Thursday, September 21, 2006

പ്രീയപ്പെട്ടവരെ,
ഞാന്‍ 6 വര്‍ഷക്കാലം ദുബായില്‍ ആയിരുന്നു. അപ്പോഴൊന്നും ഒരു ബ്ലോഗു വായിക്കുന്നതിനൊ ഒരു ബ്ലോഗ് തുടങ്ങുന്ന്തിനൊ മനസ്സില്‍ പോലും ആഗ്ര് ഹിക്കുകയൊ അറിയുകയൊ ഇല്ലായിരുന്നു. ഇപ്പോള്‍ 7 മാസക്കാല് മായി ബഹറിനില്‍ ആണു ജോലി ചെയ്യുന്നാതു. ഒരു പാട് ബ്ലോഗുകള്‍ ദിവസവും വന്നു കൊണ്ടിരിക്കുന്ന് ഈ വേളയില്‍ ഞാനും നിങ്ങള്‍ക്കൊപ്പം കൂടാം എന്നു തോന്നുന്നു. അറിയാം ചില റാഗിംഗുകളൊക്കെ ഉണ്ടാകും എന്നും അതിനെ യൊക്കെ ചെറുത്തുനില്‍ക്കേണ്ടിവരും എന്നും. എല്ലാവര്‍ക്കുമുള്ളതുപോലെ നിങ്ങള്‍ക്കും അതിനുള്ള് അവകാശം ഉണ്ടല്ലോ. മഹത്തായ രചനകള്‍ നടത്തി കൊതിപ്പിക്കാം എന്നു അവകാശ് വാദങ്ങളൊന്നും ഞാന്‍ ചെയ്യുന്നില്ല്. സമയം കിട്ടുമ്പൊള്‍ എന്തെങ്കിലും എഴുതാം. അല്ലാത്തപ്പോള്‍ ഒരു മൂലയില്‍ നിങ്ങളില്‍ ചിലരുടെ രചനകള്‍ വായിച്ച് ഇഷ്ട്ങ്ങ്ളും ഇഷ്ട്ക്കേടുകളും പറയാം. ഒരു പക്ഷെ ഇഷ്ട്ങ്ങളെക്കാള്‍ ഇഷ്ട്ക്കേടുകള്‍ പറ്ഞ്ഞെന്നും വരാം. അതിനും ചിലരെങ്കിലും വേണ്ടെ. അല്ലേ.
ഇവനാരെടാ ഇതൊക്കെ പറായാന്‍ എന്നു ചേട്ട്ന്മാരും ചേച്ചിമാരും വഴക്കുപറയല്ലേ. ഒരു തുടക്കം വേണ്ടേ അതിനു വേണ്ടി ഇത്രയും.ഒരു പക്ഷെ ഇതിനൊക്കെയും കാരണക്കാരനായതു കരീംമാഷും പിന്നെ പുതിയ ബ്ലോഗുകളും മാത്രമാണു. ഇവിടെ ഞാ‍ന്‍ എന്തെങ്കിലും കുറിച്ചിടുന്നത് വായിച്ചു ആര്‍ക്കും വട്ടു പിടിക്കുകയൊ എന്നെ തെറി പറയാന്‍ തോന്നുകയൊ ചെയ്താല്‍ അതിനു ഞാന്‍ മാത്രമാണ് ഉത്തരവാദി. ഒരല്പം കൂടി കടന്നു ചെയ്യണം എന്നു തോന്നുകയണെങ്കില്‍ ചേട്ടന്‍മാരൊക്കെ വള്ളിത്ത്ണ്ടു പൊട്ടിച്ച് ചെറുതായി ഒന്നു പെടക്കുകയൊ ചേച്ചിമാരൊക്കെഒന്നു ചെവിക്കു പിടിക്കുകയൊ ചെയ്യാം. അതിലും കൂടുതല്‍ ചെയ്താല്‍ ഞാന്‍ അമ്മേനെ വിളിച്ച് നെലവിളിക്കും. അപ്പൊ കഥകേള്‍ക്കാന്‍ റെഡി ആണല്ലോ.
എങ്കില്‍ ഒരു നടന്ന കഥ പറയാം.
പണ്ടു പണ്ട് ഒരു ആമയും മുയലും.....അയ്യോ അതു പറഞ്ഞു കേട്ട്കഥയാണു അല്ലേ..,
ഇതു ഇപ്പോ റംസാന്‍ മാസമാണല്ലോ. അപ്പോള്‍ കരീംമാഷു പറഞ്ഞ കാരയ്ക്കാ കഥയ്ക്ക് മേമ്പൊടിയാ‍യി മറ്റൊരു കാരയ്ക്കാ കഥ.
