ബ്ലോഗ് ശിരോമണി കൊടകര പുരാണം വക്താവ് ബഹു വിശാലമനസ്കന് റെ ഫോട്ടോയും ഗെറ്റപ്പും റാഫി മെക്കാര്‍ട്ടിന്‍ മോഷ്ടിച്ചിരിക്കുന്നു. മാത്രമല്ല റാഫി മെക്കാര്‍ട്ടിന്‍ റെ പുതിയ ചിത്രമായ മായാവിയുടെ തലയില്‍ മുണ്ടിടല്‍ ബഹു ശ്രീ ശ്രീ വിശാലമനസ്കനോട് അനുവാദം ചോദിക്കാതെ പകര്‍ത്തിയത് കോപ്പി റൈറ്റ് ആക്റ്റ് സെക്ഷന്‍ മമ്മൂട്ടി ഭാഗം സുരോഷ് ഗോപി വകുപ്പ് പ്രകാരം അക്ഷന്ത്യവ്യമായ കുറ്റമായി ശ്രോതാക്കളും കാണികളും വായനക്കാരും നിയമ വിദഗ്ദരും വിലയിരുത്തുന്നു.
ആയതിനാല്‍
ശ്രീശ്രീ വിശാലന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ലക്ഷം ലക്ഷം പിന്നാലെ എന്ന മുദ്രാവാക്യവുമായി ബ്ലോഗ് ലോകത്തെ പുലികളിം എലികളും ആണ് പെണ് ഭേദമന്യേ മായാവി റിലീസ് കേന്ദ്രങ്ങളില്‍ തലയില്‍ മുണ്ടിട്ട് പ്രതിഷേധ പ്രകടനവും 5001 കമന് റുകള് രാഷ്ട്രപതിക്ക് അയക്കുവാനും തീരുമാനിച്ചിരിക്കുന്നു.
കേസില്‍ കക്ഷി ചേരാനും വാദിക്കാനും ബ്ലോഗ് ലോകത്തെ മുഴുവന്‍ വാദ പ്രതിപാദ വിശാരദന് മാര്‍ കൈകോര്‍ക്കുന്ന ഒരു മഹാ മേള അല്ലെങ്കില്‍ മീറ്റ് യു. എ. ഇ യിലും അതു പോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കാനും ഗ്രൂപ്പ് / ബ്ലോഗ് സഖ്യം തീരുമാനിച്ചിരിക്കുന്നു.
ഇതിനെ കുറിച്ച് ശ്രീശ്രീ വിശാലമനസ്കന് വിശാലമായി പ്രതികരിക്കാന്‍ വൈമനസ്യം കാണിച്ചുവെങ്കിലും
ബ്ലോഗ് റിപ്പോര്‍ട്ടറോട് സ്വകാര്യമായി പ്രതികരിച്ചത് ഇപ്രകാരമാണ്.
"റാഫി യും മെക്കാര്‍ട്ടിനും എന്നെ ചതിച്ചു ആശാനേ..കുടിച്ചവെള്ളത്തില് പോലും രണ്ടുപേരെയും വിശ്വാസിക്കാന്‍ പറ്റില്ല. കഥ പറയാന്‍ മുണ്ടിട്ട് പോയ എന്റെ ഫോട്ടൊ സ്റ്റില്‍ ഫോട്ടൊഗ്രാഫറിനെ കൊണ്ട് എടുപ്പിക്കുമ്പോള്‍ തന്നെ എനിക്ക് സംശയമുണ്ടായിരുന്നു. എങ്കിലും ഇത്രയും നിരീച്ചില്ല. ഷാഫിയെയും കൂട്ടി ദുബായില്‍ എന്‍ റെ ഓഫീസില്‍ വന്നത് അതിന് ശേഷമായിരുന്നു. ഈ പടത്തില്‍ ഗെറ്റപ്പിന് പുറമെ എന്‍ റെ ഓഫീസും പരിസരങ്ങളും മോഷ്ടിച്ചിരിക്കുന്നു.
ഹൌയെവര്
ദുബായിലുവരുമ്പോള് രണ്ടു പേര്‍ക്കും ചീഞ്ഞ കോഴിമുട്ടയേറ് പാസാക്കാന്‍ ബ്ലോഗ് ഗ്രൂപ്പ് ചേര്‍ന്ന് തീരുമാനിക്കുമെന്നും കൂട്ടി ചേര്‍ക്കാന്‍ ബഹു വിശാലമനസ്കന് മറന്നില്ലെന്ന് ബ്ലോഗ് ലേഖകന്‍ ഓര്‍മ്മിപ്പിക്കുന്നു.
