ ഇടയ്ക്ക് ഈ മഞ്ഞയും കാണണം. ഇടയ്ക്ക് epathram.com അവിടെ മഞ്ഞയും കാണാം.

vadavosky: താങ്കള്‍ ഒരു നല്ല വായനക്കാരനാണെന്നറിയുന്നതില്‍ സന്തോഷമുണ്ട്. തീര്‍ച്ചയായും അങ്ങിനെ ഒരു വീക്ഷണം എം.ടി നായകര്‍ക്കുണ്ട്. ഇത് ജീവിതത്തില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടമാണ് നായകര്‍ ഒളിച്ചോടുമ്പോള്‍ എംടി രക്ഷപ്പെടുന്നു. എന്നാല്‍ ഇടശ്ശേരിയിയൊക്കെ അതില്‍ പരാജയപ്പെട്ടവരാണ്.

ചിത്രകാരന്‍: മുരളിയേട്ടാ.. ഞാനെന്താ പറയുക. ഏറെ നാളായി താങ്കളെ ഇവിടെ കിട്ടിയിട്ട്. നല്ല സന്തോഷം. ഇപ്പോള്‍ അക്കാഡമിയുടെ തിരക്കിലാണെന്നറിയാം. എല്ലാ പുതു ബ്ലോഗരോടും അന്വേഷണം അറിയിക്കണം.

പഷ്ട്: ശശീധരന്‍ ഇപ്പോഴും എഴുതുന്നു. ഞാനും.
താങ്കള്‍ എല്ലാം വായിക്കുന്നു എന്നറിയുന്നതില്‍ അതിയായ സന്തോഷവും ഉണ്ട്.

അന്യന്‍: “കാരണം അനാഥത്വവും..അതിന്റെ തന്നെ ഉപോല്‍പന്നമെന്ന്‌ ചിലപ്പോള്‍ വിശേഷിപ്പിക്കാവുന്ന ഏകാന്തതയും(വരുത്തിതീര്‍ക്കുന്നതൊഴിച്ചാല്‍) ഇവാന്‍ ഇല്ലിച്ചിന്റെ മരണത്തില്‍ നിന്ന്‌ ആവാഹിച്ചെടുക്കേണ്ട കാര്യമില്ല...“

ഇതു തന്നെയാണ് ഇവിടെ സംഭവിച്ചത്. എംടിയെ പോലെ എഴുതാ‍നറിയാവുന്ന ഒരാള്‍ക്ക് പിന്നെ വേറെ എന്താണ് ആവശ്യം.

“അപകടരമായ കാല്‍പനികത(?)യെ
സവര്‍ണ്ണ ഫ്യൂഡല്‍ ഗൃഹാതുരതയെ
മിത്തിഫൈ ചെയ്യാന്‍ വേണ്ടി
ഉപയോഗപ്പെടുത്തുന്നുവെന്ന്‌
പറയാമോ..?“

തീര്‍ച്ചയായും പറയാം. പെരുന്തച്ചന്‍ എന്തുകൊണ്ടാണ് സംസ്കൃതം പറയുന്നത്? ബ്രാഹ്മണനോളം വില്പത്തിയുണ്ടാവാന്‍ പെരുന്തച്ചനെ ബ്രാഹ്മണനാക്കുന്ന ഒരു വളച്ചൊടിക്കല്‍ നടക്കുന്നു അവിടെ.
വൈശാലി, വടക്കന്‍ വീരഗാഥ തുടങ്ങിയവയിലും സംഭവിക്കുന്നത് വേറൊന്നല്ല. ആരോമല്‍ ചേകവരും ചന്തുവും അഭ്യാസക്കാഴ്ചവയ്ക്കുന്നതും അതില്‍ സമ്മാനം വാങ്ങുമ്പോള്‍ ഉണ്ടാകുന്ന ഒറ്റ സീന്‍ മതി
സവര്‍ണ്ണ ഫ്യൂഡല്‍ ഗൃഹാതുരതയെ എത്രമാത്രം മിത്തിവൈ ചെയ്തു എന്നു കാ‍ണിക്കാന്‍. മാത്രമല്ല പെണ്‍ വാക്ക് വീണ്‍ വാക്കെന്ന് എംടിയുടെ എല്ലാ കഥകളും സംസാരിക്കുന്നു. അലിഞ്ഞു പോകുന്ന പെണ്ണെന്ന് എംടി
കഥകളിലും എഴുതുന്നു.

ഒരു മനസ്സില്‍ സവര്‍ണ്ണ ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ അടിയൊഴുക്കില്‍ മാത്രമേ ഇത്തരം ഉല്പന്നങ്ങള്‍ കാഴ്ചവയ്ക്കാന്‍ കഴിയുകയുള്ളൂ എന്ന് എന്തേ മനസ്സിലാക്കാത്തത്?

എംടിയുടെ കാല്പനീകതയില്‍ നിന്ന് മുക്തി നേടാന്‍ കഴിയട്ടേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

ഉപാസന: എംടി വിരോധം ഒരിക്കലുമില്ല. എംടിയിലെ എഴുത്തുകാരനെ ഏറെ ബഹുമാനിക്കുന്ന ഒരാളുമാണ് ഇരിങ്ങല്‍ എന്നു പറയുന്നതില്‍ സന്തോഷമേ ഉളൂ.

“ഞാന്‍ ഒരു എം.ടി ആരാധകന്‍ ഒന്നുമല്ല. പക്ഷേ അദ്ദേഹത്തെ ബഹുമാനിയ്ക്കുന്നു.
മറ്റേത് എഴുത്തുകാരനേക്കാളും മലയാളിയെ സ്വാധീനിയ്ക്കാന്‍ എം.ടി യ്ക്ക് കഴിഞ്ഞു എന്നത് എളുപ്പം തള്ളിക്കളയേണ്ട ഒന്നല്ല.“

അതാണ് നമുക്ക് പറ്റിയ തെറ്റെന്ന് തന്നെയാണ് ലേഖനത്തില്‍ പറഞ്ഞത്. വള്ളു വനാടിന്‍ റെ ഭാഷ മാത്രമാണ് ഗ്രാമ്യ ഭാഷ എന്ന് താങ്കളെ പോലെ പലരും തെറ്റിദ്ധരിച്ചിരിക്കുന്നു.

