ബന്യാമും ശ്രീവിദ്യയും പിന്നെ ഞാനും : കഥ
ഒരു തലവേദനയ്ക്കിടയില് പനഡോളിന്റെ അവസാന വീര്യം ഒലിച്ചിറങ്ങുമ്പോഴാണ്
അമ്മൂമ്മയുടെ മരണം ഒരു ഫോണ്‍ വിളിയായ് കരഞ്ഞു തീര്‍ത്തത്. പോകണമൊ വേണ്ടയൊ എന്ന് ഭാര്യയുമായ് ആലോചിച്ച് ഉറക്കത്തിനിടയില്‍ ഭാര്യയെ കെട്ടിപ്പിടിച്ചു കിടക്കുന്നതിനിടയില്‍ അയാള്‍ തീരുമാനിച്ചു. വേണ്ട അതു വരെ പോയിവരുന്ന ചിലവു ഓര്‍ക്കുമ്പോള്‍ മാസവാടകയ്ക്ക് വരുന്ന കാട്ടറബിയുടെ ഉഷ്ണിച്ച തലപ്പാവ് തെളിഞ്ഞു വന്നു.
മയക്കത്തിനിടയില്‍ വീണ്ടും ഒരു കുഞ്ഞുമീനിന്റെ കരച്ചില്. അയലത്തെ കുമാരേട്ടന്റെ ഭാര്യ എടുത്തിട്ട പഴം ചക്ക പോലെ വീണു പോയിരിക്കുന്നു. ഇനി അവരില്ല. ഏട്ടന്റെ ശംബ്ദത്തിന് ആദ്യം വിളിച്ചപ്പോഴുണ്ടായ ദു:ഖത്തേക്കാളേറെ ദു:ഖം മുണ്ടോന്ന് അയാള്‍ സംശയിച്ചു.
കുമാരേട്ടന്റെ ഭാര്യ അവരുടെ ചിരി തന്നെ ഒരു ഒന്ന് ഒന്നര ചിരി ആയിരിന്നു. അമ്മയുടെ കൂടെ കുളിക്കാന്‍ കുളത്തില്‍ കുളിക്കാന്‍ പോയ കാലത്ത് എത്രയോ തവണ അവരെ ഈറനോടെ കണ്ടിരിക്കുന്നു. അയാള്‍ ഉറക്കം വരാതെ ചത്ത മീനിനെ കയ്യില്‍ വച്ച് ഒരോ ഇരിപ്പു തന്നെ ഇരിന്നു.
പിന്നെ എഴുന്നേറ്റ് ഡ്രസ്സ് ചെയ്തു തുടങ്ങി. അയാളുടെ മനസ്സിലപ്പോള്‍ കുമാരേട്ടന്റെ ഭാര്യ മാത്രമായിരുന്നു. പല്ലു കൊഴിഞ്ഞ അമ്മൂമ്മ അപ്പോള്‍ മണ്ണോട് ചേരാന്‍ കാത്തു നില്‍ക്കുന്നത് അയാള്‍ ഓര്‍ത്തതേയില്ല.
Saturday, October 28, 2006
Subscribe to:
Post Comments (Atom)
28 comments:
Good stories man.
Excellent..!
എന്റെ ദൈവമെ..പണ്ടത്തെ “ആനിക്സ്പ്രേ”യുടെ പരസ്യം പോലെ ബന്യാമീന്റ്റെം ശ്രീവിദ്യേടം ഒന്നും “പൊടി പോലുമില്ലല്ലോ കണ്ട് പിടിക്കാന്‍”..ഇത് ഉത്തരാധുനികമാണോ ?
ഈ കഥയുടെ പേര് ‘ഹവായ് ചെരിപ്പും കയ്പ്പയ്ക്കാ കൊണ്ടാട്ടവും പിന്നെ ഞാനും’ എന്നായാലും മോശം വരില്ല. ഇത് മറ്റേത് തന്നെ. ഭാംഗ്! :-D
ഉത്തരാധുനികന്മാരെ (ബുജി- ബുദ്ധി ജീര്ണ്ണിച്ചവര്) ഇങ്ങനെ കളിയാക്കേണ്ടായിരുന്നു..