വിശാലമനസ്കന് റെ ഫോട്ടോയും ഗെറ്റപ്പും കോപ്പിയടിച്ച്, മോഷ്ടിച്ച് പരസ്യപ്പലകയില്‍ നിരത്തിയതിന് സംവിധായകന് ഷാഫിയും റാഫി-മെക്കാര്‍ട്ടിനും മാപ്പ് പറയുകയും പ്രസുത് സിനിമയില്‍ മമ്മൂട്ടിക്ക് പകരമൊ അല്ലെങ്കില്‍ സ്വാരാജ് വെഞ്ഞാറ മൂട് അവതരിപ്പിച്ച കഥാപാത്രം അവതരിപ്പിക്കാന്‍ ചാന്‍സൊ നല്‍കാത്ത പക്ഷം സിനിമയ്ക്ക് സ്റ്റേ വാങ്ങിക്കുമെന്ന് വിശാലമനസ്കനും ചേച്ചിയും (ഭാര്യ) ബ്ലോഗേഴ്സു ഗ്രൂപ്പും അറിയിച്ചതായി പ്രമുഖ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതൊന്നും നല്കിയില്ലെങ്കിലും മേലില്‍ തലയില്‍ മുണ്ടിടുമ്പോള്‍ കോപ്പി റൈറ്റ് ആക്റ്റ് പ്രകാരം വിശാലനോട് അനുവാദം ചോദിക്കണമെന്ന് പരസ്യമായി ടി. വി അഭിമുഖത്തില്‍ പ്രഖ്യാപിക്കാന്‍ ബ്ലോഗേഴ്സ് ഗ്രുപ്പ് മറന്നില്ല. ഒപ്പം മമ്മൂട്ടിയും സംവിധായകന് ഷാഫിയും കൂടാതെ റാഫി മെക്കാര്‍ട്ടിനും മാപ്പ് പറയണമെന്നും ബഹു ശ്രീ ശ്രീ വിശാലമനസ്കന് വിശാലമായി അഭ്യര്‍ത്ഥിച്ചു.
മാപ്പ് പറയാത്ത പക്ഷം ബഹു ശ്രീ ശ്രീ വിശാലമനസ്കനും ചേച്ചിയും (ഭാര്യ) യും കൂടി കേസു കൊടുക്കാന്‍ തീരുമാനിക്കുമയും ചെയ്തു. ഒരു മാപ്പ് കിട്ടാന്‍ വേണ്ടി ഒരു നൂറ് മാപ്പൊ അല്ലെങ്കില്‍ തെറി കേള്‍ക്കാന്‍ കൂടി തയ്യാറാണെന്ന് രണ്ടു പേരും സ്വാകാര്യമായി സമ്മതിച്ചിട്ടുണ്ടെന്ന് മ വാരികകളും പിന്നെ സിനിമാ പ്രസിദ്ധീകരണ രംഗത്തെ ഗോസിപ്പ് കോളമിസിറ്റും ആണയിടുന്നു.
ഈ കുറി പ്പ് വായിച്ച് അഭിപ്രായം രേഖ പ്പെടുത്തുന്ന ആദ്യ 100 വായനക്കാരുടെ കമന് റുകള്‍ക്ക് വിശാലന് മൃഷ്ടാന്ന ഭോജനവും ഒപ്പാം ബ്ലോഗിലെ ഏറ്റവും നല്ല പാചക കുറിപ്പിന്റെ പകര്‍പ്പവകാശവും ഒരു തലയില്‍ കെട്ട് ഫ്രീയും തരുന്നതായിരിക്കുമെന്ന് വാര്‍ത്താ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇപ്പോള്‍ കിട്ടിയത്:
ഈ സംഭവത്തിന് ശേഷം കിട്ടിയ സംവിധായകനുമായും മറ്റു ചില തല്പരക്ഷികളും ബഹു ശ്രീ ശ്രീ വിശാമനസ്കനുമായി ബന്ധപ്പെടുകയുണ്ടായി. എന്നാല്‍ മോഷണം മോഷണം തന്നെ എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുയാണ് കഥാനായകനും ചേച്ചിയും.
ശ്രീ ശ്രീ വിശാലമനസ്കനെ ഡയരക്ടര്‍ ഷാഫി വിളിച്ച് കോപ്രമൈസിന് ശ്രമിച്ചു കൊണ്ടിരിക്കുമയാണെന്നും ദുബായില്‍ ഓഫീസിലായതിനാല്‍ ചേച്ചിയെ വിളിച്ച് സംസാരിച്ചെന്നും പിന്നാമ്പുറ വിശേഷങ്ങള്‍.
ശ്രീമതി വിശാലേട്ടന് പറഞ്ഞത് ഇങ്ങനെ:
ചേട്ടന് വളരെ ആത്മാര്‍ത്ഥമായിട്ടാണ് ഈ തലയില്‍ കെട്ട് കെട്ടിയതെന്നും അതും കൊടകര മുത്തപ്പന് മാത്രമാണ് ഇതിനാധാരമെന്നും ആണയിട്ട് പ്രഖ്യാപിക്കുകയും ചെയ്തു.
പ്രസ്തുത ഫോണ്‍ സംസാരത്തെ ക്കുറിച്ച് ശ്രീമതി പറഞ്ഞതായി വിശാലേട്ടന് ബ്ലോഗ് റിപ്പോര്‍ട്ടറുടെ ഇന്റര്‍വ്യൂവില്‍ വ്യക്തമാക്കിയത് ഇങ്ങനെ:
തിരക്കഥാ കൃത്തുക്കള്‍ എഴുതി വച്ചതു കാരണം അവരു ടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് തലയില്‍ കെട്ട് ഉപയോഗിച്ചത്. മായാവി ആയതിനാല്‍ ഏത് സമയത്തും മുണ്ടിടലൊ അല്ലെങ്കില്‍ പൂമൂടലൊ ഉണ്ടാകും എന്നും അല്ലെങ്കില്‍ ചിലപ്പോള്‍ പൂമൂടല്‍ വിവാദമായതു പോലെ മായാവി ചിത്രം വിവാദമായി റിലീസിങ്ങ് തീയേറ്റര്‍ കിട്ടാതായാല്‍ അവസാനം ഇതൊക്കെ ഗൂഡാലോചനയുടെ ഫലമാണെന്ന് നിര്‍മ്മാതാവ് പരാതി പ്പെടുമെന്നും ഒടുക്കം നിര്‍മാതാവിന് കര്‍ഷകരെ പോലെ ആത്മഹത്യയെ അഭയം പ്രാപിക്കേണ്ടി വരുമെന്നും സംവിധായകന് ഷാഫി.
