ബൂലോകം വളരുമ്പോള്‍ ബൂലോക വായനക്കാരും വളരേണ്ടിരിക്കുന്നു. ബൂലോക എഴുത്തുകാരും വളരേണ്ടിയിരിക്കുന്നു. എഴുത്തിന്റെ മാറ്റ് കൊണ്ടും വായനയുടെ പുതിയ മേച്ചില്‍ പുറം തേടിയും ഓരോ ബൂലോക കുടുംബാംഗങ്ങളും പുതിയ ഉയരങ്ങള്‍ കീഴടക്കേണ്ടിയിരിക്കുന്നുവെന്ന തിരിച്ചറിവില്‍ 2008 - ല്‍ ബഹറൈന്‍ ബൂലോകര്‍ക്ക് എന്തൊക്കെ സംഭാവനകള്‍ ചെയ്യാന്‍ കഴിയും എന്നൊരു ആലോചനായോഗമായിരുന്നു. ഒപ്പം ആനുകാലിക ബൂലോക വായനയും എഴുത്തും.
“ഒരു കഥയെഴുതുമ്പോള്‍ ഒരു കവിത എഴുതുമ്പോള്‍ എഴുത്തുകാരന് ജാഗ്രതയോടെയിരിക്കേണ്ടിയിരിക്കുന്നു. വായനക്കാരന് എഴുത്തുകാരനേക്കാള്‍ ഏറെ മുന്നേറിയിരിക്കുന്നു. ഒരു വാക്കുപോലും ക്രിത്രിമമായി തോന്നിയാല്‍ എഴുത്തുകാരന് വായനക്കാരനാല്‍ ചോദ്യം ചെയ്യപ്പെടുന്നു. " ബഹറൈന്‍ ബൂലോക മീറ്റിന് റേ ഭാഗമായി നടന്ന സംവാദത്തില്‍ ശ്രീ ബന്യാമിന് എഴുത്തുകാരന് നേരിടുന്ന വെല്ലുവിളികളും മുന്നൊരുക്കങ്ങളേക്കുറിച്ചും സംസരിച്ചു.
ശ്രീ, രാജു ഇരിങ്ങല്‍, ബാജി ഓടം വേലി, സജിവ് പൊന്നാനി, സജി മുട്ടോം, പ്രശാന്ത് കോഴഞ്ചേരി ബെറ്റി സജി, ഡാന്‍ തുടങ്ങിയവര്‍ ചര്‍ച്ചയിലും സംവാദത്തിലും പങ്കെടുത്തു.
ആനുകാലിക കഥകളില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചും 2007ലെ ശ്രദ്ധേയരായ സുഭാഷ് ചന്ദ്രന്, സന്തോഷ് ഏച്ചിക്കാനം തുടങ്ങിയവരുടെ കഥകളുടെ പ്രത്യേകതകളും കഥ ഒരുക്കുന്നതില്‍ കഥാകാരന് കാട്ടുന്ന മിടുക്കും പ്രയത്നങ്ങളും എന്തൊക്കെ എന്നതിനെ കുറിച്ച് പങ്കെറ്റുത്ത എല്ലാവരുമായും സംവദിക്കാന്‍ ബഹറൈന്‍ ബൂലോക മീറ്റിന് സാധിച്ചു.
പ്രശസ്തരായ ടി.പദ്മനാഭന്, എം .ടി, മുകുന്ദന് തുടങ്ങിയവരുടെ രചനകളില്‍ വന്നിട്ടുള്ള യൂറോപ്യന്‍ കോപ്പിയടിയെ കുറിച്ച് രാജു ഇരിങ്ങല്‍ സംസാരിച്ചു, പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്, മഞ്ഞ്, രാധ രാധമാത്രം തുടങ്ങിയ കഥകളുടെ ഉദാഹരണ സഹിതം അംഗങ്ങള്‍ക്കിടയില്‍ പ്രശസ്തരുടെ പുറം പൂച്ച് വെളിപ്പെടുത്താനും ഒരോ എഴുത്തിലും എഴുത്തുകാരന്റെ കയ്യൊപ്പ് പതിയേണ്ടുന്നതിന്റെ ആവശ്യകതയും എടുത്തുപറഞ്ഞു. ബൂലോകത്തിലെ ചില എഴുത്തെങ്കിലും കോപ്പിയടികള്‍ കടന്നു വരുന്നതിനെ കുറിച്ച് ആശങ്കയോടെയാണ് കാണുന്നത്.
