Saturday, September 22, 2007

ബൂലോകത്തില്‍ ഒരുവര്‍ഷം പിന്നിടിമ്പോള്‍

സ് നേഹമുള്ളവരേ..,

നിങ്ങളില്‍ ഒരു വനായ ഞാന്‍ ദാ.. ഇന്ന് നിങ്ങളുടെ കൂടെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.
ഒരു അവകാശവാദങ്ങളും ഇല്ലാതെ തന്നെ പറയട്ടേ ബൂലോകര്‍ എനിക്ക് തന്ന സ് നേഹം, പരിഗണന അതു കൊണ്ട് മാത്രമാണ് ഒരുവര്‍ഷം കൂടുതലൊന്നും എഴുതാതെ പേരിലെങ്കിലും നിങ്ങളുടെ ഓര്‍മ്മകളില്‍ വരാന്‍ സാധിച്ചത്. എനിക്കിത് അഭിമാന മുഹൂര്‍ത്തം കൂടിയാണ്.

ബൂലോകത്തേക്ക് കടന്നു വരാന്‍ ഇടയാക്കിയത് കരീം മാഷ്, ഒപ്പം ബൂലോക പുലികളുടെ നിസ്സീമമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും മലയാളം എഴുതാന്‍ എന്നെ ഏറെ സഹായിച്ചു.


എല്ലാവരോടും ഒരു നന്ദി പറഞ്ഞു കൊണ്ട് ആ സ് നേഹം ഞാന്‍ ഒഴുക്കി കളയാന്‍ ആഗ്രഹിക്കുന്നില്ല. ഹൃദയത്തില്‍ സൂക്ഷിക്കുകയാണ്.

കരീം മാഷ്, നാട്ടുകാരനെങ്കിലും ബൂലോകത്ത് മാത്രം പരിചയപ്പെട്ട ശ്രീജിത്ത് പിന്നെ ഉപദേശങ്ങളും അതുപോലൊ നിര്‍ ദ്ദേശങ്ങളും തന്ന് ഒരു അമ്മയുടെ വാത്സല്യം തന്ന അതുല്യചേച്ചി അങ്ങിനെ പലരും എന്റെ ആദ്യകാല രചനകളേയും അതു പോലെ കമന്റുകളേയും സ് നേഹത്തോടേ ഏറ്റുവാങ്ങിയ എന്റെ പ്രീയപ്പെട്ടെ ബൂലോക കൂട്ടുകാര്‍ക്ക് അഭിവാദനങ്ങള്‍.

എനിക്കറിയാം കവിതകളാണ് ഞാന്‍ കൂടുതല്‍ എഴുതിയിട്ടുള്ളതെങ്കിലും അതിനേക്കാളൊക്കെ ബൂലോകത്ത് കമന്റുകളിലുടെ ഇടപെടാന്‍ മുഖം നോക്കാതെ വിമര്‍ശിക്കാന്‍ ഞാന്‍ ഒരുമ്പെട്ടെപ്പോള്‍ പലരു ചീത്തവിളികള്‍കൊണ്ടും ശകാരവാക്കുകള്‍ കൊണ്ടും ബൂലോകത്തെ സജീവമാക്കിയിട്ടുണ്ട്. അപ്പോഴൊക്കെയും കുടുംബത്തിലെ ഒരംഗം എന്ന നിലയിലുള്ള പരിഗണന ഈ ബൂലോകത്തല്ലാതെ എനിക്ക് എവിടെയാണ് കിട്ടുക.

ബൂലോകത്തെ പുലിയും സിംഹവുമായ ‘വിശാലേട്ട’നെ വിമര്‍ശിച്ചു കൊണ്ടാണ് നിങ്ങളില്‍ ഒരുവാനായി ഞാന്‍ അരങ്ങേറ്റം കുറിച്ചത് എന്നാണെന്‍ റെ ഓര്‍മ്മ. കോലാഹലങ്ങളും കോളിളക്കങ്ങളും സൃഷ്ടിച്ച ‘ശ്രീവിദ്യയുടെ’ മരണത്തെ കുറിച്ച ശ്രീ ബന്യാമിന്‍ റെ ലേഖനവും അതിന് മറുപടിയായി ഞാനെഴുതിയ കമന്‍ റു കഥകളും മറ്റൊരു കൊടുങ്കാറ്റ് ബൂലോകത്ത് സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നുള്ളതും എനിക്ക് സന്തോഷം പകരുന്നവ തന്നെ.

‘സക്കീനയെ പുറത്താക്കുക, അവരെ ചങ്ങലക്കിടുക’ എന്ന മുദ്രാവാക്യം നിങ്ങള്‍ക്കു മുമ്പില്‍ വച്ചതും ഈ ഞാന്‍ ഇരിങ്ങല്‍ തന്നെ. പിന്നീട് മെയിലുകളിലൂടെയും ഫോണിലൂടെയും കൂട്ടുകാരായതും ചരിത്രത്തിന്റെ ഭാഗം തന്നെ.
പിന്നീട് പരിചയപ്പെട്ട പല ബൂലോക കൂട്ടുകാരും എന്റെ വായനാ രീതിയെയും അതു പോലെ വിമര്‍ശനങ്ങള്‍ക്കും നല്ലവാക്കുകള്‍ക്കും ഇടയായിട്ട്ണ്ടെന്നും ഈ അവസരത്തില്‍ സ് നേഹപൂര്‍വ്വം ഓര്‍ ത്തെടുക്കുന്നു.
ബഹറൈനില്‍ ആദ്യമായി പരിചയപ്പെട്ട കെവിനാണ് അഞ്ജലി എന്ന ഫോണ്ടിന്റെ ഉപജ്ഞാതാവ് എന്ന് അറിയുമ്പോള്‍ എനിക്ക് എങ്ങിനെയാണ് സന്തോഷിക്കാതിരിക്കാന്‍ പറ്റുന്നത്?
എല്ലായിടത്തും ബൂലോകര്‍ കൂട്ടായ്മ നടത്തുമ്പോള്‍ ബഹറൈനില്‍ അധികം ബ്ലോഗേഴ്സില്ലെന്ന് പരിതപിച്ചിരിക്കുമ്പോള്‍ ഉള്ള ആളുകളെ വച്ച് ബൂലോക മീറ്റിങ്ങ് നടത്താം എന്ന് ധൈര്യം തന്ന കിനാവിനെ (സജീവ്) ഇവിടെ ഓര്‍ക്കാതിരിക്കാന്‍ വയ്യ.

കവിതകള്‍ക്ക് പുറമെ ചില കവിതാ ആസ്വാദനം എഴുതുവാനും ബ്ലോഗിലൂടെ ഒരു ശ്രമം നടത്തുകയുണ്ടായി.
കെ. എം പ്രമോദിന്‍ റെ കവിതകളെ ഒരു ആസ്വാദനത്തിലൂടെ നിങ്ങളിലേക്ക് എന്റെ വായനാരീതി കൊണ്ടുവരാന്‍ ശ്രമിച്ചതും ഈ ആദ്യവര്‍ഷം തന്നെ എന്നും അഭിമാന പൂര്‍വ്വം ഓര്‍ക്കുന്നു.
അതു പോലെ തന്നെ ടി. പി. അനില്‍ കുമാറിന്‍ റെ മരംങ്കൊത്തിയും എന്‍ റെ ബ്ലോഗില്‍ എന്റേതായ വായനാ രീതിയില്‍ ബൂലോകര്‍ക്ക് കാട്ടിക്കൊടുക്കുവാന്‍ സാധിക്കുകയും ചെയ്തു.
ദേവസേനയ്ക്ക് അരങ്ങ് അവാര്‍ഡ് കിട്ടിയ വിവരം ആദ്യം ബൂലോകരെ അറിയിക്കുവാനുള്ള ഭാഗ്യവും ഈ വര്‍ഷം സാധിച്ചു എന്നുള്ളതും ആഹ്ലാദകരം തന്നെ.

