Saturday, September 22, 2007

ബൂലോകത്തില്‍ ഒരുവര്‍ഷം പിന്നിടിമ്പോള്‍

സ് നേഹമുള്ളവരേ..,

നിങ്ങളില്‍ ഒരു വനായ ഞാന്‍ ദാ.. ഇന്ന് നിങ്ങളുടെ കൂടെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.
ഒരു അവകാശവാദങ്ങളും ഇല്ലാതെ തന്നെ പറയട്ടേ ബൂലോകര്‍ എനിക്ക് തന്ന സ് നേഹം, പരിഗണന അതു കൊണ്ട് മാത്രമാണ് ഒരുവര്‍ഷം കൂടുതലൊന്നും എഴുതാതെ പേരിലെങ്കിലും നിങ്ങളുടെ ഓര്‍മ്മകളില്‍ വരാന്‍ സാധിച്ചത്. എനിക്കിത് അഭിമാന മുഹൂര്‍ത്തം കൂടിയാണ്.

ബൂലോകത്തേക്ക് കടന്നു വരാന്‍ ഇടയാക്കിയത് കരീം മാഷ്, ഒപ്പം ബൂലോക പുലികളുടെ നിസ്സീമമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും മലയാളം എഴുതാന്‍ എന്നെ ഏറെ സഹായിച്ചു.


എല്ലാവരോടും ഒരു നന്ദി പറഞ്ഞു കൊണ്ട് ആ സ് നേഹം ഞാന്‍ ഒഴുക്കി കളയാന്‍ ആഗ്രഹിക്കുന്നില്ല. ഹൃദയത്തില്‍ സൂക്ഷിക്കുകയാണ്.

കരീം മാഷ്, നാട്ടുകാരനെങ്കിലും ബൂലോകത്ത് മാത്രം പരിചയപ്പെട്ട ശ്രീജിത്ത് പിന്നെ ഉപദേശങ്ങളും അതുപോലൊ നിര്‍ ദ്ദേശങ്ങളും തന്ന് ഒരു അമ്മയുടെ വാത്സല്യം തന്ന അതുല്യചേച്ചി അങ്ങിനെ പലരും എന്റെ ആദ്യകാല രചനകളേയും അതു പോലെ കമന്റുകളേയും സ് നേഹത്തോടേ ഏറ്റുവാങ്ങിയ എന്റെ പ്രീയപ്പെട്ടെ ബൂലോക കൂട്ടുകാര്‍ക്ക് അഭിവാദനങ്ങള്‍.

എനിക്കറിയാം കവിതകളാണ് ഞാന്‍ കൂടുതല്‍ എഴുതിയിട്ടുള്ളതെങ്കിലും അതിനേക്കാളൊക്കെ ബൂലോകത്ത് കമന്റുകളിലുടെ ഇടപെടാന്‍ മുഖം നോക്കാതെ വിമര്‍ശിക്കാന്‍ ഞാന്‍ ഒരുമ്പെട്ടെപ്പോള്‍ പലരു ചീത്തവിളികള്‍കൊണ്ടും ശകാരവാക്കുകള്‍ കൊണ്ടും ബൂലോകത്തെ സജീവമാക്കിയിട്ടുണ്ട്. അപ്പോഴൊക്കെയും കുടുംബത്തിലെ ഒരംഗം എന്ന നിലയിലുള്ള പരിഗണന ഈ ബൂലോകത്തല്ലാതെ എനിക്ക് എവിടെയാണ് കിട്ടുക.

ബൂലോകത്തെ പുലിയും സിംഹവുമായ ‘വിശാലേട്ട’നെ വിമര്‍ശിച്ചു കൊണ്ടാണ് നിങ്ങളില്‍ ഒരുവാനായി ഞാന്‍ അരങ്ങേറ്റം കുറിച്ചത് എന്നാണെന്‍ റെ ഓര്‍മ്മ. കോലാഹലങ്ങളും കോളിളക്കങ്ങളും സൃഷ്ടിച്ച ‘ശ്രീവിദ്യയുടെ’ മരണത്തെ കുറിച്ച ശ്രീ ബന്യാമിന്‍ റെ ലേഖനവും അതിന് മറുപടിയായി ഞാനെഴുതിയ കമന്‍ റു കഥകളും മറ്റൊരു കൊടുങ്കാറ്റ് ബൂലോകത്ത് സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നുള്ളതും എനിക്ക് സന്തോഷം പകരുന്നവ തന്നെ.

‘സക്കീനയെ പുറത്താക്കുക, അവരെ ചങ്ങലക്കിടുക’ എന്ന മുദ്രാവാക്യം നിങ്ങള്‍ക്കു മുമ്പില്‍ വച്ചതും ഈ ഞാന്‍ ഇരിങ്ങല്‍ തന്നെ. പിന്നീട് മെയിലുകളിലൂടെയും ഫോണിലൂടെയും കൂട്ടുകാരായതും ചരിത്രത്തിന്റെ ഭാഗം തന്നെ.
പിന്നീട് പരിചയപ്പെട്ട പല ബൂലോക കൂട്ടുകാരും എന്റെ വായനാ രീതിയെയും അതു പോലെ വിമര്‍ശനങ്ങള്‍ക്കും നല്ലവാക്കുകള്‍ക്കും ഇടയായിട്ട്ണ്ടെന്നും ഈ അവസരത്തില്‍ സ് നേഹപൂര്‍വ്വം ഓര്‍ ത്തെടുക്കുന്നു.
ബഹറൈനില്‍ ആദ്യമായി പരിചയപ്പെട്ട കെവിനാണ് അഞ്ജലി എന്ന ഫോണ്ടിന്റെ ഉപജ്ഞാതാവ് എന്ന് അറിയുമ്പോള്‍ എനിക്ക് എങ്ങിനെയാണ് സന്തോഷിക്കാതിരിക്കാന്‍ പറ്റുന്നത്?
എല്ലായിടത്തും ബൂലോകര്‍ കൂട്ടായ്മ നടത്തുമ്പോള്‍ ബഹറൈനില്‍ അധികം ബ്ലോഗേഴ്സില്ലെന്ന് പരിതപിച്ചിരിക്കുമ്പോള്‍ ഉള്ള ആളുകളെ വച്ച് ബൂലോക മീറ്റിങ്ങ് നടത്താം എന്ന് ധൈര്യം തന്ന കിനാവിനെ (സജീവ്) ഇവിടെ ഓര്‍ക്കാതിരിക്കാന്‍ വയ്യ.

കവിതകള്‍ക്ക് പുറമെ ചില കവിതാ ആസ്വാദനം എഴുതുവാനും ബ്ലോഗിലൂടെ ഒരു ശ്രമം നടത്തുകയുണ്ടായി.
കെ. എം പ്രമോദിന്‍ റെ കവിതകളെ ഒരു ആസ്വാദനത്തിലൂടെ നിങ്ങളിലേക്ക് എന്റെ വായനാരീതി കൊണ്ടുവരാന്‍ ശ്രമിച്ചതും ഈ ആദ്യവര്‍ഷം തന്നെ എന്നും അഭിമാന പൂര്‍വ്വം ഓര്‍ക്കുന്നു.
അതു പോലെ തന്നെ ടി. പി. അനില്‍ കുമാറിന്‍ റെ മരംങ്കൊത്തിയും എന്‍ റെ ബ്ലോഗില്‍ എന്റേതായ വായനാ രീതിയില്‍ ബൂലോകര്‍ക്ക് കാട്ടിക്കൊടുക്കുവാന്‍ സാധിക്കുകയും ചെയ്തു.
ദേവസേനയ്ക്ക് അരങ്ങ് അവാര്‍ഡ് കിട്ടിയ വിവരം ആദ്യം ബൂലോകരെ അറിയിക്കുവാനുള്ള ഭാഗ്യവും ഈ വര്‍ഷം സാധിച്ചു എന്നുള്ളതും ആഹ്ലാദകരം തന്നെ.

എന്റെ കവിതകളും അതു പോലെ കുറിപ്പുകളും വായിച്ച് അഭിപ്രായമറിയിക്കുകയും അതു പോലെ വായിച്ച് ഒന്നും മിണ്ടാതെ കാലുമടക്കി തൊഴിക്കുകയും ചെയ്ത ബൂലോക കൂട്ടുകാരെ ഓര്‍ക്കാതിരിക്കാന്‍ എനിക്കെങ്ങിനെ പറ്റും?
ഒരു വര്‍ഷത്തെ ഒരു അവലോകനം ഒന്നും ഞാന്‍ ഇവിടെ നടത്തിയിട്ടില്ല മനസ്സില്‍ പെട്ടെന്ന് ഓര്‍മ്മ വന്ന ചില സംഗതികള്‍ ഓര്‍ത്തെടുത്തുവെന്ന് മാത്രം. ഒപ്പം

രണ്ടാമത് ബൂലോക മീറ്റ് നടത്തുവാന്‍ എനിക്കൊപ്പം ചേര്‍ന്ന ബാജിക്കുംഅതു പോലെ രണ്ടാമത് ബൂലോക മീറ്റ് ഭംഗിയായ് നടത്തുവാന്‍ യത്നിച്ച എല്ലാ ബഹറൈന്‍ കൂട്ടുകാര്‍ക്കും നല്ല നമസ്കാരം പറയുവാനും ഈ അവസരം ഉപയോഗിക്കുന്നു.

ഒരു വിശദമായ ഒരു അവലോകനം ഈ ഒരു വര്‍ഷം എന്റെ എഴുത്തില്‍ വന്ന മാറ്റങ്ങളും പുരോഗതിയും അടുത്ത ഒരു പോസ്റ്റില്‍ വിശകലനം ചെയ്യാം എന്ന് കരുതുന്നു.

എനിക്ക് സ് നേഹവും പ്രോത്സാഹനവും തന്ന എല്ലാവരേയും ഈ അവസരത്തില്‍ സ് നേഹപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നു.
സ് നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം ഇരിങ്ങല്‍

Sunday, August 19, 2007

ബഹറൈന്‍ മീറ്റ് - ആഗസ്ത് 22


പ്രീയപ്പെട്ടവരേ.. ,
ഏറെ നാളുകള്‍ക്ക് ശേഷം ബഹറൈന്‍ മീറ്റ് യാഥാര്‍ഥ്യമാകാന്‍ പോകുന്നു.
ആഗസ്ത് 22 ന് വൈകുന്നേരം 6:30 ന്


‘ബു അലി ഇന്‍ര്‍ നാഷണല്‍ ഹോട്ടലില്‍ (BU ALI INTERNATIONAL, SALMANIYA, MANAMA).

വെറുമൊരു ബ്ലൊഗ് എഴുത്തുകാരുടെ മാത്രം കൂട്ടായ്മ എന്നതിലുപരി ‘കുടുംബ സംഗമം എന്നരീതിയിലാണ് ബഹറൈന്‍ മീറ്റ് ഒരുക്കിയിരിക്കുന്നത്.

പുതിയ ബ്ലോഗേഴ്സ്,
ബ്ലോഗ് വായനക്കാര്‍, തുടങ്ങി ബൂലോകത്തിലെ എല്ലാ വിഭാഗം ആളുകളേയും ഉദ്ദേശിച്ചാണ് ബഹറൈന്‍ ബൂലോക മീറ്റ് ഒരുക്കിയിരിക്കുന്നത്.

മീറ്റിന്‍റെ ഭക്ഷണ വിവരങ്ങള്‍ താഴെ :

1. സലാഡ്
2. ചിക്കന്‍ ലോലിപോപ്പ്
3. റൈസ് / നൂഡിത്സ്
4. നാന്‍ / റൊട്ടി
5. തന്തൂരി ചിക്കന്‍
6. മട്ടന്‍ കറി
7. വെജിറ്റബില്‍ കടായി
8. ഫ്രൂട്ട് സലാഡ് / പായസം

ചില ഡിഷസുകള്‍ കൂടി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.