അതു കൊണ്ട് താങ്കള്‍ക്ക് മായാവിയെ കാണാനുള്ള് ഒരു വി. ഐ. പി പാസ്സ് അയച്ചുതരാം എന്നും ഇതില്‍ കൂടുതല്‍ സംവിധായകന് എന്ന നിലയില്‍ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. പിന്നെ വേണമെങ്കില്‍ എല്ലാ തീയറ്ററുകളിലും താങ്കളുടെ പേര് എഴുതി കാണിക്കാന്‍ ഏര്‍പ്പാട് ചെയ്യാം എന്നും ഡയരക്ടര്‍ ഷാഫി പറഞ്ഞതായും ജനശക്തിയും അസന്ന്നിഗ്ധമായി വെളിപ്പെടുത്തി.
എന്നാല്‍
റാഫി മെക്കാര്‍ട്ടിന്‍ മാപ്പ് പറയാതെ ഒരു തരത്തിലും തലയില്‍ മുണ്ടിടാതെ തീയറ്ററിലൊ കഥാ ചര്‍ച്ചയ്ക്കൊ വരില്ലെന്ന് ശ്രീ ശ്രീ വി വാശിപിടിച്ചതായും അത് മമ്മൂട്ടിയുടെ റോള്‍ റിഷൂട്ട് ചെയ്ത് വിശാലന് അഭിനയിക്കാനുള്ള മോഹം കൊണ്ടാണെന്നും ബ്ലോഗിലെ ചില പിന്തിരിപ്പന് ശക്തികള്‍ വിളിച്ചു പറയുന്നതായ് ഗള്‍ഫ് റൌണ്ടപ്പില്‍ മുഴങ്ങികേട്ടത്റ്റായും ഗോസിപ്പ് കോളമിസ്റ്റ്.
ഇതില്‍ നിന്നൊക്കെ ചില വക്കീല്‍ - ഗുമസ്ത പ്രമാണിമാര്‍ ഒന്നും പറയാതെ മാറി നില്‍ക്കുന്നത് വക്കീല്‍ ഫീസ് കിട്ടില്ലെന്ന പേടികൊണ്ടാണെന്നും അല്ലെങ്കില്‍ അവര്‍ എന്തുകൊണ്ട് പിന്മാറി നില്‍ക്കുന്നുവെന്നുള്ളത് അറിയിക്കണമെന്നും ദുബായ് പത്രംസമ്മേളനത്തില്‍ തറവാടിയും കൂട്ടരും അത്യുച്ചത്തില്‍ ചോദിക്കുന്നു.
ഇതൊക്കെ കണ്ട് മമ്മൂട്ടി പേടിച്ചിരിക്കുകയാണെന്നും മമ്മൂട്ടി ഫാന്‍സ് അസോസിയേഷന് കാര്‍ക്ക് ഓരോ പരിപ്പു വടയും ചായയും കൂടി കുടിക്കാനുള്ല കാശ് വെസ്റ്റേണ്‍ യൂനിയന്‍ വഴി അയച്ചു കൊടുത്തെന്നും മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനും പിന്നെ പേര് പറയാന്‍ ഇഷ്ടപ്പെടാത്ത ഇന്ദ്രന്‍സ് ഫാന്‍സ് അസോസിയേഷനും അപവാദ പ്രചരണം നടത്തുന്നയായും ഇന്ത്യവിഷന് നിധീഷ് കുമാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
41 comments:
വീണ്ടും മോഷണം - വിശാലമന്സ്കനും റാഫി മെക്കാര്‍ട്ടിനും കീരിയും പാമ്പു പോലെ"
പുതിയ മോഷണ കഥ വായിക്കുമല്ലൊ
ഹ ഹ, ഇതു കലക്കി ഇരിങ്ങലേ
ഫോട്ടോകള്‍ കലക്കി, ഇരിങ്ങലേ.
‘കടന്നാക്രമന്‘ പഞ്ചശീലതത്വങ്ങള്ക്ക് തിരിച്ചടിയാണെന്ന് ഓര്‍മിപ്പിക്കുന്നു.
-തലേക്കെട്ടായ നമ:
ഹഹഹ... ഇരിങ്ങലില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഐറ്റം, അതും കലകലക്കന്‍ സാധനം :)
ഇരിങ്ങലേ... ;)
ഹിഹി..ഇത് ഇരിങ്ങലു തന്നേയാണോ ? താങ്കളുടെ ഏറ്റവും രസിച്ച് പോസ്റ്റ് ഇത്! ഓക്കേ..
ബ്ലോഗിലെ ഗെഡി വിശാലനെക്കുറിച്ച് എഴുതിയതോണ്ടോ, പുറം ചൊറിയുന്നതോ ഒന്നുമല്ല...’
ആ ട്രഡീഷണല്‍ ഇരിങ്ങലില്‍ നിന്നുമുള്ള ഡ്രാസ്റ്റിക് ചേഞ്ച്.. അതത്ഭുതപ്പെടുത്തി ;)
ആശംസകള്‍!
ശ്രീശ്രീ വിശാലന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ലക്ഷം ലക്ഷം പിന്നാലെ ...
ഇത് കലക്കി. ഇരിങ്ങലിന്റെ തകര്‍പ്പന്‍ പോസ്റ്റ്.
