ഏത് അഗ്നിയിലാണ്
സീതയുടെ പരിസുദ്ധി തെളിയിക്കപ്പെട്ടത്?
വിണ്ടുകീറിയ അമ്മയുടെ മാര്‍ത്തടത്തില്‍
കാല്‍നഖപ്പാടുകള്‍
ഉഴുതുമറിച്ച കൈപ്പാട്
ഒളിച്ചുകടത്തപ്പെട്ട ലോഹധാതുവിന്‍റെ
ബാക്കി പത്രം.
ചിറകു മുളച്ച അമ്മമാര്‍
കുഞ്ഞുങ്ങളെയും കൊണ്ട്
കിണറുകളിലേക്ക്
കൂടുമാറി തുടങ്ങിയോ?
*പ്രണയിനിയുടെ നെഞ്ചിലേക്ക്
കത്തിയിറക്കുമ്പോള്‍ ചീറ്റിയത്
നിന്‍റെ തന്നെ രക്തം തന്നെയോ?
വിഷസൂചിയൊടുങ്ങാത്ത നിന്‍റെ പകയ്ക്കും
പ്രണയമെന്ന് പേര്.
**പച്ചയമ്മാള്‍
നീ തിരികൊളുത്തി വിശുദ്ധമാക്കിയത്
നിന്നെ മാത്രമോ....
വെളിച്ചമില്ലാതലയുന്ന നിന്‍റെ കണവന്
വെളിവേകാന്‍ നാല്പത് കുടിലുകളുറ്റെ വെളിച്ചം.
മനസ്സില്‍ കുഞ്ഞുസൂര്യനുദിക്കുന്നതും കാത്ത്
മലമുകളിലെ യക്ഷിപ്പറമ്പില്‍ നീ തനിച്ചാണ്.
***ഗബ്ബര്‍സിങ്ങ്......
ഞങ്ങളുടെ കുഞ്ഞുരാത്രികളില്‍
ഭീതി നിറച്ചവനേ...
മകളുടെ തൊണ്ടക്കുരല്‍ മുറിഞ്ഞ്
കണ്ണുകള്‍ തുറിച്ചപ്പോള്‍
അമ്മേ..ന്ന് ആ വിളിക്കാന്‍ കൂടി
നിന്‍റെ ചുട്ടു പോകാത്ത കയ്യും
ഇടിവെട്ടാത്ത തലയും സമ്മതിച്ചില്ലല്ലോ..
വലുതുംകുറിയതുമായ ഞങ്ങളുടെ കുഞ്ഞു സ്വപ്നങ്ങളിളെ
ഞെക്കിക്കൊല്ലാന്‍
വെളുത്ത പഞ്ഞിക്കെട്ടുപോലുള്ള
ഞങ്ങളുടെ ഇഷ്ടതോഴന്‍റെ ഭാവത്തില്‍ നീ
പുതിയ മുഖമൂടിയുമായി കോപ്പു കൂട്ടുന്നു.
മൊരിഞ്ഞ റൊട്ടിക്കഷണം പോലെ
ഏതഗ്നിയിലാണ് നീ ദഹിക്കുക?
സഹനത്തിന്‍റെ വിശുദ്ധിയില്‍ വാറ്റിയെടുത്ത
ഊര്‍മ്മിളയുടെ വിയര്‍പ്പിന്‍റെ കൊതിപ്പിക്കുന്ന ഗന്ധമെവിടെ?
പ്രണയിനിക്ക് അറുത്തുകൊടുത്ത വാന്‍ഗോഗിന്‍റെ
ഇടത്തെ ചെവിയെവിടെ?
കണ്ണകിയുടെ ഇടതുമുലക്കാമ്പില്‍ ചീറ്റിയ അഗ്നിയെവിടെ?
ഇഡിപ്പസ്സിന്‍റെ ചൂഴ്ന്നെടുത്ത
രക്തമിറ്റിയ തിളങ്ങുന്ന മൂന്നം കണ്ണെവിടെ?
കിണറ്റുവക്കില്‍ വിധി
എനിക്കുമേല്‍ ഉറുമ്പരിക്കുന്നു.
കന്തികമായി ഒരു റോക്കറ്റുപോലെ
പാഞ്ഞടുക്കുന്നു
പക്ഷേ
കായലിനരികിലെ വെയിലു കൊള്ളുന്ന കാറ്റും
ആകാശങ്ങളിലെ കാറ്റുകൊള്ളുന്ന വെയിലും
എന്‍റെ അഗ്നിയില്‍ ശുദ്ധിവരുത്തുന്നു.
പിന്‍കുറിപ്പ്:
*പ്രണയിനിയുടെ : അടുത്തകാലത്തായി കാമുകന്‍മാരുടെ കത്തിക്കിരയായവര്‍
**പച്ചയമ്മാള്‍ : തമിഴ് നാട്ടില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്ത 17 കാരി. ഒപ്പം 17 കുടിലുകള്‍ കത്തി നശിച്ചു.
***ഗബ്ബര്‍സിങ്ങ് : മകള്‍ അച്ഛ്ന്‍റെ ഇഷ്ടത്തിനെതിരായി ഡിഗ്രിക്കു ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുത്തതിന് മകളെ തട്ടിക്കൊണ്ടു പോയി കഴുത്തു ഞെരിച്ചു കൊന്ന നരധമന്‍
Thursday, September 28, 2006
Wednesday, September 27, 2006
സുനാമി - കവിത
എന്റെ കണ്ണിലെ നഗ്നജലം
നിന് റെ കയ്യിലെ ചുവന്നതീയ്യാല്‍ പരിരംഭണം ചെയ്യപ്പെടുന്നു.
എന്റെ മാറിലെ കറുത്ത പുള്ളി
നിന്റെ ചുണ്ടിലെ പുലിപ്പാല്‍.
നഗ്നനാക്ക് പ്പെട്ട് രാജാവു
തുണിക്കട ഉല്‍ഘാടനം ചെയ്യുന്നു.
തുഞ്ചന്‍റെ കിളി
മിഷിന്‍ ഗണ്ണിലൂടെ രാമയണം വായിക്കുന്നു.
അപ്പോഴും
അറുത്തു മാറ്റ്പ്പെട്ട് കുട്ടിയുടെ നാക്കു
പിടഞ്ഞുകൊണ്ടു വിളിച്ചു പറയുന്നു.
“രാജാവു നഗ്ന് നാണ്‘.
കിളിക്കൂടിള്ലൂടെ ഒരു നീണ്ട വെടി
ഒരു ഞരക്കം
സ്വപ്നങങളുടെ ഒരു പിടച്ചില്‍
ശുഭം.
കാറ്റ് ചോദിച്ചു
സുനാമി എന്നാണ് വരിക!!!!
നിന് റെ കയ്യിലെ ചുവന്നതീയ്യാല്‍ പരിരംഭണം ചെയ്യപ്പെടുന്നു.
എന്റെ മാറിലെ കറുത്ത പുള്ളി
നിന്റെ ചുണ്ടിലെ പുലിപ്പാല്‍.