“അദ്ദേഹത്തിന്റെ പല രചനകളിലും ചില പൊതുവായ ചുറ്റുപാടുകളും, മനോവ്യാപാരങ്ങളും കടന്നു വരുന്നു എന്നത് നിഷേധിയ്ക്കാനും സാധിയ്ക്കില്ല. കൂടുതലെഴുതുന്നില്ല.“

കൂടുതല്‍ എഴുതൂ.. എന്തേ മാറ്റി വയ്ക്കുന്നു. ഒരു ഇക്വേഷനില്‍ എംടി എഴുതുന്നു എന്നുതന്നെയാണ് ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്. അതില്‍ പുതുമ കാണാത്തതില്‍ തെറ്റില്ല. സന്തോഷമുണ്ട് താനും.

ശകുനി: അമ്മാവാ.. അങ്ങേക്ക് ചൂതുകളി നന്നായി അറിയാം. പക്ഷെ മരുമകനതറിയില്ലല്ലോ. അതല്ലേ പണ്ട് ചൂതുകളിക്ക് മരുമകന് പകരം അങ്ങ് പാണ്ടവരെ തോല്‍പ്പിച്ചത്. കളിയറിഞ്ഞാല്‍ മതി. അതു പോലെ വായിച്ചാല്‍ സാധനം ഇഷ്ടപ്പെട്ടോന്ന് നോക്കിയാല്‍ പോരേ..
ഇനി വരാനിരിക്കുന്ന ദുരന്തത്തില്‍ താങ്കള്‍ കര്‍ണ്ണനാകുമോ.. അതോ അര്‍ജ്ജുനനാകുമോ.. രണ്ടായാലും എനിക്ക് ഈ സുയോധനന് തുല്യമാ അമ്മാവാ...
വായിക്കുക അടുത്തലക്കം
“ നീ നടക്കൂ ഞാന്‍ വരാം” എന്ന നോവല്‍ മനോരമയില്‍. സിവി നിര്‍മ്മലയല്ല. ശകുനിയമ്മാവന്‍. ഒരു പരസ്യം കൊടുക്കാം കേട്ടൊ..

അനൂപ്: നന്ദി കൂട്ടുകാരാ.. പുതിയ എഴുത്തുകാര്‍ വരട്ടെ... നല്ല രചനകള്‍ ഉണ്ടാവട്ടേ..
എല്ലാവര്‍ക്കും നന്ദി നമസ്കാരം

സ്നേഹപൂര്‍വ്വം

- said...

രാജു കോമത്തേ ഒരോ യുദ്ധത്തിനും ഓരോ ആയുധങ്ങളുണ്ട് പേനിനെ ഞെക്കിക്കൊല്ലണം, അല്ലതെ മിസൈന്‍ വിടാന്‍ പറ്റുമൊ :). നിനക്കുള്ളത് നിനക്കാ മരുമോനെ.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

എം.ടി.യുടെ സിനിമകള്‍ മാത്രമാണോ ലേഖകനുദ്ദേശിച്ചത് എന്ന് വ്യക്തമല്ല. എഴുത്തിന്റെ
തുടക്കത്തില്‍ എര്‍ത്ത് ആര്‍ട്ടുമായി എം.ടി.യുടെ സിനിമയേയും, സാഹിത്യത്തേയും
ബന്ധപ്പെടുത്തുവാന്‍ തുനിഞ്ഞ ലേഖകന്‍ സാഹിത്യത്തെ തുടക്കത്തില്‍ തന്നെ കൈവിട്ട് പരിമിതമായ
സിനിമകളെ മാത്രം ആധാരമാക്കി തന്റെ കാഴ്ചപ്പാടിന് സാധൂകരണം നല്‍കാന്‍ ശ്രമിച്ചതു തന്നെ
വലിയൊരു ന്യൂനതയാണ്. ആദ്യത്തെ രണ്ടു ഖണ്ഡികയോടെ എര്‍ത്ത് ആര്‍ട്ടിനെയും കൈവിട്ടു.
എം.ടി.യുടെ തന്നെ രചനകളായ മഞ്ഞ്, നിര്‍മ്മാല്യം, ഓളവും തീരവും, ഒരു ചെറുപുഞ്ചിരി പോലെ തുടങ്ങിയ സിനിമകളെ മാറ്റിനിര്‍ത്തിയത് മന:പൂര്‍വ്വമായിരുന്നുവൊ, പ്രത്യേകിച്ചും നിര്‍മ്മാല്യത്തെ? വൈശാലിയിലെ കാലദേശങ്ങള്‍ വ്യത്യസ്തമല്ലെ? അതിലെവിടെയാണ് വള്ളുവനാട്? സിനിമയുടേയും എഴുത്തിന്റേയും വ്യാകരണങ്ങള്‍ വളരെ വ്യത്യസ്തമാണെന്നിരിക്കെ, ഒരെഴുത്തുകാരന്റെ സര്‍ഗ്ഗസൃഷ്ടികളെ
നോക്കിക്കാണുവാന്‍ വാണിജ്യ മൂല്യങ്ങള്‍ക്കു മുന്‍ തൂക്കം നല്‍കുന്ന സിനിമകളെ മാത്രം മാര്‍ഗ്ഗദണ്ഡായി
സ്വീകരിച്ചു എന്നതും ലേഖകന്റെ ഉദ്ദേശശുദ്ധിയെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തുവാന്‍ പര്യാപ്തമാണ്.