ബന്യാമിനേയും ശ്രീവിദ്യയേയും ഞാനും കുറേ തിരഞ്ഞു :)
ഭീമനും ദുര്യോധനനും കൂടിയിരുന്നു കഞ്ചാവു ബീഡി പുകച്ചു, അടുത്ത ബോളില്‍ യുധിഷ്ടിരന് ഒരു സിക്സറടിച്ചു.
ഓര്‍ഡര്‍ ഓര്‍ഡര്‍.. കോടതിമുറിയില്‍ ദൃഷ്ടധ്യുമ്നന്റെ ശബ്ദം മുഴങ്ങി. കൃഷ്ണന് മൊബെയിലില്‍ വന്ന എസ്.എം.എസ് ലേക്കു നോക്കി. "ടൈം ഈസ് സ്റ്റില്‍ യങ്ങ്"
വീഗാലാന്‍ഡിലെ ജയന്റ് വീലിലിരുന്നു കറങ്ങുന്ന അര്‍ജുനനും ദ്രൌപതിയുമുണ്ടോ ഇതറിയുന്നു ?
ജഗതിയുടെ ബോയിങ്ങ് ബോയിങ്ങിലെ ഉത്തരാധുനിക കഥ ഓര്‍ത്തു പോയി !
മുകളിലെഴുതിയ ബൂലോകരേ.
പാവം ബെന്യാമിന് ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിനെതിരെ വനിതകളുടെ രൂക്ഷ ആക്രമണം ഉണ്ടായി. പാവം ബെന്യാമിന് മറുപടി പറഞ്ഞ് തോറ്റു....
അതു വായിച്ചിട്ട് ഇതു വായിച്ചാല്‍ എല്ലാം മനസിലാകും.
ഇടി പറഞ്ഞ പോലെയാണ് ആ പോസ്റ്റിന്റെ കമന്റ്സ്.
ഇരിങ്ങലേ, ഈ പേരിടണ്ടായിരുന്നു പോസ്റ്റിന്....
ബ്ലോഗാഭിമാനിക്കാറ് എവിടെപ്പോയി. ഒരു ലേഖനാകാന് എന്താണ് അടിസ്ഥാന യോഗ്യത ചേട്ടന്മാരെ?
വളരെ സീരിയസ്സായുള്ള അവാര്‍ഡ് പടം പേലെ ഒരു പച്ചയായ മനുഷ്യാ....തലക്കെട്ടും കഥയും തമ്മിലുള്ള ബന്ധം ആലോചിക്കാന്‍ സമയമില്ല. കഥയല്ലെ? എന്തെങ്കിലും കാര്യമുണ്ടകും. നന്നായിരിക്കുന്നു
അപ്പൊ കാര്യമറിയാതെയാ അല്ലേ.. സാരമില്ല.
സങ്കുചിത മനസ്കന് പറഞ്ഞതു പോലെ തന്നെ.
ആയതിനാല്‍ ആദ്യം ബന്യാമിനെയും പിന്നെ ശ്രീവിദ്യയെയും ഒടുക്കം എന്നെയും വായിച്ചാല്‍ ഉത്തരം വ്യക്തം. ഉത്തരാധുനീകം!!!!!!!!!!!!!!
മല്ലു ഫിലിംസ്: നന്ദി..
കിരണ്‍സ്: നന്ദി.
ദില്‍ബാ: അപ്പൊ പറഞ്ഞതു പോലെ. ആദ്യം ബന്യാമിന്,ശ്രീവിദ്യ, പിന്നെ ഞാന്‍..
കുട്ടന്മേനോന് ചേട്ടാ.. നന്ദി.. (ചേട്ടനെ വായിക്കാറുണ്ട്.)
മര്‍ത്യാ..കൂടുതല്‍ തിരയാതെ.. കണ്ണു തുറന്നു നോക്കൂ... പ്ലീസ്
ഇടിവാള്‍ ജീ.. നന്ദി.. വന്നതിനും പ്രതികരിച്ചതിനും ഒരു പാട് സ്നേഹത്തോടെ..
