സ് നേഹമുള്ളവരേ..,
നിങ്ങളില്‍ ഒരു വനായ ഞാന്‍ ദാ.. ഇന്ന് നിങ്ങളുടെ കൂടെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.
ഒരു അവകാശവാദങ്ങളും ഇല്ലാതെ തന്നെ പറയട്ടേ ബൂലോകര്‍ എനിക്ക് തന്ന സ് നേഹം, പരിഗണന അതു കൊണ്ട് മാത്രമാണ് ഒരുവര്‍ഷം കൂടുതലൊന്നും എഴുതാതെ പേരിലെങ്കിലും നിങ്ങളുടെ ഓര്‍മ്മകളില്‍ വരാന്‍ സാധിച്ചത്. എനിക്കിത് അഭിമാന മുഹൂര്‍ത്തം കൂടിയാണ്.
ബൂലോകത്തേക്ക് കടന്നു വരാന്‍ ഇടയാക്കിയത് കരീം മാഷ്, ഒപ്പം ബൂലോക പുലികളുടെ നിസ്സീമമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും മലയാളം എഴുതാന്‍ എന്നെ ഏറെ സഹായിച്ചു.
എല്ലാവരോടും ഒരു നന്ദി പറഞ്ഞു കൊണ്ട് ആ സ് നേഹം ഞാന്‍ ഒഴുക്കി കളയാന്‍ ആഗ്രഹിക്കുന്നില്ല. ഹൃദയത്തില്‍ സൂക്ഷിക്കുകയാണ്.
കരീം മാഷ്, നാട്ടുകാരനെങ്കിലും ബൂലോകത്ത് മാത്രം പരിചയപ്പെട്ട ശ്രീജിത്ത് പിന്നെ ഉപദേശങ്ങളും അതുപോലൊ നിര്‍ ദ്ദേശങ്ങളും തന്ന് ഒരു അമ്മയുടെ വാത്സല്യം തന്ന അതുല്യചേച്ചി അങ്ങിനെ പലരും എന്റെ ആദ്യകാല രചനകളേയും അതു പോലെ കമന്റുകളേയും സ് നേഹത്തോടേ ഏറ്റുവാങ്ങിയ എന്റെ പ്രീയപ്പെട്ടെ ബൂലോക കൂട്ടുകാര്‍ക്ക് അഭിവാദനങ്ങള്‍.
എനിക്കറിയാം കവിതകളാണ് ഞാന്‍ കൂടുതല്‍ എഴുതിയിട്ടുള്ളതെങ്കിലും അതിനേക്കാളൊക്കെ ബൂലോകത്ത് കമന്റുകളിലുടെ ഇടപെടാന്‍ മുഖം നോക്കാതെ വിമര്‍ശിക്കാന്‍ ഞാന്‍ ഒരുമ്പെട്ടെപ്പോള്‍ പലരു ചീത്തവിളികള്‍കൊണ്ടും ശകാരവാക്കുകള്‍ കൊണ്ടും ബൂലോകത്തെ സജീവമാക്കിയിട്ടുണ്ട്. അപ്പോഴൊക്കെയും കുടുംബത്തിലെ ഒരംഗം എന്ന നിലയിലുള്ള പരിഗണന ഈ ബൂലോകത്തല്ലാതെ എനിക്ക് എവിടെയാണ് കിട്ടുക.
ബൂലോകത്തെ പുലിയും സിംഹവുമായ ‘വിശാലേട്ട’നെ വിമര്‍ശിച്ചു കൊണ്ടാണ് നിങ്ങളില്‍ ഒരുവാനായി ഞാന്‍ അരങ്ങേറ്റം കുറിച്ചത് എന്നാണെന്‍ റെ ഓര്‍മ്മ. കോലാഹലങ്ങളും കോളിളക്കങ്ങളും സൃഷ്ടിച്ച ‘ശ്രീവിദ്യയുടെ’ മരണത്തെ കുറിച്ച ശ്രീ ബന്യാമിന്‍ റെ ലേഖനവും അതിന് മറുപടിയായി ഞാനെഴുതിയ കമന്‍ റു കഥകളും മറ്റൊരു കൊടുങ്കാറ്റ് ബൂലോകത്ത് സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നുള്ളതും എനിക്ക് സന്തോഷം പകരുന്നവ തന്നെ.
‘സക്കീനയെ പുറത്താക്കുക, അവരെ ചങ്ങലക്കിടുക’ എന്ന മുദ്രാവാക്യം നിങ്ങള്‍ക്കു മുമ്പില്‍ വച്ചതും ഈ ഞാന്‍ ഇരിങ്ങല്‍ തന്നെ. പിന്നീട് മെയിലുകളിലൂടെയും ഫോണിലൂടെയും കൂട്ടുകാരായതും ചരിത്രത്തിന്റെ ഭാഗം തന്നെ.
പിന്നീട് പരിചയപ്പെട്ട പല ബൂലോക കൂട്ടുകാരും എന്റെ വായനാ രീതിയെയും അതു പോലെ വിമര്‍ശനങ്ങള്‍ക്കും നല്ലവാക്കുകള്‍ക്കും ഇടയായിട്ട്ണ്ടെന്നും ഈ അവസരത്തില്‍ സ് നേഹപൂര്‍വ്വം ഓര്‍ ത്തെടുക്കുന്നു.
ബഹറൈനില്‍ ആദ്യമായി പരിചയപ്പെട്ട കെവിനാണ് അഞ്ജലി എന്ന ഫോണ്ടിന്റെ ഉപജ്ഞാതാവ് എന്ന് അറിയുമ്പോള്‍ എനിക്ക് എങ്ങിനെയാണ് സന്തോഷിക്കാതിരിക്കാന്‍ പറ്റുന്നത്?
എല്ലായിടത്തും ബൂലോകര്‍ കൂട്ടായ്മ നടത്തുമ്പോള്‍ ബഹറൈനില്‍ അധികം ബ്ലോഗേഴ്സില്ലെന്ന് പരിതപിച്ചിരിക്കുമ്പോള്‍ ഉള്ള ആളുകളെ വച്ച് ബൂലോക മീറ്റിങ്ങ് നടത്താം എന്ന് ധൈര്യം തന്ന കിനാവിനെ (സജീവ്) ഇവിടെ ഓര്‍ക്കാതിരിക്കാന്‍ വയ്യ.
കവിതകള്‍ക്ക് പുറമെ ചില കവിതാ ആസ്വാദനം എഴുതുവാനും ബ്ലോഗിലൂടെ ഒരു ശ്രമം നടത്തുകയുണ്ടായി.
കെ. എം പ്രമോദിന്‍ റെ കവിതകളെ ഒരു ആസ്വാദനത്തിലൂടെ നിങ്ങളിലേക്ക് എന്റെ വായനാരീതി കൊണ്ടുവരാന്‍ ശ്രമിച്ചതും ഈ ആദ്യവര്‍ഷം തന്നെ എന്നും അഭിമാന പൂര്‍വ്വം ഓര്‍ക്കുന്നു.
അതു പോലെ തന്നെ ടി. പി. അനില്‍ കുമാറിന്‍ റെ മരംങ്കൊത്തിയും എന്‍ റെ ബ്ലോഗില്‍ എന്റേതായ വായനാ രീതിയില്‍ ബൂലോകര്‍ക്ക് കാട്ടിക്കൊടുക്കുവാന്‍ സാധിക്കുകയും ചെയ്തു.
ദേവസേനയ്ക്ക് അരങ്ങ് അവാര്‍ഡ് കിട്ടിയ വിവരം ആദ്യം ബൂലോകരെ അറിയിക്കുവാനുള്ള ഭാഗ്യവും ഈ വര്‍ഷം സാധിച്ചു എന്നുള്ളതും ആഹ്ലാദകരം തന്നെ.
എന്റെ കവിതകളും അതു പോലെ കുറിപ്പുകളും വായിച്ച് അഭിപ്രായമറിയിക്കുകയും അതു പോലെ വായിച്ച് ഒന്നും മിണ്ടാതെ കാലുമടക്കി തൊഴിക്കുകയും ചെയ്ത ബൂലോക കൂട്ടുകാരെ ഓര്‍ക്കാതിരിക്കാന്‍ എനിക്കെങ്ങിനെ പറ്റും?
ഒരു വര്‍ഷത്തെ ഒരു അവലോകനം ഒന്നും ഞാന്‍ ഇവിടെ നടത്തിയിട്ടില്ല മനസ്സില്‍ പെട്ടെന്ന് ഓര്‍മ്മ വന്ന ചില സംഗതികള്‍ ഓര്‍ത്തെടുത്തുവെന്ന് മാത്രം. ഒപ്പം
രണ്ടാമത് ബൂലോക മീറ്റ് നടത്തുവാന്‍ എനിക്കൊപ്പം ചേര്‍ന്ന ബാജിക്കുംഅതു പോലെ രണ്ടാമത് ബൂലോക മീറ്റ് ഭംഗിയായ് നടത്തുവാന്‍ യത്നിച്ച എല്ലാ ബഹറൈന്‍ കൂട്ടുകാര്‍ക്കും നല്ല നമസ്കാരം പറയുവാനും ഈ അവസരം ഉപയോഗിക്കുന്നു.
ഒരു വിശദമായ ഒരു അവലോകനം ഈ ഒരു വര്‍ഷം എന്റെ എഴുത്തില്‍ വന്ന മാറ്റങ്ങളും പുരോഗതിയും അടുത്ത ഒരു പോസ്റ്റില്‍ വിശകലനം ചെയ്യാം എന്ന് കരുതുന്നു.
എനിക്ക് സ് നേഹവും പ്രോത്സാഹനവും തന്ന എല്ലാവരേയും ഈ അവസരത്തില്‍ സ് നേഹപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നു.
സ് നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം ഇരിങ്ങല്‍
Saturday, September 22, 2007
Subscribe to:
Posts (Atom)