Tuesday, February 27, 2007

അവധി അനുവദിച്ചു കിട്ടിയതെന്തിന്?

പ്രീയപ്പെട്ട ബൂലോക സുഹൃത്തുക്കളേ..,

മാര്‍ച്ച് - 1 മുതല്‍ 40 ദിവസത്തേക്ക് അവധി അനുവദിച്ചു കിട്ടിയിരിക്കുന്നു എന്ന സന്തോഷ വര്‍ത്തമാനം അറിയിക്കുന്നു. ഒപ്പം
വരും ദിവസങ്ങളില്‍ ബൂലോകത്തെ സംഭവവികാസങ്ങള്‍ അറിയുവാന്‍ സാധിക്കാതെ വരുമെന്നു കൂടെ പറയേണ്ടിവരുന്നു.


മാര്‍ച്ച് 2 മുതല്‍ 4 വരെ ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും മുഴുവന്‍ സമയവും ഉണ്ടായിക്കുന്നതാണ്. ബൂലോകത്തെ ഡല്‍ഹി വാസികളെ കാണുവാനും പരിചയപ്പെടുവാനും ആഗ്രഹമുണ്ട്. താല്പര്യമുള്ളവര്‍ ഇ-മെയില്‍ വഴി ബന്ധപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കട്ടെ??

മാര്‍ച്ച് 5 മുതല്‍ 10 വരെ മുബെയ് നഗരത്തിലും (പ്രധാനമായും കോളാബ, കല്യാണ്‍) പരിസരങ്ങളിലും മുഴുവന്‍ സമയം ഉണ്ടായിരിക്കുന്നതാണ്. ബൂലോകത്തുള്ള വേണു - ബോംബെ, മാഷിന്‍ റെ മൊബൈല്‍ നമ്പര്‍ എന്‍ റെ കയ്യില്‍ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ അത് കാണാതെ പോയതു കൊണ്ട് അദ്ദേഹം ഇതൊരു അറിയിപ്പായ് കണ്ട് ഒരിക്കല്‍ കൂടി നമ്പര്‍ തരികയും നേരില്‍ കാണുവാന്‍ സമയം ഉണ്ടാക്കണമെന്നും അപേക്ഷിക്കുന്നു. ഒപ്പം വേറെ അറിയാവുന്ന ബൂലോക കൂട്ടുകാരും ബന്ധപ്പെടുമല്ലൊ.

മാര്‍ച്ച് 11 മുതല്‍ 30 വരെ ഇരിങ്ങല്‍ എന്ന എന്‍റെ ഗ്രാമത്തിലും (കണ്ണൂര്‍) ചിലവഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. കണ്ണൂരിലുള്ള ബൂലോക സുഹൃത്തുക്കള്‍ (ശ്രീജിത്തും, കണ്ണൂരാനും) നേരില്‍ കാണാന്‍ ശ്രമിക്കാം എന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ

യു. എ. ഇ ബൂലോകരില്‍ ചില സുഹൃത്തുക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് മടക്കയാത്രയില്‍ ഒരു ദിവസം ദുബായ് സന്ദര്‍ശിക്കുവാനും തീരുമാനിച്ചിരിക്കുന്നു.

ഇതൊക്കെ പ്രൊഗ്രാം ചാര്‍ട്ട് ചെയ്തു എന്നു മാത്രം. പരിപാടിയില്‍ മാറ്റങ്ങളുണ്ടെങ്കില്‍ അറിയിക്കുന്നതാണ്.

പി. എസ്സ്. : ഇതൊക്കെ വായിച്ച് ‘ ഇവനാരെടാ.. ‘ഓനാരെടാ’ എന്നൊന്നും ചോദിക്കല്ലേ.... എല്ലാവരേയും കാണുവാനും പരിചയപ്പെടാനുമുള്ള ആഗ്രഹമൊന്നുമാത്രമാണ് ഈ പോസ്റ്റിനാധാരം)

15 comments:

ഞാന്‍ ഇരിങ്ങല്‍ said...

ഇതൊക്കെ വായിച്ച് ‘ ഇവനാരെടാ.. ‘ഓനാരെടാ’ എന്നൊന്നും ചോദിക്കല്ലേ....

ഇട്ടിമാളു അഗ്നിമിത്ര said...

ഹെവി ഷെഡ്യൂള്‍ ആണല്ലോ...

സുല്‍ |Sul said...

ദുബായിലെത്തുമ്പോളറിയിക്കണേ

-സുല്‍

കെവിൻ & സിജി said...