ബഹറൈനിലുള്ള ബ്ലോഗേഴ്സിന് എത്തിച്ചേരാന്‍ വാഹന സൌകര്യം ആവശ്യമെങ്കില്‍ മുന്‍ കൂട്ടി ഫോണ്‍ ചെയ്ത് അറിയിക്കുമല്ലോ.




Friday, July 06, 2007

വിഗ്രഹങ്ങള്‍ ഉടയ്ക്കാനുള്ളതാണൊ? - പുഴമാഗസിനിലെ ചര്‍ച്ച

പുഴ മാഗസിനിലെ ‘ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ കമ്മീഷ എഴുത്തില്‍ ഇടപെട്ടാ‍ല്‍‘ എന്ന ലേഖനം വളരെ ആര്‍ജ്ജവത്തോടും സത്യസന്ധതയോടും കൂടിയാണെന്നതു കൊണ്ട് തന്നെ അത്തരം ചര്‍ച്ചകള്‍ ബ്ലോഗിലും ആവശ്യമില്ലേ എന്ന് തോന്നിയതു കൊണ്ട് അവിടെ ആ ലേഖനത്തില്‍ ഞാന്‍ കമന്‍റിയത് ഇവിടെ കുറിക്കുന്നു.
അവിടേയും ഇവിടേയും ചര്‍ച്ച നടക്കട്ടേ. വിഗ്രഹങ്ങള്‍ ഉടയ്ക്കാനുള്ളതാണൊ?


ശ്രീ പി. ശശീധരന്‍ റെ പ്രൌഡവും ചിന്തോദ്ദീപകവുമായ വിലയിരുത്തലുകള്‍ക്ക് ആദ്യമേ നന്ദി.
മുഖ്യധാരാ മാധ്യമങ്ങള്‍ എന്നും ബിംബങ്ങളെ അവരര്‍ഹിക്കുന്നതില്‍ കൂടുതല്‍ പ്രാധാന്യത്തോടെ മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. അതു കൊണ്ടു തന്നെ സാഹിത്യത്തിലും ഒരു വിചാരണ ആവശ്യമായിരിക്കുന്നത്.

എന്നാല്‍ ടി. പദ്മനാഭന്‍ തന്‍റെ കഥകള്ക്ക്‍ തന്നെ പാരഡി രചിക്കുന്ന ഈ സമയത്തുപോലും പദ്മനാഭന്‍ കഥകളുടെ ഏഴയലത്ത് വരാന്‍ യോഗ്യതയുള്ള കഥകള്‍ ഇവിടെ ഉണ്ടാകുന്നില്ലെന്ന് പ്രീയപ്പെട്ട പി. ശശീധരന്‍ സാര്‍ ഓര്‍മ്മിക്കാത്തതെന്താ.. അതു കൊണ്ടു തന്നെ ‘തന്‍റെ കഥ ഒന്നാമതായി വരണമെന്ന് പദ്മ നാഭന്‍ പറയുന്നുവെങ്കില്‍ അതിനു കാരണം കഥയുടെ കുലപതി തന്നെയാണ് അദ്ദേഹം.

പരിപൂര്‍ണ്ണന്‍ കമ്മീഷന്‍റെ വിചാരണ അഴീക്കോട് മാഷേ പോലുള്ളവര്‍ക്ക് അത്യാവശ്യമാണ്. നാഴികയ്ക്ക് നാല്പതു വട്ടം അധികാരസ്ഥാനങ്ങളിലുള്ളവരെ സുഖിപ്പിക്കാന്‍ അധികാരം നേടിയെടുക്കാന്‍ അഴീക്കോട് മാഷെ പോലുള്ളവരുടെ വ്യഗ്രത കാണുമ്പോള്‍ കന്നിമാസത്തിലെ പട്ടികളെ വല്ലതെ ഓര്‍മ്മവരും.

ആത്മകഥയുടെ ഉള്ളുകള്ളികറിയാതെ മാഗസിന്‍ ജേര്‍ണലിസമെന്ന ഉഷ്ണപ്പുണ്ണിനെ നെഞ്ചിലേറ്റുകയാണ് ഇന്ന് സകലരും. അതില്‍ നളിനി ജമീലമാരുടെ ജീവിതകഥ ഈ നൂറ്റാണ്ടിന്‍റെ ആത്മകഥയാണെന്ന് പ്രഘോഷിക്കുന്ന മുഖ്യധാരാ മാഗസിന്‍ എഡിറ്റര്‍മാര്‍ ജീവിതത്തെ മാറ്റിമറിക്കുന്ന ഇ. എം. എസ്സിന്‍റെ ആത്മകഥയെ നാലാം കിട ആത്മകഥയായി തള്ളിക്കളയുന്നുവെങ്കില്‍ അത് മുതലാളിത്ത സ്വാംശീകരണത്തിന്‍ റെയും ആഗോളവല്‍ക്കരണത്തിന്‍റെ പുറം പൂച്ചും വെളിച്ചത്തുകൊണ്ടുവരുന്നവയാണ്.

പേനയുന്തി എഴുത്തുകാര്‍ക്ക് മാഗസിന്‍ ജേര്‍ണലിസം നല്‍കുന്ന മാസപ്പിരിവ് നിലനിര്‍ത്താന്‍ എഡിറ്റര്‍മാര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളായി മാത്രമേ ഇതിനെ കാണുവാന്‍ സാധിക്കൂ. അതു കൊണ്ടു തന്നെ ജനതയെ ആകെ നിര്‍ണ്ണയിക്കാനും മാറ്റിത്തീര്‍ക്കാനും പുതുക്കിപ്പണിയാനും കഴിയുന്ന ഇ. എം. എസ്സിന്‍ റെ ആത്മകഥ തന്നെയാണ് ലോകത്തിനുമുമ്പ് നമുക്ക് തുറന്നു വയ്ക്കാനുള്ളത്.
സുഗത ടീച്ചറെ പോലുള്ള അഭിനയ കവയിത്രികള്‍ക്ക് നാട്യം മാത്രമേ ഉള്ളൂവെന്ന് ഈനാട്ടിലെ ജനം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നുവെന്ന സത്യം ടീച്ചറെങ്കിലും ഓര്‍ക്കുന്നത് നല്ലതു തന്നെ.
ഇത്തരം സത്യസന്ധമായ എഴുത്തുകള്‍ക്ക് മാ‍ഗസീന്‍ എഡിറ്റര്‍മാര്‍ ഒരിക്കലും അനുവാദം തരില്ലെന്നിരിക്കെ ഇവിടെ പുഴയില്‍ ഈ എഴുത്ത് എന്നെ അതിശയിപ്പിച്ചു എന്നു പറയുന്നതില്‍ സന്തോഷമുണ്ട്.

അതിജീവനത്തിന്‍റെ ഈ കാലത്ത് ഇത്തരം തിരിച്ചറിവുകള്‍ വായനക്കാരനും എഴുത്തുകാരനും ആത്മഹര്‍ഷം നല്‍കും എന്നതില്‍ തര്‍ക്കമില്ല.
(ലിങ്ക്: പുഴ: http://www.puzha.com/puzha/magazine/html/mirror3.html)

Wednesday, July 04, 2007

ദേവസേനയ് ക്ക് അരങ്ങ് അവാര്‍ഡ്

കൂട്ടരേ... ,

അബുദാബി അരങ്ങ് സാംസ്കാരിക വേദി ഗള്‍ഫിലെ എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച സാഹിത്യമത്സരങ്ങളില്‍ മികച്ച കവിതയ് ക്കുള്ള അവാര്‍ഡ് നമ്മളില്‍ ഒരാളായ ‘ദേവസേന’ എന്ന കവയിത്രിക്ക് ലഭിച്ചിരിക്കുന്നു.
(
ദേവസേനയുടെ കവിതകള്‍ )

ബ്ലോഗ് രംഗത്ത് അതിമനോഹരവും തീക്ഷണവുമായ രചനകള്‍ സംഭവിക്കുന്നു എന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് ദേവസേനയ്ക്ക് കിട്ടിയ ഈ അവാര്‍ഡ്. പ്രവാസിയുടെ ദു:ഖവും സന്തോഷവും വരച്ചിടുന്നതും പ്രവാസിയുടെ ജീവിത കാഴ്ചപ്പാട് ഒപ്പിയെടുക്കുന്നതുമായ ദേവസേനയുടെ കവിതകള്‍ അസാമാന്യമായ പാടവം കാഴ്ചവയ്ക്കുന്നു.

ഫ്രെഞ്ച്‌ കിസ്സും പരീക്ഷാക്കാലവും. എന്ന കവിതയില്‍ പ്രവാസജീവിതം സമ്മാനിക്കുന്ന വിഹ്വലതയും അമ്മയുടെ സ്നേഹവും കോര്‍ത്തിണക്കി ദേവസേന ഒരു നോമ്പരമാക്കി നമ്മെ അമ്പരപ്പെടുത്തുന്നു.
ഫ്രെഞ്ചു കിസ്സ്‌ എന്നാലെന്താണമ്മേ
എന്നു ചോദിച്ച്‌ ഞെട്ടിച്ചിരിക്കുന്നവള് ‍
ഫ്രെഞ്ച്ഫ്രൈസ്‌ പോലെ എന്തോ ഒന്ന്
എന്നു തെറ്റിദ്ധരിക്കുന്നുവോ?
ഗൂഗിള്‍ എര്‍ത്തില്‍ പോലും
ഫ്രാന്‍സിന്റെ ഭൂപടം കാണാത്തവളുടെ മകള്‍ക്ക്‌
കാവും തേറ്റവും മലയാളവുമില്ലാത്ത നാട്ടില്
‍ഫ്രെഞ്ചുപരീക്ഷ
ഫലപ്രഖ്യാപനത്തലേന്ന്14-കാരിക്ക്‌ മൈഗ്രേനുണ്ടാകുന്നു ”


804-ലെ ഷീല പറഞ്ഞത്‌ എന്ന കവിതയില്‍
നീയറിഞ്ഞോ ?
വികൃതി പാരമ്യത്തിലെത്തിയിരിക്കുന്നു, അവന്റെ
അനുസരണ തൊട്ടു തീണ്ടിയിട്ടില്ല
ഏതു നേരവും ഫ്ലാറ്റിനു താഴെ കറങ്ങി നടപ്പ്‌
തെണ്ടിപ്പിള്ളേരുമായി കൂട്ട്‌
പിന്നെയവരുടെ തട്ടുംവാങ്ങി-
നിലവിളിച്ചുള്ള കയറിവരവ്‌”

ഒരമ്മയുടെ, ഒരു പ്രവാസിയുടെ ചിന്തകളില്‍ നിന്ന് മാത്രം ഉദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ദേവസേന കവിതകള്‍.


ഒരു മൊബൈലിന്റെ ദിനചര്യ എന്ന കവിതയുടെ ഘടനയില്‍ തന്നെ വായനക്കാരനെ ആകര്‍ഷിക്കുന്ന കൈയ്യടക്കം കൈവരിക്കുന്നു.

പെണ്‍ കുട്ടികളുടെ അമ്മ മനസ്സിന്‍റെ വേദനകളും ആധികളും കൂരമ്പുപോലെ സമൂഹത്തിന്‍റെ മനസ്സാക്ഷിക്കു മുമ്പില്‍ സ്ഫോടനം നടത്തുന്ന ദേവസേനയുടെ കവിതകള്‍ ഓരോ അമ്മമനസ്സിന്‍റെയും വിങ്ങലുകളാണ്. പ്രവാസികളായ അമ്മമാര്‍ക്ക് മാത്രമല്ല എല്ലാ അമ്മമാരുടേയും വേദനകള്‍ നെഞ്ചിലേറ്റുന്ന മാതൃഹൃദയം നമ്മെ സമൂഹത്തിന്‍റെ അശ്ലീതയെ വല്ലാതെ ഓര്‍മ്മപ്പെടുത്തുന്നു.