സൂപ്പര്‍ :))
ഇത് തകര്പ്പനായല്ലോ ഇരിങ്ങലേ :)
അപ്രതീക്ഷിതം.
സ്വകാര്യം: കവിതയേക്കാള്‍ വഴങ്ങുക ഇത്തരം സംഭവങ്ങളാണെന്ന് -അത്യന്താധുനിക കവിത ആസ്വദിക്കാന്‍ ഇനിയും അറിയാത്ത- ഈയുള്ളവനു തോന്നുന്നു. (നോ ഒഫന്‍സ് !)
ഇരിങ്ങലിന്റെ ഔട്ട് ഓഫ് ബോക്സ് പോസ്റ്റ്.
ജാംബ് ജാംബല്ലേ ജാംബിരിക്കുന്നേ.
കിടിലന്‍ കിടു കിടിലന്‍.
-സുല്‍
വലിയ ചതിയായി പ്പോയി,
ലക്ഷത്തില്‍ ഒരുവനായി എന്റെ പിന്തുണ :)
(ചീഞ്ഞ മുട്ടയേറ് ഒഴിച്ച് ബnാക്കിയെല്ലാത്തിനും.)
ആഹ്! സംഭവം ഞെരിച്ചു.
:) എന്തായാലും ഇത് ചോദ്യം ചെയ്യാന്‍ ഒരു ഇരിങ്ങലെങ്കിലുമുണ്ടായല്ലോ! അതാണ്. അതാണ്. സ്നേഹം.
ഒരു കൂട്ടാന്റെ കൂട്ട് അടിച്ചോണ്ട് പോയേന് എന്തായിരുന്നു ഇവിടെ? ഹോ! (സൂ തമാശക്കാണേ..)
ദേ എന്റെ തലയിലെ മുണ്ട് വരെ എടുത്തിട്ട് ഒരു സിനിമ ഹിറ്റാക്കിയിട്ട് എന്താ നിങ്ങടെ പ്രതികരണം എന്നറിഞ്ഞിട്ടാവാം ഇനി പുരാണമെഴുത്ത്!!!
പിന്നെ ഇരിങ്ങലേ...മമ്മുട്ടി ഫാന്‍സ് അസോസിയേഷന് കാരുടെ കയ്യീന്നോ, റാഫി മെക്കാര്‍ട്ടിന്‍ ടീമിന്റെയും ഗൂണ്ടകളുടെ കയ്യീന്നോ എനിക്ക് മിഠായി വല്ലതും കിട്ടുമോ??? :)
പോട്ടങ്ങള് അടുത്ത് കണ്ടപ്പോ അല്ലേ ഗമ്പയര് ചെയ്യണേ? ഗ്ലാമറില്‍ ഒരു പണത്തൂക്കം മുന്നില്‍ കൊടകരമുത്തപ്പന് തന്നെ!!
കഷായം വെക്കാന്‍ ഞങ്ങള്‍ ബൂലോകരെല്ലാം കൂടാം കുടിക്കുന്നത് ഇരിങ്ങലോ?:)
വിശാലനോ?:)
ജഗപൊഗ കട്ടപ്പൊഗയായിട്ടുണ്ട് ഇരിങ്ങലേ.
ഹഹ, പോസ്റ്റ് കലക്കി.
ബൂലോകത്ത് 2007-ന്റെ തുടക്കം കോപ്പിയടിയാലും, അതിനെചുറ്റിപ്പറ്റിയുണ്ടായ പ്രതിഷേധങ്ങളും, ഒപ്പം നിരവധി സോദ്ദേശസാഹിത്യസൃഷ്ടികളാലും അടയാളപ്പെടുത്തിയിരിക്കുന്നു.
ആദ്യം പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇത് അനീതി, അക്രമം!
ഇനി ഹൈജാക്കിങ്ങ് ഐറ്റം...
ഇരിങ്ങലേ, ഇങ്ങക്കറിയാലോ, നുമ്മടെ റാഫിയും മെക്കാര്‍ട്ടിനും പാവങ്ങളാന്ന്. കുടുംബപ്രാരാബ്ദങ്ങളുള്ള നല്ല മനുസേമ്മാരന്ന്. ഈ പ്രതിഷേധവും ഇതിന്റെ പിന്നാലെയുള്ള കേസും വക്കാണവുമൊക്കെയായി ഇവരുടെ ജോലിപോയാല്‍, ആ കുടുംബങ്ങള്‍ പട്ടിണിയാകൂലേ?
നമ്മളൊക്കെ കണ്ണീച്ചോരയുള്ള മനുസമ്മാരല്ലേന്ന്. അതുകൊണ്ട് ഗോമ്പ്രമൈസാക്കെന്ന്...
പിന്മൊഴി...
ഈ റോളില്‍ മമ്മൂട്ടിയായതുകൊണ്ട് ഞാന്‍ ലൈറ്റ് ആയിട്ടേ പ്രതിഷേധിക്കുന്നുള്ളൂ കേട്ടോ.
മോഹന്ലാലാരുന്നെങ്കില് ഒന്നൂടെ ഉഷാറായി പ്രതിഷേധിക്കാമായിരുന്നു!
രാജുവേട്ടാ,
ഇത് അലക്കിപ്പൊളിച്ചു. രസകരമായിരിക്കുന്നു.
ഇത് ഞാന്‍ താങ്കളില്‍ നിന്ന് പ്രതീക്ഷിച്ച ഒന്നായിരുന്നില്ല.