നഗ്നനാക്ക് പ്പെട്ട് രാജാവു
തുണിക്കട ഉല്‍ഘാടനം ചെയ്യുന്നു.
തുഞ്ചന്‍റെ കിളി
മിഷിന്‍ ഗണ്ണിലൂടെ രാമയണം വായിക്കുന്നു.
അപ്പോഴും
അറുത്തു മാറ്റ്പ്പെട്ട് കുട്ടിയുടെ നാക്കു
പിടഞ്ഞുകൊണ്ടു വിളിച്ചു പറയുന്നു.
“രാജാവു നഗ്ന് നാണ്‘.
കിളിക്കൂടിള്ലൂടെ ഒരു നീണ്ട വെടി
ഒരു ഞരക്കം
സ്വപ്നങങളുടെ ഒരു പിടച്ചില്‍
ശുഭം.
കാറ്റ് ചോദിച്ചു
സുനാമി എന്നാണ് വരിക!!!!
Sunday, September 24, 2006
ഒരു കുഞ്ഞ് ജനിക്കുന്നു - കവിത
ഒരു യാത്ര
വിരലുകള്‍ കോര്‍ത്ത്
കണ്ണുകള്‍ ചിമ്മി
സ്വപ്നത്തിന്‍റെ കൂടാരത്തില്‍
തിരിച്ചരിവിലേക്കുള്ള
തിളയ്ക്കുന്ന യാത്ര.
സ്നേഹതീരത്തിലേക്കുള്ള
യാത്രയുടെ കൈക്കണക്ക്
തലക്കുടുക്കയിലെ
കുതിരശക്തിയും
കാട്ടരുവിയിലെ
സ്നേഹവും.
യാത്രയുടെ അവസാനം
കടലിന്‍റെ ഉച്ചിയില്‍
തിളച്ചു പൊങ്ങുന്നതു
വൈരക്കല്ലിന്‍റെ
അമൂര്‍ത്തത!
കുരവയിടുമ്പോള്‍
ഞാന്‍ നിനക്ക്
കയ്യും മനസ്സും തരുന്നു.
മന്ത്രോച്ചാരണങ്ങളില്‍
ഞാന്‍
എന്നെത്തന്നെ...
സ്വപ്നങ്ങളും ചിന്തകളും
ചിലന്തിവല പോലെ
നിന്നിലൂടെ.... കണ്ണിലൂടെ
സംഭോഗം ചെയ്യപ്പെടുന്നു.
നിശ്വാസത്തിന്‍റെ
വിയര്‍പ്പു മണികള്‍ക്ക്
നിശാ ശലഭം
കാവല്‍ നില്‍ക്കുന്നു.
കണ്ണുകള്‍ കൊണ്ട്
മഴുവെറിഞ്ഞ്
ഞാന്‍ വെളുത്ത മഞ്ഞിന്‍റെ
ഊഷ് മളത നുകരുന്നു
വിരലുകള്‍ കോര്‍ത്ത്
കണ്ണുകള്‍ ചിമ്മി
സ്വപ്നത്തിന്‍റെ കൂടാരത്തില്‍
തിരിച്ചരിവിലേക്കുള്ള
തിളയ്ക്കുന്ന യാത്ര.
സ്നേഹതീരത്തിലേക്കുള്ള
യാത്രയുടെ കൈക്കണക്ക്
തലക്കുടുക്കയിലെ
കുതിരശക്തിയും
കാട്ടരുവിയിലെ
സ്നേഹവും.
യാത്രയുടെ അവസാനം
കടലിന്‍റെ ഉച്ചിയില്‍
തിളച്ചു പൊങ്ങുന്നതു
വൈരക്കല്ലിന്‍റെ
അമൂര്‍ത്തത!
കുരവയിടുമ്പോള്‍
ഞാന്‍ നിനക്ക്
കയ്യും മനസ്സും തരുന്നു.
മന്ത്രോച്ചാരണങ്ങളില്‍
ഞാന്‍
എന്നെത്തന്നെ...
സ്വപ്നങ്ങളും ചിന്തകളും
ചിലന്തിവല പോലെ
നിന്നിലൂടെ.... കണ്ണിലൂടെ
സംഭോഗം ചെയ്യപ്പെടുന്നു.
നിശ്വാസത്തിന്‍റെ
വിയര്‍പ്പു മണികള്‍ക്ക്
നിശാ ശലഭം
കാവല്‍ നില്‍ക്കുന്നു.
കണ്ണുകള്‍ കൊണ്ട്
മഴുവെറിഞ്ഞ്
ഞാന്‍ വെളുത്ത മഞ്ഞിന്‍റെ
ഊഷ് മളത നുകരുന്നു
കൊത്തിയുടച്ച
പഴിവപ്പുറ്റില്‍ നിന്ന്
ഒരു ചുഴിയായി നീ
എന്നെ
വെളിച്ചത്തിലേക്ക്
നയിക്കുന്നു.
മഴപെയ്തു തോര്‍ന്ന
മാമ്പഴച്ചൊരുക്കില്‍
ഞാന്‍ നിന്നോട് മന്ത്രിക്കുന്നു
ഇരുണ്ട ആകാശത്തില്‍
ഒരു വെളുത്ത നക്ഷത്രം.!!