ഒരു പ്രവാസിക്കു മാത്രം എഴുതാന്‍ പറ്റുന്ന രചനകള്‍ എന്ന നിലയില്‍ തന്നെയും സമൂഹത്തിന്‍റെ വേദനകള്‍ ഉള്‍ക്കൊള്ളുന്ന കാമ്പുള്ള കവിതകള്‍ എന്ന നിലയിലും ദേവസേനയുടെ ഈ അവാര്‍ഡ് ഒരോ പ്രവാസിയും ബൂലോകവും അഭിമാനത്തോടെ നോക്കികാണുന്നു.

ബ്ലോഗ് സമൂഹം ആകെ ഇതൊരു ഉത്സവമായി കൊണ്ടാണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അവാര്‍ഡ് വിവരങ്ങള്‍ ഇങ്ങനെ:

അബുദാബി അരങ്ങ് സാംസ്ക്കാരിക വേദിസാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മികച്ച കഥയ്ക്കുള്ള അവാര്‍ഡ് :
ദോഹ ഖത്തറില്‍ നിന്നുള്ള ഷീലാ ടോമിയുടെ"മ്യണാളിനിയുടെ കഥ ;താരയുടെയും"എന്ന രചനയ്ക്ക് ലഭിച്ചു.

മികച്ച കവിതയ്ക്കുള്ള അവാര്‍ഡ് : അബുദാബിയില്‍ നിന്നുള്ള ദേവസേനയുടെഫ്രോക്ക്, സാരി, മകള്‍ എന്ന രചനകവിതയ്ക്കുള്ള പുരസ്ക്കാരം നേടി.

മികച്ച ലേഖനത്തിനുള്ള അവാര്‍ഡ് :

അബുദാബിയിലുള്ള സമീര്‍ ചെറുവണ്ണൂരാണുമികച്ച ലേഖകന്‍. വിഷയംരാഷ്ട്രീയ നേത്വതങ്ങളിലെ മൂല്യചുതിയും, വര്‍ധിച്ചു വരുന്ന അരാഷ്ട്രീയ പ്രവണതയും.

വിദ്യാര്‍ത്ഥികള്‍ക്കായ് ഏര്‍പ്പെടുത്തിയ മത്സരത്തില്‍ : ഷബ്നം ഗഫൂര്‍ -

മസ്കറ്റ് (അല്‍ - ഖുബ് റ) ഇന്ത്യന്‍ സ് കൂളിലെ പസ്ടു വിദ്യാര്‍ത്ഥിനി അര്‍ഹയായി.



സ്വര്‍ണ്ണപ്പതക്കവും, ശില്‍പ്പവും, പ്രശസ്തിപത്രവുംഅടങ്ങിയ അവാര്‍ഡ് ഒക്ടോബറില്‍ സമ്മാനിക്കും

Sunday, June 03, 2007

പമ്മന്‍ യാത്രയായി


മലയാള നോവല്‍ സാഹിത്യത്തെ വായനക്കാരിലേക്ക് അടുപ്പിച്ച പമ്മന്‍ എന്ന ആര്‍. പി. മേനോന്‍ ഇന്ന് രാവിലെ അന്തരിച്ചു. എണ്‍പത്തിയേഴു വയസ്സായിരുന്നു. തിരുവനന്തപുരത്ത് വെള്ളായിനിക്കടുത്ത് ഊക്കോട് എന്ന സ്ഥലത്തു വച്ചാണ് പമ്മന്‍ ഈ ലോകത്തിന്‍ റെ അശ്ലീലത്തോട് വിടപറഞ്ഞത്.

ഒരു കാലത്ത് പമ്മന്‍റെ നോവലുകള്‍ യുവത്വത്തിന്‍റെ ഹരമായിരുന്നു. മലയാള വായനാസംസ്കാരത്തെ പൈങ്കിളി വാരികള്‍ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടൊ അത്രയും തന്നെ പമ്മന്‍റെ എഴുത്തുകള്‍ മലയാള വായനയെ സ്വാധീനിച്ചു എന്നു തന്നെ പറയാം.

ഇംഗ്ലണ്ടില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ എടുത്ത പമ്മന്‍ 1920 ഫിബ്രവരി രണ്ടിനാണ് ജനിച്ചത്. ഇന്ത്യന്‍ റെയില്‍ വേയില്‍ ചീഫ് മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്നു.

പമ്മന്‍ റെ ‘ഒരുമ്പെട്ടവള്‍’ വായിക്കാത്ത മലയാള യുവത്വങ്ങള്‍ ഉണ്ടാകില്ലെന്നു തന്നെ പറയാം. അതു പോലെതന്നെ ‘ഭ്രാന്ത്’ തുടങ്ങിയ മുപ്പതിലധികം കൃതികളുടെ കര്‍ത്താവ് പുതിയ സൃഷ്ടിക്കായ് പുതിയ ലോകത്തേക്ക് യാത്രയായി. തിരുവനന്തപുരം തൈക്കാട് ശ്മശാനത്തിലായിരുന്നു ശവസംസ്കാരം.

Friday, May 18, 2007

സാഹിത്യകാരന്‍മാര്‍ നാറികള്‍: ശ്രീ പുനത്തില്‍ കുഞ്ഞബ്ദുള്ള

സാഹിത്യ പോരിന് വീണ്ടും തൂടക്കമിട്ടു കൊണ്ട് ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള കൊല്ലത്ത് വൈക്കം ചന്ദ്രശേഖന്‍ നായര്‍ സ്മാരക നോവല്‍ അവാര്‍ഡ് വിതരണ ചടങ്ങില്‍ ടി. പദ്മനാഭനെതിരെയും ശ്രീ മുകുന്ദനെതിരെയും ആഞ്ഞടിച്ചു.

“സാഹിത്യകാരന്‍ മാര്‍ നാറികളാണ്. മിക്ക ആളുക്കലും വൃത്തികെട്ടവരാണ്. സാധാരണക്കാരനുപരി പ്രതിഭയൊന്നും സാഹിത്യകാരനില്ല.”
നിഷേധിച്ച അവാര്‍ഡ് പലരും ഇപ്പോള്‍ കൈനീട്ടി വാങ്ങുകയാണ്. മുട്ടത്തു വര്‍ക്കിയെ ജീവിതകാലം മുഴുവന്‍ വിമര്‍ശിച്ച ടി. പദ്മനാഭന്‍ അദ്ദേഹത്തിന്‍റെ പേരിലുള്ള അവാര്‍ഡ് വാങ്ങി. ”

മുകുന്ദന്‍ അവാര്‍ഡ് സംഘടിപ്പിക്കുന്ന കാര്യത്തില്‍ മിടുക്കനാണ്. മുമ്പ് തനിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നഷ്ടമായത് മുസ്ലീമായതിനാലാണ്. എഴുത്തുകാരന്‍ റെ വായ മൂടിക്കെട്ടാനാണ് പത്രങ്ങള്‍ അവാര്‍ഡ് കൊടുക്കുന്നത്. ഏം. പി. വീരേന്ദ്ര കുമാര്‍ അദ്ദേഹത്തിന്‍റെയും അച്ഛന്‍റെയും പേരില്‍ എനിക്ക് രണ്ടു ലക്ഷം രൂപ തന്നു. താനതു വാങ്ങിയില്ല. എഴുത്തുകാരനെ നിശംബ്ദനാക്കുന്ന, മണ്ടനാക്കുന്ന അവാര്‍ഡ് വാങ്ങരുതെന്നാണ് തന്‍റെ പക്ഷം. ”

സാഹിത്യത്തിലെ ഉത്തമവൈരികളാണ് എം. ടിയും പദ്മനാഭനും എന്ന് നമുക്ക് പലര്‍ക്കും അറിയാം. സ്ഥാനത്തും അസ്ഥാനത്തും രണ്ടുപേരും പരസ്പരം ചളിവാരിയെറിയാറുണ്ട്. അതുപോലെ തന്നെ കുഞ്ഞബ്ദുള്ളയും. അദ്ദേഹത്തിന്‍ റെ പല നോവലുകളും പുറം രാജ്യത്തിലെ നോവലുകളുടെ പുനരാവിഷ്കാരമാണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്.

എല്ലാ അവാര്‍ഡുകളും ഒരു അഡ്ജസ്റ്റ് മെന്‍ റില്‍ കൊടുക്കപ്പെടുന്നതാണെന്ന് പലപ്പോഴും നാം കണ്ടതാണ്. ഒപ്പം സ്ഥാനങ്ങളും.

ഗവണ്മെന്‍ റിനെ സുഖിപ്പിക്കാന്‍ സുകുമാറ് അഴീക്കോടും ഒപ്പം പല പദവികളും കൈകാര്യം ചെയ്യുവാനും അഴിക്കോട് മാഷിന്‍ സാധിച്ചിട്ടുണ്ട്.

മുകുന്ദന്‍ റെ യും സ്ഥ്രിയി ഇതില്‍ നിന്ന് വ്യത്യ്‌തമല്ല. ദാ.. പിന്നെ നമ്മുടെ സുഗത ടീച്ചര്‍. അങ്ങിനെ സാഹിത്യത്തിലെ എത്ര എത്ര സിംഹങ്ങളും സിംഹികളും നമ്മളറിയാതെ അവാര്‍ഡും സ്ഥാനമാനങ്ങളും വാങ്ങിച്ച് സ്വസ്ഥമായി ഒതുങ്ങിക്കഴിയുന്നു.



Sunday, May 06, 2007

കെ. എം. പ്രമോദിന്‍ റെ കവിതകള്‍

ആഗോള വല്‍ക്കരണത്തിന്‍റെ ആദ്യഘട്ടത്തില്‍ കമ്മ്യൂണിസം മരിച്ചു എന്ന് നേരിട്ട് പറയാതെ ‘എല്ലാം കണക്കാണ്’ എന്നും ഇനി പ്രസ്ഥാനങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ആഗോള മുതലാളിത്തം പറഞ്ഞു നടന്നു. കേന്ദ്രീകൃതമായ സമരങ്ങള്‍ക്ക് സാധ്യതയില്ലെന്നും അത്തരം നീക്കങ്ങള്‍ തലപൊക്കുമ്പോള്‍ സാമ്രാജത്വ ശക്തികള്‍ അവയെയൊക്കെ നശിപ്പ്ക്കുവാനും ബദ്ധശ്രദ്ധരായി.


മുതലാളിത്തത്തിന്‍റെ ഈ ചീത്തക്കാലത്ത് കാലത്തെ അതിജീവിക്കാനുള്ള, വെളിപ്പെടുത്തുവാനുള്ള സാഹിത്യമുണ്ടാകുന്നു എന്നതുപോലെ തന്നെ മുതലാളിത്തം സാഹിത്യത്തിന്‍റെ സാധ്യതകളെ അതിന്‍റെ വിപണന തന്ത്രങ്ങള്‍ കൊണ്ട് വരിഞ്ഞു മുറുക്കാന്‍ ശ്രമിക്കുന്നുവെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. സാഹിത്യം; അത് കഥ ആയാലും കവിത ആയാലും സമൂഹത്തിനോടുള്ള സംവാദമാണ്.


