Wednesday, September 27, 2006

സുനാമി - കവിത

എന്റെ കണ്ണിലെ നഗ്നജലം
നിന് റെ കയ്യിലെ ചുവന്നതീയ്യാല്‍ പരിരംഭണം ചെയ്യപ്പെടുന്നു.
എന്റെ മാറിലെ കറുത്ത പുള്ളി
നിന്റെ ചുണ്ടിലെ പുലിപ്പാല്‍.
നഗ്നനാക്ക് പ്പെട്ട് രാജാവു
തുണിക്കട ഉല്‍ഘാടനം ചെയ്യുന്നു.

തുഞ്ചന്‍റെ കിളി
മിഷിന്‍ ഗണ്ണിലൂടെ രാമയണം വായിക്കുന്നു.
അപ്പോഴും
അറുത്തു മാറ്റ്പ്പെട്ട് കുട്ടിയുടെ നാക്കു
പിടഞ്ഞുകൊണ്ടു വിളിച്ചു പറയുന്നു.
“രാജാവു നഗ്ന് നാണ്‘.

കിളിക്കൂടിള്ലൂടെ ഒരു നീണ്ട വെടി
ഒരു ഞരക്കം
സ്വപ്നങങളുടെ ഒരു പിടച്ചില്‍
ശുഭം.
കാറ്റ് ചോദിച്ചു
സുനാമി എന്നാണ് വരിക!!!!

12 comments:

Kumar Neelakandan © (Kumar NM) said...

വളരെ സീരിയസ്സായുള്ള അവാര്‍ഡ് പടം പേലെ ഒരു പച്ചയായ മനുഷ്യനല്ല ഞാന്‍. അതുകൊണ്ടാവും എനിക്കിതു മനസിലായില്ല. ദയവായി ഇതൊന്നു മനസിലാകുന്ന ഭാഷയില്‍ ഒന്നു പറഞ്ഞുതരുമൊ? പ്ലീസ്.

Adithyan said...

ഹഹ്ഹാ

കുമാറേട്ടാ,

ആധുനികം, ആധുനികം :))

മറ്റെ ഭീമനും ദുശ്ശാസനനും കൂടി ബീഡി വലിച്ചു ഓര്‍മ്മയില്ലെ?

aneel kumar said...

വ്യാഴാഴ്ച പാതിരാത്രി...
എന്നുകൂടി ചേര്‍ത്താല്‍ മനസിലായിക്കോളും ;)

Anonymous said...

എന്തര്.. എന്തര്..

പച്ച പുലിപ്പാലോ...

പാവം രാജാവ് , തുണി സുനാമിയില്‍ ഒഴുകിപ്പൊയാരിക്കും

ബിന്ദു said...

ആധുനികന്‍ എഴുതാന്‍ എന്താ വേണ്ടതെന്നു ആദി ഉടന്‍ തന്നെ ക്ലാസ്സ് എടുക്കുന്നതായിരിക്കും, അല്ലേ ആദി?? ;)

Anonymous said...

ഇതു വായിക്കാന്‍ ചെമ്പരത്തിപൂവും,
വെള്ളിയാഴ്ച പാതിരായും .. അതാ നല്ലത്

റീനി said...

ഇരിങ്ങല്‍സേ, ഒന്നും മനസ്സിലാവണില്ലല്ലോ! തലയില്‍നിന്ന്‌ പുകച്ചുരുളുകള്‍ വരുന്നതുമാത്രം മിച്ചം.
ഒരു "സുനാമി" കഥ ഇവിടെയുണ്ട്‌
http://panayolakal.blogspot.com/2006/08/blog-post_08.html

ഞാന്‍ ഇരിങ്ങല്‍ said...

മോനെ കുമാറെ.. കമന്‍റ് ഇഷ്ടായീട്ടൊ...
ഇതിലും വലുത് പ്രതീക്ഷിച്ചപ്പോള്‍ ഇത് ഇപ്പൊ..
കവിത മനസ്സിലായില്ലെങ്കില്‍ ഞാന്‍ എന്തു പിഴച്ചു? അവിടെ കവിയുടെ പരാജയം.!!! അതിനിപ്പോള്‍ വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇനി അങ്ങിനെ നിര്‍ബന്ധാച്ചാല്‍ ആവാം. പക്ഷെ സാറ് അടുത്ത കവിതെ വരെ കാത്തിരിന്നേ പറ്റൂ..ന്നാലും ഞാന്‍ ഇവിടം വിട്ട് പോകുലാ മോനെ ദിനേശാ‍...

ആദിത്യന്‍: ആള്‍ ബ്ലോഗില്‍ വളരെ പോപ്പുലറായതിനാല്‍ ഇത്തിരി സൂക്ഷിച്ചേ കൈ വെക്കാന്‍ പാടുള്ളൂന്ന് പലരും പറഞ്ഞു. എന്നാലും നമ്മുടെ ആ ശകുനിച്ചേട്ടനെ കൂട്ടി ഒരു മറുപടി തരാം എന്നു കരുതുന്നു. അതു വരെ ക്ഷമിക്കുകല്ലൊ..