ദേശാഭിമാനി വാരിക 2007 ലെ തിരഞ്ഞെടുത്ത ഏറ്റവും നല്ല പത്ത് നോവലുകളില്‍ ഒന്നായ ശ്രി ബന്യാമിന് റെ ‘ പ്രവാചകന് മാരുടെ രണ്ടാം പുസ്തകം’ എന്ന നോവലിലെ ചില ഭാഗങ്ങള്‍ വിശ്വാസികളുടെ വിശ്വാസത്തെ തികച്ചും എതിര്‍ക്കുന്നതാനെന്നും അതിനോടുള്ള വിയോജിപ്പ് ശ്രി സജി മുട്ടോം, ബെറ്റിയും അതി ശക്തമായി അവതരിപ്പിക്കുകയുണ്ടായത് സംവാദത്തിലെ പുതുമയേറിയ ഒന്നായിരുന്നു. 2007 ലെ ഏറ്റവും നല്ല നോവലുകളീല്‍ ഒന്നായ പ്രവാചകന് മാരുടെ രണ്ടാം പുസ്തകം’ എഴുതിയ ബന്യാമിനെ ബഹറൈന്‍ ബൂലോകര്‍ക്ക് അനുമോദിക്കാനും ബൂലോകമീറ്റിന് അവസരം ലഭിച്ചു.
മീറ്റിന്റെ പ്രധാന ആകര്‍ഷണം പ്രശാന്ത് കോഴഞ്ചേരിയും ബാജിയും ഒരുക്കിയ ആവി പറക്കുന്ന സദ്യ തന്നെ. ആയിരുന്നു
മെയ് മാസം ആദ്യം തന്നെ യു. എ. ഇ, ഒമാന്‍, ഖത്തര്‍, സൌദി അറേബ്യ, തുടങ്ങി ഗള്‍ഫിലെ എല്ലാ ബ്ലോഗേഴ്സിന് റേയും പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് വിപുല മായ ഒരു ‘ഗള്‍ഫ് മീറ്റ്’ സംഘടിപ്പിക്കാന്‍ ബഹറൈന്‍ ബ്ലോഗേഴ്സ് തീരുമാനിക്കുകയുമുണ്ടായി.
ഗള്‍ഫ് മീറ്റില്‍ കഥ-കവിത ശില്പശാലയും അതിനോടനുബന്ധിച്ച് സംവാദവും ഒരുക്കി ബ്ലോഗ് വായനയില്‍ പുതിയ ചലനങ്ങള്‍ സൃഷ്ക്കുവാന്‍ എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ ബഹറൈന്‍ മീറ്റ് ആഹ്വാനം ചെയ്തു.
21 comments:
“ഒരു കഥയെഴുതുമ്പോള്‍ ഒരു കവിത എഴുതുമ്പോള്‍ എഴുത്തുകാരന് ജാഗ്രതയോടെയിരിക്കേണ്ടിയിരിക്കുന്നു. വായനക്കാരന് എഴുത്തുകാരനേക്കാള്‍ ഏറെ മുന്നേറിയിരിക്കുന്നു. ഒരു വാക്കുപോലും ക്രിത്രിമമായി തോന്നിയാല്‍ എഴുത്തുകാരന് വായനക്കാരനാല്‍ ചോദ്യം ചെയ്യപ്പെടുന്നു.
നല്ല തീരുമാനങ്ങളും ഉദ്യമങ്ങളും . ആശംസകള്‍.:)
ഓ.ടോ, രണ്ടാമത്തെ ഫോട്ടോ, മനപൂര്‍വ്വം കൊതിപ്പിക്കാനിട്ടതാ.