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. സെയ്ദുവിന്റെ ഉമ്മ എന്നെ അവന്റെ കൂടെ നോമ്പു തുറക്കുന്നതിനായി ക്ഷണിച്ചിരുന്നു. സെയ്ദു അവന്‍ എന്റെ ഒരു വായനശാലാ കൂട്ടുകാരനാണ്. അല്ലെങ്കില്‍ അവനൊരു മുഖം മൂടി കൂട്ടുകാരനാണ് എന്നു പറയാനാണു എനിക്കിഷ്ടം. അടുത്തുള്ള വായനശാലകളിലൊക്കെ രജിസ്റ്റ്രില്‍ ഒന്നാമനായ എനിക്കു താഴെ എന്നും അവനുണ്ടാവുക പതിവായിരുന്നു. എന്നും ആരോടും കൂടുതലായൊന്നും സംസാരിക്കാത്ത സെയ്ദു വാചാലമാകുന്നത് വൈകുന്നേരങ്ങളിലെ ഈ നടത്തത്തിനിടയിലാണ്. അവന്‍ വായിക്കുന്നതു ലോക ചരിത്രങ്ങളും യാത്രാവിവരണങ്ങളും മാത്രമാണു. അതു കൊണ്ടു കൊണ്ടാണൊ അവന്‍ ഒരു പാടു അന്ത:ര്‍മുഖനായി തീര്‍ന്നതെന്നു പിന്നീടു പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്. ഒറ്റ്യ്ക്കു വളരെ ദൂരം നടന്നു വയലുകളിലൂടെ, പക്ഷികളോട് സംസാരിച്ചും വഴിയില്‍ അവിടെവിടായി ആല്‍ത്തറകളില്‍ തെളിഞ്ഞുകത്തുന്ന വിളക്കുകളെ കുറിച്ചും അവിടെ രാത്രീ കാലങ്ങളില് വന്നുപോയിക്കൊണ്ടിരിക്കുന്ന ആത്മാക്കളെ കുറിച്ചും ഞങ്ങള്‍ സംസാരിക്കുക പതിവായിരുന്നു. ആയിടയ്ക്കാണു ആല്‍ത്തറയില്‍ വള്ളുവന്‍ കുമാരന്‍ വിഷം കഴിച്ചു മരിച്ചതു. ദേഹം നിറയെ നീലിച്ചു വായില്‍ നിന്നു നുരയും പതയും വന്നുള്ള ആ കിടപ്പു ഇന്നും ഞങ്ങളെ പേടിപ്പെടുത്താറുണ്ട്. രണ്ടു ദിവസം ഭക്ഷണം കഴിക്കാന്‍ തോന്നിയതേയില്ല. സെയുദു പനിപിടിച്ച് രണ്ടു ദിവസം കിടന്നു. എന്നിട്ടും ഞങ്ങളുടെ നടത്തവും സ്വപ്നം കാണലും നിര്‍ത്തിയതേയില്ല. ആല്‍ത്തറയില്‍ ഗുളികനുണ്ടാകും എന്നും അതു എന്നും രക്ഷക്കെത്തും എന്നും ഞാന്‍ വിചാരിച്ചു. അപ്പോഴൊക്കെ “ എടാ നിങ്ങളെ ഈ ഗുളികന്‍ നമ്മളെ പിടിച്ചുകൊണ്ടുപോകുമോടാ..” എന്നു സെയ്ദു ചോദിച്ചുകൊണ്ടേയിരിക്കും. അങ്ങിനെ തുടരെ തുടരെ ചോദിച്ചു കൊണ്ടിരിക്കുന്നതിന്‍റെ ഗുട്ടന്‍സ് വേറെയാണു. വായനശാലയുടെ പുറകിലുള്ള് വീട്ടിലെ പെണ്‍കുട്ടി എന്നും അവനെ നോക്കി ചിരിക്കുകയും ഞങ്ങള്‍ വരുന്ന് സമയങ്ങളില്‍ മുറ്റമടിക്കന്‍ ഉത്സാഹം കാണിക്കുക പതിവായിരുന്നു. (ആ കഥ അടുത്ത ലക്കത്തില്‍). ഒരു പാടു