ഓടോ:ഇനിയിപ്പൊ ഇതിനെ ബൂലോഗത്തെ കവിതയെഴുത്തുകാരെ വളിപ്പും ചവറും എഴുതാന്‍ പ്രേരിപ്പിച്ചു എന്ന് പറഞ്ഞാണം. ചിത്രകാരാ ഹിന്റ് ഹിന്റ്.. :-)
ഇരിങ്ങലെ ,
ഇതു ബഹു കേമമായിരിക്കുന്നു.
കണ്ണുകളെ എനിക്ക് വിശ്വസിക്കാന്‍ പറ്റണില്ല! മമ്മൂട്ടി വിശാലനാവുകയോ!!
വിശാലേട്ടന് മറ്റുള്ളോരുടെ സു-വിശേഷം കേട്ട് ഒന്നിനും ചാടിപുറപ്പെടേണ്ട എന്നാണെന്റെ എളിയ അഫിപ്രായം. അത് റാഫി-മമ്മൂട്ടി സിനിമ "മായാവി"-യുടെ വിജയം ഒന്നൂടെ കൂട്ടുകയേ ചെയ്യൂള്ളൂ. നമ്മാളായിട്ടതു പാടില്ല. കൊടകരപുരാണത്തിലെ ഒരു 'പാചകം' അടിച്ചെടുത്ത് സിനിമയാക്കിയില്ലല്ലോ.
വലിയൊരാപത്തീന്ന് ഈ ചെറിയൊരു ആപത്തിനാല് രക്ഷപ്പെട്ടതില്‍ സന്തോഷിക്കൂ.
എന്റെ ബൂലോഗസോദരീസോദരരേ...അല്ലേലും ഒന്നാലോചിച്ചേ; വിശാലമായ ഈ ലോകത്തെല്ലായിടവും ഒരുപാട് വായനക്കാരുള്ള ഒരു വ്യക്തിയല്ലേ നമ്മുടെ സ്വന്തം വിശാലേട്ടന്! മമ്മൂട്ടിയാരാ? കേരളമെന്ന ഇട്ടാവട്ടത്തെ ചുരുക്കം സിനിമാപ്രേമികളുടെ മാത്രം ആരാധനാപാത്രം!
(മമ്മൂട്ടി ഈ തലയിലെമുണ്ടിട്ടതില് നിരപരാധിയാണെന്ന് പറഞ്ഞതായിട്ടറിഞ്ഞു. അയാള്‍ സംവിധായകന് ഷാഫി പറേണതെല്ലാം ചെയ്തു, അഭിനയിച്ചു അത്രന്നെ.)
ബൂലോഗരായ നമ്മളെയെല്ലാരും പുഛിക്കുന്നു; വന്നുവന്നിപ്പം നമ്മുടെ മുണ്ടും ഭാവവും പാചകവിധിയും ഒക്കെ അടിച്ചെടുക്കുന്നു! കലികാലവൈഭവമേ!
ഹാവ് എ തോട്ട് എബൗട്ടിറ്റ്!!
ഹാവു വിശലന് വളരുകയാണല്ലോ
അതാണുസ്നേഹം ഇതാണ് സ്നേഹം എന്നൊക്കെ പറഞ്ഞ് വിശാലേട്ടന് ഇരിങ്ങലിനെ പുകഴുത്തുന്നത് മറ്റൊന്നിനും അല്ല തല്ലുകിട്ടുന്നേല് താങ്കള്ക്കായിക്കോട്ടേന്ന് കരുതീട്ടാ!.
പിന്നെ നാട്ടില്‍ നിന്നും മറ്റൊരു റിപ്പോര്‍ട്ടുണ്ട് മുണ്ടാപ്പന്റെ എരുമ തന്റെ അനുമതിയില്ലാതെ തന്നെക്കുറിച്ച് ബ്ലോഗ്ഗില്‍ എഴുതിയതറിഞ്ഞും അതിപ്പോ പുസ്തകമാക്കുന്നൂന്ന് കേട്ടതോടെ കലിതുള്ളി ഇപ്പോ കൊടകര ഷാപ്പില് തലയില്‍ മുണ്ടിട്ട് പോകുന്നവരെ ഒക്കെ വിശാലേട്ടനാണെന്ന് കരുതി ഓടിച്ചിട്ട് കുത്തുകയാ.. ഹൗവര്‍ പോത്തിന്റെ ഭാര്യയാണല്ലോ എരുമ അതോണ്ടെ അതിന്റെ ചെവിയില്‍ വേതമോതാതെ കിട്ടിയ കുത്ത് ഏറ്റുവാങ്ങി അവനവന്റെ കുടുമ്മത്തിക്ക് പോകുകയാ പതിവ്....
ഇരിങ്ങലേ തകര്‍ത്തു. ഒരു ഒന്നൊന്നര പോസ്റ്റായിറ്റ്ടുണ്ട് ഇത്.
കോപ്പിയടിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പോരോട്ടയും ബീഫു പിന്നെ ഒരു "ഫുള്‍ ബ്ലോഗ്ഗും" (മനസ്സിലാകാത്തവര്‍ ഇവിടെ നോക്കുകwww.kunthraandams.blogspot.com) ഉണ്ടെന്ന് വിശാലേട്ടന് അറിയിച്ചിട്ടുണ്ട്.... എന്നാപിന്നെ പ്രതിഷേധിക്കല്ലെ!!