(ഒരു പഴയ കവിതയാണ്. അറേബ്യ മാഗസിനില്‍ വന്നത്)
പിത്തള പിടിയുള്ള വാക്കിങ്ങ് സ്റ്റിക്ക് - സംഭവ കഥ
ഉമ്മയെ കാണുമ്പോള് എന്തൊരു ചന്തമാണ്.പതുപതുത്തതും മിനുസമുള്ളതുമായിരുന്നു പത്തുപെറ്റുമ്മയുടെമുടി. വെളുത്ത പഞ്ഞിക്കെട്ടുപോലെ. പുള്ളിക്കരയുള്ള വെളുത്ത തട്ടമാണ് എന്നും ഉമ്മ ധരിച്ചിരുന്നത്. കാതില് ഇടയ്ക്ക് വെളുത്ത് മഞ്ഞച്ച ഓല മനോഹരമായി വളച്ച് പുതിയ ഫാഷന്‍ തരംഗത്തിലെ പെണ്‍കുട്ടി കളെ പോലെ ചെവിയില്‍ തോരണം പോലെ ചാര്‍ത്തുക പതിവാണ്. ഒരു പൂവന്‍ കോഴിയുടെ തലയെടുപ്പോടെ തീങ്ങി നില്‍ക്കുന്ന കാത് ആട്ടി ആട്ടി അവരങ്ങിനെ “എന്‍റെ കൊഴി ഇതു വഴിയെങ്ങാനും പോയോ” എന്നു തലയാട്ടിക്കൊണ്ടിരിക്കും. അതിനൊക്കെയും ഉമ്മയ്ക്ക് അവരുടെതായ കാരണങ്ങള് ഉണ്ട്. മൂസ്സാന്റെ ബാപ്പ ഒരു പെരുന്നാളിന്റെ നിറവിലാണ് ഉമ്മയ്ക്ക് നല്ല ഒരു ജോഡി കമ്മല് സമ്മാനിച്ചത്. അന്നതു ഒരു പാടു പേരെ ഉമ്മ കാട്ടി കൊടുത്തു. പിന്നെ പിന്നെ അതിനെ നെറം കൊറഞ്ഞുപോകുമോന്നു ഭയപ്പെട്ടിട്ടാകണം തുണിപെട്ടിയില് ഏറ്റവും അടിയില്‍ ആരും കാണാതെ അവരതു ഒളിച്ചു വച്ചതു. സമയം കിട്ടുമ്പൊഴൊക്കെ ഉമ്മ പെട്ടി തുറന്നു ചേര്‍ത്തും പേര്‍ത്തും നോക്കുക പതിവാണു. കാലം കഴിയുമ്പൊള്‍ അതുപിന്നെ മലവെള്ളപ്പാച്ചലില്‍ അങ്ങേരൊടൊപ്പം ഉമ്മയെ വിട്ടും പോകുകയും ചെയ്തു. ചിലപ്പോഴെക്കെ ഉമ്മ കഥ പറഞ്ഞുതന്നിരുന്നത് ‘താനിക്ക’ വീഴുന്ന ഞങ്ങളുടെ പറമ്പിന്റെ കയറ്റം കയറിയുള്ള രണ്ടാമത്തെ പടിയില് വച്ചാണ്. കഥ പറയുന്നത് എപ്പോഴും അവരുടേതു തന്നെ കഥ ആയിരിക്കും. ഞങ്ങള്‍ കുട്ടികള്‍ക്ക് അവരുടെ തൂങ്ങിക്കിടക്കുന്ന കാതിലില് ഇക്കിളിയിടാനും ഞങ്ങള് പെറുക്കി കൂട്ടുന്ന ‘താനിക്ക‘ കറുത്ത കല്ല് കൊണ്ട് പതിയെ മുട്ടി പൊട്ടിച്ചിതറാതെ ഒരു ബോംബ് നിര്മ്മാതാവിന്റെ കൌശലത്തോടെ. താനിക്ക പതിയെ എടുത്തു ഒരു ഇല കുമ്പിളില് വച്ച് ഒരു കൈക്കുടന്ന ആയാല് “ ങാ ഇനി മതി.. ഇന്നത്തെക്കളി എന്താ.. അരിപ്പൊ തിരിപ്പൊ..പരിപ്പും പന്ത്രണ്ടാനേം കുതിരെം..വേണൊ”? അതൊ. ആ കയ്യില് ഈ കയ്യില് ആയിരം.വേണൊ....ഇന്ന് ആയിഷു പറ...ല്ലെ വേണ്ട നിസ്സര് മോന് പറ..” കയ്യിലെ താനിക്ക പൊടി മുണ്ടിന്റെ കോന്തലയില് ഉരച്ച് നടുവിന് കയ്യ് കൊടുത്ത് എല്ലവരെയും നെറ്റിചുളിച്ചു കൊണ്ടു നോക്കി. “ഉമ്മാ.. ഇന്നു നമ്മക്കു തോല് വച്ച് കളിക്കാം. ..എല്ലാവരും റെഡിയാവുമ്പോള്‍ ഉമ്മ നിബന്ദനകള് വയ്ക്കാന് തുടങ്ങും. അതിനിടയില് ഞാന്‍ പോയി കുറച്ച് കാട്ട് ചെടിയുടെ ഇലകള് പറിച്ച് കൊണ്ട് വരികയും പത്തുപെറ്റുമ്മ അതു കൈയ്യിലെടുത്തു അറ്റം ശരിയാക്കി ഒരരികില് വച്ച് കെട്ടി ഞങ്ങളില് ഒരാളായി മാറുകയും ചെയ്യുകയാണ്. ആര്‍പ്പുവിളികളുമായി ഞങ്ങള്‍ കളിക്കുമ്പോള്‍ ഒരു റഫറിയുടെ ജാഗ്രതയോടെ പത്തുപെറ്റുമ്മ ഞങ്ങള്‍ക്കരികില് മറ്റൊരു കുട്ടിയായ്. സ്നേഹത്തിന്റെ മുഖം മൂടി വച്ച മാലാഖ. ഒരോ പ്രാവശ്യവും കളിയില്‍ വിജയിക്കുന്ന കുട്ടികള്‍ക്കു ഉമ്മ താനിക്ക കൊടുക്കും. അതൊക്കെ കഴിഞ്ഞ് ഞങ്ങള്‍ വീട്ടിലേക്ക് പോകുമ്പോള്‍ ഉമ്മ അല്പനേരം കൂടി അവിടെ ഇരിക്കും. പിന്നെ കോന്തലകൊണ്ടു കണ്ണുകള്‍ തുടച്ച് ഏതെങ്കിലും പീടികത്തിണ്ണയിലൊ സ്വന്തം വീടിന്‍ റെ ഉമ്മറത്തെക്കൊ പോകും. അന്നൊരു ദിവസം ഞങ്ങളുടെ കൂടെ കളിക്കാന്‍ വരുമ്പോള്‍ പത്തുപെറ്റുമ്മ കയ്യില്‍ ഒരു വടി. ചുവന്ന റിബണ്‍ കൊണ്ട് അലങ്കരിച്ച പിത്തളപ്പിടിയുള്ള മനോഹരമായ ഒരു വാക്കിങ്ങ് സ്റ്റിക്ക്. കഥയില്‍ ആദ്യം പറഞ്ഞതുപോലെ എല്ലാ തെരുവുകളും പത്തുപെറ്റുമ്മയ്ക്ക് സ്വന്തമാണു. മൂസ്സാന്‍റെ ബാപ്പ മലവെള്ളത്തില്‍ ഒലിച്ചുപോയി 5വര്‍ഷം കഴിഞ്ഞാണു ഉമ്പായിന്‍റെ ബാപ്പ പത്തുപെറ്റുമ്മയെ കെട്ടിയത്. അതിനൊരു കാരണം ഉണ്ട്. 4 പിള്ളാരുമായി ഒറ്റ്യ്ക് താമസിക്കുന്ന ഉമ്മയുടെ അടുത്ത് പള്ളിയില്‍ ഓത്ത് ചൊല്ലിക്കുന്ന് മൊയ് ലിയാര്‍ എന്നും എന്തെങ്കിലും എടങ്ങേറുമായി വരും. ഒന്നുകില്‍ ഇളയചെക്കന്‍ മര്യാദിക്ക് ക്ലാസ്സില്‍ ഇരിക്കുന്നില്ല, മൂത്ത കുട്ടി മുസ്സ കൂട്ടുകാരെ ഉപദ്രവിക്കുന്നു..