കോപ്പുണ്ടെങ്കിലും അവന്‍റെ ഉപ്പ് ഒരു അറു പിശുക്കനായിരുന്നു എന്നു വേണം പറയാന്‍. വീട്ടില്‍ രാവിലെ എന്തെങ്കിലും ചയ്ക്ക് ഉണ്ടാക്കുന്ന പതിവൊന്നും അവിടെ ഇല്ല്ല്ല്ല. അതെങ്ങിനെയാ എന്തെങ്കിലും വീട്ടിലേക്ക് കൊണ്ടു വന്നാല്ല്ല്ല്ലേ ഉണ്ടാക്കി വയ്ക്കുക. ഞാന്‍ അങ്ങിനെ പറഞ്ഞതായി നിങ്ങള്‍ ഇനി അവനോടു പോയി പറഞ്ഞു കുടുംബവഴക്കൊന്നും ഉണ്ടാക്കല്ലേ. അതു നമുക്കും നാട്ടുകാര്‍ക്കും മാത്രമറിയാവുന്ന് ഒരു രഹസ്യമായിരിക്കട്ടെ. അവന്‍റെ ഉപ്പയ്ക്ക് കാലിനു നല്ല സുഖമില്ലാത്ത ആളാണു. ഒരു കടയുണ്ട് അവന്‍റെ ഉപ്പയ്ക്ക്. എന്നാല്‍ അവന്‍ സഹായിക്കുമൊ എന്നു ചോദിച്ചാല്‍ നന്നയില്‍ സഹായിക്കും ഉപ്പ മൂത്രമൊഴിക്കാനൊ സാധനം തൂക്കികൊടുക്കാനൊ പോയാല്‍ അവന്‍റെ കണ്ണു മേശ വലിപ്പിലാണു. . അവിടത്തെ ചില്ലുഭരണികളില്‍ റംസാന്‍ കാലങ്ങളില്‍ കാരയ്ക്ക നിറച്ചു വയ്ക്കുക്ക പതിവായിരുന്നു. സെയുദു ട്രൌസ്സറിന്‍ കീശയില്‍ ഉപ്പ അറിയാതെ എന്നും വൈകുന്നേരങ്ങളില്‍ കാരയ്ക്ക നിറച്ച് ഞങ്ങളുടെ വൈകുന്നേരങ്ങളെ സമ്പന്നമാക്കുമായിരുന്നു. അങ്ങിനെ ഇരിക്കുന്ന ഒരു അവസരത്തിലാണു റംസാന്‍ മാസം വരുന്നതും അവന്‍റെ ഉമ്മ നോമ്പു തുറക്കാന്‍ വിളിക്കുന്നതും. സ്കൂള്‍ വിട്ട് വന്ന് വേഗം വേഷം മാറി നോമ്പു തുറക്കന്‍ പോകാന്‍ തയ്യാറായി.
ങും... അച്ച്ന്‍ റെ നോട്ടം. കഥ പറഞ്ഞപ്പോള്‍ മുടക്കം ഒന്നും പറഞ്ഞില്ല്.
സെയുദുവിന്‍റെ വീട്ടിലേക്കു പോകുന്ന വഴിയില്‍ വയലും ഒരു ചെറിയ കുന്നും കയറി വേണം പോകാന്‍. ഇരുട്ടുന്നതിനു മുമ്പു എത്ത്ണം. ഞാന്‍ വേഗം നട്ന്നു. ബാലന്‍ മാഷിന്‍ റെ പാടം കടന്ന് ഇരട്ട് മതിലുള്ള് ഗേറ്റ് കടന്നു നടക്കാന്‍ തുടങ്ങുമ്പോള്‍ ഒരു വിളി.
“ മോനേ.. മോന്‍ നോമ്പ് തുറന്നാ..” ഓ ഞാന്‍ അതു എന്‍റെ തന്നെ തോന്നലായിരിക്കുംന്ന് കരുതി നടക്കാന്‍ തുടങ്ങുമ്പോള്‍ വീണ്ടും അതേ വിളി. “ഞ് നോമ്പു തുറന്നോടാ ചെക്കാ...”
ഭഗവാനെ..പത്തുപെറ്റുമ്മ....മുമ്പില്‍ ചിരിച്ചു കൊണ്ട്. സന്തത സഹചാരിയായ ഭാണ്‍ടവും ഗേറ്റില്‍ ചാരിവച്ച പിത്തള പിടിയുള്ള് വടിയും. എന്‍റെ കണ്ണുകള്‍ പരല്‍മീന്‍ പോലെ വിടര്‍ന്നു. (തുടരും..)