മിസ്റ്റര്‍ ഇരിങ്ങല്‍,
സാങ്കേതിക വിവരങ്ങള്‍ മാത്രമുള്ളവര്ക്കുമാത്രമേ ഇത്തരം പോസ്റ്റ്കളുണ്ടാക്കാന് അധികാരമുള്ളൂ എന്ന കോപി റൈറ്റ് നിങ്ങള്‍ തെറ്റിച്ചിരിക്കുന്നു.
ഇതിനെ എതിരെ ഞങ്ങള്‍ വിവരമുള്ളവര്‍ പ്രതികരിക്കാനും ( ശ്രീ വിശാലന് വേണ്ടീ) , പത്രസമ്മേളനം നടത്താനും തീരുമാനിച്ചിരിക്കുന്നു.
എല്ലാം നേരിടാന്‍ തയ്യാറായിക്കൊള്ളുക ,
നിങ്ങള്‍ വിവരദോഷികളായ ചില ദുഫായിക്കാരും , ഗള്ഫന് മാരും ആരുമല്ലെന്നു മനസ്സിലാക്കുക.
ഞങ്ങള്‍ നിങ്ങള്‍ക്ക് ഫ്രീയായി സ്ഥലം തന്നിട്ടുണ്ട് , അതില്‍ വല്ലതും കുത്തിക്കുറിച്ചവിടെ ഇരുന്നോണം
" ബല്യ" കാര്യങ്ങളൊന്നും അന്വേഷിക്കന്ട !!
( എന്റ്റെ ഇരിങ്ങലെ , തല്ലാന്‍ എന്ത് തരം വടിയാണെന്നറിക്കുക , അതറിഞ്ഞിട്ട് വേണം കോട്ടക്കലോ മറ്റോ എത്ര ദിവസം വേണമെന്ന് തീരുമാനിക്കാനും ബുക്ക് ചെയ്യാനും :) )
ഇരിങ്ങലുമാഷേ കൊള്ളാം. ധര്‍ണ്ണയും പിക്കറ്റുമൊക്കെ എന്നാണെന്ന് അറിയിക്കുമല്ലോ.
വെറുതേ ഒന്ന് കാണാല്ലോ, ഈ അടീം കുത്ത്വൊക്കെ.
രാജുവേട്ടാ,
സത്യത്തില്‍ ഒരു കവിത പ്രതീക്ഷിച്ചാണു ബ്ലോഗു തുറന്നത്. ഞെട്ടിപ്പിക്കുന്ന ഒരു കഥയുമായി നിങ്ങളെ കണ്ടപ്പൊ അമ്പരന്നു പോയി.
ഈ ഹാസ്യം വിട്ടു കളയരുത്.
ആശംസകള്‍.
ഇപ്പോള്‍ കിട്ടിയത്:
ഈ സംഭവത്തിന് ശേഷം കിട്ടിയ സംവിധായകനുമായും മറ്റു ചില തല്പരക്ഷികളും ബഹു ശ്രീ ശ്രീ വിശാമനസ്കനുമായി ബന്ധപ്പെടുകയുണ്ടായി. എന്നാല്‍ മോഷണം മോഷണം തന്നെ എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുയാണ് കഥാനായകനും ചേച്ചിയും.
ശ്രീ ശ്രീ വിശാലമനസ്കനെ ഡയരക്ടര്‍ ഷാഫി വിളിച്ച് കോപ്രമൈസിന് ശ്രമിച്ചു കൊണ്ടിരിക്കുമയാണെന്നും ദുബായില്‍ ഓഫീസിലായതിനാല്‍ ചേച്ചിയെ വിളിച്ച് സംസാരിച്ചെന്നും പിന്നാമ്പുറ വിശേഷങ്ങള്‍.
ശ്രീമതി വിശാലേട്ടന് പറഞ്ഞത് ഇങ്ങനെ:
ചേട്ടന് വളരെ ആത്മാര്‍ത്ഥമായിട്ടാണ് ഈ തലയില്‍ കെട്ട് കെട്ടിയതെന്നും അതും കൊടകര മുത്തപ്പന് മാത്രമാണ് ഇതിനാധാരമെന്നും ആണയിട്ട് പ്രഖ്യാപിക്കുകയും ചെയ്തു.
പ്രസ്തുത ഫോണ്‍ സംസാരത്തെ ക്കുറിച്ച് ശ്രീമതി പറഞ്ഞതായി വിശാലേട്ടന് ബ്ലോഗ് റിപ്പോര്‍ട്ടറുടെ ഇന്റര്‍വ്യൂവില്‍ വ്യക്തമാക്കിയത് ഇങ്ങനെ:
തിരക്കഥാ കൃത്തുക്കള്‍ എഴുതി വച്ചതു കാരണം അവരു ടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് തലയില്‍ കെട്ട് ഉപയോഗിച്ചത്. മായാവി ആയതിനാല്‍ ഏത് സമയത്തും മുണ്ടിടലൊ അല്ലെങ്കില്‍ പൂമൂടലൊ ഉണ്ടാകും എന്നും അല്ലെങ്കില്‍ ചിലപ്പോള്‍ പൂമൂടല്‍ വിവാദമായതു പോലെ മായാവി ചിത്രം വിവാദമായി റിലീസിങ്ങ് തീയേറ്റര്‍ കിട്ടാതായാല്‍ അവസാനം ഇതൊക്കെ ഗൂഡാലോചനയുടെ ഫലമാണെന്ന് നിര്‍മ്മാതാവ് പരാതി പ്പെടുമെന്നും ഒടുക്കം നിര്‍മാതാവിന് കര്‍ഷകരെ പോലെ ആത്മഹത്യയെ അഭയം പ്രാപിക്കേണ്ടി വരുമെന്നും സംവിധായകന് ഷാഫി.