അങ്ങിനെ അങ്ങിനെ..ഉമ്മയ്ക്കാണെങ്കില്‍ ഈ മൊയ് ലി യാറിനെ കണ്ണെടുത്താല്‍ കണ്ടുകൂട. കാര്യം പറഞ്ഞു തീര്‍ന്നാലും അവിടെ തന്നെ ഇരുന്ന് പഴം പുരാണം പറഞ്ഞു രാത്രി വരെ അവിടെ തന്നെ ഇരിക്കും. ഒരു വഷളചിരിയടെ. ഒന്നു കുളിക്കാന്‍ പോകാനൊ, ഇച്ചിരി മുള്ളാനൊ പോകാന്നു വിചാരിച്ചാല്‍ ഈ കാലമാടന്‍ ഒന്നു പോയിട്ടു വേണ്ടെ. ഒടുക്കം ആ വരവുനിക്കുന്നതിനു അറ്റകൈ തന്നെ പ്രയോഗിച്ചു. ഒരു കല്യാണം കഴിക്കുക. ആദ്യമൊക്കെ ആര്‍ക്കും അതൊട്ടു വിശ്വസിക്കാന്‍ പറ്റിയില്ല. എന്നിട്ടും ബ്രോക്കര് കുഞ്ഞാലി കൊണ്ടുവന്ന ആലോചന നടന്നു. പിന്നീടാണു അറിഞ്ഞതു ഉമ്പായിന്‍റെ ബാപ്പ എന്നും പുഴക്കരയില്‍ ഉമ്മ പോകുന്ന വഴിയില്‍ വെള്ള്മൊലിപ്പിച്ചു നിക്കാറുണ്ടായിരുനന്നെന്നും ചോദിച്ച്‍ സമ്മതിച്ചില്ലെങ്കില്‍ നാണക്കേടാവുമല്ലോന്നു കരുതി. എന്നിട്ടും ഉമ്മയോട് പെരുത്തു പ്രേമം കേറി ബ്രോക്കര് കുഞ്ഞാലിയെ പറഞ്ഞു ചട്ടം കെട്ടി നിര്‍ത്തുകയായിരുന്നു. അങ്ങിനെ 4 പെറ്റുമ്മ ഉമ്പായിയെയും കൂട്ടി പത്തു പെറ്റു. ഉമ്മയ്കൂ എന്നിട്ടും അതൊന്നും ഒരു വല്യ കാര്യമായി തോന്നിയില്ല. ഇതിലൊക്കെ എന്താ കാര്യമ്മെന്നും ഇനിം വേണമെങ്കില്‍ പത്തും കൂടെ പെറാന്‍ ഞാന്‍ തയ്യറാണു എന്നു ഉമ്മ കളിയായ് പറയാറുണ്ട്. മക്കളൊക്കെ വലുതായപ്പോള്‍ ഉമ്മയുടെ കഷ്ടകാലം ആരംഭിക്കാന്‍ തുടങ്ങി. സ്വത്തുക്കളൊക്കെ വിറ്റു വിറ്റു തീര്‍ന്നു കൊണ്ടിരുന്നു. അതിനനുസരിച്ചു മക്കളുടെ മിനുമിനുത്ത മുഖങ്ങളില്‍ കടന്നലുകള്‍ പാറി പറക്കുകയും അവയൊക്കെ വീര്‍ത്ത ബലൂണ്‍ പോലെ പൊട്ടാന്‍ പാകത്തില്‍ നില്‍ക്കുകയും ചെയ്തു. അപ്പോഴേക്കും ഇളയ ചെക്കന്‍ ഉമ്പായി മാര്‍ക്കറ്റിലെ ഏറ്റവും വലിയ കെട്ടുകാരനാവുകയും കള്ളുകുടിയില്‍ അവന്‍ മരക്കാര്‍ കുഞ്ഞമ്പുവിനെ മുട്ടുകുത്തിക്കുകയും ചെയ്തിരുന്നു. പത്തുപെറ്റുമ്മയ്ക്ക് വീട്ടില്‍നിന്നു കിട്ടിക്കൊണ്ടിരുന്ന ചായവെളളം നിര്‍ത്താന്‍ വേണ്ടി പശുവിനെ ‘മൂത്തു‘ പോയിന്നു പറഞ്ഞു അറക്കാന്‍ കൊടുത്തതും ഇളയമകന്‍ ഉമ്പായി തന്നെ ആയിരുന്നു. പിന്നെ അവരുടെ ‘ഓശാരം’വേണ്ടെന്ന് വയ്ക്കാന്‍ തന്നെ ഉമ്മ തീരുമാനിച്ചു. ഉമ്മയ്ക്കു വീട്ടില്‍ നിന്നു പുറത്തു കടക്കനുള്ള കോണിപ്പടിയായതു പശുവിനെ അറക്കാന്‍ കൊടുത്തതും അടുക്കളയില്‍ പലപ്പോഴും കറിപാത്രങ്ങള്‍ പൂട്ടി വയ്ക്കപ്പെടുന്നതുമാണു. പിന്നെ പിന്നെ തനിക്കു ആവശ്യമുള്ളത് അവരു തന്നെ കാലമാക്കാന്‍ തുടങ്ങി അവിടെയും മുറുമുറിപ്പു തുടങ്ങിയതാണ്. ഉമ്മ അതൊന്നും കണ്ടതായി ഭാവിച്ചതേയില്ല. എന്നാലും ഞങ്ങള്‍ കുട്ടികളെ കണ്ടാല്‍ കഥപറയാനൊ, മുട്ടയി തരാനൊ, അരിവറുത്തതു തരാനൊ അതൊമല്ലെങ്കില്‍ കൂട്ടത്തില്‍ കളിക്കാനൊ എന്നും പത്തുപെറ്റുമ്മ ഉണ്ടായിരുന്നു. അങ്ങിനെ ഇരിക്കുമ്പൊഴാണ് എഞ്ചിനീയര്‍ ഭാസ്കരന്‍റെ കൂടെ അമേരിക്കയില്‍ നിന്ന് ഒരു സായ്പ് കേരളത്തെക്കുറിച്ച് അറിയുന്നതിനും കുറച്ചുദിവസം തങ്ങുന്നതിനുമയി ഭാസ്കരന്‍റെ കൂടെ വന്നു. എവിടെയെങ്കിലും ആരെങ്കിലും പുതിയതായി വന്നാല്‍ ആദ്യം പത്തുപെറ്റുമ്മ അവിടെ എത്തും. മാത്രവുമല്ല ഭാസ്കരനും അവന്‍റെ അച്ച്ഛന്‍ ഗോപാലന്‍ നായരുമായി ഉമ്മയ്ക്കു നല്ല അടുപ്പമാണ്. ഭക്ഷണം ഒന്നു കിട്ടാത്ത ദിവസങ്ങളില്‍ അവിടെ നിന്നാണ് ഉമ്മ കഴിക്കുന്നത്. എല്ലാവരും ഉമ്മയ്ക്കു ഭ്രാന്താണ് എന്നു പറയുമെങ്കിലും ഗോപാലന്‍ നായരും കുടുംബവും എന്നും ഉമ്മയെ സ്നേഹിച്ചിരുന്നു. അങ്ങിനെയും ചിലര്‍ വേണമല്ലൊ. പത്തുപെറ്റുമ്മയുടെ നടപ്പും വെടിപ്പും ഒക്കെ സായിപിനു ഒരു പാടു ഇഷ്ടമായി. പിന്നെ വയലുകളില്‍ സായിപ്പ് ഉമ്മയുടെ കൂടെ കുറച്ചുദിവസം നടക്കാനും പോയി. ഉമ്മയ്ക്കു ഇഗ്ലീഷൊന്നും അറിയില്ല്ല. എന്നലും സായിപ്പ് പറയുന്നത് ഉമ്മയ്ക്കും ഉമ്മ പറയുന്നത് സായിപ്പിനും മനസ്സിലാകുന്നു വെന്ന് ഭാസ്കരന്‍റെ ഡിഗ്രി ഫൈനലിയനിറിന് പോകുന്ന ശാലുമോള്‍ക്കു പെട്ടെന്ന് മനസ്സിലായി. എങ്കിലും അവളും അവരുടെ കൂടെ കൂടി. പറമ്പിലും തൊടിലും ഒക്കെ ആയി അങ്ങിനെ. ഏകദേശം പത്തു ദിവസം സായിപ്പ് അവിടെ താമസിച്ചു. അപ്പോഴേക്കും സായിപ്പ് ഉമ്മ യെ “mother" എന്നു വിളിച്ചു തുടങ്ങിയിരുന്നു. തിരിച്ചുപൊകാനൊരുങ്ങുമ്പോള് അയാളുടെ മനസ്സ് അമ്മയ്ക്ക് വേണ്ടിയൊന്ന് പിടച്ചു. തന്റെ മരിച്ചു പോയ അമ്മയുടെ ഓര്‍മ്മയ്ക്ക് കൊണ്ടു നടക്കുന്ന വാക്കിങ്ങ് സ്റ്റിക്ക് ഉമ്മയുടെ കൈവെള്ളയിലേക്കു വച്ചുകൊടുക്കുമ്പോള്‍ സായിപ്പിന്‍റെ കണ്ണുകള്‍ നിറഞ്ഞു. പിത്തള പിടിയുള്ള് വാക്കിങ്ങ് സ്റ്റിക്ക്. പാടവരമ്പത്തും, പറമ്പത്തും ഒരു താങ്ങായി അതു ഏറ്റുവാങ്ങുമ്പൊള്‍ ഉമ്മയുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുകയയിരുന്നു. ഏതോ നഗരത്തില്‍ നിന്ന് വന്ന ഏതോ ഒരു മകന്‍. അവര്‍ സായിപ്പിനെ കെട്ടിപ്പിടിച്ച് ഒരു പാടു കരഞ്ഞു. (അടുത്തലക്കത്തില്‍ പത്തുപെറ്റുമ്മയ്ക്ക് പിന്നീട് എന്തു സംഭവിച്ചു?..)
Saturday, September 23, 2006
പത്തുപെറ്റുമ്മ: - 2
പത്തുപെറ്റുമ്മെയെ കുറിച്ച് പറയാന്‍ ഏറെ ഉണ്ട്. എപ്പോഴും തട്ടം കൊണ്ട് മറച്ചിരിക്കുന്ന അവരുടെ മുടി ഞാന്‍ കണ്ടിട്ടേ ഇല്ല് എന്നു തന്നെ പറയാം. എന്നാല്‍ വെളുത്തു പഞ്ഞിക്കെട്ടുപേലെയാണതു എന്നു എന്‍റെ ക്ലാസ്സിലെ ആയിഷയും കുഞ്ഞിമെയ്തീനും പറയാറുണ്ട്. അവരെ കാണുമ്പൊഴൊക്കെ കടല മുട്ടയിയൊ, അല്ലെങ്കില്‍ അരിവറുത്ത്തൊ അങ്ങിനെ എന്തെങ്കിലും പത്തുപെറ്റുമ്മ കൊടുക്കാറുണ്ടായിരുന്നു. ഒരു പക്ഷെ ഞങ്ങളുടെ വീടുകളില്‍ അറിഞ്ഞാല്‍ ഒരു ഭൂകമ്പം തന്നെ ഉണ്ടാക്കാന്‍ പോന്നതാന്നു ഇങ്ങനെയുള്ള സംഭവങ്ങള്‍. കാരണം പത്തുപെറ്റെങ്കിലും അവര്‍ ജീവിക്കുന്നതു പലപ്പോഴും തെരുവിലാണ്. അവരെ എല്ലാവരും പിരിതെറ്റിയവരായും വട്ട് ഉള്ളതായും പറയാറുണ്ടു. അതിനു ഒരു കാരണം ഞങ്ങള്‍ കൂട്ടുകാര്‍ കണ്ടെത്തിയതു ഇടയ്ക്കു പീടിക വരാന്തയില്‍ ഇരുന്ന അവരു കരയും. കണ്ണുകള്‍ ഒരു കടലായി തീരുകയും ഒഴുകി തീരമില്ലാതെ, ഒന്നു കരയിലിട്ടു പൊട്ടിച്ചിതറാന്‍ പോലുമാകാതെ ആകാശത്തോളം ഉയരുകയും ആകാശവും തീരവും നഷ്ട്പെട്ട് അലയുകയുമാണു. പത്തു മക്കളാണു ഉമ്മയ്ക്ക്. ഒന്നിനൊന്നം പോന്ന ഘടാഖടികന്‍മാര്‍. എന്താ പ്രയോജനം? കുറച്ചുപേരു ഗള്‍ഫുമരുഭൂമികളില്‍ ജോലിചെയ്യുന്നു. മറ്റ് ചിലര്‍ നാട്ടില്‍ ഇറച്ചിക്കടകളിലും ചുമടെടുക്കാനും ഒക്കെയായി ജീവിതം പൊലിപ്പിക്കുന്നു. മക്കളുടെ ഭാര്യമരില്‍ 2 പേരു ഉമ്മയുടെ വീട്ടില്‍ തന്നെയാണു താമസം. എന്നിട്ടും ഒന്നു ചായ അനത്തി കൊടുക്കുവാനൊ, ഒരു പൊകലയൊ വെറ്റിലയൊ വാങ്ങിച്ചുകൊടുക്കാനൊ അവര്‍ക്ക് താല്പര്യമൊ ഇഷ്ട്മൊ അല്ലെങ്കില്‍ ഉമ്മയെ കാണുന്നതുപോലും ഇപ്പൊള്‍ അവര്‍ക്കൊക്കെ വെറുപ്പാണു. ഒരു ചെറിയ ഭാണ്ടക്കെട്ടുമായി കൂനിക്കൂടി പോകുന്ന് ഉമ്മ എന്നും ഒരു നൊമ്പരമായി ഞങ്ങളുടെ സംസാരങ്ങളില്‍ സിനിമയിലെ പരസ്യം പോലെ അതുമല്ലെങ്കില്‍ ഇടയ്ക്ക്പെയ്യുന്ന് മഴപ്പറല്‍ പോലെ ഞങ്ങളുടെ കണ്ണുകളിലും മുഖത്തും ഇസ്തിരിയിട്ട കുപ്പായങ്ങളിലും പെയ്ത് നനയാറുണ്ട്. ആ ഉമ്മയാണു ചിരിച്ചുകൊണ്ടു മുമ്പില്‍. ഞാന്‍ സെയ്ദുവിനെ മറന്നു. സെയ്ദുവിന്‍്റെ ഉമ്മ ഉണ്ടാക്കി വച്ച പത്തിരിയും കോഴിക്കറിയും മറന്നു. പിത്തളപ്പിടിയുള്ള വടി മാറ്റി വച്ച് എന്നൊടു അവരുടെ അടുക്കല്‍ ഇരിക്കാന്‍ ആഗ്യം കാട്ടി. അവര്‍ ഭണ്ടക്കെട്ടു തുറന്നു കരുതിവച്ച കാരയ്ക്ക പുറത്തെടുത്ത് എനിക്കു തന്നു. അപ്പൊള്‍ ഉമ്മ കരയുകയായിരുന്നു. എന്നും ആയിഷയ്ക്കും കുഞ്ഞിമെയ്തീനും കഥ പറഞ്ഞു കൊടുക്കാറുള്ള നൊസ്സുള്ള പത്തുപെറ്റുമ കരയുകയാണ്. ഗുലുമാലയൊ പടച്ചോനെ...എല്ലാവരും പറയുന്നതു കൊണ്ടൊ ഒരു ഭീരുവായതുകൊണ്ടൊ എന്നറിയില്ല എനിക്കു എപ്പോഴും ഇത്തരി പേടിയായിരുന്നു.