പച്ച മനുഷ്യാ,
ബഹ്രീനീ എന്നെ വേനമെങ്കില്‍ ഒന്നു വെയ്റ്റ് ചെയ്തു നോക്കുന്നൊ ? കഴിയുന്നതും, ഞാന്‍ വരാതിരിക്കാന്‍ നോക്കാം :)
പദ്മനാഭന്, മുകുന്ദന്- വായിച്ചു. അതൊരു ചര്‍ച്ചാവിഷയമാക്കേണ്ടതില്ല.
കലപിലവായനക്കിടയിലും സ്വന്തം ശൈലി ഉണ്ടാക്കാന്‍ പറ്റുന്നത് പാടാണെന്നു കണ്ട് ദിവസവും പ്രാക്ടീസ് ചെയ്യുക- ഇതാണ് ഞാന്‍ എനിക്കു നല്കുന്ന ഉപദേശം. ഹഹഹ
വരാനിരിക്കുന്ന ഗള്‍ഫ് മീറ്റ് ആശങ്കയോടെ കാത്തിരിക്കുന്നു. കാരണം, ഈ ഗള്ഫന്മാരെയൊക്കെ എവിടെയാ ഒന്നു ഉച്ചകോടിക്കുന്നെ? അതാ പ്രശ്നം. യു.എ.ഇ സമീപപ്രദേശങ്ങളില്‍ നടന്നേയ്ക്കും എമിറേറ്റുകള്‍ ഒക്കെ അടുത്തടുത്തല്ലെ?. സൌദി യിലെ കാര്യമാണ് പ്രശ്നം. വിസ, സ്പോണ്‍സറുടെ റേഷന്‍ കാര്‍ഡ് ഒക്കെ, രണ്ടു ദിവസത്തെ (ഒരു ദിവസം മീറ്റാന്‍ അടുത്ത ദിവസം കെട്ടു വിടാന്‍) അവധി ഒക്കെ പ്രശ്നങ്ങളാ രാജൂ...!
പിന്നെ ചര്‍ച്ചയിലെ വിഷയം: ബ്രാന്റര്ഡ് സാറന്മാര്ക്ക് എന്തും ആവാലോ?. ഒരിക്കല്‍ ബ്രാന്റ്റഡ് ആയിക്കഴിഞ്ഞാല്‍ - എഴുത്തുകാരായാലും സിനിമ സംവിധായകരായാലും ഒക്കെ, അവര്‍ പിന്നെ കട്ടെടുത്ത് ഭക്ഷിച്ചിട്ട് പിന്നെ കക്കിയാലും അതൊക്കെ അടിപൊളി, പക്ഷെ ഇപ്പോള്‍ സാങ്കേതികത്വം വര്‍ദ്ധിച്ച സാഹചര്യത്തില്‍ പുതിയ പുള്ളാര് അതൊക്കെ ചിക്കി ചികഞ്ഞു പുറത്തിടും.. പതിയെ നാറും, അതാണിവിടെയും. ചില കൃതികള്‍ക്ക അറിയാതെ സാമ്യം തോന്നാം അതൊരു തെറ്റല്ല പക്ഷെ പലപ്പോഴും ഇംഗ്ലീഷ്, ഗ്രീക്ക്, റഷ്യന്‍ സാധനങ്ങളൊക്കെ വായിച്ചിട്ട് അതിന്റെ ആശയം അപ്പടി തട്ടിയിടുമ്പോഴാണ് പാകപ്പിഴ വരുന്നതു. ഓ... മലയാളി ഇതൊക്കെ എവിടന്നു വായിക്കാനാ ഒപ്പിക്കാം എന്ന ചിന്തയും. പക്ഷെ കാലം മാറിയതു കടല്ക്കിഴവന്മാര് മനസ്സിലാക്കണ്ടേ?..
ഇരിങലിനോട് യോജിക്കുന്നു.. ബൂലോകം വളരണം. ഗൌരവമായ തലത്തിലേക്ക്
മീറ്റ് വിജയിച്ചതില്‍ സന്തോഷം
ബഹ്റൈന്‍ മീറ്റരും വരും കാല മീറ്റരുകളും(മീറ്റിയോര്‍ എന്നാണോ?)കണ്ടു.(അതെ, കണ്ടു)
ബെന്യാമിനെ എടുത്തിട്ട് അലക്കി.