മലയാളസാഹിത്യമെന്നാല്‍ വള്ളുവനാടന്‍ ശൈലിയില്‍ എഴുതപ്പെട്ടത് മാത്രമാണെന്നും, എഴുത്തുകാരനായി എം.ടി. മാത്രമെ മലയാളത്തിലുള്ളു എന്നും തോന്നും സജയ് കെ.വി. യുടെ ലേഖനം വായിച്ചാല്‍. ബഷീര്‍, ഓ.വി.വിജയന്‍, വി.കെ.എന്‍., യു.എ.ഖാദര്‍, മുകുന്ദന്‍, മാധവിക്കുട്ടി, സാറാജോസഫ് എന്നു തുടങ്ങി ഒട്ടനവധി പേര്‍ തങ്ങള്‍ ജനിച്ചു വളര്‍ന്നതോ ജീവിച്ചതോ ആയ നാടിന്റെ സാംസ്കാരിക ഭൂമിശാസ്ത്രത്തെ തങ്ങളുടെ എഴുത്തിലേക്കാവാ‍ഹിച്ചവരാണ്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും കിട്ടാത്ത ഒരു ജനപ്രിയത എം.ടി.യുടെ സാഹിത്യത്തിനു വായനക്കാരില്‍ നിന്നും ലഭിച്ചു എങ്കില്‍ അത് തീര്‍ച്ചയായും വള്ളുവനാടന്‍ ശൈലിയുമായും, എം.ടി. അവതരിപ്പിച്ച കഥാപാത്രങ്ങളുടെ സ്വകാര്യതയുമായും കൂടുതല്‍
താദാത്മ്യം പ്രാപിക്കാന്‍ കേരളീയര്‍ക്കു കഴിഞ്ഞുവെന്നതു തന്നെയല്ലെ?

ഭാഷാപരമായ വൈവിധ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും വള്ളുവനാടന്‍ ഭാഷയുടെ സരളതയും,
സൌന്ദര്യവുമാവാം കേരളീയരെ എം.ടി.യോടടുപ്പിച്ചത്. മലബാര്‍, തൃശ്ശൂര്‍, കോട്ടയം,തിരുവനന്തപുരം എന്നു വേണ്ട മെത്രാന്മാരുടെ ഭാഷവരെ സിനിമയിലെ ഹാസ്യനടന്മാരുടേയും, മിമിക്രിക്കാരുടേയും
കൈയിലെ കളിപ്പാട്ടങ്ങളായപ്പോള്‍ വള്ളുവനാടന്‍ ഭാഷയ്ക്ക് ഈ വൈകൃതീകരണത്തെ
അതിജീവിക്കാനായി എന്ന സത്യം ആര്‍ക്കും മറച്ചുവയ്ക്കാന്‍ കഴിയില്ല. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെയുള്ള ഏതൊരാള്‍ക്കും അനായാസേന മനസ്സിലാക്കാന്‍ കഴിയുന്ന ഭാഷയുടെ സ്ഥാനം വള്ളുവനാടന്‍ ഭാഷയ്ക്കു മാത്രം അവകാശപ്പെട്ടതല്ലേ? അതിനും പുറമേ “കാച്ചെണ്ണയുടെയും, മുല്ലപ്പൂവിന്റേയും, വാസനസോപ്പിന്റേയും നറുമണമുള്ള നടക്കുമ്പോള്‍ പാദസരങ്ങള്‍ കൊണ്ട് കിന്നാരം പറയുന്ന നായികമാര്‍” എന്ന സൌന്ദര്യസങ്കല്‍പ്പവും മലയാളിയുടെ മനസ്സിന്നടിത്തട്ടില്‍
പതിയിരിക്കുന്നില്ലേ? “മോനിഷ എന്ന സമാന്യത്തിലധികമായ ശരീര പുഷ്ടിയുള്ള കൌമാരക്കാരിയെ ഇറുകിയ
വള്ളുവനാടന്‍ ശാലീന വേഷത്തിനുള്ളില്‍ നിന്നു പുറത്തേക്ക് തെറിക്കുന്ന ഒരു സുഭഗ ഗാത്രമായി ....” ലേഖകന്‍ നടത്തുന്ന വര്‍ണ്ണനകള്‍ നോക്കുക. എന്നിട്ട് ‘ലൈംഗിക വിശപ്പ് നിറഞ്ഞ മലയാള മനസ്സ്’ എന്നൊരു പ്രയോഗം ഒരിടത്ത് ലേഖകന്‍ നടത്തിയിരിക്കുന്നത് നോക്കുക. ഈ പ്രയോഗത്തിന് വളരെ പ്രാധാന്യമുണ്ട്. ഈ ലൈംഗിക വിശപ്പിനെ ഇരട്ടിപ്പിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട്
ഉണ്ടാക്കപ്പെട്ടിട്ടുള്ളവയാണ് കച്ചവട സിനിമകളുടെ ചട്ടക്കൂട്. അതിനാല്‍ എം.ടി. യുടെ സിനിമകളെ
ആസ്പദമാക്കി അദ്ദേഹത്തിന്റെ രചനകളിലെ എര്‍ത്ത് ആര്‍ട്ടിനെ തിരയുവാനൊ അദ്ദേഹത്തിന്റെ
നായികാനായകന്മാര്‍ കപടസംസ്കാരിക ചരിത്ര രചന നടത്തുകയായിരുന്നുവെന്നു കണ്ടു പിടിക്കാനോ
ലേഖകന്‍ നടത്തിയ യഞ്ജം ഫലപ്രദമായില്ല എന്നു വേണം മനസ്സിലാക്കുവാന്‍.

രാജു ഇങ്ങിനെയൊരു ചര്‍ച്ച ഒരുക്കിയതിന് അഭിനന്ദനങ്ങള്‍. കുറച്ചു ചീത്തവിളികള്‍
കേട്ടുവെങ്കിലും പാഠപുസ്തകവിവാദങ്ങള്‍ വായിച്ചു വായിച്ചുണ്ടായ മനം മടുപ്പില്‍ നിന്നും കുറച്ചു
നേരത്തേക്കെങ്കിലും ബൂലോകത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനായി എന്നതില്‍ സന്തോഷിക്കാം

Anonymous said...

കഷ്ടം... അല്ലാതെന്തു പറയാന്‍

Sarija NS said...

