Wednesday, May 02, 2007
ബൂലോക കൂട്ടായമ ഒരു അവലോകനം
ബഹറിന്‍ സൌദി മീറ്റിന് മുന്നോടിയായുള്ള ‘ബഹറിന്‍ കൂട്ടായ്മ’ ഇന്നലെ തൊഴിലാളിദിനത്തില്‍ ഒത്തു ചേര്‍ന്നു.
അറിയിച്ചതിലും അരമണിക്കൂര്‍ വൈകി തുടങ്ങിയ ‘ബഹറിന്‍ കൂട്ടായ്മ’ യില്‍ പ്രതീക്ഷിച്ചതിലും നല്ല ‘ഓണ്‍ലൈന്‍’ സഹകരണവും ഉണ്ടായിരുന്നു.
ബ്ലോഗ് പുലികളെന്ന് വിശേഷിപ്പിക്കാവുന്ന മിക്കവരും പങ്കെടുത്ത ‘കൂട്ടായ്മയില്‍ ബഹു. ഷാജു അലക്സ് ആദ്യം മുതല്‍ അവസാനം വരെ ‘ബഹറിന്‍ മീറ്റിന്റെ ഭാഗം തന്നെ ആയിരുന്നു.
സൌഹൃദത്തിന്റെ പുത്തന്‍ അധ്യായങ്ങള്‍ രചിച്ച ഈ കൂട്ടായ്മ ‘പച്ചാള’ ത്തിന് റെ അതി ഗംഭീര ശബ്ദത്താല്‍ പുളകിതമായെന്ന് എടുത്തു പറയേണ്ടുന്ന പ്രത്യേകതയാണ്.
ബൂലോക ഫോട്ടോ പ്രദര്‍ശനം മുതല്‍ ബൂലോകത്തും അല്ലാതെയുമുള്ള സകലമാന വാര്‍ത്തകളും നുറുങ്ങകളും ‘പാരകളെകുറിച്ചും’ വിളമ്പി പച്ചാളം കൂട്ടായമയിലെത്തിയ മുഴുവന്‍ പേരെയും കൈയ്യിലെടുത്തു.
സ്വാഗത ഭാഷണം ‘അഞ്ജലിയുടെ ഉപഞ്ജാതാവായ കെവിന് നിര്‍വ്വഹിച്ചു.
ഫ്ര്യൂട്ട് ജ്യൂസ്സില്‍ തുടങ്ങി, ആപ്പിള്‍, മുന്തിരി, അതും കഴിഞ്ഞ് ബിസ്കറ്റ്, ചായ അങ്ങിനെ കെവിന്റെ മുറിയില്‍ ഉണ്ടായിരുന്നതെല്ലാം ഒരു മടിയും കൂടാതെ കൂട്ടായ്മയിലെ അംഗങ്ങള്‍ തട്ടി വിടുന്ന കാഴ്ച നയനമനോഹരമായെന്നു തന്നെ പറയാം.
ഒരു ഓര്‍മ്മപ്പെടുത്തലേന്നോണം സിജി ചേച്ചി ഓണ്‍ ലൈനില്‍ വന്നതും ‘ആശംസകള്‍’ നേര്‍ന്നതും ബൂലോക വിശേഷങ്ങള്‍ പങ്കുവച്ചതും നവ്യാനുഭവമായി.
കൂട്ടായമയുടെ തുടക്കത്തില്‍ തന്നെ ചന്ദ്രേട്ടന് ബൂലോകത്തിലെ പുതിയ വിശേഷങ്ങള്‍ വിളമ്പാന്‍ എത്തിച്ചേര്‍ന്നെങ്കിലും തിരക്കുകാരണം വളരെ പെട്ടെന്നു തന്നെ മടങ്ങുകയുണ്ടായി.
അതിനു ശേഷം അംഗങ്ങള്‍ പരസ്പരം പരിചയപ്പെടുത്തുകയും ‘ബ്ലോഗില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും വെല്ലുവിളികളും‘ എന്ന വിഷയത്തില്‍ സജീവ് (‘കിനാവ്‘ എന്ന ബ്ലോഗിന് റെ ഉടമ)വാചാലമാവുകയും.‘മദനിയെക്കുറിച്ചൊരു റൂമര്‍’(http://sajiponani.blogspot.com/2007/01/blog-post_9824.html)എന്ന കുറിപ്പി ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും തമിഴ് നാട്ടില്‍ നിന്നും അതു പോലെ ബാംഗ്ലൂരില്‍ നിന്നും ഫോണ്‍ വഴിയും ഇ-മെയില്‍ വഴിയും ഭീഷണിയും ഉണ്ടായ ഞെട്ടിപ്പിക്കുന്ന കഥ പറയുകയുണ്ടായി. ബൂലോകരുടെ സൃഷ്ടികള്‍ ലോകത്തിന്റെ നെറുകയിലെത്തിയ അനുഭവമായിരുന്നു.