എന്റെ കവിതകളും അതു പോലെ കുറിപ്പുകളും വായിച്ച് അഭിപ്രായമറിയിക്കുകയും അതു പോലെ വായിച്ച് ഒന്നും മിണ്ടാതെ കാലുമടക്കി തൊഴിക്കുകയും ചെയ്ത ബൂലോക കൂട്ടുകാരെ ഓര്‍ക്കാതിരിക്കാന്‍ എനിക്കെങ്ങിനെ പറ്റും?
ഒരു വര്‍ഷത്തെ ഒരു അവലോകനം ഒന്നും ഞാന്‍ ഇവിടെ നടത്തിയിട്ടില്ല മനസ്സില്‍ പെട്ടെന്ന് ഓര്‍മ്മ വന്ന ചില സംഗതികള്‍ ഓര്‍ത്തെടുത്തുവെന്ന് മാത്രം. ഒപ്പം

രണ്ടാമത് ബൂലോക മീറ്റ് നടത്തുവാന്‍ എനിക്കൊപ്പം ചേര്‍ന്ന ബാജിക്കുംഅതു പോലെ രണ്ടാമത് ബൂലോക മീറ്റ് ഭംഗിയായ് നടത്തുവാന്‍ യത്നിച്ച എല്ലാ ബഹറൈന്‍ കൂട്ടുകാര്‍ക്കും നല്ല നമസ്കാരം പറയുവാനും ഈ അവസരം ഉപയോഗിക്കുന്നു.

ഒരു വിശദമായ ഒരു അവലോകനം ഈ ഒരു വര്‍ഷം എന്റെ എഴുത്തില്‍ വന്ന മാറ്റങ്ങളും പുരോഗതിയും അടുത്ത ഒരു പോസ്റ്റില്‍ വിശകലനം ചെയ്യാം എന്ന് കരുതുന്നു.

എനിക്ക് സ് നേഹവും പ്രോത്സാഹനവും തന്ന എല്ലാവരേയും ഈ അവസരത്തില്‍ സ് നേഹപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നു.
സ് നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം ഇരിങ്ങല്‍

49 comments:

ഞാന്‍ ഇരിങ്ങല്‍ said...

സ് നേഹമുള്ളവരേ..,

നിങ്ങളില്‍ ഒരു വനായ ഞാന്‍ ദാ.. ഇന്ന് നിങ്ങളുടെ കൂടെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.
ഒരു അവകാശവാദങ്ങളും ഇല്ലാതെ തന്നെ പറയട്ടേ ബൂലോകര്‍ എനിക്ക് തന്ന സ് നേഹം, പരിഗണന അതു കൊണ്ട് മാത്രമാണ് ഒരുവര്‍ഷം കൂടുതലൊന്നും എഴുതാതെ പേരിലെങ്കിലും നിങ്ങളുടെ ഓര്‍മ്മകളില്‍ വരാന്‍ സാധിച്ചത്. എനിക്കിത് അഭിമാന മുഹൂര്‍ത്തം കൂടിയാണ്.

കുഞ്ഞന്‍ said...

ഒന്നാം വര്‍ഷ ബ്ലോഗാശംസകള്‍....

ബ്ലോഗുകള്‍ സജീവമാകട്ടേ...

വിമര്‍ശനമാകുന്ന സത്യത്തിന്റെ കൂരമ്പുകള്‍ എയ്യുമ്പോള്‍, അതുകൊള്ളുന്നവന് സ്നേഹത്തിന്റെ പൂക്കളായി മനസ്സില്‍ വിരിയട്ടേ....

തുടരട്ടേ ഈ തേരോട്ടം...അഭിവാദനങ്ങള്‍

ബാജി ഓടംവേലി said...

ബഹറിന്‍ ബൂലോക കൂട്ടായ്‌മയുടെ വാര്‍ഷിക ദിനാശംസകള്‍.
ഒരു വര്‍ഷത്തെ ശക്തമായ ഇടപെടലുകള്‍ക്ക് അഭിനന്ദനങ്ങള്‍

മൂര്‍ത്തി said...

ആശംസകള്‍...

സിമി said...