ഇത്രയുമെഴുതിയല്ലൊ താങ്കള്‍ എം.ടി യ്ക്കു മലയാളികളില്‍ ഉള്ള സ്വാധീനത്തെക്കുറിച്ച്. പക്ഷെ എന്ത് കൊണ്ട് താങ്കളെ സ്വാധീനിക്കാന്‍ എം.ടിക്കു കഴിഞ്ഞില്ല? :) അതു പോലെ തന്നെയാണ് ഞങ്ങളും. എം.ടിയെ വായിച്ചത് കൊണ്ട് വള്ളുവനാടന്‍ ഭാഷയല്ല ഞാന്‍ പറയുന്നത്. മുകുന്ദനെ വായിച്ചത് കൊണ്ട് ചരസ്സും കഞ്ചാവുമടിച്ച് അസ്തിത്വം തേടി അലയാനും തോന്നിയില്ല. അങ്ങനെയൊക്കെ ചെയ്യുന്ന മനസ്സുള്ളവരുണ്ടാകാം , അവരെ സ്വാധീനിക്കാന്‍ എം.ടി വേണമെന്നില്ല.

വായനക്കാര്‍ ഒരിക്കലും വിഡ്ഢികളല്ല.

പിന്നെ വള്ളുവനാട്ടില്‍ ജനിച്ച ഒരാള്‍ ആ ഭാഷയെ പറയൂ, അതായിരിക്കും അയാളുടെ എഴുത്തിലും പ്രതിഫലിക്കുക.

പെരുംതച്ചനെ എം.ടി സവര്‍ണ്ണനാക്കിയത് (?) താങ്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്നു മനസ്സിലായി.

ആ താങ്കള്‍ എന്തുകൊണ്ട് രണ്ടാമൂഴം കണ്ടില്ലെന്നു വയ്ക്കുന്നു? അതോ അത് വായിച്ചിട്ടില്ലെ?


ആ ചിത്രത്തിലെത്തന്നെ ഒരു സീനില്‍ എം.ടി തച്ചനെ അവര്‍ണ്ണനും ആക്കുന്നുണ്ട്. അത് കണ്ടില്ലെ താങ്കള്‍?

ഞാന്‍ ഇരിങ്ങല്‍ said...

സിരിജ എന്‍ എസ്സ്,
ഓഫ് : ഇന്നലെ തന്നെ താങ്കളുടെ ബ്ലോഗ് ഒന്ന് നോക്കണം എന്ന് കരുതിയതാ. പക്ഷെ നല്ല പനി ആയിരുന്നു അതു കൊണ്ട് ഒന്നിനും പറ്റിയില്ല.
ഇനി വിഷയത്തിലേക്ക് വരാം.

മോഹന്‍ പുത്തഞ്ചിറയുടെ കമന്‍ റിന് ഒരു വലീയ വിശദീകരണം ആവശ്യമാണ്. അത് ഇന്നോ നാളെയോ നല്‍കാം എന്നും കരുതുന്നു.
സിരിജയുടെ വായനയ്ക്കുള്ളത് ഇങ്ങനെ:

1. പക്ഷെ എന്ത് കൊണ്ട് താങ്കളെ സ്വാധീനിക്കാന്‍ എം.ടിക്കു കഴിഞ്ഞില്ല? :)
എംടി എന്ന എഴുത്തുകാരനെ മലയാളികള്‍ നെഞ്ചിലേറ്റി എന്നല്ലേ പോസ്റ്റില്‍ എഴുതിയിരിക്കുന്നത്? എംടി എന്ന എഴുത്തുകാരന്‍ റെ ഭാഷാപരമായ അതി വൈദഗ്ദ്ധ്യം ഓരോ വായനക്കാരനേയും സ്വര്‍ഗ്ഗസമാനനാക്കി എന്നല്ലേ എഴുതിയിരിക്കുന്നത്. അപ്പോള്‍ ഈ മലയാളം എഴുതുന്ന ഞാനും ഒരു മലയാളിയല്ലേ...

2. മുകുന്ദന്‍റെ കഞ്ചാവ് സംസ്കാരം എത്ര കോളജ് കുട്ടികളെ പിന്നോട്ട് നയിച്ചിട്ടുണ്ടെന്ന് താങ്കള്‍ക്കറിയില്ലെങ്കില്‍ എനിക്കറിയാം.
മുകുന്ദനെ മാത്രം എന്തിന് പറയുന്നു. ചുള്ളിക്കാടിനെ ശിരസ്സിലേറ്റിയവര്‍ അന്ന് പ്രാണനും നല്‍കുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു. അത് താങ്കള്‍ മറന്നു പോകുന്നതെന്തുകൊണ്ടാ...?

3. വായനക്കാര്‍ ഒരിക്കലും വിഡ്ഢികളല്ല.
ഞാന്‍ വായനക്കാരെ ഏറെ ബഹുമാനിക്കുന്ന ഒരാളാണ്. വിഡ്ഡികളാണ് വായനക്കാര്‍ എന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല.

4. രണ്ടാമൂഴം കണ്ടില്ലെന്ന് വച്ചില്ല. എനിക്ക് ഏറെ ഇഷ്ടമുള്ള നോവലാണത്. എന്നാല്‍ ഇവിടെ സിനിമയിലെ നായക കഥാപാത്രത്തെയാണ് വിശദീകരിക്കാന്‍ ശ്രമിച്ചത്. അതു പോലെ നായക നായിക കഥാപാത്രവും.
എല്ലാ നായികമാരെയും ഒരുപോലെ അവതരിപ്പിക്കുന്ന ഒരു എഴുത്താണ് എംടിയുടേത് എന്നു പറയുമ്പോള്‍ ചില പോരായ്മകള്‍ കണ്ടെത്താന്‍ കഴിയുന്നില്ലേന്ന് ഒന്നൂടെ വായിച്ച് നോക്കൂ.
അങ്ങിനെ ഒട്ടനവധി രീതികളില്‍ വായിക്കപ്പെടേണ്ടതാണ് ഏംടിയുടെ നായക നായിക കഥാപാത്രങ്ങള്‍.
വീണ്ടും കാണാം
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

കൂടുതല്‍ വിശദീകരണം നല്‍കുന്നതാണ് ഇനിയും. അല്ലെങ്കില്‍ കുറച്ച് കൂടെ ആക്ടീവായി പ്രതികരിച്ചാല്‍ എന്‍ റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യും. അതാണ് ഉദ്ദേശ്യവും.

Sarija NS said...