എംടിയേം മുകുന്ദനേം പത്മനാഭനേം തെറി പറഞ്ഞു
പിന്നെ പരസ്പരം അഹ്വാനിച്ചു.
എല്ലാരും ക്ഷീണിച്ചപ്പോ തണുത്ത ഭക്ഷണമെടുത് ചൂടാക്കിക്കൊടുത്ത് വീട്ടി പറഞ്ഞയച്ചു.
-ഇത്രല്ലേയുള്ളൂ?
പിന്നെ:
ഫോട്ടൊഗ്രാഫറെ പിരിച്ച് വിടണം,
കുക്കിന് പരിശീലനം പോരാ,
കമന്റടിച്ച വരക്കാരന് അച്ചരശുദ്ധിയിലല്ല.(വെയ് എന്നതിന് പകരം വെയ്റ്റ് എന്നെഴുതിയിരിക്കുന്നു)
ഉച്ചകോടി ഇവിടങ്ങളില്‍ വെള്ളമടി,ബഹളം കൂടി എന്നൊക്കേയാ അറിയപ്പെടുന്നെ, നന്ദൂ.
ഇനി കാര്യം:
നല്ലത്. ശ്രമം തുടരു, രാജൂ
അപ്പൊ ങ്ങളല്ലാരുംകൂടി ഗള്‍ഫ് ബൂലോകം ഉദ്ധരിച്ചേ അടങ്ങുല്ലെ ഗള്‍ഫുകാരുടെ ഒക്കെ ഒരു ഭാഗ്യൈ.
bahrain bloganmarute rathrikotiyekkurichariyichathil peruthu santhosham..sarikku paranjal eppo keralathinappurame malayala sahithyam charchikkunnullu..! aasamsakal.. satheesh babu payyanur
ഒരു മീറ്റിലെങ്കിലും പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കോഴിക്കോട് മീറ്റ് സംഘടിപ്പിക്കുന്നുവെന്നോ..സംഘടിപ്പിച്ചെന്നോ ഇടയ്ക്ക് വാര്‍ത്ത കണ്ടിരുന്നു. പങ്കെടുക്കാനോ വിവരങ്ങളറിയുവാനോ സാധിച്ചില്ല.
സതീഷ് ബാബു പയ്യന്നൂര്‍ പറഞ്ഞതു പോലെ നാട്ടിലേക്കാള്‍ ഭാഷയെ സംരക്ഷിക്കാന്‍ മറുനാടന്‍ മലയാളികളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
വിവരങ്ങള്‍ അറിയിക്കുമല്ലോ.
ഹേമ
ബൂലോകം വളരണം.നല്ല തീരുമാനങ്ങളും ഉദ്യമങ്ങളും. ആശംസകള്‍.:)നല്ലത്,രാജൂ
കൂടുതല്‍ പടങ്ങള്‍ ദാണ്ടേ ഇവിടെ http://bahrainboolokam.blogspot.com/2008/01/blog-post_5858.html
ആശംസaകള്‍. ആള് കേരളാ ഗള്‍ഫ് മീറ്റ് നടക്കുമോ ഇരിങ്ങലേ?
ഇക്കാസോട്ടോ...,
ഒരു സംശയത്തിന്റെ ലാഞ്ചന പോലും ആവശ്യമില്ല ആള് കേരള ഗള്‍ഫ് മീറ്റ് എന്ന് പറയാന്‍ പറ്റുമോന്ന് അറിയില്ല. ഗള്‍ഫ് ബ്ലോഗേഴ്സ് മീറ്റ് നടക്കും.
