Sunday, September 24, 2006

ഒരു കുഞ്ഞ് ജനിക്കുന്നു - കവിത

ഒരു യാത്ര
വിരലുകള്‍ കോര്‍ത്ത്
കണ്ണുകള്‍ ചിമ്മി
സ്വപ്നത്തിന്‍റെ കൂടാരത്തില്‍
തിരിച്ചരിവിലേക്കുള്ള
തിളയ്ക്കുന്ന യാത്ര.

സ്നേഹതീരത്തിലേക്കുള്ള
യാത്രയുടെ കൈക്കണക്ക്
തലക്കുടുക്കയിലെ
കുതിരശക്തിയും
കാട്ടരുവിയിലെ
സ്നേഹവും.

യാത്രയുടെ അവസാനം
കടലിന്‍റെ ഉച്ചിയില്‍
തിളച്ചു പൊങ്ങുന്നതു
വൈരക്കല്ലിന്‍റെ
അമൂര്‍ത്തത!

കുരവയിടുമ്പോള്‍
ഞാന്‍ നിനക്ക്
കയ്യും മനസ്സും തരുന്നു.
മന്ത്രോച്ചാരണങ്ങളില്‍
ഞാന്‍
എന്നെത്തന്നെ...

സ്വപ്നങ്ങളും ചിന്തകളും
ചിലന്തിവല പോലെ
നിന്നിലൂടെ.... കണ്ണിലൂടെ
സംഭോഗം ചെയ്യപ്പെടുന്നു.

നിശ്വാസത്തിന്‍റെ
വിയര്‍പ്പു മണികള്‍ക്ക്
നിശാ ശലഭം
കാവല്‍ നില്‍ക്കുന്നു.

കണ്ണുകള്‍ കൊണ്ട്
മഴുവെറിഞ്ഞ്
ഞാന്‍ വെളുത്ത മഞ്ഞിന്‍റെ
ഊഷ് മളത നുകരുന്നു

കൊത്തിയുടച്ച

പഴിവപ്പുറ്റില്‍ നിന്ന്

ഒരു ചുഴിയായി നീ

എന്നെ

വെളിച്ചത്തിലേക്ക്

നയിക്കുന്നു.

മഴപെയ്തു തോര്‍ന്ന

മാമ്പഴച്ചൊരുക്കില്‍

ഞാന്‍ നിന്നോട് മന്ത്രിക്കുന്നു

ഇരുണ്ട ആകാശത്തില്‍

ഒരു വെളുത്ത നക്ഷത്രം.!!

(ഒരു പഴയ കവിതയാണ്. അറേബ്യ മാഗസിനില്‍ വന്നത്)

1 comments:

ഞാന്‍ ഇരിങ്ങല്‍ said...

പ്രീയപ്പെട്ടവരെ,
ഒരു കവിതായാണു ഇത്തവണ നിങ്ങളുടെ മുമ്പില്‍. പെരുങ്ങോരടുടെ ഉപദേശം മാനിച്ച് ഇത്തവണ ബോള്‍ഡ് അക്ഷരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.
സ്നേഹത്തോടെ
രാജു. കോമത്ത്

<