സങ്കുചിത മനസ്കാ.. താങ്കളാണ് യഥാര്‍ത്ഥത്തില്‍ എന്നെ സഹായിച്ചത്. കിടന്നിട്ട് ഉറക്കം വന്നില്ല. അപ്പോ കഥ പോലെ ഒരു കുറിപ്പ് വീണ്ടും വേണം എന്നു തോന്നി.
ബന്യാമിന്..എന്നോട് ക്ഷമിക്കുക.താങ്കളെ വേദനിപ്പിക്കാനൊ ഒന്നുമല്ല.
എന്തായാലും ആളുകള്‍ വായിക്കട്ടെ.. അല്ലെ...
അപ്പൊ കാര്യമറിയാതെയാ അല്ലേ.. സാരമില്ല.
സങ്കുചിത മനസ്കന് പറഞ്ഞതു പോലെ തന്നെ.
ആയതിനാല്‍ ആദ്യം ബന്യാമിനെയും പിന്നെ ശ്രീവിദ്യയെയും ഒടുക്കം എന്നെയും വായിച്ചാല്‍ ഉത്തരം വ്യക്തം. ഉത്തരാധുനീകം!!!!!!!!!!!!!!
മല്ലു ഫിലിംസ്: നന്ദി..
കിരണ്‍സ്: നന്ദി.
ദില്‍ബാ: അപ്പൊ പറഞ്ഞതു പോലെ. ആദ്യം ബന്യാമിന്,ശ്രീവിദ്യ, പിന്നെ ഞാന്‍..
കുട്ടന്മേനോന് ചേട്ടാ.. നന്ദി.. (ചേട്ടനെ വായിക്കാറുണ്ട്.)
മര്‍ത്യാ..കൂടുതല്‍ തിരയാതെ.. കണ്ണു തുറന്നു നോക്കൂ... പ്ലീസ്
ഇടിവാള്‍ ജീ.. നന്ദി.. വന്നതിനും പ്രതികരിച്ചതിനും ഒരു പാട് സ്നേഹത്തോടെ..
സങ്കുചിത മനസ്കാ.. താങ്കളാണ് യഥാര്‍ത്ഥത്തില്‍ എന്നെ സഹായിച്ചത്. കിടന്നിട്ട് ഉറക്കം വന്നില്ല. അപ്പോ കഥ പോലെ ഒരു കുറിപ്പ് വീണ്ടും വേണം എന്നു തോന്നി.
ബന്യാമിന്..എന്നോട് ക്ഷമിക്കുക.താങ്കളെ വേദനിപ്പിക്കാനൊ ഒന്നുമല്ല.
എന്തായാലും ആളുകള്‍ വായിക്കട്ടെ.. അല്ലെ...
ഒരു പേരിലൊക്കെ എന്തിരിക്കുന്നു എന്ന് അപ്പൂപ്പന്മാര് ചോദിചത് എത്ര ശരി എന്നിപ്പൊ തോന്നുന്നു.
കഥ കൊള്ളാം.
ഇരിങ്ങല്‍ജീ ഇത് കൊള്ളാമല്ലോ... ഇന്നലെ തന്നെ വായിച്ചിരുന്നു.
ഞാന്‍ ഇരിങ്ങല്‍,
താങ്കളുടെ പുതിയ കഥ ബന്യാമും ശ്രീവിദ്യയും പിന്നെ ഞാനും” കഥയും തലക്കെട്ടും തമ്മില്‍ ബന്ധമൊന്നുമില്ല. പിന്നെ സങ്കുചിതമനസ്കന്റെ കമന്റ് നോക്കി ബന്യാമിന്റെ ലേഖനം (അങ്ങിനെ പറയാമൊ) വായിച്ചു. പിന്നെ ഒരു കളിയാക്കലാണൊ ഉദ്ദേശിച്ചത്?
എന്തായാലും നന്നായി.
