Friday, May 18, 2007

സാഹിത്യകാരന്‍മാര്‍ നാറികള്‍: ശ്രീ പുനത്തില്‍ കുഞ്ഞബ്ദുള്ള

സാഹിത്യ പോരിന് വീണ്ടും തൂടക്കമിട്ടു കൊണ്ട് ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള കൊല്ലത്ത് വൈക്കം ചന്ദ്രശേഖന്‍ നായര്‍ സ്മാരക നോവല്‍ അവാര്‍ഡ് വിതരണ ചടങ്ങില്‍ ടി. പദ്മനാഭനെതിരെയും ശ്രീ മുകുന്ദനെതിരെയും ആഞ്ഞടിച്ചു.

“സാഹിത്യകാരന്‍ മാര്‍ നാറികളാണ്. മിക്ക ആളുക്കലും വൃത്തികെട്ടവരാണ്. സാധാരണക്കാരനുപരി പ്രതിഭയൊന്നും സാഹിത്യകാരനില്ല.”
നിഷേധിച്ച അവാര്‍ഡ് പലരും ഇപ്പോള്‍ കൈനീട്ടി വാങ്ങുകയാണ്. മുട്ടത്തു വര്‍ക്കിയെ ജീവിതകാലം മുഴുവന്‍ വിമര്‍ശിച്ച ടി. പദ്മനാഭന്‍ അദ്ദേഹത്തിന്‍റെ പേരിലുള്ള അവാര്‍ഡ് വാങ്ങി. ”

മുകുന്ദന്‍ അവാര്‍ഡ് സംഘടിപ്പിക്കുന്ന കാര്യത്തില്‍ മിടുക്കനാണ്. മുമ്പ് തനിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നഷ്ടമായത് മുസ്ലീമായതിനാലാണ്. എഴുത്തുകാരന്‍ റെ വായ മൂടിക്കെട്ടാനാണ് പത്രങ്ങള്‍ അവാര്‍ഡ് കൊടുക്കുന്നത്. ഏം. പി. വീരേന്ദ്ര കുമാര്‍ അദ്ദേഹത്തിന്‍റെയും അച്ഛന്‍റെയും പേരില്‍ എനിക്ക് രണ്ടു ലക്ഷം രൂപ തന്നു. താനതു വാങ്ങിയില്ല. എഴുത്തുകാരനെ നിശംബ്ദനാക്കുന്ന, മണ്ടനാക്കുന്ന അവാര്‍ഡ് വാങ്ങരുതെന്നാണ് തന്‍റെ പക്ഷം. ”

സാഹിത്യത്തിലെ ഉത്തമവൈരികളാണ് എം. ടിയും പദ്മനാഭനും എന്ന് നമുക്ക് പലര്‍ക്കും അറിയാം. സ്ഥാനത്തും അസ്ഥാനത്തും രണ്ടുപേരും പരസ്പരം ചളിവാരിയെറിയാറുണ്ട്. അതുപോലെ തന്നെ കുഞ്ഞബ്ദുള്ളയും. അദ്ദേഹത്തിന്‍ റെ പല നോവലുകളും പുറം രാജ്യത്തിലെ നോവലുകളുടെ പുനരാവിഷ്കാരമാണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്.

എല്ലാ അവാര്‍ഡുകളും ഒരു അഡ്ജസ്റ്റ് മെന്‍ റില്‍ കൊടുക്കപ്പെടുന്നതാണെന്ന് പലപ്പോഴും നാം കണ്ടതാണ്. ഒപ്പം സ്ഥാനങ്ങളും.

ഗവണ്മെന്‍ റിനെ സുഖിപ്പിക്കാന്‍ സുകുമാറ് അഴീക്കോടും ഒപ്പം പല പദവികളും കൈകാര്യം ചെയ്യുവാനും അഴിക്കോട് മാഷിന്‍ സാധിച്ചിട്ടുണ്ട്.

മുകുന്ദന്‍ റെ യും സ്ഥ്രിയി ഇതില്‍ നിന്ന് വ്യത്യ്‌തമല്ല. ദാ.. പിന്നെ നമ്മുടെ സുഗത ടീച്ചര്‍. അങ്ങിനെ സാഹിത്യത്തിലെ എത്ര എത്ര സിംഹങ്ങളും സിംഹികളും നമ്മളറിയാതെ അവാര്‍ഡും സ്ഥാനമാനങ്ങളും വാങ്ങിച്ച് സ്വസ്ഥമായി ഒതുങ്ങിക്കഴിയുന്നു.17 comments:

ഞാന്‍ ഇരിങ്ങല്‍ said...