ഇതിനടിയ്ക്കു് ബഹ്രൈന്‍ വഴി എപ്പഴാ വര്വാന്നു് എഴുതീട്ടില്ലല്ലോ.

ഞാന്‍ ഇരിങ്ങല്‍ said...

ഹെവി ഷെഡ്യൂള്‍ തന്നെ ഇട്ടി മാളൂ എന്തു ചെയ്യാനാ..

തീര്‍ച്ചായായും അറിയിക്കാം സുല്‍. താങ്കളെയൊക്കെ കാണുവാന്‍ തന്നെയാണ് വരണമെന്ന് ഉദ്ദേശിക്കുന്നത്.

എന്‍റെ കെ.വി. ഞാന്‍ അതിന്‍ ഇവിടെ തന്നെയല്ലേ.. (ബഹറിന്‍) 40 ദിവസം ലീവ് കഴിഞ്ഞാല്‍ ഇവിടേക്കല്ലേ വരേണ്ടത്...പോകുന്നതിനിടയില്‍ കാണുവാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ....

പയ്യന്‍‌ said...

Iringale..


Thiruvananthapuraththu varunnundo ?

SnEhaththOTe Swaagatham cheyyunnu

അഡ്വ.സക്കീന said...

ആഹാ, ഇപ്പൊ മടക്കയാത്രയിലായോ ദുബായിലെത്തുന്നത്. എന്തായാലും കാണാമെന്നു പ്രതീക്ഷിക്കുന്നു. ഇന്‍ശാ അല്ലാഹ്

ഞാന്‍ ഇരിങ്ങല്‍ said...

പയ്യന്‍.. ആഗ്രഹമുണ്ട് വരാന്‍. പക്ഷെ സമയം അനുവദിക്കുന്നില്ല കൂട്ടുകാരാ.. എന്തു ചെയ്യാനാ...

ഇന്‍ശാ അല്ലാഹ് കാണാം പറ്റുമെന്നു തന്നെ ഞാന്‍ കരുതുന്നു സക്കീന ജീ...

sandoz said...

കൊച്ചിക്ക്‌ വരുന്നുണ്ടെങ്കില്‍ നേരത്തേ അറിയിക്കണേ.......അറിഞ്ഞിരുന്നാല്‍ രക്ഷപെടാനാണോ എന്ന് ചോദിക്കരുത്‌....എന്നാലും ഒരു മുന്‍ കരുതല്‍........

ഞാന്‍ ഇരിങ്ങല്‍ said...

കൊച്ചിയില്‍ സാന്‍ഡോസിനെ കാണാന്‍ വരുന്നു. പക്ഷെ ദിവസവും സമയവും അറിയിക്കില്ല.
ങും.................

salil | drishyan said...

ഇരിങ്ങലേ,

ഹപ്പി ജര്‍ണീ.....

പോയി ബൂലോകവാസികളെ എല്ലാം കണ്ട് സുഖമായ് തിരിച്ചു വരിക....

ഈ പറഞ്ഞ സ്ഥലങ്ങളിലൊന്നും എന്‍‌റ്റെ ഭൂപ്രദേശം പെടുന്നില്ല....:-(

സസ്നേഹം
ദൃശ്യന്‍

അനംഗാരി said...

ഇരിങ്ങലെ,ഈ ബഹറിന്‍ വിമാനതാവളത്തില്‍ സാധനങ്ങള്‍ വാങ്ങുന്നതിന് പറ്റിയ നികുതി രഹിത കടകളുണ്ടോ?
ഉണ്ടെങ്കില്‍ ഒന്ന് വിവരിക്കാമൊ?

ഗുപ്തന്‍സ് said...

ഇരിങ്ങല്‍, അവധി അടിച്ച്‌ പൊളിച്ച്‌ വരൂ......

...ചെന്നൈയിലെങ്ങാനും വരാന്‍ പ്ലാനുണ്ടെങ്കില്‍ അറിയിയ്ക്കുക...

...

കരീം മാഷ്‌ said...

നാട്ടില്‍ പോവാലേ!
സുഖയാത്ര നേരുന്നു. നമ്മുടെ മണ്ണിന്റെ മണം നുകര്‍ന്നു വരൂ.
ആ മണമുള്ള ഒത്തിരി കവിതകള്‍ വരട്ടെ!

ഞാന്‍ ഇരിങ്ങല്‍ said...

കണ്ണൂരാനേ.. എന്‍റെ നാട്ടിലെ ഫോണ്‍ നമ്പര്‍
2223272 (തളിപ്പറമ്പ)
ശ്രീജിത്ത് നാട്ടിലുണ്ടോ...
സ്നേഹത്തോടെ
രാജു

<