‘മോനു പേടിയുണ്ടാ... ഈ ഉമ്മാനെ?..” ഞാന്‍ കാരയ്ക്കാ ചവച്ചരയ്ക്കുന്നതും നോക്കി അവരു ഒന്നും മിണ്ടാതെ കുറച്ചു നേരം ഇരിന്നു. ഇല്ലെന്ന് ഞാന്‍ തലയാട്ടി. ഈ ബാലന്‍ മാഷിന്‍റെ കവുങ്ങും തോപ്പും അതിനപ്പുറത്തെ വയലും ഒക്കെ മൂസ്സാനെറെ ബാപ്പേടതയിരുന്നു, മോനറിയൊ ഇത്രയും കോപ്പും ഗതിയുമൊക്കെ വരുന്നേനുമ്മുമ്പ് ഞങ്ങളു രണ്ടാളും ഈ ഇരട്ടഗേറ്റിനപ്പുറത്തെ മോട്ടര്‍ വച്ച മുറിയില്ലേ അതില കിടന്നൊറങ്ങിയത്. കൊത്തിയും കെള്ച്ചും ഒരു പാടു ഉണ്ടാക്കി മൂപ്പര്. അതിനെടയില്‍ എടവപ്പതിലെ മലവെള്ള്ത്തിലാ അങ്ങേര് പോയതു. അവര്‍ പഴയ ഭര്‍ത്താവിനെ ഓര്‍മ്മിച്ചതു കൊണ്ടായിരിക്കണം ഇരുട്ടുവീണ പാടങ്ങളിലേക്ക് നോക്കി കണ്ണുതുടച്ചു. പിന്നെയും പറഞ്ഞു തുടങ്ങി.
പിന്നെ 5 കൊല്ലം കഴിഞ്ഞ് ഉമ്പായിന്‍ റെ ബാപ്പെനെ കെട്ടുന്നത്. ന്‍റെ മൊഞ്ചുകണ്ട് കെട്ടിയതാന്നാ ഓര് എപ്പോഴും പറയുക 4 പെറ്റ എനിക്കവിടാ മൊഞ്ച്... ഉമ്മ നാണത്തൊടെ ഒന്നു ഇളകി ചിരിച്ച് ഒരു ഹൂറിയായ്. അപ്പോള്‍ അവരുടെ കണ്ണുകളില്‍ പതിനാലാം രാവുദിക്കുന്നത് എനിക്കു കാണാമായിരുന്നു. റംസാന്‍ കാലത്തു അന്നു പത്തു പെറ്റുമ്മ നല്‍കിയ നിറമ്മങ്ങിയ ഭാണ്ടത്തിലെ കാരയ്ക്കാ അനുഭവം ഇന്നും എന്നെ പൊള്ളിക്കുന്നു.
പിന്നീടു പത്തു പെറ്റുമ്മയ്ക്ക് എന്തു സംഭവിച്ചു? പാത്തുമ്മയ്ക്ക് ആരാണു പിത്തള പിടിയുള്ള് വാക്കിങ്ങു സ്റ്റിക്ക് സമ്മാനിച്ചതു? അടുത്ത ലക്കത്തില്‍ (തുടരും...)
‘മോനു പേടിയുണ്ടാ... ഈ ഉമ്മാനെ?..” ഞാന്‍ കാരയ്ക്കാ ചവച്ചരയ്ക്കുന്നതും നോക്കി അവരു ഒന്നും മിണ്ടാതെ കുറച്ചു നേരം ഇരിന്നു. ഇല്ലെന്ന് ഞാന്‍ തലയാട്ടി. ഈ ബാലന്‍ മാഷിന്‍റെ കവുങ്ങും തോപ്പും അതിനപ്പുറത്തെ വയലും ഒക്കെ മൂസ്സാനെറെ ബാപ്പേടതയിരുന്നു, മോനറിയൊ ഇത്രയും കോപ്പും ഗതിയുമൊക്കെ വരുന്നേനുമ്മുമ്പ് ഞങ്ങളു രണ്ടാളും ഈ ഇരട്ടഗേറ്റിനപ്പുറത്തെ മോട്ടര്‍ വച്ച മുറിയില്ലേ അതില കിടന്നൊറങ്ങിയത്. കൊത്തിയും കെള്ച്ചും ഒരു പാടു ഉണ്ടാക്കി മൂപ്പര്. അതിനെടയില്‍ എടവപ്പതിലെ മലവെള്ള്ത്തിലാ അങ്ങേര് പോയതു. അവര്‍ പഴയ ഭര്‍ത്താവിനെ ഓര്‍മ്മിച്ചതു കൊണ്ടായിരിക്കണം ഇരുട്ടുവീണ പാടങ്ങളിലേക്ക് നോക്കി കണ്ണുതുടച്ചു. പിന്നെയും പറഞ്ഞു തുടങ്ങി.
പിന്നെ 5 കൊല്ലം കഴിഞ്ഞ് ഉമ്പായിന്‍ റെ ബാപ്പെനെ കെട്ടുന്നത്. ന്‍റെ മൊഞ്ചുകണ്ട് കെട്ടിയതാന്നാ ഓര് എപ്പോഴും പറയുക 4 പെറ്റ എനിക്കവിടാ മൊഞ്ച്... ഉമ്മ നാണത്തൊടെ ഒന്നു ഇളകി ചിരിച്ച് ഒരു ഹൂറിയായ്. അപ്പോള്‍ അവരുടെ കണ്ണുകളില്‍ പതിനാലാം രാവുദിക്കുന്നത് എനിക്കു കാണാമായിരുന്നു. റംസാന്‍ കാലത്തു അന്നു പത്തു പെറ്റുമ്മ നല്‍കിയ നിറമ്മങ്ങിയ ഭാണ്ടത്തിലെ കാരയ്ക്കാ അനുഭവം ഇന്നും എന്നെ പൊള്ളിക്കുന്നു.