ഇഷ്ടപ്പെട്ടു.
ചിലതൊന്നും പിടികിട്ടിയില്ലെങ്കിലും ആശയം നന്നായി രസിച്ചു...അതിലേറെ തലക്കെട്ടും..ബെന്ന്യാമിന് ശ്രീവിദ്യാ വിവാദം ബ്ലോഗ് ആഘോഷമാക്കാന്‍(മലയാളിയ്ക്ക് വിവാദങ്ങളോടുള്ളത്ര ഭ്രമം മറ്റെന്തിനോടെങ്കിലുമുണ്ടോ?) തുടങ്ങിയ ഈ അവസരത്തില്‍ ഉത്തരാധുനിക കഥയ്ക്ക് പ്രസക്തിയേറെ...അങ്കവും കാണാം താളിയുമൊടിയ്ക്കാം..ഹ ഹ...
ഇങ്ങിനേയും കളിയാക്കാന്‍ പറ്റോ :)
അയ്യോ... അങ്ങിനെ ഒരു വ്യക്തി ഹത്യ, കളിയാക്കല്‍ ഉദ്ദേശിച്ചില്ല മനസ്സില്‍ പോലും. എന്നാല്‍ പ്രതികരിച്ചുവെന്നു വ്യക്തം.
ബന്യാമിന് എന്ന വ്യക്തിയോട് തികഞ്ഞ ബഹുമാനവും ആദരവും ഉണ്ട്. തെറ്റിദ്ധരിക്കരുത്.
ഇത്തിരി വെട്ടം.. നന്ദി..
അരശിവ.. വായിച്ചുവെന്നറിഞ്ഞതില്‍ സന്തോഷം. അഭിപ്രായത്തിനും
അങ്കവും കാണാം താളിയുമെടുക്കാം. വാഹ് വാഹ്
അഗ്രജന് ചേട്ടാ.. നന്ദി..വന്നതിലും കമന് റിയതിലും.
സ്നേഹത്തോടെ
നിങ്ങളുടെ
രാജു
ഇരിങ്ങലേട്ടാ..പോസ്റ്റിനൊപ്പം കമന്റുകളുടെ ഈ ആന്റിക്ലൈമാക്സ് രസിപ്പിച്ചു
ഇരിങ്ങല്‍ ഭായ് - താങ്കളുടെ ബ്ലോഗില്‍ ഇന്നാണ് കയറിയത്.....ബന്യാമും, ശ്രീവിദ്യയും, ഞാനും പിന്നെ അതിലേക്ക് വന്ന കമന്റുകളും വായിച്ചപ്പോള്‍ ഒരു രസം. നീലചടയന്റെ ഒരു പുകയെടുത്തപോലെയുള്ള ഒരു സുഖം.
ഈശ്വരാ... ഇത് ബുദ്ധിജീവികള്‍ക്ക് പറ്റിയ തലക്കെട്ടായിപ്പോയി. എന്നാലും പാവം അമ്മൂമ്മ.
ബെന്യാമും ശ്രീവിദ്യയും പിന്നെ ഇരിങ്ങലിന്റെ ബെന്യാമും ശ്രീവിദ്യയും വായിച്ചു. ആലോചിച്ചു. ഉദ്ദേശം പിടികിട്ടി. നന്നായിരിക്കുന്നു.
good
ഒരു കമന്റ് കഥ എന്നുമാത്രമേ ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ. വായനക്കാര്‍ ഞാന്‍ ഉദ്ദേശിച്ഛതിലും കൂടുതല്‍ മനസ്സിലാക്കിയതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.
അല്ലെങ്കില്‍ എനിക്ക് വീണ്ടും വന്നു പറയേണ്ടി വന്നേനെ..”ഞാന്‍ ഉദ്ദേശിച്ചത് അങ്ങിനെ ആയിരുന്നില്ല“.
സൌന്ദര്യ സങ്കല്പങ്കളെ ഏകീകരിക്കാന്‍ എനിക്കാവുമായിരുന്നില്ല.