ഒന്നാം പിറന്നാളിന് ആശംസകള്‍.
ഇനി അടുത്ത പിറന്നാള്‍ എന്നാ?
:-)

വിഷ്ണു പ്രസാദ് said...

ഇരിങ്ങല്‍....
ഒരു വര്‍ഷമേ ആയുള്ളൂ?എങ്കിലെന്ത്...എഴുത്തിന്റെ ഗ്രാഫില്‍ നിങ്ങളുടെ പോക്ക് മുകളിലേക്കു തന്നെയെന്നത് വ്യക്തമാണ്.ബ്ലോഗ് ഒരെഴുത്തുകാരന്റെ രചനാപരമായ കഴിവുകളെ മെച്ചപ്പെടുത്തുമോ ? ഇരിങ്ങലിന്റെ ഈ ബൂലോകവര്‍ഷം അയാളെ എങ്ങനെ മെച്ചപ്പെട്ട എഴുത്തിലേക്ക് നയിച്ചുവെന്ന് പരിശോധിച്ചാല്‍ ഈ ചോദ്യത്തിന് ഉത്തരമാവും.


ഇനിയും തന്നെ പുതുക്കിക്കൊണ്ടിരിക്കാന്‍ ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ താങ്കള്‍ക്കാവട്ടെ.കൂ‍ൂടുതല്‍ മെച്ചപ്പെട്ട എഴുത്തിലേക്ക്
മുന്നേറാനാവട്ടെ
വാര്‍ഷികാശംസകള്‍.

കരീം മാഷ്‌ said...

ഒരു വര്‍ഷമായോ?
കാലം എത്രപെട്ടന്നാണു കടന്നു പോകുന്നത്?
(ഞാന്‍ എത്രപെട്ടന്നാണു വയസ്സനാകുന്നത്!)
കൂടുതല്‍ ക്രിയാത്മകമായി പ്രതികരിക്കാന്‍, നല്ലതിനെ തെരഞ്ഞെടുത്തു മുന്നില്‍ വെച്ചു തരാന്‍,
നുമുക്കു സത്യമെന്നും നീതിയെന്നും ഉറച്ച ബോധമുള്ളവ ഇമേജിന്റെ തടസ്സമില്ലാതെ ഉറക്കെ പറയാനുള്ള ആര്‍ജ്ജവം ആശംസിച്ചു കൊണ്ട് രണ്ടാം വര്‍ഷത്തിലേക്കു സ്വാഗതം.

വേണു venu said...

ആശംസകള്‍.:)

പടിപ്പുര said...

ബ്ലോഗ് വാര്‍ഷികാശംസകള്‍.

കൃഷ്‌ | krish said...

ബ്ലോഗാശംസകള്‍.

ശ്രീ said...

ആശംസകള്‍‌ മാഷേ...
:)

കുറുമാന്‍ said...

ഒരുപാടൊരുപാടാശംസകള്‍ രാജു ഭായ്. ഇനിയും ഒരുപാട് എഴുതാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.

ജിമെയില്‍ ഐഡി തുറക്കാന്‍ അന്തകാലത്ത് ഇന്‍വിറ്റേഷന്‍ അയച്ചു തന്ന എന്നെ മറന്നുവോ :)

ലാപുട said...

ആശംസകള്‍...എഴുത്തിനും ബ്ലോഗിംഗിനും..

കിനാവ് said...

ഇരിങ്ങല്‍, മൂര്‍ച്ചയേറിയ വാക്കുകളുമായി നിരൂപകരുണ്ടാകുമ്പോള്‍ എഴുത്തുകാരന്‍ ഒന്നുകൂടി ജാഗരൂകനാകും. നല്ല സൃഷ്ടികളുണ്ടാകും. താങ്കളുടെ സാന്നിദ്ധ്യം ബൂലോകസാഹിത്യത്തെ ഗൌരവതരമാക്കിയിട്ടുണ്ടെന്നതിന് സംശയമില്ല. വിമര്‍ശനങ്ങളും നിരൂപണങ്ങളും കവിതകളും കൊണ്ട് ശ്രദ്ധേയമായിരുന്നു താങ്കളുടെ പോയ ഒരു വര്‍ഷം. തുടര്‍ന്നും മികച്ച കവിതയും നിരൂപണങ്ങളും കൊണ്ട് ബൂലോകത്തെ സമ്പന്നമാക്കാന്‍ താങ്കള്‍ക്ക് കഴിയും എന്ന വിശ്വാസത്തോടെ,
വാര്‍ഷികാശംസകള്‍!!