എല്ലാ സംവാദങ്ങളേയും മുക്കി കൊല്ലാന്‍ ആഗോള വല്‍ക്കരണത്തിന്‍റെ വിപണന തന്ത്രങ്ങള്‍ ഇന്നും എന്നും ശ്രമിക്കുന്നു. അതു കൊണ്ടാണ് ഇന്നത്തെ പത്രവാര്‍ത്ത നാളത്തെ വാര്‍ത്ത അല്ലാതായി മാറുകയും പിന്നീട് തുടര്‍ച്ച ഇല്ലാതാവുകയും ചെയ്യുന്നത്. മാത്രവുമല്ല പത്രവാര്‍ത്തയെ അതിജീവിക്കുന്ന സാഹിത്യമൊരു സാമൂഹിക വ്യവഹാരമാവുകയും ചെയ്യുന്നു. അതു കൊണ്ടു തന്നെ സാഹിത്യം പലഘട്ടങ്ങളിലും അത് അതിന്‍റെ അതിജീവന തന്ത്രം പ്രയോഗിക്കുക തന്നെ ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം. സമരങ്ങളുടെ സംസ്കാരം നഷ്ടപ്പെടുകയും അന്യാധീനപ്പെട്ടുപോവുകയും ചെയ്യുമ്പോള്‍ സമരസപ്പെടലിന്‍റെ സംസ്കാരം ഉടലെടുക്കുകയും ചെയ്യുന്നു. അത്തരം സമരസപ്പെടലാണ് കെ. എം പ്രമോദിന്‍റെ കവിതകള്‍ സാധ്യമാക്കുന്നത്.


ചരിത്രം, ജീവിതം, സാമൂഹിക ജീവിതം ഇതൊക്കെയും വേര്‍തിരിഞ്ഞു നില്‍ക്കുകയൊ പുറം തിരിഞ്ഞു നില്‍ക്കുകയൊ ചെയ്യുമ്പോള്‍ഴാണ് പ്രമോദിന്‍ റെ കവിതകളുടെ ഉല്‍ഭവം എന്ന് നമുക്ക് കാണുവാന്‍ കഴിയുന്നു.

ചരിത്രത്തെ, സമൂഹത്തെ വെറും എടുത്തണിയാനുള്ള ലേബലായി മാത്രം മാറ്റപ്പെടുന്ന ‘സമരസപ്പെടലി’ന്‍റെ തത്വശാസ്ത്രം ഇവിടെ പ്രാവര്‍ത്തികമാക്കുന്നു. എല്ലാ പ്രസംഗങ്ങളും പൊള്ളയാണെന്നും ഇതൊക്കെ പറയുവാന്‍ മാത്രമേ കൊള്ളൂ എന്നും സാമ്രാജ്യത്വത്തിന്‍റെ കാവല്‍ ഭടന്‍മാര്‍ നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ടാണ് പ്രമോദിന്‍റെ കവിതകള്‍ ഇങ്ങനെ സംസാരിക്കുന്നത് :“
ക്ഷണം


“ചരിത്രവും പൌരധറ്മ്മവും പൊതിഞ്ഞിരുന്നത്
‘ സോവിയറ്റ് നാടി’ന്റെ കട്ടിയുള്ള കടലാസ്സുകൊണ്ടായിരുന്നു.
ക്രൂഷ്ചേവിന്റെ പടമുള്ള കവറിട്ട കണക്കുപുസ്തകത്തില്‍ നിറയെ ചുവന്ന മുട്ടകളുടെചീഞ്ഞുപോയ സ്വപ്നങ്ങളായിരുന്നു.”

ചരിത്രവും പൌരധര്‍മ്മവും പൊതിഞ്ഞു സൂക്ഷിക്കേണ്ടതാണെന്നും ഇതൊന്നും ആരും കാണാതിരിക്കുകയാണ് വേണ്ടതെന്ന് ആരൊക്കെയോ ചേര്‍ന്ന് നമ്മെ പഠിപ്പിക്കുന്നു. സോഷിലിസം കട്ടിയുളള ഒരു പുറം ചട്ട മാത്രമായിരുന്നെന്നും അതൊരു കണക്കിലെ കളി മാത്രമായിരുന്നെന്നും കളികളൊക്കെയും നേരമ്പോക്കിനുള്ളവയാണെന്നും ആരോ നമ്മെ പഠിപ്പിക്കുകയാണെന്ന് പ്രമോദിന്‍റെ കവിതകള്‍ ചൂണ്ടിക്കാട്ടുന്നു. അതുക്കെ കൊണ്ടാണ് ആഗോളവല്‍ക്കരണത്തിന്‍റെ എല്ലാ തന്ത്രങ്ങളും നമ്മുടെ സാഹിത്യത്തെ പിടിമുറിക്കിയിരിക്കുന്നുവെന്ന് പറയുന്നത്.


കമ്മ്യൂണിസം മരിച്ചു എന്നും ഇനിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പില്ലെന്നും ആഗോള മുതലാളിത്തം വിളിച്ചു പറയുന്നു. ഇനി വരാനിരിക്കുന്ന നാളെയുടെ സ്വപ്നങ്ങളാണ്; അതും നാളെയുടെ ചുവപ്പ് സ്വപ്നങ്ങള്‍ തന്നെയാണ് (പലപ്പോഴും പ്രമോദിന് തന്‍റെ സ്വപ്നങ്ങളില്‍ ആത്മ വിശ്വാസം നഷ്ടപ്പെടുന്നുവെങ്കിലും!!) പ്രമോദിന്‍ റെ കവിതകള്‍.

അടിമ പറഞ്ഞത് എന്ന കവിതയില്‍ പ്രമോദ് ഇങ്ങനെ വരച്ചു വയ്ക്കുന്നു.
“ശക്തമായ കാലടികളില്‍ നിന്നും തെറികുന്ന കൊഴുത്ത രക്ത ത്തുള്ളികള്‍ എന്‍റെ കറുത്ത് നഗ്നമായ ചന്തിയില്‍ വരയ്ക്കുന്ന ‘ചുവപ്പു ചിത്രങ്ങള്‍ കണ്ട് അവന്‍ കിടുകിടാ വിറച്ചിട്ടുണ്ടാവണം”

മുതലാളിത്തം എന്ന കൊഴുത്ത രക്ത്തുള്ളികളില്‍ നിന്ന് ഒരു നാള്‍ അടിമയുടെ നഗ്നമായ ചന്തിയില്‍ ചുവപ്പ് സൂര്യന്‍ ഉദിക്കുമെന്ന് പ്രത്യാശിക്കുന്ന കവിയുടെ സോഷിലിസ്റ്റ് ചിന്ത ‘ഒരു നാള്‍ മുതലാളിത്ത ത്തെ വിറപ്പിക്കുക തന്നെ ചെയ്യുമെന്ന് ഉദ്ബോധിപ്പിക്കുന്നു.



ഒപ്പം തന്നെ ആനുകാലിക രാഷ്ട്രീയ ത്തിലേക്കും അതിന്‍റെ പൊയ്ക്കണ്ണിലേക്കും ചൂളം വിളിക്കുന്ന പ്രമോദിനേയും കാണാം.

ഒരു സ്വയം വിമര്‍ശനം പ്രമോദിന്‍ റെ കവിതകളുടെ പ്രത്യേകത തന്നെയാണ്. അതു കൊണ്ടു കൂടിയാണ്
തെരഞ്ഞെടുപ്പ്‌ എന്ന കവിതയില്‍ വിപ്ലവം കടലാസില്‍ മാത്രം ഉറങ്ങിപ്പോയെന്നും ഇന്ന് രക്ത സാക്ഷികള്‍ ജീവിക്കുന്നഥ് ഓരോ ഇലക്ഷന്‍ സമയത്തും ‘കള്ള വോട്ടുകളായി പുനര്‍ജ്ജനിക്കുന്നുവെന്നും പറഞ്ഞു വയ്ക്കുമ്പോള്‍ ജനാധിപത്യത്തില്‍ ‘ശക്തമായി’ ഇടപെടുന്ന ഇടതു പക്ഷത്തിന്‍ റെ ‘ശനിദശയെ’ കുറിച്ചും പ്രത്യേകിച്ച് കണ്ണൂര്‍ രാഷ്ട്രീയത്തെ കുറിച്ചും പ്രമോദ് പറഞ്ഞു വയ്ക്കുന്നു.


അമ്പുവേട്ടന്‍ ജീവിക്കുന്നത്, അതു പോലുള്ള രക്ത സാക്ഷികള്‍ ജീവിക്കുന്നത് ‘കള്ള വോട്ടി’ ലൂടെ മാത്രമാണെന്ന തിരിച്ചറിവ് കവിയോടൊപ്പം വായനക്കാരനും പങ്കുവയ്ക്കുമ്പോള്‍ സാര്‍ഥക മാകുന്നത് ഒരു നല്ല കവിതയുടെ സംവേദനമാണ്.

പ്രമോദിന്‍റെ കവിതകള്‍ കോറിയിടുന്നതൊക്കെയും ക്രിത്രിമത്വം ഇല്ലാതെ ജാഡകളില്ലാതെ ആധുനീക കവി കള്‍ക്കുണ്ടാകുന്ന വാക്കുകളിലെ ദുര്‍ഗ്രാഹ്യത ഒന്നും മില്ലാതെ നേരെ കഥ പറഞ്ഞു പോകുന്ന ആഖ്യാന തലം സൃഷ്ടിക്കുകയും ഒപ്പം ജനിച്ചു വളര്‍ന്ന സ്ഥലവും, രാഷ്ട്രീയവും വിഷയമായി വരികയും ചെയ്യുന്നു. . കണ്ണൂരിലെ രാഷ്ട്രീയം കേരളത്തിലെ മറ്റ് രാഷ്ട്രീയ ചൂടില്‍ നിന്നും ഏറെ വ്യത്യസ്തമാണെന്നും ഓരോ കവിതകളും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.


കണ്ണൂരില്‍ ഓരോ കുട്ടിക്കും അവിടെ അവന്‍റെതായ രാഷ്ട്രീയമുണ്ടെന്നു തന്നെ പറയാം.

അതു കൊണ്ടാണ് പ്രമോദ് ഇങ്ങനെ പറയുന്നത്

“ചെറുപ്പത്തില്‍ആംഗ്യപ്പാട്ടിന് സമ്മാനം കിട്ടിയിരുന്നത്പ്രഭാത് ബുക്സ് പരിഭാഷപ്പെടുത്തിയ‘യെമേല്യ‘യും ‘മിലാനൊസോവി‘ച്ചും ഒക്കെയായിരുന്നു.”.

‘ഞാന്‍’ എന്നും ‘എന്‍റെ’ എന്നും മുള്ള സവര്‍ണ്ണ ചിന്ത (മുതലാളിത്ത ചിന്ത) പ്രമോദിന്‍റെ എല്ലാ ചുവന്ന കവിതകളിലും കാണാം.

‘ഞാന്‍‘ എന്ന് പ്രമോദ് പറയുമ്പോള്‍ തന്‍റെ ഉള്ളിലെ ഇന്നത്തെ മുതലാളിത്തത്തെ കുടഞ്ഞെറിയാനുള്ള ഒരു തിവ്രശ്രമമായാണ് വായനക്കാര്‍ക്ക് ബോധ്യമാവുകയും ചെയ്യുന്നു.
എല്ലാ കവിതകളിലും ‘ഞാന്‍’ എന്നൊ എന്‍റെ എന്നൊ ഉള്ള അതി മുതലാളീകൃതമായ പ്രയോഗങ്ങള്‍ അറിയാതെ കവിതകളിലുടനീളം ഉപയോഗിച്ചതായി നമുക്ക് കാണുവാന്‍ സാധിക്കും. ഇത് പ്രത്യക്ഷത്തിലുള്ള കവിതയുടെ വീക്ഷണ കോണിന് എതിരുമാണെനു കാണാം.