ബിന്ദു.. അനോണി..റിനി.. കൂട്ടുകാരെ ആദ്യം പറഞ്ഞതു തന്നെ കവിയുടെ പരാജയം.!! അതുകൊണ്ട് അടുത്തതില്‍ പരിഹരിക്കാന്‍ ശ്രമിക്കാം.
മറുകുറി ഇത്തിരി വൈകി കാരണം ഇന്നലെ ‘ചുട്ടി’ ആയിരുന്നു. ഒരു പാട് നന്ദിയുണ് എല്ലാവര്‍ക്കും
അപ്പോ.. വീണ്ടും സന്ധിക്കും വരെ...

Kumar Neelakandan © (Kumar NM) said...

പ്രിയമുള്ള ഇരിങ്ങല്‍,
താങ്കള്‍ ഇവിടം വിട്ടുപോകാനൊന്നുമല്ല, ഞാന്‍ കവിത മനസിലായില്ല എന്നു പറഞ്ഞത്. അങ്ങനെ പറഞ്ഞതിന്റെ കാരണം ശരിക്കും ആ കവിതയില്‍ കവി ഉദ്ദേശിച്ചത് വായനക്കാരനായ എനിക്ക് മനസിലായില്ല എന്നതു തന്നെ. (അത് എന്റെ കുഴപ്പമാവാം.അവാം എന്നല്ല ആണ്. കാരണം എഴുത്തുകാരന്‍ ഒന്നും ഉദ്ദേശിക്കതെ ഒന്നും കുറിച്ചുവയ്ക്കില്ല) ആ ഉദ്ദേശങ്ങള്‍ മാത്രമേ ഞാന്‍ ഒരു കമന്റിലൂടെ ചോദിച്ചുള്ളു. അതിനു ഇങ്ങനെ ഒരു വ്യഖ്യാനം ആണ് കിട്ടുന്നതെങ്കില്‍ ഇനിമുതല്‍ ഇനി മുതല്‍ മനസിലായില്ലെങ്കിലും ഉദാത്തം മനോഹരം എന്നു പറഞ്ഞു ശീലിക്കാം.

ഞാന്‍ ഇരിങ്ങല്‍ said...

കുമാര്‍.. താങ്കളോട് ഒരു പിണക്കവുമില്ല.
താങ്കളുടെ അഭിപ്രായം ഞാന്‍ മുഖവിലെക്കെടുക്കുന്നു കൂട്ടുകാരാ. അതു കോണ്ടാണ് ഞാന്‍ ‘കവിയുടെ പരാജയം’ എന്നു പറഞ്ഞത്.
തെറ്റിദ്ധരിക്കരുത് പ്ലീസ്. വിമര്‍ശനം ഞാന്‍ എന്ന കവിയെ അടുത്ത കവിതയില്‍ ശ്രദ്ധിക്കാന്‍ പ്രേരിപ്പിക്കും തീര്‍ച്ച.
ഞാന്‍ താങ്കള്‍ക്ക് മെയില്‍ ചെയ്യാം. കാ‍രണം കവിത യെ കവിതന്നെ വിശദീകരിക്കേണ്ടുന്ന അവസ്ഥ വേദനാജനകമാണല്ലൊ.
താങ്കളെ വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കുക.

Adithyan said...

ഞാന്‍ പോപ്പുലറോ? :)) ആണെന്നു തോന്നുന്നില്ല. കുറെ നാളായി ഇവിടെ കറങ്ങിത്തിരിഞ്ഞ് നില്‍പ്പുണ്ട്. അത്രമാത്രം. പ്രതിഭയെ ആദരിക്കുക, അഹങ്കാരത്തെ അടിച്ചു താഴ്ത്താന്‍ ശ്രമിക്കുക, കള്ളനാണയങ്ങളെ അവഹേളിക്കുക അങ്ങനെ ചില ശീലങ്ങളൊക്കെ ഉണ്ടേയ്...

ആളുകള്‍ക്ക് മനസിലാവാത്തതെന്തും ഉത്കൃഷ്ടസാഹിത്യമാണ് എന്നൊരു തെറ്റിദ്ധാരണ താങ്കള്‍ക്കുണ്ടെങ്കില്‍, എനിക്ക് പറയാനുള്ളത് ഒരു പ്രശസ്ത പുസ്തകത്തില്‍ അതേ പടി ഉണ്ട്. ഇവിടെ പകര്‍ത്തുന്നു.

Keating leaned back with a sense of warmth and well-being. He liked this book. It made the routine of his Sunday morning breakfast a profound spiritual experience; he was certain that it was profound, because he didn't understand it.

Peter Keating had never felt the need to formulate abstract convictions. But he had a working substitute. "A thing is not high if one can reach it; it is not great if one can reason about it; it is not deep if one can see its bottom" - this had always been his credo, unstated and unquestioned. This spared him any attempt to reach, reason or see; and it cast a nice reflection of scorn on those who made the attempt.

...

Keating thought he could talk of this book to his friends, and if they did not understand he would know that he was superior to them. He would not need to explain that superiority - thats just it, "Superiority as superiority" - automatically denied to those who asked for explanations. He loved the book.