9 comments:

ഞാന്‍ ഇരിങ്ങല്‍ said...

പ്രീയപ്പെട്ടവരെ,
ഒരു തുടക്കകാരന്‍റെ കുറിപ്പു എന്നു കരുതി വായിച്ച് അഭിപ്രായം പറയുമല്ലോ. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തന്നു സഹായിക്കുമല്ലോ.
സ്നേഹത്തോടെ
രാജു കോമത്ത്.

കരീം മാഷ്‌ said...

മംഗ്ലീഷും ഇംഗ്ലീഷും വിട്ടു ബ്ലോഗില്‍ ഒരു അംഗമായതില്‍ വളരെ സന്തോഷം.
സ്വാഗതം.
കൂടുതല്‍ അനുഭവങള്‍ പ്രതീക്ഷിക്കുന്നു.
ഇന്നു നോമ്പ്‌ ഒന്ന്‌. ആദ്യമഅയീ വിരല്‍ ചലിപ്പിക്കുന്നത്‌ രാജുവിന്ന്‌ വേണ്ടി.
നന്മ എഴുത്താന്‍ സര്‍വ്വ ശക്‌തന്‍ തുണക്കട്ടെ!
റംസാന്‍ കരീം

വാളൂരാന്‍ said...

തുടരനായ കാരണം അവസാനം കിട്ടിയില്ല... നന്നാവുന്നുണ്ട്‌ എഴുത്ത്‌ എന്തായാലും തുടരൂ.....

ഞാന്‍ ഇരിങ്ങല്‍ said...

പ്രീയപ്പെട്ടവരെ,
കരീം മാഷെ, മുരളി..,
കമന്‍റിയതിനു ഒരു പാടു നന്ദി. തുടരനായതിന്‍റെ കാരണം ഒഫീസ്സില്‍ ഇരുന്ന് എഴുതുന്നതു കൊണ്ടാണ്. ഒരു ഇരിപ്പിനു അങ്ങു എഴുതുന്നതാണ്. എഡിറ്റിങ്ങ് ഒന്നും ഇല്ലാതെ. ഒരു തവണ വായിക്കും. അത്രമാത്രം. ഒരു നല്ല ശീലം അല്ല എന്ന് അറിയാം. കുറച്ചുകൂടി നന്നാക്കാ‍ന്‍ ശ്രമിക്കാം. ബ്ലോഗ് തുടങ്ങിയതിന്‍റെ ഒരു ആര്‍മ്മാദിപ്പാണ്.
സ്നേഹത്തോടെ നിങ്ങളുടെ ഇരിങ്ങല്‍

രാജ് said...

രാജുവിന്റെ പുതിയ ബ്ലോഗ് ഇപ്പോഴാണു ശ്രദ്ധിക്കുന്നതു്. എഴുത്തൊക്കെ നന്നാവുന്നുണ്ടു്. മലയാളം ബോള്‍ഡായി ഫോര്‍മാറ്റ് ചെയ്യുന്നതു ഒഴിവാക്കുവാന്‍ കഴിയുമെങ്കില്‍ ഒഴിവാക്കുക, വായിക്കുവാന്‍ അതാവും കൂടുതല്‍ സൌകര്യമെന്ന് തോന്നുന്നു. ടെക്സ്റ്റ് ജസ്റ്റിഫൈ ചെയ്തിരുന്നാല്‍ ഫയര്‍‌ഫോക്സ് ബ്രൌസര്‍ ഉപയോഗിക്കുന്നവര്‍ക്ക് വായിക്കുവാന്‍ ബുദ്ധിമുട്ടുണ്ടെന്നും തോന്നുന്നു.

venunadam said...

യൂണിക്കോട് ലിപി ഉപയോഗിക്കുന്നതു നന്നായിരിക്കും.
www.venunadam.blogspot.com ലോഗ് ചെയ്ത് കമന്റുകള്‍ എഴുതുക

nerampokku said...

നാട്ടുകാരാ,ബ്ലൊഗാന്‍ തുടങിയതുകൊണ്ടു ഇത്രയും നാള്‍ ഉള്ളില്‍ ഉള്ളത് ഒക്കെ പുറത്ത് വരാന്‍ തുടങി അല്ലെ? നന്നാവുന്നുണ്ട് .പത്ത്പെറ്റുമ്മ തുടരട്ടെ

കരീം മാഷ്‌ said...

രാജു ബ്ലോഗിന്‍റെ കമണ്ടു ഈ ലിങ്കില്‍ വരുന്നുണ്ടോ എന്നു ഉറപ്പു വരൂത്തൂ.
സിമിയുടെ അതേ പ്രശ്‌നം.
പോസ്‌റ്റ് തനിമലയാളം തുറക്കുന്നവറ് മാത്രം കാണുന്നു.

http://malayalam.homelinux.net/malayalam/comments/index.shtml

കരീം മാഷ്‌ said...

ഇപ്പോള്‍ ശരിയായി അല്ലേ?
ഇനി വായനക്കയി സഹൃദയര്‍ വന്നു കൊള്ളും വഴിയെ!

<