താല്പര്യമുള്ള ഏത് ബ്ലോഗര്‍ക്കും എവിടേ നിന്ന് വേണമെങ്കിലും പങ്കെടുക്കാം. സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
ശില്പശാലയാണ് ഉദ്ദേശിക്കുന്നത്. വ്യാഴം (വൈകുന്നേരം) - വെള്ളി ദിവസങ്ങളില്‍. ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ അംഗങ്ങളുടെ ആവശ്യാര്‍ത്ഥം എല്ലാവര്ക്കും സൌകര്യപ്രദമായ ദിവസത്തേക്ക് മാറ്റാവുന്നതാണ്.
മുഴുവന്‍ ബ്ലോഗേഴ്സും ഒരു വാമൊഴി - കമന്റ് മൊഴിയിലൂടെ ഈ സംരംഭം ഏറ്റെടുത്ത് വന്‍ വിജയമാക്കി തരുവാന്‍ സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
സീനിയര്‍ - ജൂനിയര്‍ വകഭേദമില്ലാതെ എല്ലാവരേയും ക്ഷണിക്കുകയും ചെയ്യുന്നു. ഇവിടെ ഔപചാരികതയുടെ മൂടുപടങ്ങളില്ല. ഒരു കുടുംബം മാത്രം.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
ആരാണ്ടാ എന്റ്റെ കൊച്ചുമോന്റ്റെ കമന്റ്റ് ഡിലീറ്റ് ചെയ്തത്?
അവനറിയേണ്ട ഇത് ഡലീറ്റ് ചെയ്തത്(ഞാന്‍ ഇതിവിടേതന്നെ വെക്കുന്നു)
ആ അവസാനത്തെ പടം കീക്കിടലന്,ഗള്‍ഫ് മീറ്റ് കഴിഞ്ഞാല്‍ എല്ലാവര്ക്കും ഇതുതന്നെ ഗതി.
ഇതെങ്ങാനും ഡിലീറ്റ് ചെയ്താല്‍.....
ആരാണ്ടാ എന്റ്റെ കൊച്ചുമോന്റ്റെ കമന്റ്റ് ഡിലീറ്റ് ചെയ്തത്?
അവനറിയേണ്ട ഇത് ഡലീറ്റ് ചെയ്തത്(ഞാന്‍ ഇതിവിടേതന്നെ വെക്കുന്നു)
ആ അവസാനത്തെ പടം കീക്കിടലന്,ഗള്‍ഫ് മീറ്റ് കഴിഞ്ഞാല്‍ എല്ലാവര്ക്കും ഇതുതന്നെ ഗതി.
ഇതെങ്ങാനും ഡിലീറ്റ് ചെയ്താല്‍.....
ആനോണീ അപ്പാപ്പന്
ഈ അനോണിക്കിതെന്നാ പറ്റി. മരുന്ന് മാറിയോ?
സജ്ജീവേട്ടാ ബഹറിന്‍ കടലിനു നടുക്കുള്ള ഒരു കൊച്ചുസ്ഥലമാണ്. അല്ല ശശിയേട്ടന് വെയ് എന്ന് ഊന്നിയൂന്നി സൂചിപ്പിച്ചതുകൊണ്ട് പറഞ്ഞതാ.
മരുന്നല്ല മാറിയത്, പോസ്റ്റണ്, ഒന്നഡ്ജസ്റ്റ് ചെയൂ എന്റ്റെ കിനാവേ.
എന്റെ നാട്ടില്‍ എന്നാണു മീറ്റ് വരിക?
ഹഹഹഹ
‘ എന്റെ ‘ നാട് എവിടെയാ..
യു. എ. ഇ എന്നാല്‍ മീറ്റുകളുടെ രാജാക്കന്മാരല്ലേ ഉള്ളത്. നിങ്ങളാല്‍ അനുഗ്രഹിക്കപ്പെടേണ്ടവരാണ് എല്ലാവരും.
മീറ്റ് വരപ്പോറേ....
സാധിക്കുമെങ്കില്‍.. ഗള്‍ഫ് മീറ്റില്‍ വരിക..
എല്ലാവരേയും ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ അടുത്തു തന്നെ നല്‍കാം.
പിന്നെ എങ്ങിനെയാവണം മീറ്റ് എന്നതിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു എല്ലാവരില്‍ നിന്നും.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
Post a Comment