അതു കൊണ്ട് താങ്കള്‍ക്ക് മായാവിയെ കാണാനുള്ള് ഒരു വി. ഐ. പി പാസ്സ് അയച്ചുതരാം എന്നും ഇതില്‍ കൂടുതല്‍ സംവിധായകന് എന്ന നിലയില്‍ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. പിന്നെ വേണമെങ്കില്‍ എല്ലാ തീയറ്ററുകളിലും താങ്കളുടെ പേര് എഴുതി കാണിക്കാന്‍ ഏര്‍പ്പാട് ചെയ്യാം എന്നും ഡയരക്ടര്‍ ഷാഫി പറഞ്ഞതായും ജനശക്തിയും അസന്ന്നിഗ്ധമായി വെളിപ്പെടുത്തി.
എന്നാല്‍
റാഫി മെക്കാര്‍ട്ടിന്‍ മാപ്പ് പറയാതെ ഒരു തരത്തിലും തലയില്‍ മുണ്ടിടാതെ തീയറ്ററിലൊ കഥാ ചര്‍ച്ചയ്ക്കൊ വരില്ലെന്ന് ശ്രീ ശ്രീ വി വാശിപിടിച്ചതായും അത് മമ്മൂട്ടിയുടെ റോള്‍ റിഷൂട്ട് ചെയ്ത് വിശാലന് അഭിനയിക്കാനുള്ള മോഹം കൊണ്ടാണെന്നും ബ്ലോഗിലെ ചില പിന്തിരിപ്പന് ശക്തികള്‍ വിളിച്ചു പറയുന്നതായ് ഗള്‍ഫ് റൌണ്ടപ്പില്‍ മുഴങ്ങികേട്ടത്റ്റായും ഗോസിപ്പ് കോളമിസ്റ്റ്.
ഇതില്‍ നിന്നൊക്കെ ചില വക്കീല്‍ - ഗുമസ്ത പ്രമാണിമാര്‍ ഒന്നും പറയാതെ മാറി നില്‍ക്കുന്നത് വക്കീല്‍ ഫീസ് കിട്ടില്ലെന്ന പേടികൊണ്ടാണെന്നും അല്ലെങ്കില്‍ അവര്‍ എന്തുകൊണ്ട് പിന്മാറി നില്‍ക്കുന്നുവെന്നുള്ളത് അറിയിക്കണമെന്നും ദുബായ് പത്രംസമ്മേളനത്തില്‍ തറവാടിയും കൂട്ടരും അത്യുച്ചത്തില്‍ ചോദിക്കുന്നു.
ഇതൊക്കെ കണ്ട് മമ്മൂട്ടി പേടിച്ചിരിക്കുകയാണെന്നും മമ്മൂട്ടി ഫാന്‍സ് അസോസിയേഷന് കാര്‍ക്ക് ഓരോ പരിപ്പു വടയും ചായയും കൂടി കുടിക്കാനുള്ല കാശ് വെസ്റ്റേണ്‍ യൂനിയന്‍ വഴി അയച്ചു കൊടുത്തെന്നും മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനും പിന്നെ പേര് പറയാന്‍ ഇഷ്ടപ്പെടാത്ത ഇന്ദ്രന്‍സ് ഫാന്‍സ് അസോസിയേഷനും അപവാദ പ്രചരണം നടത്തുന്നയായും ഇന്ത്യവിഷന് നിധീഷ് കുമാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ കവിത കലക്കി
രാജു, പാരഡി നന്നായിട്ടുണ്ട്. ഇനി കമന്റി ഓവറാക്കി ചളമാക്കല്ലെ മാഷെ
വിശാലന്റെ വിശാല ജനപ്രിയം കണ്ട്, മമ്മൂട്ടി ആ തലേക്കെട്ട് ഒന്നു അനുകരിച്ചു നോക്കിയതല്ലേ..
വിശാലന് MGR സ്റ്റെയിലില്‍ കറുത്ത കണ്ണട വെച്ചിട്ട്, MGR അണ്ണന്റെ ആള്‍ക്കാരോ AIADMKക്കാരോ ഒരക്ഷരം മിണ്ടിയില്ലല്ലോ..
സല്മാന് ഖാനിന്റെ വേഷം (എന്ത് വേഷം, ഷര്‍ട്ടിടാതെ നടക്കുന്നതോ.. അത് പണ്ട് നാട്ടില്‍ വല്ല്യപ്പന്മാര് അങ്ങിനെയല്ലെ) അനുകരിക്കുന്ന യുവാക്കളില്ലെ.. എന്നിട്ടെന്താ..
ബിപാഷ ബാസുവിന്റെ വേഷം...!!
മല്ലിക ഷെരാവത്തിന്റെ വേഷം...???? !!!
അതുകൊണ്ട് ഒരു കോപ്പിറൈറ്റ് ലംഘനവും നടന്നിട്ടില്ല.
ഇരിങ്ങലേ ചുമ്മാ ഇരിക്കുന്ന വിശാലനെ മോഹിപ്പിക്കല്ലേ..
കൃഷ് | krish
അപ്പോള്നര്മ്മമെഴുതിയാലേ ബ്ലോഗില്‍ എല്ലാവര്ക്കും ഇഷ്ടമാകൂ എന്ന് ഇരിങ്ങലും തെളിച്ചിരിക്കുന്നു.
