Saturday, September 23, 2006

പത്തുപെറ്റുമ്മ: - 2

പത്തുപെറ്റുമ്മെയെ കുറിച്ച് പറയാന്‍ ഏറെ ഉണ്ട്. എപ്പോഴും തട്ടം കൊണ്ട് മറച്ചിരിക്കുന്ന അവരുടെ മുടി ഞാന്‍ കണ്ടിട്ടേ ഇല്ല് എന്നു തന്നെ പറയാം. എന്നാല്‍ വെളുത്തു പഞ്ഞിക്കെട്ടുപേലെയാണതു എന്നു എന്‍റെ ക്ലാസ്സിലെ ആയിഷയും കുഞ്ഞിമെയ്തീനും പറയാറുണ്ട്. അവരെ കാണുമ്പൊഴൊക്കെ കടല മുട്ടയിയൊ, അല്ലെങ്കില്‍ അരിവറുത്ത്തൊ അങ്ങിനെ എന്തെങ്കിലും പത്തുപെറ്റുമ്മ കൊടുക്കാറുണ്ടായിരുന്നു. ഒരു പക്ഷെ ഞങ്ങളുടെ വീടുകളില്‍ അറിഞ്ഞാല്‍ ഒരു ഭൂകമ്പം തന്നെ ഉണ്ടാക്കാന്‍ പോന്നതാന്നു ഇങ്ങനെയുള്ള സംഭവങ്ങള്‍. കാരണം പത്തുപെറ്റെങ്കിലും അവര്‍ ജീവിക്കുന്നതു പലപ്പോഴും തെരുവിലാണ്. അവരെ എല്ലാവരും പിരിതെറ്റിയവരായും വട്ട് ഉള്ളതായും പറയാറുണ്ടു. അതിനു ഒരു കാരണം ഞങ്ങള്‍ കൂട്ടുകാര്‍ കണ്ടെത്തിയതു ഇടയ്ക്കു പീടിക വരാന്തയില്‍ ഇരുന്ന അവരു കരയും. കണ്ണുകള്‍ ഒരു കടലായി തീരുകയും ഒഴുകി തീരമില്ലാതെ, ഒന്നു കരയിലിട്ടു പൊട്ടിച്ചിതറാന്‍ പോലുമാകാതെ ആകാശത്തോളം ഉയരുകയും ആകാശവും തീരവും നഷ്ട്പെട്ട് അലയുകയുമാണു. പത്തു മക്കളാണു ഉമ്മയ്ക്ക്. ഒന്നിനൊന്നം പോന്ന ഘടാഖടികന്‍മാര്‍. എന്താ പ്രയോജനം? കുറച്ചുപേരു ഗള്‍ഫുമരുഭൂമികളില്‍ ജോലിചെയ്യുന്നു. മറ്റ് ചിലര്‍ നാട്ടില്‍ ഇറച്ചിക്കടകളിലും ചുമടെടുക്കാനും ഒക്കെയായി ജീവിതം പൊലിപ്പിക്കുന്നു. മക്കളുടെ ഭാര്യമരില്‍ 2 പേരു ഉമ്മയുടെ വീട്ടില്‍ തന്നെയാണു താമസം. എന്നിട്ടും ഒന്നു ചായ അനത്തി കൊടുക്കുവാനൊ, ഒരു പൊകലയൊ വെറ്റിലയൊ വാങ്ങിച്ചുകൊടുക്കാനൊ അവര്‍ക്ക് താല്പര്യമൊ ഇഷ്ട്മൊ അല്ലെങ്കില്‍ ഉമ്മയെ കാണുന്നതുപോലും ഇപ്പൊള്‍ അവര്‍ക്കൊക്കെ വെറുപ്പാണു. ഒരു ചെറിയ ഭാണ്ടക്കെട്ടുമായി കൂനിക്കൂടി പോകുന്ന് ഉമ്മ എന്നും ഒരു നൊമ്പരമായി ഞങ്ങളുടെ സംസാ‍രങ്ങളില്‍ സിനിമയിലെ പരസ്യം പോലെ അതുമല്ലെങ്കില്‍ ഇടയ്ക്ക്പെയ്യുന്ന് മഴപ്പറല്‍ പോലെ ഞങ്ങളുടെ കണ്ണുകളിലും മുഖത്തും ഇസ്തിരിയിട്ട കുപ്പായങ്ങളിലും പെയ്ത് നനയാറുണ്ട്. ആ ഉമ്മയാണു ചിരിച്ചുകൊണ്ടു മുമ്പില്‍. ഞാന്‍ സെയ്ദുവിനെ മറന്നു. സെയ്ദുവിന്‍്റെ ഉമ്മ ഉണ്ടാക്കി വച്ച പത്തിരിയും കോഴിക്കറിയും മറന്നു. പിത്തളപ്പിടിയുള്ള വടി മാറ്റി വച്ച് എന്നൊടു അവരുടെ അടുക്കല്‍ ഇരിക്കാന്‍ ആഗ്യം കാട്ടി. അവര്‍ ഭണ്ടക്കെട്ടു തുറന്നു കരുതിവച്ച കാരയ്ക്ക പുറത്തെടുത്ത് എനിക്കു തന്നു. അപ്പൊള്‍ ഉമ്മ കരയുകയായിരുന്നു. എന്നും ആയിഷയ്ക്കും കുഞ്ഞിമെയ്തീനും കഥ പറഞ്ഞു കൊടുക്കാറുള്ള നൊസ്സുള്ള പത്തുപെറ്റുമ കരയുകയാണ്. ഗുലുമാലയൊ പടച്ചോനെ...എല്ലാവരും പറയുന്നതു കൊണ്ടൊ ഒരു ഭീരുവായതുകൊണ്ടൊ എന്നറിയില്ല എനിക്കു എപ്പോഴും ഇത്തരി പേടിയായിരുന്നു.
‘മോനു പേടിയുണ്ടാ... ഈ ഉമ്മാനെ?..” ഞാന്‍ കാരയ്ക്കാ ചവച്ചരയ്ക്കുന്നതും നോക്കി അവരു ഒന്നും മിണ്ടാതെ കുറച്ചു നേരം ഇരിന്നു. ഇല്ലെന്ന് ഞാന്‍ തലയാട്ടി. ഈ ബാലന്‍ മാഷിന്‍റെ കവുങ്ങും തോപ്പും അതിനപ്പുറത്തെ വയലും ഒക്കെ മൂസ്സാനെറെ ബാപ്പേടതയിരുന്നു, മോനറിയൊ ഇത്രയും കോപ്പും ഗതിയുമൊക്കെ വരുന്നേനുമ്മുമ്പ് ഞങ്ങളു രണ്ടാളും ഈ ഇരട്ടഗേറ്റിനപ്പുറത്തെ മോട്ടര്‍ വച്ച മുറിയില്ലേ അതില കിടന്നൊറങ്ങിയത്. കൊത്തിയും കെള്ച്ചും ഒരു പാടു ഉണ്ടാ‍ക്കി മൂപ്പര്. അതിനെടയില്‍ എടവപ്പതിലെ മലവെള്ള്ത്തിലാ അങ്ങേര് പോയതു. അവര്‍ പഴയ ഭര്‍ത്താവിനെ ഓര്‍മ്മിച്ചതു കൊണ്ടായിരിക്കണം ഇരുട്ടുവീണ പാടങ്ങളിലേക്ക് നോക്കി കണ്ണുതുടച്ചു. പിന്നെയും പറഞ്ഞു തുടങ്ങി.
പിന്നെ 5 കൊല്ലം കഴിഞ്ഞ് ഉമ്പായിന്‍ റെ ബാപ്പെനെ കെട്ടുന്നത്. ന്‍റെ മൊഞ്ചുകണ്ട് കെട്ടിയതാന്നാ ഓര് എപ്പോഴും പറയുക 4 പെറ്റ എനിക്കവിടാ മൊഞ്ച്... ഉമ്മ നാണത്തൊടെ ഒന്നു ഇളകി ചിരിച്ച് ഒരു ഹൂറിയായ്. അപ്പോള്‍ അവരുടെ കണ്ണുകളില്‍ പതിനാലാം രാവുദിക്കുന്നത് എനിക്കു കാണാമായിരുന്നു. റംസാന്‍ കാലത്തു അന്നു പത്തു പെറ്റുമ്മ നല്‍കിയ നിറമ്മങ്ങിയ ഭാണ്ടത്തിലെ കാരയ്ക്കാ അനുഭവം ഇന്നും എന്നെ പൊള്ളിക്കുന്നു.
പിന്നീടു പത്തു പെറ്റുമ്മയ്ക്ക് എന്തു സംഭവിച്ചു? പാത്തുമ്മയ്ക്ക് ആരാണു പിത്തള പിടിയുള്ള് വാക്കിങ്ങു സ്റ്റിക്ക് സമ്മാനിച്ചതു? അടുത്ത ലക്കത്തില്‍ (തുടരും...)

1 comments:

Kuzhur Wilson said...

nannyirikunnu
love
kuzhoor wilson
www.kuzhoor.com

<