അപേക്ഷയില്‍ പ്രമോദ് പറയുന്നത്


പ്രിയപ്പെട്ട സഹോദരാ...കറുത്ത മഷിയിലുള്ളഎന്റെചുവന്ന കവിത,വായിക്കുക മാത്രം ചെയ്ത്തിരികെയേല്‍പ്പിക്കുക.”

എല്ലാ സാഹിത്യവും വെറുതെ വായിക്കാനുള്ളത് മാത്രമാണെന്നും അതൊക്കെ നിത്യജീവിതത്തില്‍ പകര്‍ത്തുക സാധ്യമല്ലെന്നുമുള്ള ആഗോള മുതലാളിത്തത്തിന്‍റെ കാഴ്ചപ്പാടുകള്‍ സ്വയം വിമര്‍ശനമായി എടുത്തണിയുന്നു.

മനസ്സില്‍ നിന്നും ഇന്നും കുടിയിറക്കാത്ത ‘ഫ്രഞ്ചു വിപ്ലവം’ എന്ന അടിസ്ഥാന വര്‍ഗ്ഗത്തിന്‍ റെ വീര സാഹസീകത നെഞ്ചിലേറ്റി

‘ നമ്മള്‍ കൊയ്യും വയലല്ലാം നമ്മുടെ താകും പൊന്‍ കിളിയേ’ എന്ന് ഉറക്കെ പ്പാടാന്‍ കവി കൊതിക്കുന്നു.

“ഉദയംകോട്ടം ശിവക്ഷേത്രത്തില് ഉത്സവത്തിനു വരുന്ന ഉണ്ണിച്ചിരുതയുടെ ഉയറ്ന്ന മുലകള്‍ നോക്കി സോമാലിയായിലെ കഞ്ഞികിട്ടാത്ത കുഞ്ഞുങ്ങളെക്കുറിച്ച് ഞാന്‍സഹതപിച്ചു.”

സവര്‍ണ്ണരുടെ ശരീരം, വാക്കുകള്‍, എഴുത്ത് അങ്ങിനെ എല്ലാത്തിനേയും സമൂഹം ഉയര്‍ന്നു തന്നെ കാണുന്നു എന്ന തത്വം പ്രമോദും ഇവിടെ ഉപയോഗിച്ചിരിക്കുന്നു.

“ഉദയംകോട്ടം ശിവക്ഷേത്രത്തില് ഉണ്ണിച്ചിരുത വരുമ്പോള്‍ അവളുടെ ഉയര്‍ന്ന മുലകള്‍ കണ്ട് ആസ്വദിക്കുന്നതിനൊപ്പം ആലോചിക്കുന്നത് സോമാലിയയിലെ പട്ടിണി പ്പാവങ്ങളെയാണ്.

ഒരു‍ കമ്മ്യ്യൂണിസ്റ്റുകാരന്‍ ഏറ്റവും നല്ല മനുഷ്യ സ്നേഹി ആയിരിക്കുമെന്നതുകൊണ്ടാണ് കവിക്ക് അങ്ങിനെ ചിന്തിക്കുവാന്‍ കഴിയുന്നത്.

ഉയര്‍ന്നതൊക്കെയും സവര്‍ണ്ണരുടേതാണെന്നും അതൊക്കെ നമുക്ക് ദൂരെ നിന്ന് കാണുവാ‍ന്‍ മാത്രമേ വിധിച്ചിട്ടുള്ളു അടിസ്ഥാന വര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയായ് കവി അറിയാതെ പറഞ്ഞു വയ്ക്കുകയാണ് ചെയ്യുന്നത്. കാരണം ഉയര്‍ന്നു പോകുന്നതൊക്കെയും കീഴളര്‍ക്ക് കാണുവാന്‍ മാത്രം മുള്ളതാണെന്നും തൊഴിലാളി - അടിസ്ഥാന വര്‍ഗ്ഗം എന്നും താഴേക്ക് തന്നെ പോവുകായാണെന്നും പറയാതെ പറഞ്ഞു വയ്ക്കുകയാണ് കവി ചെയ്യുന്നത്.

ആനുകാലിക രാഷ്ട്രീയ ത്തിന്‍റെയും അടിയന്തിരാവസ്ഥയിലെ ഇന്ത്യയിലെ അവസ്ഥയെയും പറ്റി അതി മനോഹരമായി വരകു കാട്ടുന്നു ഈ കവിതയില്‍ അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ എന്റെ ആറു വറ്ഷങ്ങള്‍. ഇന്നത്തെ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വ്യക്തികള്‍ക്കുമുണ്ടാകുന്ന അതി ഭീകരമായ മാറ്റത്തെ കുറിച്ച് വിശാ‍ലമായി പരിതപിക്കുന്ന കവിയെ നമുക്ക് കാണാം.

ഒപ്പം ഒരു പൊളിറ്റിക്കല്‍ സറ്റെയര്‍ എന്നനിലയിലും ഈ കവിത ശ്രദ്ധേയമാണ്.


വിപ്ലവത്തിനെ വിലക്കെടുക്കുന്ന ഭരണാധികാരികള്‍ ഒപ്പം വ്യക്തിയുടെ ഉള്ളില്‍ നിന്ന് സത്ത പിഴിഞ്ഞെടുക്കുന്നു. അതു കൊണ്ടാണ് വലിയ വിപ്ലവകാരിയായ ‘പപ്പന്‍’ ജയിലില്‍ നിന്ന് വരികയും അമ്പലം കമ്മിറ്റി പ്രസിഡന്‍റും, പൂജയും , പൂ മൂടലും നടത്തി സാമൂഹിക സേവനം ചെയ്യുന്നത്. മുതലാളിത്തം പല്ലിളിച്ച് കാട്ടുമ്പോള്‍ എല്ലാം ഒന്നു തന്നെയ്ന്നും ഇതൊക്കെ ഇത്രമാത്രമേ ഉള്ളൂ എന്നും നമ്മെ പഠിപ്പിക്കുന്നു. അതു കൊണ്ടാണ് കവിയെ നോക്കി ‘അറം പറ്റിയ’ കവിത എന്ന് പപ്പേട്ടന്‍ പറയുന്നത്.

പ്രമോദിന്‍റെ മറ്റു കവിതകളും ശ്രദ്ധേയമാണ്. കാമം, യാത്ര തുടങ്ങിയവയും കൈകാര്യം ചെയ്യുന്നത് ഇടതു - വലതു പക്ഷ ചേരിതിരിവും ആഗോള മുതലാളിത്ത സോഷിലിസ്റ്റ് ക്രമങ്ങളുടെ ഇന്നത്തെ പ്രസ്കതി യും തന്നെയാണ്.

ഒരു സാഹിത്യകാരന്‍, കവി എന്ന നിലയില്‍ പ്രമോദ് അദ്ദേഹത്തിന്‍റെ കവിതകളിലൂടെ സംവദിക്കുന്നത് ആനുകാലിക വിഷയങ്ങളില്‍ വ്യക്തികള്‍ ചെയ്യേണ്ടി വരുന്ന, ചെയ്യേണ്ടുന്ന കാര്യങ്ങള്‍ തന്നെയാണ്. ഒപ്പം അദ്ദേഹം മുന്നേട്ട് വയ്ക്കുന്നത് മാര്‍ക്സിസവും - കമ്മ്യൂണിസവും ഇന്നത്തെ കാലത്തെ എങ്ങിനെ പ്രസ്കത്മാകുന്നു എന്നു തന്നെയാണ്.

Wednesday, May 02, 2007

ബൂലോക കൂട്ടായമ ഒരു അവലോകനം


ബഹറിന്‍ സൌദി മീറ്റിന് മുന്നോടിയായുള്ള ‘ബഹറിന്‍ കൂട്ടായ്മ’ ഇന്നലെ തൊഴിലാളിദിനത്തില്‍ ഒത്തു ചേര്‍ന്നു.

അറിയിച്ചതിലും അരമണിക്കൂര്‍ വൈകി തുടങ്ങിയ ‘ബഹറിന്‍ കൂട്ടായ്മ’ യില്‍ പ്രതീക്ഷിച്ചതിലും നല്ല ‘ഓണ്‍ലൈന്‍’ സഹകരണവും ഉണ്ടായിരുന്നു.

ബ്ലോഗ് പുലികളെന്ന് വിശേഷിപ്പിക്കാവുന്ന മിക്കവരും പങ്കെടുത്ത ‘കൂട്ടായ്മയില്‍ ബഹു. ഷാജു അലക്സ് ആദ്യം മുതല്‍ അവസാ‍നം വരെ ‘ബഹറിന്‍ മീറ്റിന്‍റെ ഭാഗം തന്നെ ആയിരുന്നു.

സൌഹൃദത്തിന്‍റെ പുത്തന്‍ അധ്യായങ്ങള്‍ രചിച്ച ഈ കൂട്ടായ്മ ‘പച്ചാള’ ത്തിന്‍ റെ അതി ഗംഭീര ശബ്ദത്താല്‍ പുളകിതമായെന്ന് എടുത്തു പറയേണ്ടുന്ന പ്രത്യേകതയാണ്.
ബൂലോക ഫോട്ടോ പ്രദര്‍ശനം മുതല്‍ ബൂലോകത്തും അല്ലാതെയുമുള്ള സകലമാന വാര്‍ത്തകളും നുറുങ്ങകളും ‘പാരകളെകുറിച്ചും’ വിളമ്പി പച്ചാളം കൂട്ടായമയിലെത്തിയ മുഴുവന്‍ പേരെയും കൈയ്യിലെടുത്തു.


സ്വാഗത ഭാഷണം ‘അഞ്ജലിയുടെ ഉപഞ്ജാതാവായ കെവിന്‍ നിര്‍വ്വഹിച്ചു.

ഫ്ര്യൂട്ട് ജ്യൂസ്സില്‍ തുടങ്ങി, ആപ്പിള്‍, മുന്തിരി, അതും കഴിഞ്ഞ് ബിസ്കറ്റ്, ചായ അങ്ങിനെ കെവിന്‍റെ മുറിയില്‍ ഉണ്ടായിരുന്നതെല്ലാം ഒരു മടിയും കൂടാതെ കൂട്ടായ്മയിലെ അംഗങ്ങള്‍ തട്ടി വിടുന്ന കാഴ്ച നയനമനോഹരമായെന്നു തന്നെ പറയാം.

ഒരു ഓര്‍മ്മപ്പെടുത്തലേന്നോണം സിജി ചേച്ചി ഓണ്‍ ലൈനില്‍ വന്നതും ‘ആശംസകള്‍’ നേര്‍ന്നതും ബൂലോക വിശേഷങ്ങള്‍ പങ്കുവച്ചതും നവ്യാനുഭവമായി.

കൂട്ടായമയുടെ തുടക്കത്തില്‍ തന്നെ ചന്ദ്രേട്ടന്‍ ബൂലോകത്തിലെ പുതിയ വിശേഷങ്ങള്‍ വിളമ്പാന്‍ എത്തിച്ചേര്‍ന്നെങ്കിലും തിരക്കുകാരണം വളരെ പെട്ടെന്നു തന്നെ മടങ്ങുകയുണ്ടായി.