ആര്‍ക്കും അടങ്ങിയിരിക്കാനാവില്ലെന്ന് വിളിച്ചു പറയുന്നതായിരുന്നു സജീവ് (കിനാവ്)ന്റെ വെളിപ്പെടുത്തലുകള്‍.
പുതിയ എഴുത്തുകാരുടെ സൃഷ്ടികളില്‍ വലിയ (കുത്തക / ലബ്ദ്ധ പ്രതിഷ്ഠരായ) പ്രസാധകര് കാണിക്കുന്ന ചിറ്റമ്മ നയത്തെ കുറിച്ചും ചെറു പുസ്തക പ്രസാധകരെ വളര്‍ത്തി കൊണ്ടു വരുന്നതിനെ കുറിച്ചും രാജു ഇരിങ്ങല്‍ സംസാരിക്കുകയുണ്ടായി.
ജി. ടോക്ക് വഴി അബ്ദുള്‍ കരീം മാഷ് ബൂലോകത്ത് നടക്കുന്ന നല്ല വശങ്ങളെ കുറിച്ചും എഴുത്തു കാരും പ്രസാധകരും നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും ഏറെ നേരം സംസാരിച്ചു. രാജു ഇരിങ്ങല്‍ മോഡറേറ്ററായിരിന്നു.
കെവിന്, സജീവ്, ഇബ്രാഹിം വക്കീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എം. മുകുന്ദന്റെ ‘രാധ രാധ മാത്രം; എന്ന കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കഥ അയനം വെബ് മാസികയില്‍ വന്നതും ഒപ്പം കുര്‍ട് കുസെന്‍ ബര്‍ഗ് എഴുതിയ ‘ഞാന്‍ ആരാണ്’ എന്ന കഥയും ചര്‍ച്ചചെയ്തു.
ടി. പദ്മനാഭന്റെ ‘പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്’ എന്ന പ്രശസ്തമായ കഥ ഇതേ പോലെ മറ്റൊരു ഇംഗ്ലീഷ് എഴുത്തുകാരന് റെ ‘ഈച്ച’ കോപ്പി യാണെന്നതും ‘കൂട്ടായമയിലെ’ പുതിയ അനുഭവമായിരുന്നു.
(തുടരും)
Subscribe to:
Post Comments (Atom)
5 comments:

ഇതു വെളിപ്പിനെ കുത്തിയിരുന്നു് അടിച്ചുണ്ടാക്കിയോ? ഇതൊരു തുടക്കം മാത്രം എന്നുള്ള പ്രഖ്യാപനം പരാമര്‍ശിച്ചില്ലല്ലോ.
മീറ്റിനൊരു ആശംസ കമന്റ് ഇട്ടെങ്കിലും അതു കാണാനില്ലല്ലോ.നല്ല ഉദ്യമം.അടുത്ത മീറ്റിനെന്തായാലും പങ്കെടുക്കണം.
കെവിന്,
ഇതൊരു തുടക്കമാണെന്ന് സൂചിപ്പിച്ചായിരുന്നു.
“ബഹറിന്‍ സൌദി മീറ്റിന് മുന്നോടിയായുള്ള ‘ബഹറിന്‍ കൂട്ടായ്മ’ ”.
പിന്നെ എല്ലാ ആഴചയും നമുക്ക് ഒത്തു ചേരാം എന്നുള്ളത് രണ്ടാഴ്ചയെങ്കിലും കൂടിയ ശേഷം എഴുതാം എന്നു കരുതിയാ..
“ഇന്നീ കൂടല്‍ സൂചന മാത്രം.. നാളെയീ കൂടല്‍ ആളി പ്പടരും” (എന്താവും എന്ന് ആര്‍ക്കറിയാം!!)
ഷിജു അലക്സ്, പച്ചാളം, കരീം മാഷ്, വിശാലമനസ്കന്, തുടങ്ങിയവര്‍ക്ക് ‘ബഹറിന്‍ കൂട്ടായ്മ’ യുടെ പ്രത്യേക നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.
വല്യമ്മായീ ആശംസകളറിയിച്ചതിനും അവലോകനം വായിച്ചതിനും നന്ദി.
ആശംസകള്‍ അറിയിച്ച എല്ലാവര്ക്കും പേരെടുത്തു പറയാതെ നന്ദിയും കടപ്പാടും ബഹറിന്‍ ബ്ലോഗേഴ്സ് മനസ്സില്‍ സൂക്ഷിക്കുന്നതാണ് പ്രത്യേകം അറിയിക്കുന്നു. (ഇതൊരു ഫോര്മാലിറ്റി ആണെന്ന് തെറ്റിദ്ധരിക്കരുത്!)
ബഹ്രൈനിലാണെങ്കിലും ആദ്യമായിട്ടാണു് സജീവ് എന്നൊരു ബ്ലോഗറുണ്ടെന്നറിയുന്നതും, നേരിട്ടു കാണുവാന്‍ സാധിച്ചതും.
Post a Comment