സ്വന്തം കിനാവ്.

ദേവന്‍ said...

വാര്‍ഷികാശംസകള്‍ ഇരിങ്ങലേ. ഇനിയങ്ങോട്ട് ഇതിലും മികച്ച പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനാവട്ടെ.

വിഷ്ണുമാഷേ, ഇരിങ്ങലിന്റെ പോസ്റ്റുകള്‍ ഒന്നോടിച്ചു നോക്കി. ആദ്യത്തെ ആറുമാസം ഏതാണ്ട് ഒരേപോലെ ഓടിയിരുന്ന ഇരിങ്ങല്‍ അതുകഴിഞ്ഞപ്പോള്‍ ഒരു ടേക്കോഫ് നടത്തിയതുപോലാണ്‌ എനിക്ക് തോന്നിയത്.

( മേല്പ്പറഞ്ഞതില്‍ ഇരിങ്ങലിന്റെ കവിതകള്‍ പെടില്ല, പണ്ടേ പറഞ്ഞതുപോലെ എന്റെ ഏസ്തെറ്റിക്ക് സെന്‍സില്‍ ഒരഞ്ചു പൈസ കുറവുള്ളതുകൊണ്ട് റേഷന്‍ കടക്കാരന്‍ പൊടിയണ്ണന്റെ മകള്‍ കവിതയെ അല്ലാതെ മറ്റൊരു കവിതയെയും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല)

തറവാടി said...

ഇരിങ്ങല്‍ ,

വാര്‍ഷികാശംസകള്‍ ,
തറവാടി,
വല്യമ്മായി,


താങ്കളുടെ എഴുത്തിന്‍‌റ്റെ ഗ്രാഫിന്‍‌റ്റെ ഗതി നിര്‍‌ണ്ണയിക്കാന്‍ ഞാനാളല്ല,
തറവാടി

ഏറനാടന്‍ said...

രാജുഭായ്‌ ആശംസകള്‍.. ഇനിയുമിനിയും അനീതിക്കെതിരെ തെറ്റുകള്‍ക്കെതിരെ പ്രതികരിക്കാനും ശക്തമായ പോസ്റ്റുകള്‍ സൃഷ്ടിക്കാനും ജഗദീശ്വരന്‍ താങ്കള്‍ക്ക്‌ അനുഗ്രഹം ചൊരിയട്ടെ എന്ന് പ്രാര്ത്ഥിക്കുന്നു.

ശെഫി said...

ആശംസകള്‍...

sandoz said...

ഇരിങ്ങലേട്ടാ.....ആശംസകള്‍....

[എന്റെ രസം കൊല്ലി കമന്റുകള്‍ അതിന്റേതായ വളിപ്പ്‌ അര്‍ഥത്തില്‍ മാത്രം എടുത്തതിനു വളരെ നന്ദി.....]

കൊച്ചുത്രേസ്യ said...

ആശംസകള്‍....

നന്ദു said...

രാജുവിന് എല്ലാവിധ ആശംസകളും. ഇനിയും കവിതയായും , വിമര്‍ശ്നമായും ഒക്കെ ബ്ലോഗില്‍ വളരെക്കാലം സജീവ സാന്നിധ്യമാകട്ടെ.

ധ്വനി said...

അഭിനന്ദനങ്ങള്‍, ആശംസകള്‍!!

ഞാന്‍ ഇരിങ്ങല്‍ said...

ഇത്രയും ദിവസം നെറ്റ് കണക്ഷന്‍ ഇല്ലായിരുന്നു അതാണ് ബൂലോകത്ത് എത്തി നോക്കാന്‍ പോലും പറ്റാതിരുന്നത്.