കുമാരനാശാന് വീണ പൂവില്‍ കണ്ടിരുന്ന സൌന്ദര്യം നമ്മില്‍ എത്രപേര്‍ക്ക് കാണാന്‍ കഴിയും?
കാളിദാസന് വാസവത്തയില് കണ്ടിരുന്ന മഹത്വം നമ്മളില്‍ എല്ലാവരും അംഗീകരിക്കുമൊ? അല്ലെങ്കില്‍ ചിലരെങ്കിലും വിയോചിക്കില്ലേ?
സൌന്ദര്യം കാണുന്ന കണ്ണുകളിലണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
എന്തുകൊണ്ടാണ് അമ്മയ്ക്ക് തന് കുഞ്ഞ് പൊന്‍ കുഞ്ഞാവുന്നത്? എത്ര വൈരൂപ്യമുണ്ടെങ്കിലും.
സു ചേച്ചി : വന്നതിനും കമന് റിയതിനും നന്ദി. മണലെഴുത്തില്‍ കമന്റ് കണ്ടു.
റിനി: കാര്യം പിടികിട്ടി എന്ന് മനസ്സിലായതില്‍ സന്തോഷം. നന്ദി വീണ്ടും വരിക.
കുറുമാന്: നന്ദി വീണ്ടും വരിക.
ബെന്യാമിന്റെ ആ ലേഖനത്തോട് ഞാന്‍ യൊജിക്കുന്നില്ലെങ്കിലും അതു തെറ്റിദ്ധരിക്കപെട്ടതാണ്. ബെന്യാം തന്റെ വാദം തെളിയിക്കാനായി ശ്രീവിദ്യയെ ഉദാഹരണമായി പറഞ്ഞതായിരുന്നു. അതെല്ലാവരും കേറിപിടിക്കുകയും പിന്നീട് ബെന്യാം ന്യായീകരിക്കാന്‍ ശ്രമിച്ചു കുളമാവുകയും ചെയ്തു.
പിന്നെ ഇതൊരു കമന്റ് പോസ്റ്റ് ആയതുകൊണ്ട് വിലയിരുത്തേണ്ട കാര്യമില്ലല്ലോ..
സിജുവിന്റെ കമന്റ് അര്‍ത്ഥവത്താണ്.
ബന്യാമിനെ അറിയാവുന്ന നമുക്ക് അങ്ങിനെ വിശ്വസിക്കാനെ പറ്റൂ. അതു കൊണ്ടാണ് ഞാന്‍ അദ്ദേഹത്തോട് എന്റെ ആദ്യ കമന്റില്‍ താങ്കള്‍ പറയാന്‍ ഉദ്ദേശിച്ചതു വായനക്കാരന് മനസ്സിലാക്കുന്നില്ലെങ്കില്‍ കൂടുതല്‍ തെളിവുകളും വാദമുഖങ്ങളുമായി വീണ്ടും വരൂ എന്ന് സ്നേഹത്തോടെ പറഞ്ഞത്. അതു ഫാസിസ്റ്റ് സമീപനമായിരുന്നില്ല. എന്നാല്‍ അടിച്ച വടിയേല്‍ ചൊറഞ്ഞ പോലെ ആയി പിന്നെ. ചക്ക തിന്നാനും പറ്റിയില്ല വെളിഞ്ഞീറ് മുഖം മുഴുവനുമവുകയും ഒട്ടി ഒട്ടി പോവുകയും ചെയ്തു.
അദ്ദേഹത്തിന് ദേഷ്യമായിരിക്കും എന്നോട് എന്ന് ഈ മൌനത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നു. സത്യം തിരിച്ചറിയുമ്പോള്‍ പിണക്കം മാറുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
ഇരിങ്ങലേ തകര്‍ത്തു.
ബന്യാമിന്റെ ശ്രീവിദ്യപോസ്റ്റിനോട് ബന്ധം പറഞ്ഞില്ലെങ്കിലും ആ തലേക്കെട്ട് ഇല്ലെങ്കിലും ഇത് നല്ല ഒന്നാന്തരം കഥയാവുമായിരുന്നു.