സുഹൃത്തെ,
മുകുന്ദനും എം.ടിയുമൊക്കെ എഴുതിയത് കൊണ്ട് വഴിതെറ്റിപ്പോയവരുണ്ടാകാം. അതിനു മുന്‍പ് കമ്മ്യൂണിസം തലയ്ക്കു പിടിച്ച് വഴീ തെറ്റിയവരുണ്ട്. വിജയ‌‌ന്‍റെ ഗുരുസാഗരം വായിച്ചിട്ട് ആത്മീയതയിലേക്ക് തിരിഞ്ഞവര്‍ എത്ര പേരുണ്ടാകും? ഏത് തിരഞ്ഞെടുക്കണം എന്നു തീരുമാനിയ്ക്കുന്നതും നമ്മുടെ വഴി നിശ്ചയിക്കേണ്ടതും നമ്മള്‍ തന്നെയാണ്.
അതിനു പക്വതയില്ലാത്തവര്‍ സുധാകര്‍ മംഗളോദയത്തെ വായിച്ചാലും വഴി തെറ്റും. അതിന്‍റെ പേരില്‍ എഴുത്തുകാരെ കുറ്റം പറയുന്നതില്‍ എന്തു കാര്യം. സമൂഹത്തെ നേര്‍വഴിക്കു നയിക്കേണ്ട രീതിയില്‍ മാത്രമെ എഴുതൂ എന്ന് താങ്കള്‍ക്ക് പ്രതിജ്ഞയെടുക്കാന്‍ പറ്റുമോ? കലാകാരന്മാര്‍ക്ക് സാമൂഹിക പ്രതിബദ്ധതയുണ്ട്. പക്ഷെ വിവരമില്ലാതെ ആള്‍ക്കാര്‍ ചെയ്ത് കൂട്ടുന്നതിന് അവരെ പറഞ്ഞിട്ടെന്തു കാര്യം? നാലുകെട്ടിലെ എം.ടിയുടെ നായകന്‍ ഒന്നുമില്ലായ്മയില്‍ നിന്നു വളര്‍ന്ന് വന്ന് സ്വന്തം തറവാട് തിരിച്ചെടുക്കുന്നു. ജീവിതത്തോട് പൊരുതി ജയിക്കുന്ന ആ മനോഭാവം എന്തുകൊണ്ട് മനുഷ്യര്‍ ജീവിതത്തില്‍ പകര്‍ത്തുന്നില്ല?

ഇവിടെ കുഴപ്പം എഴുത്തുകാരന്‍റെയല്ല,അതിനെ വായിച്ചെടുക്കുന്ന വായനക്കാരന്‍റെയാണ്.

1. താങ്കളില്‍ എം.ടിയുടെ സ്വാധീനം അല്‍പ്പമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ താങ്കള്‍ ആരോ എഴുതിയ ഈ ലേഖനം ഇവിടെ പോസ്റ്റ് ചെയ്യില്ലായിരുന്നു. എന്തിനേയും ഏതിനേയും സവര്‍ണ്ണ അവര്‍ണ്ണ മനസ്സോടെ കാണുന്ന ഒരാളാണോ താങ്കള്‍?

എം.ടി കേരളത്തിന്‍റെ ഇതര സംസ്ക്കാരങ്ങളെ വള്ളുവനാടന്‍ ആക്കാന്‍ നോക്കിയെന്ന് :)
എങ്ങനെ ചിരിക്കാതിരിക്കും. ഏതൊരു മനുഷ്യനും അവന്‍ ജനിച്ചു പഠിച്ച് വളര്‍ന്ന സംസ്ക്കാരത്തോട് ചേര്‍ന്ന് നിന്നെഴുതും. ഒരു മനുഷ്യന്‍ വിചാരിച്ചാല്‍ മാറുന്നതാണോ കേരളത്തിന്‍റെ ഇതര ഭൂവിഭാഗങ്ങളിലുള്ള സംസ്ക്കാരങ്ങള്‍? എം.ടി തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്, തനിക്കു ചുറ്റുമുള്ള മനുഷ്യരും അനുഭവങ്ങളുമാണ് എം.ടിയുടെ പുസ്തകങ്ങളിലെന്ന്‌. പിന്നെ അതിനെ വിമര്‍ശിക്കാന്‍ പോകേണ്ട് ആവശ്യമുണ്ടോ?
വേണ്ടവര്‍ വായിക്കുക, അല്ലാത്തവര്‍ വായിക്കണ്ട അത്ര തന്നെ

2. ഇന്നത്തെ കുട്ടികള്‍ ഡ്രഗ്സ് ഉപയോഗിക്കുന്നത് മുകുന്ദനെ വായിച്ചിട്ടാണോ? മൂകുന്ദന്‍ എന്ന എഴുത്തുകാരന്‍ ഫ്രഞ്ച് എംബസ്സിയില്‍ മാന്യമായ ഒരു ജോലിയിലിരുന്നാണ് അസ്തിത്വം തിരയുന്നത് എന്ന് മനസ്സിലാക്കാതെ കഞ്ചാവും ചരസ്സുമടിച്ച് അസ്തിത്വം തിരയാന്‍ തോന്നുന്നവനെയൊക്കെ എന്താ പറയേണ്ടത്? മുകുന്ദന്‍ എന്തെഴുതിയാലും കഞ്ചാവു ലഹരി വസ്തു ആണെന്ന് തിരിച്ചറിയാന്‍ മാത്രം കഴിവില്ലാത്തവരാണോ പ്രബുദ്ധരായ കേരളീയര്‍ :)


എം.ടിക്കു ഭാഷാപരമായ വൈദഗ്ദ്യം ഉണ്ടായിരുന്നത് കൊണ്ട് അദ്ദേഹത്തെ ആള്‍ക്കാര്‍ വായിച്ചു. :) അദ്ദേഹത്തിന്‍റെ വിഷയങ്ങളില്‍ പ്രത്യേകിച്ച് ഒന്നും ഉണ്ടായിരുന്നുമില്ല. ഭാഷാവൈദഗ്ദ്യം എന്നാല്‍ വള്ളുവനാടന്‍ ഭാഷ ഉപയോഗിച്ചതല്ല എന്ന് എടുത്തു പറയുന്നു. എം.ടിയുടെ ഭാഷാ വൈദഗ്ദ്യത്തിനൊരുദാഹരണമാണ് മഞ്ഞ്. അതില്‍ വള്ളുവനാടന്‍ ഭാഷയുണ്ടോ?