അതിനു ശേഷം അംഗങ്ങള്‍ പരസ്പരം പരിചയപ്പെടുത്തുകയും ‘ബ്ലോഗില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും വെല്ലുവിളികളും‘ എന്ന വിഷയത്തില്‍ സജീവ് (‘കിനാവ്‘ എന്ന ബ്ലോഗിന്‍ റെ ഉടമ)വാചാലമാവുകയും.‘മദനിയെക്കുറിച്ചൊരു റൂമര്‍’(http://sajiponani.blogspot.com/2007/01/blog-post_9824.html)എന്ന കുറിപ്പി ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും തമിഴ് നാട്ടില്‍ നിന്നും അതു പോലെ ബാംഗ്ലൂരില്‍ നിന്നും ഫോണ്‍ വഴിയും ഇ-മെയില്‍ വഴിയും ഭീഷണിയും ഉണ്ടായ ഞെട്ടിപ്പിക്കുന്ന കഥ പറയുകയുണ്ടായി. ബൂലോകരുടെ സൃഷ്ടികള്‍ ലോകത്തിന്‍റെ നെറുകയിലെത്തിയ അനുഭവമായിരുന്നു.
ആര്‍ക്കും അടങ്ങിയിരിക്കാനാവില്ലെന്ന് വിളിച്ചു പറയുന്നതായിരുന്നു സജീവ് (കിനാവ്)ന്‍റെ വെളിപ്പെടുത്തലുകള്‍.


പുതിയ എഴുത്തുകാരുടെ സൃഷ്ടികളില് വലിയ (കുത്തക / ലബ്ദ്ധ പ്രതിഷ്ഠരായ) പ്രസാധകര് കാണിക്കുന്ന ചിറ്റമ്മ നയത്തെ കുറിച്ചും ചെറു പുസ്തക പ്രസാധകരെ വളര്ത്തി കൊണ്ടു വരുന്നതിനെ കുറിച്ചും രാജു ഇരിങ്ങല്‍ സംസാരിക്കുകയുണ്ടായി.


ജി. ടോക്ക് വഴി അബ്ദുള്‍ കരീം മാഷ് ബൂലോകത്ത് നടക്കുന്ന നല്ല വശങ്ങളെ കുറിച്ചും എഴുത്തു കാരും പ്രസാധകരും നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും ഏറെ നേരം സംസാരിച്ചു. രാജു ഇരിങ്ങല്‍ മോഡറേറ്ററായിരിന്നു.


കെവിന്‍, സജീവ്, ഇബ്രാഹിം വക്കീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എം. മുകുന്ദന്‍റെ ‘രാധ രാധ മാത്രം; എന്ന കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കഥ അയനം വെബ് മാസികയില്‍ വന്നതും ഒപ്പം കുര്‍ട് കുസെന്‍ ബര്‍ഗ് എഴുതിയ ‘ഞാന്‍ ആരാണ്’ എന്ന കഥയും ചര്‍ച്ചചെയ്തു.

ടി. പദ്മനാഭന്‍റെ ‘പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്’ എന്ന പ്രശസ്തമായ കഥ ഇതേ പോലെ മറ്റൊരു ഇംഗ്ലീഷ് എഴുത്തുകാരന്‍ റെ ‘ഈച്ച’ കോപ്പി യാണെന്നതും ‘കൂട്ടായമയിലെ’ പുതിയ അനുഭവമായിരുന്നു.
(തുടരും)

Sunday, April 29, 2007

സി. പി. എമ്മിന് സംഭവിക്കുന്നത്

കേരളത്തിലെ സി.പി.എം ന് എന്തു സംഭവിക്കുന്നു? തീര്‍ച്ചയായും നാം ഓരോരുത്തരും ആലോചിക്കേണ്ട കാര്യം തന്നെയാണ്.

എന്തെന്നാല്‍ ദാ.. ഒരു വിമര്‍ശന കവിത എഴുതിയതിന് വളരെ കാലമായി പാര്‍ട്ടിയില്‍ അടിയുറച്ചു നില്‍ക്കുന്ന, പാര്‍ട്ടിയിലെ കലാസാംസ്കാരിക രംഗത്തും അതു പോലെ ഓരോ കൂട്ടായ്മയിലും തോളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കെ. സി ഉമേഷ് ബാബുവിനെയും കുഞ്ഞപ്പ പട്ടാന്നൂരിനെയും സി. പി. എം. പുറത്താക്കിയിരിക്കുന്നു.

കാരണമെന്തെന്നോ... ജനശക്തിയില്‍ ‘ഭയങ്ങള്‍‘ എന്ന കവിത എഴുതിയതിന്.
വാര്‍ത്തെ ഇങ്ങനെ ചുരിക്കി വിവരിക്കാം.

“പാര്‍ട്ടി നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടു കവിതയെഴുതിയതിനു പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി കെ.സി. ഉമേഷ്‌ ബാബുവിനെ സിപിഎം പുറത്താക്കി. ജനശക്‌തിയില്‍ ഭയങ്ങള്‍ എന്ന വിമര്‍ശന കവിത എഴുതിയതിനെത്തുടര്‍ന്നാണ് നടപടി. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുകസ സെക്രട്ടറി സ്ഥാനത്തു നിന്നും ഉമേഷ്‌ ബാബുവിനെ നീക്കികൊണ്ടുള്ള പാര്‍ട്ടി തീരുമാനം പുകസ ഫ്രാക്ഷന്‍ യോഗം വിളിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞപ്പ പട്ടാനൂരിനെയും പുറത്താക്കിയിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി പി. ശശി, സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം എം.വി. ഗോവിന്ദന്‍, സംസ്ഥാന സമിതി അംഗം എം.വി. ജയരാജന്‍ എന്നിവരുടെ സാന്നിധ്യത്തിലാണു യോഗം ചേര്‍ന്നത്‌. പാര്‍ട്ടി തീരുമാനം പി. ശശിയാണു യോഗത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഉമേഷിനു പകരം പൊന്ന്യം ചന്ദ്രനെ സെക്രട്ടറിയായി തീരുമാനിക്കണമെന്നു പാര്‍ട്ടി നിര്‍ദേശിച്ചെങ്കിലും യോഗം അംഗീകരിച്ചില്ല. ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം.കെ. മനോഹരനെയാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല ഏല്‍പ്പിച്ചിരിയ്ക്കുന്നത്. ഉമേഷിനെതിരെയുള്ള നടപടിയെ യോഗത്തില്‍ പങ്കെടുത്ത പൊന്ന്യം ചന്ദ്രന്‍ ഒഴികെ മറ്റെല്ലാവരും എതിര്‍ത്തിട്ടും തീരുമാനത്തില്‍ നിന്നു മാറാന്‍ സിപിഎം നേതൃത്വം തയാറായില്ല.“

പാര്‍ട്ടി എക്കാലത്തും കൈക്കൊണ്ടിട്ടുള്ള പ്രഖ്യാപിത നയങ്ങളില്‍ നിന്നുള്ള അതിരൂക്ഷമായ വ്യതിചലനം തന്നെ ഇത്. ബൂര്‍ഷ്വ - പിന്തിരിപ്പന്‍ ശക്തികളുടെ ഇടയില്‍ പെട്ട് കമ്മ്യൂണിസത്തെയും മാര്‍ക്സിസത്തെയും പണയം വച്ചിരിക്കുന്നു കേരളത്തിലെയും അതു പോലെ ഇന്ത്യയിലേയും.
അഭിപ്രായ സ്വാതന്ത്ര്യവും ആശയ സ്വാതന്ത്ര്യവും നിഷേധിക്കുന്ന സാമ്രാജത്വ - മുതലാളിത്ത ആഗോള സംസാകാരത്തെ വിശ്വാസികള്‍ എങ്ങിനെ കാണുന്നു എന്ന് നമുക്ക് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.

എന്തു കൊണ്ട് ആശയ പ്രകാശനത്തിനുള്ള വേദികള്‍ ഇന്ത്യന്‍ - കേരള മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റുകള്‍ നിഷേധിക്കുന്നു? ചര്‍ച്ചകളും കൂട്ടായ്മകളും കൊണ്ട് കെട്ടിപ്പെടുത്ത പ്രസ്ഥാനം അത്തരം ചര്‍ച്ചകളെ ഭയക്കുന്നുവൊ?

ഇതിനോട് ചേര്‍ത്തു വായിക്കേണ്ടുന്നവ തന്നെയാണ്. എം.എന്‍ വിജയന്‍ മാഷിന്‍റെ ദേശാഭിമാനിയില്‍ നിന്നുള്ള പുറത്താക്കല്‍.

ഇ. എം. എസ്സ് എന്ന മഹാപ്രതിഭ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞതിനു ശേഷം കേരള രാഷ്ട്രീയ ത്തില്‍ പ്രത്യേകിച്ച് സി. പി. ഐ എമ്മില്‍ താത്വതീക മായ , രാഷ്ട്രീയ മായ കാഴചപ്പാട് അവസാനിച്ചുവെന്ന് പറയുന്നുവെങ്കില്‍ അതില്‍ ആര്‍ക്കെങ്കിലും തെറ്റു കാണുവാന്‍ സാധിക്കുമൊ?
ഇ. എം എസ്സിന് ശേഷം എന്ത് എന്ന ചോദ്യത്തിന് ഒരിക്കല്‍ എനിക്ക് കിട്ടിയ മറു പടി ഇങ്ങെനെ ആയിരുന്നു.
“ മനസ്സും ശരീരവും കുറുക്കി അദ്ദേഹം രചിച്ച മഹത്തായ രചനകള്‍ പാര്‍ട്ടിക്ക് എന്നും തണലായിരിക്കും. അതുകൊണ്ട് തന്നെ ഇ. എം എസ്സ് എന്ന ശരീരം മാത്രമേ ഇല്ലാതായിള്ളൂ. ആശയവും സംസ്കാരവും എന്നും പാര്‍ട്ടിയുടെ കൂടെയുണ്ട്”

ആ വെളിച്ചം കെട്ടു പോയപ്പോള്‍ പ്രകാശിതമാകേണ്ടുന്ന രാഷ്ട്രീയ സംസ്കാരം പാര്‍ട്ടി എന്തു കൊണ്ട് കാണിക്കുന്നില്ല. കേരളത്തിലെ സി. പി. എം. പിടിച്ചെടുക്കലും പുറത്താക്കലും കൊണ്ട് ഇനിയും എത്രനാള്‍ ജനമനസ്സുകളില്‍ പിടിച്ചു നില്‍ക്കും???

മാര്‍ക്സിസ്റ്റ് - കമ്മ്യൂണിസത്തില്‍ നിന്ന് ഏറെ പിന്നോട്ട് പോയ ഇന്ത്യന്‍ ഇടതു പക്ഷ പാര്‍ട്ടികള്‍ അവരുടെ അവരവരുടെ പാര്‍ട്ടികളുടെ പേര് മാറ്റി ചരിത്രം തിരിത്തിയെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

പേരുകള്‍ വെറുമൊരു ലേബലുകള്‍ മാത്രമാകുമ്പോള്‍ തകരുന്നത് മനസ്സില്‍ പ്രതിഷ്ഠിച്ച ചിത്രങ്ങളാണ്.

സാധാരണക്കാരന് മനസ്സിലാവത്ത ചിത്രങ്ങളായി മാറിയിരിക്കുന്നു ഇന്ത്യന്‍ ഇടതു പക്ഷ പ്രസ്ഥാനം.

ഭയങ്ങള്‍ - ഉമേഷ് ബാബു കെ സി
(സോഷ്യല്‍ ഡെമോക്രാറ്റുകളുടെ ഭ്രമങ്ങള്‍ക്കും മതിഭ്രമങ്ങള്‍ക്കും)
ഭയം ഒന്ന്
ആരോ ഒരു പ്രസംഗം നടത്തി
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരു കവിത എഴുതി
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരു വിമര്‍ശനം ഉന്നയിച്ചു
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരു പത്രം തുടങ്ങി
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരാള്‍ മരിച്ച വാര്‍ത്തകേട്ടപ്പോഴും
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ശ്രീ. കെ. സി. ഉമേഷ് ബാബു വിന്‍ റെ “
ചൂണ്ടയും കൈയും ” എന്ന കവിത. (മാധ്യമം)


ജലാശയത്തില്‍ ചൂണ്ട വീഴുന്നത് എന്തെങ്കിലും ഒന്നിനെ കോര്‍ത്തെടുക്കാന്‍.
പിന്നീട് തിന്നാനോ വില്‍ക്കാനോ ആയി.