പിന്നീടു പത്തു പെറ്റുമ്മയ്ക്ക് എന്തു സംഭവിച്ചു? പാത്തുമ്മയ്ക്ക് ആരാണു പിത്തള പിടിയുള്ള് വാക്കിങ്ങു സ്റ്റിക്ക് സമ്മാനിച്ചതു? അടുത്ത ലക്കത്തില്‍ (തുടരും...)
Thursday, September 21, 2006
പ്രീയപ്പെട്ടവരെ,
ഞാന്‍ 6 വര്‍ഷക്കാലം ദുബായില്‍ ആയിരുന്നു. അപ്പോഴൊന്നും ഒരു ബ്ലോഗു വായിക്കുന്നതിനൊ ഒരു ബ്ലോഗ് തുടങ്ങുന്ന്തിനൊ മനസ്സില്‍ പോലും ആഗ്ര് ഹിക്കുകയൊ അറിയുകയൊ ഇല്ലായിരുന്നു. ഇപ്പോള്‍ 7 മാസക്കാല് മായി ബഹറിനില്‍ ആണു ജോലി ചെയ്യുന്നാതു. ഒരു പാട് ബ്ലോഗുകള്‍ ദിവസവും വന്നു കൊണ്ടിരിക്കുന്ന് ഈ വേളയില്‍ ഞാനും നിങ്ങള്‍ക്കൊപ്പം കൂടാം എന്നു തോന്നുന്നു. അറിയാം ചില റാഗിംഗുകളൊക്കെ ഉണ്ടാകും എന്നും അതിനെ യൊക്കെ ചെറുത്തുനില്‍ക്കേണ്ടിവരും എന്നും. എല്ലാവര്‍ക്കുമുള്ളതുപോലെ നിങ്ങള്‍ക്കും അതിനുള്ള് അവകാശം ഉണ്ടല്ലോ. മഹത്തായ രചനകള്‍ നടത്തി കൊതിപ്പിക്കാം എന്നു അവകാശ് വാദങ്ങളൊന്നും ഞാന്‍ ചെയ്യുന്നില്ല്. സമയം കിട്ടുമ്പൊള്‍ എന്തെങ്കിലും എഴുതാം. അല്ലാത്തപ്പോള്‍ ഒരു മൂലയില്‍ നിങ്ങളില്‍ ചിലരുടെ രചനകള്‍ വായിച്ച് ഇഷ്ട്ങ്ങ്ളും ഇഷ്ട്ക്കേടുകളും പറയാം. ഒരു പക്ഷെ ഇഷ്ട്ങ്ങളെക്കാള്‍ ഇഷ്ട്ക്കേടുകള്‍ പറ്ഞ്ഞെന്നും വരാം. അതിനും ചിലരെങ്കിലും വേണ്ടെ. അല്ലേ.
ഇവനാരെടാ ഇതൊക്കെ പറായാന്‍ എന്നു ചേട്ട്ന്മാരും ചേച്ചിമാരും വഴക്കുപറയല്ലേ. ഒരു തുടക്കം വേണ്ടേ അതിനു വേണ്ടി ഇത്രയും.ഒരു പക്ഷെ ഇതിനൊക്കെയും കാരണക്കാരനായതു കരീംമാഷും പിന്നെ പുതിയ ബ്ലോഗുകളും മാത്രമാണു. ഇവിടെ ഞാന്‍ എന്തെങ്കിലും കുറിച്ചിടുന്നത് വായിച്ചു ആര്‍ക്കും വട്ടു പിടിക്കുകയൊ എന്നെ തെറി പറയാന്‍ തോന്നുകയൊ ചെയ്താല്‍ അതിനു ഞാന്‍ മാത്രമാണ് ഉത്തരവാദി. ഒരല്പം കൂടി കടന്നു ചെയ്യണം എന്നു തോന്നുകയണെങ്കില്‍ ചേട്ടന്‍മാരൊക്കെ വള്ളിത്ത്ണ്ടു പൊട്ടിച്ച് ചെറുതായി ഒന്നു പെടക്കുകയൊ ചേച്ചിമാരൊക്കെഒന്നു ചെവിക്കു പിടിക്കുകയൊ ചെയ്യാം. അതിലും കൂടുതല്‍ ചെയ്താല്‍ ഞാന്‍ അമ്മേനെ വിളിച്ച് നെലവിളിക്കും. അപ്പൊ കഥകേള്‍ക്കാന്‍ റെഡി ആണല്ലോ.
എങ്കില്‍ ഒരു നടന്ന കഥ പറയാം.
പണ്ടു പണ്ട് ഒരു ആമയും മുയലും.....അയ്യോ അതു പറഞ്ഞു കേട്ട്കഥയാണു അല്ലേ..,
ഇതു ഇപ്പോ റംസാന്‍ മാസമാണല്ലോ. അപ്പോള്‍ കരീംമാഷു പറഞ്ഞ കാരയ്ക്കാ കഥയ്ക്ക് മേമ്പൊടിയായി മറ്റൊരു കാരയ്ക്കാ കഥ.