എം.ടിയുടേതെന്ന് താങ്കള്‍ സിനിമയില്‍ ചൂണ്ടിക്കാണിക്കുന്ന പോരായ്മകള്‍ ഒഴിവാക്കി ബാക്കി എത്ര എഴുത്തുകാരെ താങ്കള്‍ക്ക് ഇവിടെ നിരത്താനാകും?
താങ്കള്‍ കണ്ടുപിടിച്ചപോരായ്മകള്‍ എം.ടി സിനിമയില്‍:
(ഏതെങ്കിലും വിട്ടു പോയെങ്കില്‍ പൂരിപ്പിച്ചേക്കുക)
1. സവര്‍ണ്ണത
2. കാല്‍പ്പനികത
3. ലൈംഗികത
4. ഫ്യൂ‍ഡലിസം
5. സെന്‍റിമെന്‍റലിസം
6. ഗൃഹാതുരത


ഇതിലൊന്നു പോലുമില്ലാതെ സിനിമക്ക് കഥയെഴുതിയ ആള്‍ക്കാരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചാല്‍ ഉപകാരമായിരുന്നു.
ഒപ്പം മലയാളത്തിലെ 10 ക്ലാസിക് സിനിമകളുടെ ലിസ്റ്റ് താങ്കളുടെ കണ്ണിലൂടെയും

Anonymous said...

അതായത് സരിജേ,
എന്താ ഉദ്ദേശം ഇരിങ്ങലിനെ ഉപദേശിച്ച ശരിയാക്കാനാ :) ?
എന്തിനാ വെറുതേ, വേറെ പണിയില്ലേ.

കാവാലം ജയകൃഷ്ണന്‍ said...

പ്രിയ ഇരിങ്ങല്‍,

താങ്കളുടെ പോസ്റ്റ് വായിച്ചപ്പോള്‍ ഈയുള്ളവനു തോന്നിയ ചില കാര്യങ്ങള്‍ കുറിക്കട്ടെ. താങ്കളും, സജയ് കെ വിയും കേവലം ഒരു ശ്രദ്ധ പിടിച്ചു പറ്റല്‍ മാത്രമായിരുന്നു ഈ സാഹസത്തിലൂടെ ആഗ്രഹിച്ചിരുന്നതെന്നു തോന്നിപ്പോകുന്നു. ബാലിശമായ കുറേ കാരണങ്ങള്‍ നിരത്തിയല്ല ഒരു കഥാകാരനെ വിമര്‍ശിക്കേണ്ടത്‌. താങ്കളുടെ സിദ്ധാന്‍തങ്ങളെ മുഖവിലക്കെടുത്ത് ചിന്തിച്ചാല്‍, മലയാളത്തിന്‍റെ ഗ്രാമ്യ ഭാഷയെ എം ടിക്ക് വള്ളുവനാടന്‍ ശൈലിയില്‍ തളയ്ക്കാന്‍ കഴിഞ്ഞെങ്കില്‍ അതിലേറെ വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ കഥകള്‍ക്കും, കഥാപാത്രങ്ങള്‍ക്കും സാധിച്ചിട്ടുണ്ടാവണം. അദ്ദേഹത്തിന്‍റെ ആഖ്യാന രീതി ഒരു ഗ്രാമീണനായ മുസല്‍മാന്‍റെ ഭാഷയും, കഥാപാത്രങ്ങള്‍ ഏറിയ കൂറും മുസ്ലീങ്ങളും ആയിരുന്നു. ബഷീറിന്‍റെ കഥ വായിച്ച്‌ മുസ്ലീമാവുകയോ, അല്ലെങ്കില്‍ മലബാര്‍ ശൈലിയില്‍ സംസാരിക്കുകയോ ചെയ്തിട്ടുള്ള ആരെയെങ്കിലും താങ്കള്‍ കണ്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ ദയവായി എനിക്കു പരിചയപ്പെടുത്തിത്തരിക. അനശ്വരനായ ആ എഴുത്തുകാരനാല്‍ സ്വാധീനിക്കപ്പെട്ട ആ മനുഷ്യന്‍റെ കാല്‍ തൊട്ടു വന്ദിക്കാനാണ്.

ഒരു കഥയോ, കാവ്യമോ വായിക്കുന്നതിലൂടെ അതിലെ ഭാഷയും, സംസ്കാരവും ഏറ്റു വാങ്ങുവാനോ, അല്ലെങ്കില്‍ അതു മാത്രമേയുള്ളൂ എന്നു വിശ്വനിക്കുവാനും പോന്ന മാനസിക വളര്‍ച്ചയേ മലയാളി വായനക്കാര്‍ക്കുള്ളൂ എന്നു വില കുറച്ചു കാണുന്നത്‌ ഒരു മലയാളിയായ താങ്കള്‍ക്കു ഭൂഷണമല്ല.