ബന്യാമിന്റെ പോസ്റ്റ് ഒരു നല്ല കഥക്ക് വഴിയായി അല്ലേ :-)
അഭിനന്ദനങ്ങള്‍.
ഇടിവാളേ എന്തൂട്ടാ എഴുത്യേക്കണേ? ചിരിച്ചെന്റിഷ്ടാ, മേലാണ്ടായി!
:-)
ഈ കഥ കൊണ്ട് എനിക്കുണ്ടായത് ഒരാളുടെ ശത്രുതയും പിന്നെ കുറേ നല്ല കമന് റുകളും മാത്രം.(ശത്രുത പ്രതീക്ഷിച്ചില്ലെങ്കിലും വിമര്‍ശനം പ്രതീക്ഷിച്ചു)
എങ്കിലും പഠിച്ചത് മറക്കാന്‍ പറ്റില്ലല്ലോ.
ആരെയും വിമര്‍ശിക്കുന്നത് വ്യക്തിപരമായിട്ടല്ലെന്ന് പലതവണ പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും തെറ്റിദ്ധരിക്കപ്പെടുന്നു.
വെറുതെ ‘ബലേഭേഷ്’ പറയുകയാണൊ വേണ്ത്? എന്തൊ പലപ്പോഴും കഴിയാറില്ല. എന്നാലും ശ്രമിക്കാം.
എന്തോ എന്റെ അഭിപ്രായത്തില്‍ ‘പിന് വലിക്കല്’ തെറ്റിദ്ധരിപ്പിക്കല്‍ വാക്കായി മാറി എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
പിന് വലിക്കുക എന്നുള്ളത് ഞാന്‍ ഉദ്ദേശിച്ചത് ലേഖന കര്‍ത്താവിന്റെ ഉദ്ദേശം 99% പേരും യഥാവിധി മനസ്സിലാക്കിയില്ലെങ്കില്‍ മനസ്സിലാക്കാന്‍ പാകത്തില്‍ പുതിയ വാദഗതികള്‍ കൊണ്ടുവന്ന് ഉദ്ദേശ്യം വ്യക്തമാക്കുകയും പഴയ വാദം പിന് വലിക്കണം എന്നുമാത്രമാണ്. അല്ലതെ പോസ്റ്റ് പിന് വലിക്കണം എന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അദ്ദേഹവും വായനക്കാരും തെറ്റിദ്ധരിച്ചു എന്നു മനസ്സിലാക്കിയതിനാലാണ് വീണ്ടും ഒരു വിശദീകരണം ആവശ്യമായി വന്നത്.
വായനക്കാരില്‍ പകുതിയില്‍ അധികം പേരും (ഏകദേശ കണക്കാണ്; ആധികാരികതയില്ല) എന്റെ വാദഗതികളോട് യോജിച്ചു വെങ്കിലും പിന് വലിക്കല് വാദം തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയാക്കിയതില്‍ ഖേദം പ്രകടിപ്പിക്കുന്നു.
സ്നേഹത്തോടെ
രാജു
ഈ ബെന്യാമീനും ശ്രീവിദ്യയും ഈ കഥയും തമ്മില്‍ എന്താ ബന്ധം? മാര്‍ക്സും കേരളാമോഡല്‍ മാര്‍ക്കിസവും തമ്മിലുള്ള ബന്ധം പോലെയാണോ?
പാവം ബെന്ന്യാമീനെം ശ്രീവിദ്യയേയും വിട്ടുകള മാഷെ.
പ്രീയപ്പെട്ട കുമാര്‍,
മനസ്സിലായില്ല എങ്കില്‍ ‘മണലെഴുത്ത്’ ബ്ലോഗ് വായിക്കുക ശേഷം ഈ കഥ വായിക്കൂ. എല്ലാം മനസ്സിലാകും.
അതിനുമുമ്പ് ഈ കഥയ്ക്ക് വന്ന കമന്റ്സ് വായിക്കൂ.
സ്നേഹത്തോടെ
രാജു
Post a Comment