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. സെയ്ദുവിന്റെ ഉമ്മ എന്നെ അവന്റെ കൂടെ നോമ്പു തുറക്കുന്നതിനായി ക്ഷണിച്ചിരുന്നു. സെയ്ദു അവന്‍ എന്റെ ഒരു വായനശാലാ കൂട്ടുകാരനാണ്. അല്ലെങ്കില്‍ അവനൊരു മുഖം മൂടി കൂട്ടുകാരനാണ് എന്നു പറയാനാണു എനിക്കിഷ്ടം. അടുത്തുള്ള വായനശാലകളിലൊക്കെ രജിസ്റ്റ്രില്‍ ഒന്നാമനായ എനിക്കു താഴെ എന്നും അവനുണ്ടാവുക പതിവായിരുന്നു. എന്നും ആരോടും കൂടുതലായൊന്നും സംസാരിക്കാത്ത സെയ്ദു വാചാലമാകുന്നത് വൈകുന്നേരങ്ങളിലെ ഈ നടത്തത്തിനിടയിലാണ്. അവന്‍ വായിക്കുന്നതു ലോക ചരിത്രങ്ങളും യാത്രാവിവരണങ്ങളും മാത്രമാണു. അതു കൊണ്ടു കൊണ്ടാണൊ അവന്‍ ഒരു പാടു അന്ത:ര്‍മുഖനായി തീര്‍ന്നതെന്നു പിന്നീടു പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്. ഒറ്റ്യ്ക്കു വളരെ ദൂരം നടന്നു വയലുകളിലൂടെ, പക്ഷികളോട് സംസാരിച്ചും വഴിയില്‍ അവിടെവിടായി ആല്‍ത്തറകളില്‍ തെളിഞ്ഞുകത്തുന്ന വിളക്കുകളെ കുറിച്ചും അവിടെ രാത്രീ കാലങ്ങളില് വന്നുപോയിക്കൊണ്ടിരിക്കുന്ന ആത്മാക്കളെ കുറിച്ചും ഞങ്ങള്‍ സംസാരിക്കുക പതിവായിരുന്നു. ആയിടയ്ക്കാണു ആല്‍ത്തറയില്‍ വള്ളുവന്‍ കുമാരന്‍ വിഷം കഴിച്ചു മരിച്ചതു. ദേഹം നിറയെ നീലിച്ചു വായില്‍ നിന്നു നുരയും പതയും വന്നുള്ള ആ കിടപ്പു ഇന്നും ഞങ്ങളെ പേടിപ്പെടുത്താറുണ്ട്. രണ്ടു ദിവസം ഭക്ഷണം കഴിക്കാന്‍ തോന്നിയതേയില്ല. സെയുദു പനിപിടിച്ച് രണ്ടു ദിവസം കിടന്നു. എന്നിട്ടും ഞങ്ങളുടെ നടത്തവും സ്വപ്നം കാണലും നിര്‍ത്തിയതേയില്ല. ആല്‍ത്തറയില്‍ ഗുളികനുണ്ടാകും എന്നും അതു എന്നും രക്ഷക്കെത്തും എന്നും ഞാന്‍ വിചാരിച്ചു. അപ്പോഴൊക്കെ “ എടാ നിങ്ങളെ ഈ ഗുളികന്‍ നമ്മളെ പിടിച്ചുകൊണ്ടുപോകുമോടാ..” എന്നു സെയ്ദു ചോദിച്ചുകൊണ്ടേയിരിക്കും. അങ്ങിനെ തുടരെ തുടരെ ചോദിച്ചു കൊണ്ടിരിക്കുന്നതിന്‍റെ ഗുട്ടന്‍സ് വേറെയാണു. വായനശാലയുടെ പുറകിലുള്ള് വീട്ടിലെ പെണ്‍കുട്ടി എന്നും അവനെ നോക്കി ചിരിക്കുകയും ഞങ്ങള്‍ വരുന്ന് സമയങ്ങളില്‍ മുറ്റമടിക്കന്‍ ഉത്സാഹം കാണിക്കുക പതിവായിരുന്നു. (ആ കഥ അടുത്ത ലക്കത്തില്‍). ഒരു പാടു കോപ്പുണ്ടെങ്കിലും അവന്‍റെ ഉപ്പ് ഒരു അറു പിശുക്കനായിരുന്നു എന്നു വേണം പറയാന്‍. വീട്ടില്‍ രാവിലെ എന്തെങ്കിലും ചയ്ക്ക് ഉണ്ടാക്കുന്ന പതിവൊന്നും അവിടെ ഇല്ല്ല്ല്ല. അതെങ്ങിനെയാ എന്തെങ്കിലും വീട്ടിലേക്ക് കൊണ്ടു വന്നാല്ല്ല്ല്ലേ ഉണ്ടാക്കി വയ്ക്കുക. ഞാന്‍ അങ്ങിനെ പറഞ്ഞതായി നിങ്ങള്‍ ഇനി അവനോടു പോയി പറഞ്ഞു കുടുംബവഴക്കൊന്നും ഉണ്ടാക്കല്ലേ. അതു നമുക്കും നാട്ടുകാര്‍ക്കും മാത്രമറിയാവുന്ന് ഒരു രഹസ്യമായിരിക്കട്ടെ. അവന്‍റെ ഉപ്പയ്ക്ക് കാലിനു നല്ല സുഖമില്ലാത്ത ആളാണു. ഒരു കടയുണ്ട് അവന്‍റെ ഉപ്പയ്ക്ക്. എന്നാല്‍ അവന്‍ സഹായിക്കുമൊ എന്നു ചോദിച്ചാല്‍ നന്നയില്‍ സഹായിക്കും ഉപ്പ മൂത്രമൊഴിക്കാനൊ സാധനം തൂക്കികൊടുക്കാനൊ പോയാല്‍ അവന്‍റെ കണ്ണു മേശ വലിപ്പിലാണു. . അവിടത്തെ ചില്ലുഭരണികളില്‍ റംസാന്‍ കാലങ്ങളില്‍ കാരയ്ക്ക നിറച്ചു വയ്ക്കുക്ക പതിവായിരുന്നു. സെയുദു ട്രൌസ്സറിന്‍ കീശയില്‍ ഉപ്പ അറിയാതെ എന്നും വൈകുന്നേരങ്ങളില്‍ കാരയ്ക്ക നിറച്ച് ഞങ്ങളുടെ വൈകുന്നേരങ്ങളെ സമ്പന്നമാക്കുമായിരുന്നു. അങ്ങിനെ ഇരിക്കുന്ന ഒരു അവസരത്തിലാണു റംസാന്‍ മാസം വരുന്നതും അവന്‍റെ ഉമ്മ നോമ്പു തുറക്കാന്‍ വിളിക്കുന്നതും. സ്കൂള്‍ വിട്ട് വന്ന് വേഗം വേഷം മാറി നോമ്പു തുറക്കന്‍ പോകാന്‍ തയ്യാറായി.
ങും... അച്ച്ന്‍ റെ നോട്ടം. കഥ പറഞ്ഞപ്പോള്‍ മുടക്കം ഒന്നും പറഞ്ഞില്ല്.
സെയുദുവിന്‍റെ വീട്ടിലേക്കു പോകുന്ന വഴിയില്‍ വയലും ഒരു ചെറിയ കുന്നും കയറി വേണം പോകാന്‍. ഇരുട്ടുന്നതിനു മുമ്പു എത്ത്ണം. ഞാന്‍ വേഗം നട്ന്നു. ബാലന്‍ മാഷിന്‍ റെ പാടം കടന്ന് ഇരട്ട് മതിലുള്ള് ഗേറ്റ് കടന്നു നടക്കാന്‍ തുടങ്ങുമ്പോള്‍ ഒരു വിളി.
“ മോനേ.. മോന്‍ നോമ്പ് തുറന്നാ..” ഓ ഞാന്‍ അതു എന്‍റെ തന്നെ തോന്നലായിരിക്കുംന്ന് കരുതി നടക്കാന്‍ തുടങ്ങുമ്പോള്‍ വീണ്ടും അതേ വിളി. “ഞ് നോമ്പു തുറന്നോടാ ചെക്കാ...”
ഭഗവാനെ..പത്തുപെറ്റുമ്മ....മുമ്പില്‍ ചിരിച്ചു കൊണ്ട്. സന്തത സഹചാരിയായ ഭാണ്‍ടവും ഗേറ്റില്‍ ചാരിവച്ച പിത്തള പിടിയുള്ള് വടിയും. എന്‍റെ കണ്ണുകള്‍ പരല്‍മീന്‍ പോലെ വിടര്‍ന്നു. (തുടരും..)
Subscribe to:
Posts (Atom)