“സാഹിത്യകാരന്‍ മാര്‍ നാറികളാണ്. മിക്ക ആളുക്കലും വൃത്തികെട്ടവരാണ് “ പുനത്തില്‍ കുഞ്ഞബ്ദുള്ള"

സജീവ് കടവനാട് said...

വായിക്കുന്നവരെക്കുറിച്ച് ഇനി എന്നാണാവോ പ്രസ്താവനയിറക്കുക. വാര്‍ത്തകളിലൂടെ നിലനില്‍ക്കുക എന്ന ബുജികളുടെ തന്ത്രമാ‍ാണിത് മാഷേ...

ഡാലി said...

അഹാ പുനത്തിലിനും തുടങ്ങ്യോ അസുഖം! അറിഞ്ഞില്ലല്ലോ? ഏതു പത്രം റിപ്പോര്‍ട്ട് ചെയ്തു?

Satheesh said...

കെ പി അപ്പന്റെ ‘വിവേക ശാലിയായ വായനക്കാരാ’ വായിച്ചിട്ടുണ്ടോ..അത് വായിച്ചാ സാഹിത്യകാരന്മാരുടെ ഈ മാതിരി കോപ്രാട്ടികള്‍ക്കൊക്കെ ഉത്തരം കിട്ടും!

കരീം മാഷ്‌ said...

പുനത്തിനു ഇത് നേരത്തെ തുടങ്ങിയതാ,
ബുദ്ധമതം സ്വീകരിച്ച ചുള്ളിക്കാടിനും.
ഇസ്ലാം മതം സ്വീകരിച്ച കമലാദാസിനും
പിറകെ മാധ്യമ ഘോഷം കേള്‍കാന്‍ ഒരു തവണ പുനത്തിലും മതം മാറി. ഇലക്ഷനില്‍ ലക്ഷങ്ങളുടെ കടം മാതം സമാനിച്ച ആതിഥേയരെ തള്ളിപ്പറഞ്ഞു നടത്തിയ പത്രവാര്‍ത്ത മറന്നിട്ടില്ല.

വേണു venu said...

കരിം മാഷു പറഞ്ഞ പോലെ ഒരു വാര്‍ത്തയുണ്ടാക്കാനുള്ള കുതന്ത്രം പുനത്തില്‍‍ എന്നേ ആരംഭിച്ചിരുന്നു.
ഇരിങ്ങലേ ഏതു പത്രത്തിലാണു് വന്നതു്.:)

Inji Pennu said...

ഇതല്ലേ എനിക്കീ അവാര്‍ഡിലും സാഹിത്യത്തത്തിലുമൊന്നും വല്ല്യ താല്‍പ്പര്യമില്ലാത്തത് :):):)

vimathan said...

ഇരിങലേ, ഇടയ്ക്കൊരു കോമിക്ക് റിലീഫ് നമ്മള്‍ വായനക്കര്‍ക്കും വേണ്ടേ?
qw_er_ty

ഞാന്‍ ഇരിങ്ങല്‍ said...

സാഹിത്യകാരന്‍ മാര്‍ നാറികള്‍ എന്ന പുനത്തിലിന്‍ റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത പത്രത്തിന്‍റെ പേര് വിട്ട് പോയതാണ്. (തേജസ്സ് പത്രമാണ് http://www.thejasonline.com റിപ്പോര്‍ട്ട് ചെയ്തത് മെയ് 18)

അവാര്‍ഡ് ദാന ചടങ്ങിലാണ് പുനത്തില്‍ ഇങ്ങനെ ഒരഭിപ്രായം പറഞ്ഞത് എന്നതാണ് ഏറെ രസകരം

Kaithamullu said...

മുതലമടയില്‍ നീന്താന്‍ വന്ന നേതാവിനെ കണ്ട് ഭയന്നോടിയ മുതല, മാളത്തിലെത്തി തന്റെ കണവനോട് അടക്കം പറഞ്ഞു: ഹൌ, എന്തൊരു തൊലിക്കട്ടി!
(സൂ വിന്റെ ‘മനുഷ്യന്‍‘ എന്ന കുഞ്ഞുചിന്തക്ക് ഞാനിട്ട കമെന്റാണു മുകളില്‍- നേതാവിനു പകരം ആ പേര് തന്നെയുപയോഗിച്ചോളൂ)

ഞാന്‍ ഇരിങ്ങല്‍ said...