സ്നേഹാശംസകള്‍ കൈമാറിയ എല്ലാവര്‍ക്കും
സ്നേഹം മാത്രം
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Pramod.KM said...

ഇരിങ്ങല്‍ മാഷേ..വാര്‍ഷികാശംസകള്‍.:)
ബ്ലോഗില്‍ വന്ന് 2 മാസം തികയ്ക്കുന്നതിനു മുമ്പെ എന്റെ കവിതകളെ വിശകലനം ചെയ്തത്,എഴുത്തില്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാട്ടാന്‍ എന്നെ സഹായിച്ചിട്ടുണ്ട്.നന്ദി:)

യാത്രികന്‍ said...

നിരൂപണങ്ങളും വിമര്‍ശനങ്ങളുമായി നിറഞ്ഞു നില്‍ക്കുന്ന സ് നേഹിതനു വാ‍ര്‍ഷികാശംസകള്‍.

ज्योतिर्मयी ജ്യോതിര്‍മയി said...

എഴുത്തുകളരിയില്‍ പൂര്‍വാധികം ഇടപെടലുകള്‍ ഉണ്ടാവാനിടവരട്ടെ, എന്നു പ്രാര്‍ഥന.

സസന്തോഷം
ജ്യോതിര്‍മയി

അപ്പു said...

ഇരിങ്ങലേ.. ആശംസകള്‍!!

മുസാഫിര്‍ said...

ഇരിങ്ങലേ ആശംസകള്‍.

...പാപ്പരാസി... said...

ആശംസകള്‍

OnlinePharmacy said...

g6u0mW Your blog is great. Articles is interesting!

വാല്‍മീകി said...

ആശംസകള്‍...

side effects of using lexapro and phentermine tog said...

4oDEBz Wonderful blog.

meridia online consultation said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

said...

Hello all!

വാളൂരാന്‍ said...

ASamsaKaL

name said...

Please write anything else!

casino bus tours houston said...

Nice Article.

best of egypt tours said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

travel health insurance said...

Wonderful blog.

ringtones said...

Hello all!

said...

Please write anything else!

levitra order said...

mxHE2w Thanks to author.

free ringtones and wallpa said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

naveen said...

ഒരു വര്‍ഷമൊക്കെയായല്ലേ! പുഴയില്‍ പലവട്ടം ഈ പേരിന്‍ തിളക്കം കണ്ടതിനാലാവാം ഈ പുതുവഴിയിലൂടെ അലഞ്ഞുതിരിഞ്ഞപ്പോള്‍ എന്നെ പലവട്ടം ഉടക്കിവലിച്ചത്‌. ഒരു ദിവസം രണ്ടു ദിവസം ഒന്നും പറയാതെ സഹികെട്ടു. ഇതു മൂന്നാം നാള്‍. ചിലതൊക്കെ വായിച്ചൊതുക്കാനായി. ഓടിച്ചും ഓടിയും വായിച്ചു. ഈ ഒളിച്ചു വായന നിര്‍ത്തി ആശംസ അറിയിക്കുന്നു.

നാടോടി said...

ആശംസകള്‍

ചിത്രകാരന്‍chithrakaran said...

ഇരിങ്ങളിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് ...ചിത്രകാരന്റെ ആശംസകള്‍ !

CresceNet said...

Gostei muito desse post e seu blog é muito interessante, vou passar por aqui sempre =) Depois dá uma passada lá no meu site, que é sobre o CresceNet, espero que goste. O endereço dele é http://www.provedorcrescenet.com . Um abraço.

മാഹിഷ്‌മതി said...

നമ്മുടെ മാത്രം സ്വന്തമായ കടത്തനാടന്‍ ബഡയികള്‍ ആ പാവം കുഞ്ഞന്റെ കമന്റില്‍ ഇട്ട് അര്‍മാദിക്കുന്നത് കണ്ട് വന്നതാണേ.....ഞന്‍ ഒരു നവജാതന്‍ പ്രായം 3 ആഴ്ച.

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

<