കുത്തൊഴുക്കില്‍ കൈ താഴുന്നത് പെട്ടുപോയ ഒന്നിനെ കരയ്ക്കണയ്ക്കാന്‍.
പിന്നീടും തികവോടെ വളരാനായി.

രണ്ടിടത്തും കരയുണ്ട്,ഒരാളും
രണ്ടിടത്തും കൈയുണ്ട്, പ്രവര്‍ത്തനവും.
എങ്കിലും എത്ര വേറിട്ടത്!
ആസക്തിയും അനുകമ്പയും അതിര് പകര്‍ന്ന മാര്‍ഗങ്ങള്
‍സംസാരജലത്തിലെ മനുഷ്യന്റെ കൈക്രിയകള്‍.

Monday, April 16, 2007

ഫോര്‍മുല - ഒന്ന് (Formula One)


ഫെലിപ്പ് മാസ്സ




















ഫെലിപ്പ് മാസ്സ തന്‍റെ മാന്ത്രിക സ്പര്‍ശര്‍ശത്താല്‍ കൊണ്ട് മലേഷ്യന്‍ മണ്ണിലെ നിരാശയെ കടപുഴക്കിയെറിഞ്ഞു.

ഞായറാഴചയിലെ സന്ധ്യയെ കുളിരണിയിച്ചു കൊണ്ട് ബഹറിന്‍ ഗ്രാന്‍റ് പ്രിക്സ് എഫ് - ഒന്ന് സര്‍ക്യൂട്ടില്‍ ബ്രിസ്സിലിന്‍റെ ഫെലിപ്പ് മാസ്സ് (Bahrain Grand Prix) വിജയകിരീണമണിഞ്ഞു. ഹിസ് ഹൈനസ് സല്‍മാന്‍ ബിന്‍ ഹമദ് ബിന്‍ അല്‍ ഖലീഫ വിജയ കിരീടമണയിച്ചു. ഗള്‍ഫ് രാജ്യത്തിലെ മൂന്നാമത്തെ കറോട്ട മത്സരത്തിലെ ഹരം നുകരാന്‍ ലോകത്തിന്‍ റെ വിവിധ രാജ്യങ്ങളിലെ കാറോട്ട മത്സര പ്രേമികളായ പതിനായിരങ്ങള്‍ തടിച്ചു കുടിയിരുന്നു ബഹറിനിലെ മനോഹരമായ സ്റ്റേഡിയത്തില്‍.

മലേഷ്യയില്‍ ഒരാഴ്ച മുമ്പ് നടന്ന രണ്ട് ഫെരേരിസ് (Ferraris) മത്സരത്തില്‍ മാസ്സയ്ക്ക് വഴിമുടക്കി ക്കൊണ്ട് കാണികളുടെ ഹരമായിത്തീരുന്ന ആ 22 കാരന്‍ ഉണ്ടായിരുന്നു. ബ്രീട്ടീഷുകാരനാ ലൂയിസ് ഹാമില്‍ട്ടന്‍.


ബഹറിനിലും എല്ലാ കണ്ണുകളും രണ്ടാമനായ 22 കാരനിലായിരുന്നു. ഫോര്‍മുല ഒന്നില്‍ ഫെലിപ്പ് മാസ്സയും ലൂയിസ് ഹാമില്‍ട്ടനും തമ്മില്‍ തന്നെ ആയിരുന്നു മത്സരം എന്നു വേണമെങ്കില്‍ പറയാം.

Tuesday, February 27, 2007

അവധി അനുവദിച്ചു കിട്ടിയതെന്തിന്?

പ്രീയപ്പെട്ട ബൂലോക സുഹൃത്തുക്കളേ..,

മാര്‍ച്ച് - 1 മുതല്‍ 40 ദിവസത്തേക്ക് അവധി അനുവദിച്ചു കിട്ടിയിരിക്കുന്നു എന്ന സന്തോഷ വര്‍ത്തമാനം അറിയിക്കുന്നു. ഒപ്പം
വരും ദിവസങ്ങളില്‍ ബൂലോകത്തെ സംഭവവികാസങ്ങള്‍ അറിയുവാന്‍ സാധിക്കാതെ വരുമെന്നു കൂടെ പറയേണ്ടിവരുന്നു.


മാര്‍ച്ച് 2 മുതല്‍ 4 വരെ ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും മുഴുവന്‍ സമയവും ഉണ്ടായിക്കുന്നതാണ്. ബൂലോകത്തെ ഡല്‍ഹി വാസികളെ കാണുവാനും പരിചയപ്പെടുവാനും ആഗ്രഹമുണ്ട്. താല്പര്യമുള്ളവര്‍ ഇ-മെയില്‍ വഴി ബന്ധപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കട്ടെ??

മാര്‍ച്ച് 5 മുതല്‍ 10 വരെ മുബെയ് നഗരത്തിലും (പ്രധാനമായും കോളാബ, കല്യാണ്‍) പരിസരങ്ങളിലും മുഴുവന്‍ സമയം ഉണ്ടായിരിക്കുന്നതാണ്. ബൂലോകത്തുള്ള വേണു - ബോംബെ, മാഷിന്‍ റെ മൊബൈല്‍ നമ്പര്‍ എന്‍ റെ കയ്യില്‍ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ അത് കാണാതെ പോയതു കൊണ്ട് അദ്ദേഹം ഇതൊരു അറിയിപ്പായ് കണ്ട് ഒരിക്കല്‍ കൂടി നമ്പര്‍ തരികയും നേരില്‍ കാണുവാന്‍ സമയം ഉണ്ടാക്കണമെന്നും അപേക്ഷിക്കുന്നു. ഒപ്പം വേറെ അറിയാവുന്ന ബൂലോക കൂട്ടുകാരും ബന്ധപ്പെടുമല്ലൊ.

മാര്‍ച്ച് 11 മുതല്‍ 30 വരെ ഇരിങ്ങല്‍ എന്ന എന്‍റെ ഗ്രാമത്തിലും (കണ്ണൂര്‍) ചിലവഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. കണ്ണൂരിലുള്ള ബൂലോക സുഹൃത്തുക്കള്‍ (ശ്രീജിത്തും, കണ്ണൂരാനും) നേരില്‍ കാണാന്‍ ശ്രമിക്കാം എന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ

യു. എ. ഇ ബൂലോകരില്‍ ചില സുഹൃത്തുക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് മടക്കയാത്രയില്‍ ഒരു ദിവസം ദുബായ് സന്ദര്‍ശിക്കുവാനും തീരുമാനിച്ചിരിക്കുന്നു.

ഇതൊക്കെ പ്രൊഗ്രാം ചാര്‍ട്ട് ചെയ്തു എന്നു മാത്രം. പരിപാടിയില്‍ മാറ്റങ്ങളുണ്ടെങ്കില്‍ അറിയിക്കുന്നതാണ്.

പി. എസ്സ്. : ഇതൊക്കെ വായിച്ച് ‘ ഇവനാരെടാ.. ‘ഓനാരെടാ’ എന്നൊന്നും ചോദിക്കല്ലേ.... എല്ലാവരേയും കാണുവാനും പരിചയപ്പെടാനുമുള്ള ആഗ്രഹമൊന്നുമാത്രമാണ് ഈ പോസ്റ്റിനാധാരം)

Sunday, February 11, 2007

വീണ്ടും മോഷണം - വിശാലമന്‍സ്കനും റാഫി മെക്കാര്‍ട്ടിനും കീരിയും പാമ്പു പോലെ




ബ്ലോഗ് ശിരോമണി കൊടകര പുരാണം വക്താവ് ബഹു വിശാലമനസ്കന്‍ റെ ഫോട്ടോയും ഗെറ്റപ്പും റാഫി മെക്കാര്‍ട്ടിന്‍ മോഷ്ടിച്ചിരിക്കുന്നു. മാത്രമല്ല റാഫി മെക്കാര്‍ട്ടിന്‍ റെ പുതിയ ചിത്രമായ മായാവിയുടെ തലയില്‍ മുണ്ടിടല്‍ ബഹു ശ്രീ ശ്രീ വിശാലമനസ്കനോട് അനുവാദം ചോദിക്കാതെ പകര്‍ത്തിയത് കോപ്പി റൈറ്റ് ആക്റ്റ് സെക്ഷന്‍ മമ്മൂട്ടി ഭാഗം സുരോഷ് ഗോപി വകുപ്പ് പ്രകാരം അക്ഷന്ത്യവ്യമായ കുറ്റമായി ശ്രോതാക്കളും കാണികളും വായനക്കാരും നിയമ വിദഗ്ദരും വിലയിരുത്തുന്നു.
ആയതിനാല്‍
ശ്രീശ്രീ വിശാലന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ലക്ഷം ലക്ഷം പിന്നാലെ എന്ന മുദ്രാവാക്യവുമായി ബ്ലോഗ് ലോകത്തെ പുലികളിം എലികളും ആണ്‍ പെണ്‍ ഭേദമന്യേ മായാവി റിലീസ് കേന്ദ്രങ്ങളില്‍ തലയില്‍ മുണ്ടിട്ട് പ്രതിഷേധ പ്രകടനവും 5001 കമന്‍ റുകള്‍ രാഷ്ട്രപതിക്ക് അയക്കുവാനും തീരുമാനിച്ചിരിക്കുന്നു.


കേസില്‍ കക്ഷി ചേരാനും വാദിക്കാനും ബ്ലോഗ് ലോകത്തെ മുഴുവന്‍ വാദ പ്രതിപാദ വിശാരദന്‍ മാര്‍ കൈകോര്‍ക്കുന്ന ഒരു മഹാ മേള അല്ലെങ്കില്‍ മീറ്റ് യു. എ. ഇ യിലും അതു പോലെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കാനും ഗ്രൂപ്പ് / ബ്ലോഗ് സഖ്യം തീരുമാനിച്ചിരിക്കുന്നു.

ഇതിനെ കുറിച്ച് ശ്രീശ്രീ വിശാലമനസ്കന്‍ വിശാലമായി പ്രതികരിക്കാന്‍ വൈമനസ്യം കാണിച്ചുവെങ്കിലും



ബ്ലോഗ് റിപ്പോര്‍ട്ടറോട് സ്വകാര്യമായി പ്രതികരിച്ചത് ഇപ്രകാരമാണ്.

"റാഫി യും മെക്കാര്‍ട്ടിനും എന്നെ ചതിച്ചു ആശാനേ..കുടിച്ചവെള്ളത്തില്‍ പോലും രണ്ടുപേരെയും വിശ്വാസിക്കാന്‍ പറ്റില്ല. കഥ പറയാന്‍ മുണ്ടിട്ട് പോയ എന്‍റെ ഫോട്ടൊ സ്റ്റില്‍ ഫോട്ടൊഗ്രാഫറിനെ കൊണ്ട് എടുപ്പിക്കുമ്പോള്‍ തന്നെ എനിക്ക് സംശയമുണ്ടായിരുന്നു. എങ്കിലും ഇത്രയും നിരീച്ചില്ല. ഷാഫിയെയും കൂട്ടി ദുബായില്‍ എന്‍ റെ ഓഫീസില്‍ വന്നത് അതിന്‍ ശേഷമായിരുന്നു. ഈ പടത്തില്‍ ഗെറ്റപ്പിന് പുറമെ എന്‍ റെ ഓഫീസും പരിസരങ്ങളും മോഷ്ടിച്ചിരിക്കുന്നു.
ഹൌയെവര്‍

ദുബായിലുവരുമ്പോള്‍ രണ്ടു പേര്‍ക്കും ചീഞ്ഞ കോഴിമുട്ടയേറ് പാസാക്കാന്‍ ബ്ലോഗ് ഗ്രൂപ്പ് ചേര്‍ന്ന് തീരുമാനിക്കുമെന്നും കൂട്ടി ചേര്‍ക്കാന്‍ ബഹു വിശാലമനസ്കന്‍ മറന്നില്ലെന്ന് ബ്ലോഗ് ലേഖകന്‍ ഓര്‍മ്മിപ്പിക്കുന്നു.