കൈതമുള്ളേ.. താങ്കളെന്താണ് ഉദ്ദേശിച്ചതെന്ന് എനിക്കൊട്ടും മനസ്സിലായില്ല.
സൂ വിന്റെ ‘മനുഷ്യനും ഈ മുതലയും തമ്മിലെന്ത് ബന്ധമെന്ന് എനിക്കങ്ങ്ട് മനസ്സിലാവുന്നതേ ഇല്ല.

എന്‍റെ ബുദ്ധിയില്ലായ്മ ആയിരിക്കാം.
വല്യവരുടെ കഥയുടെ പേര് എടുത്തെഴുതുമ്പോള്‍ ‘പകര്‍പ്പവകാശം’ വാങ്ങിയിട്ടുണ്ടോ എന്ന് ആലോചിക്കണേ...

ദേവന്‍ said...

ഇരിങ്ങലേ,
അച്ചടി മാദ്ധ്യമത്തിലെ സാഹിത്യം കഷ്ടത്തിലാണ്‌. വായനക്കാരുടെ കുറ്റമല്ല, കൊടികെട്ടിയ എഴുത്തുകാരുടെ സ്‌(കോപ്പ്‌) തീര്‍ന്നു വരുന്നു, പുതിയതായിട്ട്‌ ആരുമങ്ങനെ വരുന്നില്ല. ഉത്തമം എന്നത്‌ പോട്ടെ, കുറഞ്ഞ പക്ഷം ഈ. എം . കോവൂരിന്റെ കാട്‌ പോലെ ഒരെണ്ണം എഴുതാനെങ്കിലും റെയിഞ്ച്‌ വേണ്ടേ.

ഫുള്‍ ടൈം എഴുത്തുകാരന്‍, പ്രൊഫഷണല്‍ സാഹിത്യകാരന്‍ എന്നൊക്കെയുള്ള രീതി മരിക്കുകയാണെന്നു തോന്നുന്നു. വായനക്കാരന്റെ ലോകം സങ്കീര്‍ണ്ണമായതനുസരിച്ച്‌ എഴുത്തുകാരന്റെ ക്യാന്‍വാസ്‌ വികസിക്കണം. ബൂലോഗം കൈകാര്യം ചെയ്യുന്നയത്ര കോംപ്ലക്സ്‌ ആയ കാര്യങ്ങള്‍ കൂടി പ്രിന്റ്‌ മാദ്ധ്യമത്തിനു കഴിയുന്നില്ല എന്ന് തോന്നി തുടങ്ങി. ഇല്ലായ്മയുണ്ടാക്കുന്ന വല്ലായ്മയുടെ ഫലമാണ്‌ ഇതൊക്കെ.

പുരോഗതി പോട്ടെ, കാരൂര്‍ എഴുതിയ നൂറുകണക്കിനു കഥകളില്‍ ഒന്നിന്റെ പോലും നിലവാരമുള്ള ഒന്നു പോലും എഴുതാന്‍ പറ്റാതെ പ്രിന്റ്‌ മീഡിയ സാഹിത്യകാരന്മാര്‍ കറങ്ങി പോകുമ്പോള്‍ ആ കേടും ബൂലോഗം തീര്‍ക്കട്ടെ. അവരവിടെ അടിച്ചു തീര്‍ന്നോളും :)

പ്രിന്റ്‌ മാദ്ധ്യമത്തിലെ ഇപ്പോള്‍ ക്വാളിറ്റി കണ്ടന്റ്‌ കൊടുക്കുന്നവര്‍ ഒഴികെ ആര്‍ക്കും ബൂലോഗത്ത്‌ നിലനില്‍പ്പില്ല എന്നത്‌ ശ്രദ്ധിച്ചോ? വായനക്കാരന്‍ ക്രോസ്‌ ഫയര്‍ തുടങ്ങിയാല്‍ വീഴുന്നത്‌ നിലവാരമില്ലായ്മയാണു സൂചിപ്പിക്കുന്നത്‌.

ഞാന്‍ ഇരിങ്ങല്‍ said...

ദേവേട്ടാ..,
താങ്കള്‍ പറഞ്ഞത് വളരെ സത്യമായ കാര്യമാണ്. പ്രിന്‍റ് മാധ്യമങ്ങളില്‍ എടുത്തു പറയാന്‍ പറ്റിയ കൃതികളൊന്നും ഈ കുറേ നാളുകളായി ഉണ്ടാകുന്നില്ല. ഫുള്‍ടൈ എഴുത്തുകാര്‍ക്ക് പോലും ഒരു ചലനവും സൃഷ്ടിക്കുവാന്‍ സാധിക്കുന്നില്ല.
പി. സുരേന്ദ്രനെ പോലെ നല്ല കഥ എഴുതിയ ആളുകള്‍ ഓര്‍മ്മക്കുറിപ്പും വീക്കിലി അവലോകനവുമായി ഉതുങ്ങിപ്പോകുന്നു.
അത് കഥ ആയാലും കവിത ആയാലും നോവലായാലും പ്രിന്‍റ് മീഡിയ നല്ല കൃതികള്‍ ഇല്ലാതെ ചര്‍വ്വിത ചര്‍വ്വണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.