ഇരിങ്ങലേ, അമറന്‍ പോസ്റ്റ്. ആദ്യമായിട്ടാണെന്നു തോന്നുന്നു ഇരിങ്ങലിന്റെ ഒരു പോസ്റ്റ് ഇഷ്ടപ്പെടുന്നത് ;) എന്തായാലും അതൊന്നൊര ഇഷ്ടപ്പെടലായി. പോസ്റ്റ് മനോഹരം.
തലയില്‍ കെട്ട് മോഷണത്തില്‍ പങ്കെടുത്തവര്‍ക്കും വായിച്ച് അഭിപ്രായം പറയാതെ മാളത്തിലൊളിച്ചവര്ക്കും വാലും ചുരുട്ടി ഓടിയവര്‍ക്കും പേരെടുത്തു പറയാതെ എല്ലാവര്ക്കും നന്ദി നമസ്കാരം
മനുഷ്യര്‍ എന്താണിങ്ങനെ..
ഞാനിതിപ്പളാ കണ്ടെ. നന്നായിട്ടുണ്ട്..
എന്റെ പേരവിടെ വേണൊ? അതൊന്ന് എടുത്തുമാറ്റാന്‍ പറ്റുവെങ്കില്‍ നന്നായെനെ.
qw_er_ty
ഇഞ്ചിപെണ്ണ് ..,(പേര് അറിയാത്തതിനാല്‍ അങ്ങിനെ തന്നെ പറയുന്നു)
താങ്കളുടെ കമന് റ് ദാ ഞാന്‍ ഇപ്പോള്‍ കണ്ടതേ ഉള്ളൂ. എന്‍ റെ എഴുത്തില്‍ താങ്കളുടെ പേര് പരാമര്‍ശിച്ചത് ഏതെങ്കിലും തരത്തില്‍ താങ്കളെ വേദനിപ്പിക്കുകയൊ അനാദരവ് തോന്നുകയോ ചെയ്തു വെങ്കില്‍ നിര്‍വ്യാജം ഖേദം അറിയിക്കുന്നു.
ഒരിക്കലും താങ്കളെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഇതിനാല്‍ അറിയിക്കുവാനും ഈ അവസരം ഉപയോഗിക്കുന്നു.
താങ്കളുടെ അഭ്യര്‍ത്ഥന മാനിച്ച് പ്രസ്തുത പോസ്റ്റില്‍ നിന്ന് പേര് മാറ്റിയതായി ഇതിനാല്‍ അറിയിക്കുന്നു. കൂടാതെ താങ്കള്‍ വന്ന് പോസ്റ്റ് വായിച്ചതില്‍ എനിക്കുള്ള നന്ദി അറിയിക്കുന്നു.
അമ്പട ഞാനേ.. എന്താ പറഞ്ഞതെന്ന് എനിക്ക് വ്യക്തമായില്ല കേട്ടോ.. എന്തായാലും വന്നതിലും വായിച്ചതിലും സന്തോഷം.
അടിപൊളി
ഒരു ലേറ്റ് കമന്റര്‍
നന്ദി സിജു
എന്റെ ഇരിങ്ങലേ, മനസിലാകുന്ന പോലെ കാര്യങ്ങള്‍ പറയാന്‍ അറിഞ്ഞിട്ടാണൊ, ഇത്ര കാലം ഞങ്ങളെ ഇട്ട് ഇങ്ങനെ കഷ്ടപ്പെടുത്തിയത്..:)
ഇത് തകര്‍ത്തു.
സമൂഹത്തില്‍ കവികള്‍ എപ്പൊഴും കാതും കണ്ണും തുറന്നിരിക്കുന്നവരാണ്്.
അങ്ങനെ ഈ ഒരൊറ്റ പൊസ്റ്റു കൊണ്ട് താങ്കള്‍ ഒരു കവി ആണെന്ന് തെളിയിച്ചിരിക്കുന്നു...
ഒരിക്കല്‍ കൂടി അഭിനന്ദങ്ങള്‍..
മിടുക്കാ ഇതിപ്പോഴാണൊ കാണുന്നത്.
എന്തായാലും ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍ സന്തോഷം.
വീണ്ടും പ്രതീക്ഷിക്കാം ഇത്തരം സാഹസങ്ങള്‍.
ഇതു കലക്കി,;)
“വളരെ സീരിയസ്സായുള്ള അവാര്‍ഡ് പടം പേലെ ഒരു പച്ചയായ മനുഷ്യന്“ തന്നെയാണോ ഈ പോസ്റ്റ് ഇട്ടേ? :) ചിരിച്ചു നന്നായി.
കൊള്ളാം, റാഫി കണ്ടിരുന്നെങ്കില്‍ തിര്‍ച്ചായായും കൊള്ളും.
നന്നായി എന്ന ഒറ്റവാക്ക് മതിയവാതെ കിടക്കുന്നു.
ഏറെ നാളുകള്‍ക്ക് ശേഷവും ഈ പോസ്റ്റ് വായിച്ച് ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷമുണ്ട്.
പ്രമോദ്.. നന്ദി
നിമിഷ..നന്ദി (താങ്കളെ ഇതു വരെ വായിച്ചിട്ടില്ല. ഇടയ്ക്ക് കാണാറുണ്ടെങ്കിലും സമയം കിട്ടിയില്ലായിരുന്നു.)
ബിരാന് കുട്ടി ചേട്ടാ..(അങ്ങിനെ വിളിക്കാലൊ അല്ലേ..) നന്ദി.
Search by typing in Malayalam.
http://www.yanthram.com/ml/
Post a Comment