മറ്റൊന്ന് സവര്‍ണ്ണ ഭാഷ എന്നൊക്കെ തുടങ്ങുന്ന അര്‍ത്ഥശൂന്യമായ പരാമര്‍ശങ്ങളായിരുന്നു. സാഹിത്യത്തില്‍ സവര്‍ണ്ണഭാഷ അവര്‍ണ്ണ ഭാഷ എന്നൊരു വേര്‍തിരിവ്‌ കല്പിക്കുന്നവരുടെയൊക്കെ മനസ്സ്‌ ഏതു കാലഘട്ടത്തിലാണ്‌ വ്യവഹരിക്കുന്നതെന്നു മനസ്സിലാവുന്നില്ല. ഒരു കഥയിലെ കഥാപാത്രത്തെ സൃഷ്ടിക്കുമ്പോള്‍ ആ കഥ നടക്കുന്ന സ്ഥലവും, കാലഘട്ടവുമൊക്കെ സ്വാധീനിച്ചെന്നു വരാം. ബ്രാഹ്മണ കഥാപാത്രത്തിന് നല്‍കുന്ന മാനറിസങ്ങള്‍ തന്നെ കാട്ടാളന്‍റെ കഥാപാത്രത്തിനു നല്‍കാന്‍ കഴിയുമോ? അങ്ങനെയാണെങ്കില്‍ ആദിവാസി കഥാപാത്രം ഭര്‍ത്താവിനെക്കേറി ആര്യപുത്രാ ഭവാന്‍ ആരണ്യാന്തര്‍പ്രദേശങ്ങളില്‍ ചമത ശേഖരിച്ച്‌ വേഗം മടങ്ങി വന്നാലും എന്നോ, സവര്‍ണ്ണര്‍ എന്ന്‌ താങ്കളുള്‍പ്പടെയുള്ള കുറേപ്പേര്‍ വേലി കെട്ടി നിര്‍ത്തിയിട്ടുള്ള ജനവിഭാഗത്തില്‍ ഏതിലെങ്കിലും പെട്ട ഒരു കഥാ പാത്രത്തിന് ‘ഏനിന്നലെ ചൊപ്പനം കണ്ടപ്പൊ ചൊപ്പനം കണ്ടേ’ എന്ന അപരിഷ്കൃത ഭാഷയിലുള്ള ഒരു പാട്ടു പാടുവാനോ കഴിഞ്ഞാല്‍ അതിലെ വൈരുദ്ധ്യത്തെ അംഗീകരിക്കാന്‍ കഴിയുമോ?.

വ്യവസ്ഥിതിക്കും, കാലത്തിനും, ദേശത്തിനും പൊരുത്തപ്പെടുന്ന കഥകള്‍, (എം ടി വള്ളുവനാട്ടുകാരനായതുകൊണ്ടോ, അല്ലെങ്കില്‍ അദ്ദേഹത്തിന് ആ നാടിനോടു തോന്നിയ മമത കൊണ്ടോ) രചിക്കപ്പെട്ടു എന്നത്‌ അക്ഷന്തവ്യമായ അപരാധമൊന്നുമല്ല. അതുള്‍ക്കൊള്ളാന്‍ സാമാന്യബുദ്ധിയുള്ള വായനക്കാരന് കഴിയുകയും ചെയ്യും. എല്ലാ കഥയും, കഥാപാത്രങ്ങളും അച്ചടി ഭാഷ തന്നെ സംസാരിക്കണമെന്നോ, മദ്ധ്യവര്‍ഗ്ഗ ഭാഷ തന്നെ സംസാരിക്കണമെന്നോ അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ മദ്ധ്യവര്‍ഗ്ഗമായിരിക്കണമെന്നോ ശഠിച്ചാല്‍ ആ കഥയിലെ അസ്വാരസ്യം ഊഹിക്കാവുന്നതല്ലേയുള്ളൂ. ഒരു ചലനവുമില്ലാതെ നേര്‍ രേഖ പോലെ ഒരു കഥ. അതിന് കാലത്തിനോടോ, സമൂഹത്തിനോടോ യാതൊരു ബന്ധവും, നീതി ബോധവും കാണുകയുമില്ല തന്നെ.

ഞാന്‍ എം ടിയുടെ സൃഷ്ടികള്‍ അധികമൊന്നും വായിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ ആഖ്യാനശൈലിയോട്‌ തീരെ മമത ഇല്ല താനും. താല്പര്യം ഇല്ല എന്നത്‌ അദ്ദേഹം നല്ല എഴുത്തുകാരന്‍ അല്ല എന്നു സമര്‍ത്ഥിക്കാനുള്ള ന്യായമാകുന്നില്ല. അദ്ദേഹം കഴിവുള്ള എഴുത്തുകാരനാണ്. മലയാള എഴുത്തുകാരില്‍ ധാരാളം പഠിക്കപ്പെടേണ്ട എഴുത്തുകാരന്‍. ഇത്തരം ബാലിശമായ വിമര്‍ശനങ്ങള്‍ സ്വന്തം നിലവാരത്തകര്‍ച്ചയ്ക്കു കാരണമാകാതിരിക്കട്ടെ എന്നാസംസിക്കുന്നു.

സ്നേഹപൂര്‍വ്വം

ആശംസകളോടെ

ഞാന്‍ ഇരിങ്ങല്‍ said...

പ്രീയപ്പെട്ടവരെ..,
ആവശ്യമെന്ന് തോന്നുന്ന കാമ്പുള്ള കമന്‍ റുകള്‍ക്ക് ഞാന്‍ മറുപടി കൊടുത്തിട്ടുണ്ടെന്ന് തന്നെയാണ് എന്‍ റെ വിശ്വാസം. എന്നിരുന്നാലും ചിലരെങ്കിലും പ്രതീക്ഷിച്ച ‘ചൂടന്‍’ കമന്‍ റ് ഞാന്‍ പറഞ്ഞില്ലെന്നത് എന്‍റെ പരിമിതിയായ് കണക്കാക്കിക്കോളൂ..!
പലരും ചോദിച്ച ഒരു ചോദ്യം എന്തിനാണ് ഈ എഴുത്തി ഇവിടെ ബ്ലോഗില്‍ എടുത്തിട്ട് ഞാന്‍ ഒട്ടനവധി ആളുകളുടെ പഴി വാങ്ങിയത്? ഇതില്‍ എനിക്കുള്ള പങ്കെന്താണ് എന്നൊക്കെ ഒരു ഉദ്ദേശ്യ ശുദ്ധിയില്ലാത്ത ചോദ്യങ്ങള്‍ ആയിരുന്നു. എങ്കില്‍ പോലും ഈ ലേഖനത്തിന്‍ റെ അവസാന ഭാഗത്ത് ഞാന്‍ എഴുതിയ വാചകം പലരും അവഗണിച്ചു അതിങ്ങനെ ആയിരുന്നു . “ഇത്തരം എഴുത്തുകളെ നമ്മള്‍ തള്ളിക്കളയേണ്ടതുണ്ടോ...?“
ഈ ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം കമന്‍ റിട്ട ഒരു വായനക്കാരന്‍ പോലും തയ്യാറായില്ല എന്നുള്ളത് അത്ഭുതം തന്നെ ഉളവാക്കി.
ഇതിനു പകരം “താനാരാ എംടിയെ കുറിച്ചെഴുതാന്‍” എന്ന സുഭഗ സുന്ദരമായ ചോദ്യമായിരുന്നു ഉന്നയിച്ചത്. എന്ത് ശുദ്ധ അശ്ലീലമാണ് ഇത്തരം ചോദ്യങ്ങളിലെന്ന് ആരെങ്കിലും ഓര്‍മ്മിച്ചുവോ എന്ന് സംശയം.