സത്യത്തില്‍ ഈ സമയത്ത് നമ്മളാണ് (ബൂലോകരാണ്) കേറി ഗോള്‍ വലയിലാക്കേണ്ടത്.

അതിന് നമ്മളില്‍‍ എത്രപേര്‍ എഴുത്ത് സീരിയസ്സായി കാണുന്നു എന്ന ചിന്തയും കടന്നു വരുന്നു.

എങ്കിലും ചില മിന്നലാട്ടങ്ങള്‍ നമ്മില്‍ ചിലരുടെ കൃതികളിലെങ്കിലും കണ്ടു വരുന്നു എന്നുള്ളത് ബൂലോകത്തിന്‍റെ ഭാവി ശോഭനമാക്കുന്നു.

Anonymous said...

മലപ്പുറത്തെ സഹ്രദയ അവാര്‍ഡ് അശ്രഫ് ആഡൂരിനു കിട്ടി.3333 രൂപയാണ് തുക.അശ്രഫ്ആഡൂര്‍ ഈ തുക വാങ്ങും.നിന്റെ “അപ്രിയ സത്യങ്ങള്‍“ എന്ന പഴയ .... എനീക്ക് ഓര്‍മ്മ വരുന്നു.

ഞാന്‍ ഇരിങ്ങല്‍ said...

നാസര്‍,
അശ്രഫ് ആഡൂരിന്‍റെ ഏത് കഥയ്ക്കാണ് അവാര്‍ഡ് കിട്ടിയത്? അശ്രഫിനോട് പറയണം അവാര്‍ഡിലൊന്നും വല്യകാര്യമില്ലെന്നും കിട്ടിയ തുകയിലാണ് കാര്യമെന്നും.

എന്‍റെ ‘അപ്രിയ സത്യം‘ എന്ന കഥ (എകദേശം പത്ത് വര്‍ഷം മുമ്പ്) എഴുതിയത് ഇപ്പോഴും ഓര്‍ക്കുന്നു എന്നതു തന്നെ എനിക്കുള്ള അവാര്‍ഡാണ്. അന്ന് ടി. പി. സുകുമാരന്‍ മാസ്റ്റര്‍ ആ കഥയെ കുറിച്ച് പറഞ്ഞത് ഇന്നും എനിക്ക് ഓര്‍മ്മയുണ്ട്.
സ്നേഹത്തോടെ
ഇരിങ്ങല്‍

അജി said...

ഇങ്ങനെയൊരു കാര്യം “സാഹിത്യകാരന്‍ മാര്‍ നാറികളാണ്. മിക്ക ആളുക്കലും വൃത്തികെട്ടവരാണ്. സാധാരണക്കാരനുപരി പ്രതിഭയൊന്നും സാഹിത്യകാരനില്ല.” ഒരു സാഹിത്യക്കാരന്‍ പറയുമോ ?, അങ്ങനെ പറയുന്നവര്‍ സാഹിത്യക്കാരനാണോ? അല്ല എന്നാണെന്റെ പക്ഷം, സാഹിത്യത്തിലും, സിനിമയികളിലും, ചിന്തകളിലും, ചരിത്രങ്ങളിലും പക്ഷപാതിത്വമുണ്ട് അതല്ലാം ആ മേഘലകളില്‍ നല്‍‌കുന്ന അവാര്‍ഡുകളിലും പ്രകടമാവും, തികച്ചും സ്വാഭാവികം.

താങ്കള്‍ നല്ലൊരു സാഹിത്യവിമര്‍ശകനാണന്നറിഞ്ഞു, ആത്മാര്‍ത്ഥമായി എന്റെ ചെറുകഥയ്ക്കൊരു വിമര്‍ശന കുറിപ്പെഴുതാന്‍ അഭ്യര്‍ത്ഥിക്കുന്നു

കൊസ്രാക്കൊള്ളി said...

അങ്ങനെ എന്തൊക്കെ തന്ത്രങ്ങള്‍ ഉണ്ട്‌ അവര്‍ക്ക്‌
ഇവരെയൊക്കെ ബ്ലോഗിലമ്മ കാക്കട്ടെ
www.kosrakkolli.blogspot.com

<