===
ഇത് താങ്കള്‍ക്ക് മാത്രമുള്ള മറുപടി അല്ല.

പിന്നെ എന്റെ ഉദ്ദേശം താങ്കള്‍ ബ്ലോഗിങ്ങ് നിര്‍ത്തിപ്പോകുക എന്നതല്ല. ആശയസംവാദമായി കാണാന്‍ ശ്രമിയ്ക്കുക.

ഞാന്‍ ഇരിങ്ങല്‍ said...

ആദിത്യാ.. എന്‍റെ വാക്കുകള്‍ താങ്കളെ വേദനിപ്പിച്ചൊ? എന്താ. ചെയ്യുക ചിലപ്പോള്‍ നമ്മള്‍ വിചാരിക്കാത്ത അര്‍ത്ഥങ്ങള്‍ വന്നു പോകും. എന്തായാലും ‘സുനാമി’കവിത പലര്‍ക്കും മനസ്സിലാവത്തതിനാല്‍ ‘കവിത’ കവിയുടെ പരാജയമായി ഞാന്‍ അംഗീകരിക്കുന്നു.അതിന് ഷെയിം ഒന്നുമില്ല. ചിലപ്പോള്‍ നമ്മള്‍ വിചാരിക്കുന്നതിന്‍റെ അപ്പുറവും വായനക്കാര്‍ ചിന്തിക്കാറില്ലേ..
പിന്നെ താങ്കള്‍ പറഞ്ഞതു പോലെ ഉത്കൃഷ്ടസാഹിത്യമാണ്‘എന്ന് ഒരിക്കാലും ചിന്തിക്കാറില്ല. മനസ്സില്‍ തോന്നുന്ന ചിന്തകള്‍ എനിക്ക് മനസ്സിലാകുമെങ്കില്‍ ആളുകള്‍ക്ക് കൊടുക്കും. ചിലപ്പോള്‍ മറ്റുള്ളവര്‍ക്കും മനസ്സിലാകും. മനസ്സിലായില്ലെങ്കില്‍ അതു കവിതയിലൂടെ യുള്ള എന്‍റെ കമ്മ്യൂണിക്കേഷന്‍ ലോസ്’ ആയി കരുതുക. അല്ലാതെ ആരും ആര്‍ക്കും മനസ്സിലാകാത്ത ഒന്നും ഉണ്ടക്കാന്‍ ഒരുമ്പെടുകയില്ലല്ലോ. കവിത ആയാലും കഥ ആയാലും മാര്‍ക്കറ്റ് ചെയ്യപ്പെടേണ്ടവ തന്നെ.
ഇനി താങ്കള്‍ പോപ്പുലര്‍ ആണെന്ന എന്‍റെ വാദം. അത് താങ്കളുടെ കഴിവിനെ അംഗീകരിച്ചുകൊണ്ടു തന്നെ യാണ്.
വിമര്‍ശനം; അതിനു വേണ്ടി തന്നെ യാണ് ഞാന്‍ ബ്ലോഗില്‍ പേരിട്ടതും പ്രതീക്ഷിച്ചതും വെറുതെ ‘കൊള്ളാം എന്നു പറയുന്നതിനോട് വല്യ പ്രതിപത്തിയൊന്നും എനിക്കില്ല.
മറ്റെ ഭീമനും ദുശ്ശാസനനും കൂടി ബീഡി വലിച്ച കഥ എനിക്ക് മനസ്സിലായില്ല. അപ്പോള്‍ ഇത്തിരി ഡോസ് കൂട്ടി പറഞ്ഞാലല്ലേ താങ്കള്‍ വിശദമാക്കുകയുള്ളൂ..
ആരോഗ്യ പരമായ വിമര്‍ശനമായേ ഞാന്‍ ഇതിനെ കണ്ടിട്ടൂള്ളൂ.. ഞാനും അങ്ങിനെ ചെയ്യുന്ന ഒരാളാണ്. ആയതിനാല്‍ താങ്കള്‍ക്കുള്ള ഈര്‍ഷ്യ മാറ്റിവയ്ക്കുമല്ലോ.
മറ്റേതൊ ഒരു കമന്‍റില്‍ ആരോ പറഞ്ഞതു പോലെ നമ്മളൊക്കെ ഇപ്പോള്‍ ഒരു കുടുംബമാണല്ലോ.
ഇനി ഒന്നു കൂടി.
;ആദിത്യ എന്ന പേര്; താങ്കള്‍ക്കു മനസ്സിലായില്ലേ..?
റോസ് മേരി’??
പറയൂ കൂട്ടുകാരാ.. എങ്കിലല്ലേ (ഭാവം വരൂ)അടുത്തതില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ പറ്റൂ..
സ്നേഹത്തോടെ
രാജു.
(രാവിലെ മുതല്‍ നെറ്റ് കണക് ഷന്‍ പ്രോബ്ലം ആയിരിന്നു അതു കൊണ്ടാണ് വൈകി മറുകുറി വന്നത്)

<