പലരുടേയും ആശങ്കകണ്ടാല്‍ തോന്നുക വള്ളുവനാട്ടില്‍ ഒരു തരം ജീവിതം മാത്രമേ ഉള്ളൂ എന്നും അവരൊക്കെ ബ്രാഹ്മണ കുടുംബത്തിലോ നായര്‍ തറവാട്ടിലോ ജനിച്ചവര്‍ മാത്രമാണ് എന്നുമാണ്.

ഒരു പക്ഷെ അതു കൊണ്ടാവണം മാര്‍ത്താണ്ഡവര്‍മ്മ എന്ന നോവല്‍ അക്കാലത്ത് തിരുവിതാംകൂര്‍ രാജാവ് നിരോധിച്ചത്.

മാത്രമല്ല സജയ് എഴുതിയ ചില ഭാഗങ്ങള്‍ എംടിയെ വളരെ തേജോവധം ചെയ്യുന്ന രീതിയില്‍ ആയിട്ടു പോലും “ഇവാന്‍ ഇല്ലിച്ചിന്‍റെ മരണം (Death of Invan Illich) എന്ന ലിയോ ടോള്‍സ്റ്റോയിയുടെ പ്രകൃഷ്ടകൃതിയില്‍ ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന ആസന്നമരണന്‍റെ അനാഥത്വവും ഏകാന്തതയുമെന്ന ഗംഭീരപ്രമേയം എംടിയുടെ കാഥിക പ്രജ്ഞയെ ഏതാണ് ആവേശിച്ച മട്ടാണ്. അതിന്‍റെ മലയാളം പതിപ്പുകള്‍ (പകര്‍പ്പുകള്‍) ഒന്നും രണ്ടുമല്ല എം.ടി യുടെ ചിത്രങ്ങളില്‍. ‘സുകൃത’ത്തിലെ രവിശങ്കര്‍, ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ യിലെ വൃദ്ധന്‍ എന്നിവര്‍ ഉദാഹരണങ്ങളില്‍ ചിലതു മാത്രം“

ഇതിനെ ഖണ്ഡിക്കുവാന്‍ ഒരു അണോണിപോലും വന്നില്ലെന്നത് നമ്മുടെ വായനയുടെ ക്ലിഷ്ടതയെ സൂചിപ്പിക്കുന്നു.

“ഈ മൂന്ന് ചിത്രങ്ങളിലൂടെയും വാസ്തവത്തില്‍ ഇതിഹാസപാഠത്തെ എംടി ഡീമിത്തിഫൈ Demythify ചെയ്യുകയല്ല പകരം തന്‍റെ സവര്‍ണ്ണ ഫ്യൂഡല്‍ ഗൃഹാതുരതയെ മിത്തിഫൈ ചെയ്യുകയാണുണ്ടായത്.“

എന്ന വളരെ പരിഹാസ്യമായ ചോദ്യമുന്നയിച്ചിട്ട് പോലും പ്രീയപ്പെട്ടവരേ നിങ്ങള്‍ ഉറങ്ങുകയാണോ എന്ന് ചോദിക്കേണ്ട ഗതികേടിലായിപ്പോയി ഇരിങ്ങല്‍.

ഇനി ഒരു ചര്‍ച്ചയ്ക്ക് ഈ പോസ്റ്റില്‍ ബാല്യമില്ലെന്നിരിക്കെ ചര്‍ച്ച അവസാനിപ്പിക്കുന്നു.
പുതിയ പോസ്റ്റുമായി നാളെ.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Anonymous said...

ആവശ്യമെന്ന് തോന്നുന്ന കാമ്പുള്ള കമന്‍ റുകള്‍ക്ക് ഞാന്‍ മറുപടി കൊടുത്തിട്ടുണ്ടെന്ന് തന്നെയാണ് എന്‍ റെ വിശ്വാസം.

ന്നച്ചാല്‍, കലക്കി ഇരിങ്ങലേ, ഇരിങ്ങലേ ഗംഭീരം, ഭാവ ഗംഭീരം, ഉല്‍ക്രിഷ്ട കുലോത്തുംഗം എന്നൊക്കെ പറഞ്ഞ് കമന്‍റിയാല്‍ മാത്രേ ഇഷ്ടന്‍ മറുപടി കൊടുക്കൂന്ന്.

കാശിനു കൊള്ളൂല്ലാന്ന് കമന്‍റുന്നവന് കൊടുക്കാന്‍ ഇഷ്ടന്‍റെ കയ്യീ മറുപടിയില്ല... മനസ്സിലായില്ലേ

joice samuel said...

:)

nariman said...
This comment has been removed by the author.
nariman said...

ശരാശരി മലയാളിയുടെ മനോഭാവവും സംസ്കാരവും ബുദ്ധിശക്തിയും എത്രത്തോളമുണ്ടെന്നറിയാന്‍ സജയ് .കെ.വിയെപ്പോലുള്ളവര്‍ എഴുതുന്നതു വായിച്ചല്‍ മതി.
പണ്ട് എം.ഗോവിന്ദന്‍ പറഞ്ഞു:“ അറിവിന് അതിരുണ്ട്. എതിരുമുണ്ട്. അറിവില്ലായ്മയ്ക്ക് രണ്ടുമില്ല.” എത്ര ശരി.സജയ് കെവിയെയും ഇരിങ്ങലിനെയുമൊന്നും എതിര്‍ക്കാന്‍ സാദ്ധ്യമല്ല.

Unknown said...
This comment has been removed by the author.
<