ദിനേശു ബീഡി ആഞ്ഞു വലിച്ച് മനസ്സിന്‍റെ വിഷമം കുറയ്ക്കാന്‍ യത്നിക്കുമ്പോള്‍ മകന്‍ ചോദിച്ചു.
“ അച്ഛനെന്തിനാ ബീഡി വലിക്കുന്നേ...”ആകെ ഒരു പരവേശം മോനേ...
എല്ലാം ഓര്‍ത്തിട്ട് എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല”.
മകന്‍ ഒന്നും മിണ്ടാതെ അചഛന്‍റെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്ന് ദിനേശു ബീഡി എടുത്തു ചുണ്ടത്തു വച്ച് കത്തിക്കാനൊരുങ്ങി.
അയാള്‍ക്കത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
ഞാനോ ഇങ്ങനെ ആയി. ഇവനെങ്കിലും...അവന്‍റെ ചുണ്ടത്തുനിന്ന് ബീഡി തട്ടിമാറ്റുകയും നിറഞ്ഞിരിക്കുന്ന പാക്കറ്റ് എരിയുന്ന അടുപ്പിലേക്കെറിഞ്ഞു. കുറച്ചു നേരം തീകാഞ്ഞപ്പോള്‍ അയാളില്‍ ഒരു കുളിര്‍ക്കാറ്റ് ഓടിയെത്തി.
പിന്നീടയാള്‍ പുകവലിച്ചതേയില്ല.