വിശാലമനസ്കന്‍ റെ ഫോട്ടോയും ഗെറ്റപ്പും കോപ്പിയടിച്ച്, മോഷ്ടിച്ച് പരസ്യപ്പലകയില്‍ നിരത്തിയതിന് സംവിധായകന്‍ ഷാഫിയും റാഫി-മെക്കാര്‍ട്ടിനും മാപ്പ് പറയുകയും പ്രസുത് സിനിമയില്‍ മമ്മൂട്ടിക്ക് പകരമൊ അല്ലെങ്കില്‍ സ്വാരാജ് വെഞ്ഞാറ മൂട് അവതരിപ്പിച്ച കഥാപാത്രം അവതരിപ്പിക്കാന്‍ ചാന്‍സൊ നല്‍കാത്ത പക്ഷം സിനിമയ്ക്ക് സ്റ്റേ വാങ്ങിക്കുമെന്ന് വിശാലമനസ്കനും ചേച്ചിയും (ഭാര്യ) ബ്ലോഗേഴ്സു ഗ്രൂപ്പും അറിയിച്ചതായി പ്രമുഖ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതൊന്നും നല്‍കിയില്ലെങ്കിലും മേലില്‍ തലയില്‍ മുണ്ടിടുമ്പോള്‍ കോപ്പി റൈറ്റ് ആക്റ്റ് പ്രകാരം വിശാലനോട് അനുവാദം ചോദിക്കണമെന്ന് പരസ്യമായി ടി. വി അഭിമുഖത്തില്‍ പ്രഖ്യാപിക്കാന്‍ ബ്ലോഗേഴ്സ് ഗ്രുപ്പ് മറന്നില്ല. ഒപ്പം മമ്മൂട്ടിയും സംവിധാ‍യകന്‍ ഷാഫിയും കൂടാതെ റാഫി മെക്കാര്‍ട്ടിനും മാപ്പ് പറയണമെന്നും ബഹു ശ്രീ ശ്രീ വിശാലമനസ്കന്‍ വിശാലമായി അഭ്യര്‍ത്ഥിച്ചു.


മാപ്പ് പറയാത്ത പക്ഷം ബഹു ശ്രീ ശ്രീ വിശാലമനസ്കനും ചേച്ചിയും (ഭാര്യ) യും കൂടി കേസു കൊടുക്കാന്‍ തീരുമാനിക്കുമയും ചെയ്തു. ഒരു മാപ്പ് കിട്ടാന്‍ വേണ്ടി ഒരു നൂറ് മാപ്പൊ അല്ലെങ്കില്‍ തെറി കേള്‍ക്കാന്‍ കൂടി തയ്യാറാണെന്ന് രണ്ടു പേരും സ്വാകാര്യമായി സമ്മതിച്ചിട്ടുണ്ടെന്ന് മ വാരികകളും പിന്നെ സിനിമാ പ്രസിദ്ധീകരണ രംഗത്തെ ഗോസിപ്പ് കോളമിസിറ്റും ആണയിടുന്നു.


ഈ കുറി പ്പ് വായിച്ച് അഭിപ്രായം രേഖ പ്പെടുത്തുന്ന ആദ്യ 100 വായനക്കാരുടെ കമന്‍ റുകള്‍ക്ക് വിശാലന്‍ മൃഷ്ടാന്ന ഭോജനവും ഒപ്പാം ബ്ലോഗിലെ ഏറ്റവും നല്ല പാചക കുറിപ്പിന്‍റെ പകര്‍പ്പവകാശവും ഒരു തലയില്‍ കെട്ട് ഫ്രീയും തരുന്നതായിരിക്കുമെന്ന് വാര്‍ത്താ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോള്‍ കിട്ടിയത്:

ഈ സംഭവത്തിന് ശേഷം കിട്ടിയ സംവിധായകനുമായും മറ്റു ചില തല്പരക്ഷികളും ബഹു ശ്രീ ശ്രീ വിശാമനസ്കനുമായി ബന്ധപ്പെടുകയുണ്ടായി. എന്നാല്‍ മോഷണം മോഷണം തന്നെ എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുയാണ് കഥാനായകനും ചേച്ചിയും.

ശ്രീ ശ്രീ വിശാലമനസ്കനെ ഡയരക്ടര്‍ ഷാഫി വിളിച്ച് കോപ്രമൈസിന് ശ്രമിച്ചു കൊണ്ടിരിക്കുമയാണെന്നും ദുബായില്‍ ഓഫീസിലായതിനാല്‍ ചേച്ചിയെ വിളിച്ച് സംസാരിച്ചെന്നും പിന്നാമ്പുറ വിശേഷങ്ങള്‍.
ശ്രീമതി വിശാലേട്ടന്‍ പറഞ്ഞത് ഇങ്ങനെ:

ചേട്ടന്‍ വളരെ ആത്മാര്‍ത്ഥമായിട്ടാണ് ഈ തലയില്‍ കെട്ട് കെട്ടിയതെന്നും അതും കൊടകര മുത്തപ്പന്‍ മാത്രമാണ് ഇതിനാധാരമെന്നും ആണയിട്ട് പ്രഖ്യാപിക്കുകയും ചെയ്തു.

പ്രസ്തുത ഫോണ്‍ സംസാരത്തെ ക്കുറിച്ച് ശ്രീമതി പറഞ്ഞതായി വിശാലേട്ടന്‍ ബ്ലോഗ് റിപ്പോര്‍ട്ടറുടെ ഇന്‍റര്‍വ്യൂവില്‍ വ്യക്തമാക്കിയത് ഇങ്ങനെ:

തിരക്കഥാ കൃത്തുക്കള്‍ എഴുതി വച്ചതു കാരണം അവരു ടെ നിര്‍ബന്ധത്തിന്‍ വഴങ്ങിയാണ് തലയില്‍ കെട്ട് ഉപയോഗിച്ചത്. മായാവി ആയതിനാല്‍ ഏത് സമയത്തും മുണ്ടിടലൊ അല്ലെങ്കില്‍ പൂമൂടലൊ ഉണ്ടാകും എന്നും അല്ലെങ്കില്‍ ചിലപ്പോള്‍ പൂമൂടല്‍ വിവാദമായതു പോലെ മായാവി ചിത്രം വിവാദമായി റിലീസിങ്ങ് തീയേറ്റര്‍ കിട്ടാതായാല്‍ അവസാ‍നം ഇതൊക്കെ ഗൂഡാലോചനയുടെ ഫലമാണെന്ന് നിര്‍മ്മാതാവ് പരാതി പ്പെടുമെന്നും ഒടുക്കം നിര്‍മാതാവിന്‍ കര്‍ഷകരെ പോലെ ആത്മഹത്യയെ അഭയം പ്രാപിക്കേണ്ടി വരുമെന്നും സംവിധായകന്‍ ഷാഫി.

അതു കൊണ്ട് താങ്കള്‍ക്ക് മായാവിയെ കാണാനുള്ള് ഒരു വി. ഐ. പി പാസ്സ് അയച്ചുതരാം എന്നും ഇതില്‍ കൂടുതല്‍ സംവിധായകന് എന്ന നിലയില്‍ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. പിന്നെ വേണമെങ്കില്‍ എല്ലാ തീയറ്ററുകളിലും താങ്കളുടെ പേര്‍ എഴുതി കാണിക്കാന്‍ ഏര്‍പ്പാട് ചെയ്യാം എന്നും ഡയരക്ടര്‍ ഷാഫി പറഞ്ഞതായും ജനശക്തിയും അസന്ന്നിഗ്ധമായി വെളിപ്പെടുത്തി.
എന്നാല്‍
റാഫി മെക്കാര്‍ട്ടിന്‍ മാപ്പ് പറയാതെ ഒരു തരത്തിലും തലയില്‍ മുണ്ടിടാതെ തീയറ്ററിലൊ കഥാ ചര്‍ച്ചയ്ക്കൊ വരില്ലെന്ന് ശ്രീ ശ്രീ വി വാശിപിടിച്ചതായും അത് മമ്മൂട്ടിയുടെ റോള്‍ റിഷൂട്ട് ചെയ്ത് വിശാലന്‍ അഭിനയിക്കാനുള്ള മോഹം കൊണ്ടാണെന്നും ബ്ലോഗിലെ ചില പിന്തിരിപ്പന്‍ ശക്തികള്‍ വിളിച്ചു പറയുന്നതായ് ഗള്‍ഫ് റൌണ്ടപ്പില്‍ മുഴങ്ങികേട്ടത്റ്റായും ഗോസിപ്പ് കോളമിസ്റ്റ്.

ഇതില്‍ നിന്നൊക്കെ ചില വക്കീല്‍ - ഗുമസ്ത പ്രമാണിമാര്‍ ഒന്നും പറയാതെ മാറി നില്‍ക്കുന്നത് വക്കീല്‍ ഫീസ് കിട്ടില്ലെന്ന പേടികൊണ്ടാണെന്നും അല്ലെങ്കില്‍ അവര് എന്തുകൊണ്ട് പിന്മാറി നില്‍ക്കുന്നുവെന്നുള്ളത് അറിയിക്കണമെന്നും ദുബായ് പത്രംസമ്മേളനത്തില്‍ തറവാടിയും കൂട്ടരും അത്യുച്ചത്തില്‍ ചോദിക്കുന്നു.

ഇതൊക്കെ കണ്ട് മമ്മൂട്ടി പേടിച്ചിരിക്കുകയാണെന്നും മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ കാര്‍ക്ക് ഓരോ പരിപ്പു വടയും ചായയും കൂടി കുടിക്കാനുള്‍ല കാശ് വെസ്റ്റേണ്‍ യൂനിയന്‍ വഴി അയച്ചു കൊടുത്തെന്നും മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനും പിന്നെ പേര്‍ പറയാന്‍ ഇഷ്ടപ്പെടാത്ത ഇന്ദ്രന്‍സ് ഫാന്‍സ് അസോസിയേഷനും അപവാദ പ്രചരണം നടത്തുന്നയായും ഇന്ത്യവിഷന്‍ നിധീഷ് കുമാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Wednesday, January 10, 2007

തണുപ്പകറ്റാന്‍

പ്രീയപ്പെട്ട ബഹറിന്‍ നിവാസികളേ...

അറിഞ്ഞില്ലേ... ബഹറിനില്‍ കൊടും ശൈത്യം വരുന്നു അടുത്ത വാരം. കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് തന്നിരിക്കുന്നു.

പേടിയുള്ളവര്‍

ബ്ലാങ്കറ്റും ചൂടാക്കാന്‍ ഹീറ്ററും കരുതിക്കോളൂ. പിന്നെ ആവശ്യമുള്ളതെല്ലാം കരുതിക്കോളൂ..

അല്ലെങ്കില്‍...

താഴെ നോക്കൂ... കൊടും ശൈത്യത്തിന്‍റെ മണല്‍ത്തരികള്‍.....



ഈ തണുപ്പിനെ സ്നേഹത്തോടെ പൊതിയാന്‍ തയ്യാറാവൂ....
<