Thursday, November 02, 2006

മീന്‍ കുഞ്ഞുങ്ങക്കൊപ്പം ജോര്‍ജ്ജ് ബുഷ് : കവിത

ചെതുമ്പലുകളടര്‍ന്നു പോയ മീന്‍ കുഞ്ഞുങ്ങള്‍
വെള്ളത്തോട് ഒട്ടി ചേര്‍ന്നു.

വെള്ളരം കല്ലിനോട് കുശലം പറഞ്ഞു.

നീല മഷി തണ്ടുകളാല്‍ പാഞ്ഞടുക്കുന്ന
ഉപ്പു കൊറ്റനെ തടയുവാന്‍
കടലമ്മയോടും
ജോര്‍ജ്ജ് ബുഷിനോടും
പ്രാര്‍ത്ഥിച്ചു.

കടലുരുക്കത്തിലോളിച്ചു കടന്ന
കടലാമ മുങ്ങി നിവര്‍ന്നത്

സ്പേസ് സെന്‍ററിലും
ടോണീ ബ്ലയറിന്‍റെ കുളപ്പുരയിലും

ഉറക്കമുണര്‍ന്ന ലോറ ബുഷ്
സ്വപനം കണ്ടത്
കടലാമയും
ചെതുമ്പലുകള്‍ വളര്‍ന്ന മീന്‍ കുഞ്ഞുങ്ങളും
അവര്‍ക്കൊപ്പം
ജീനയും ബാര്‍ബരയും.

തുണിയില്ലാത്ത ബുഷിനെ
ലോറ നാണം മറന്ന് കെട്ടിപ്പിടിച്ചു.
അയാളുടെ മുതകില്‍ നിന്ന്
ചെതുമ്പലുകളുയര്‍ന്ന്
ലോറയുടെ
ഇടതു മാറിടത്തില്‍ നിന്ന്
രക്തം കിനിഞ്ഞിറങ്ങി.

ചെതുമ്പലുകളടര്‍ന്നു പോയ മീന് കുഞ്ഞുങ്ങള്‍
വെള്ളത്തോട് ഒട്ടിച്ചേര്‍ന്ന് കിടന്നു.

വെള്ളാരം കല്ലിനപ്പോള്‍ ചുവപ്പു നിറമായിരുന്നു.

6 comments:

ഞാന്‍ ഇരിങ്ങല്‍ said...

കൂട്ടുകാരെ ,
ദാ വീണ്ടും ഞാന്‍ നിങ്ങള്‍ക്കു മുമ്പിലൊരു കവിത കുറിക്കുന്നു.
കീറുകയൊ മുറുക്കുകയൊ എന്തു വേണമെന്നു നിങ്ങള്‍ തീരുമാനിക്കുക.

കാളിയമ്പി said...

ഇരിങ്ങലേട്ടാ..ഇതെന്താ?
ഉത്തരാധുനികനോ?
ഒന്നും മനസ്സിലാകുന്നില്ലല്ലോ?..
എനിയ്ക്കങ്ങനാ..റ്റ്യൂബ് ലൈറ്റായതുകൊണ്ടായിരിയ്ക്കും..
ഒന്നൂടെ വായിച്ചു നോക്കട്ടേ

സു | Su said...

ആധുനികം :)

അനംഗാരി said...

ജാഡയില്‍ മസിലു പിടിച്ച് നടക്കുകയും, വെല്ലുവിളികള്‍ നടത്തുകയും ചെയ്യാറുള്ള എന്റെ കവിത വായിച്ച് എന്റെ അയല്‍‌വക്കക്കാരന്‍ പയ്യന്‍ എന്നോട് ചോദിച്ചു, സാറെ, സാറിനു വട്ടുണ്ടോയെന്ന്!.ഞാന്‍ പറഞ്ഞു:ഞാനും, ജോര്‍ജ്ജ് ബുഷും, ഒരു പോലാണ്.മസിലു പിടിക്കും,എവിടേം കേറി എന്തും പറയും.എനിക്കിഷ്ടമുള്ളത് ചെയ്യും.അതു പാലം കുലുങ്ങിയാലും,കേളന്‍ കുലുങ്ങിയാലും ശരി.എന്നെ മനസ്സിലാക്കാന്‍ എനിക്ക് പോലും ആയിട്ടില്ല. പിന്നാ നീ!

ഞാന്‍ ഇരിങ്ങല്‍ said...

രണ്ടു ദിവസം ലീ‍വ് ആയതിനാല്‍ ബ്ലോഗില്‍ കമന്‍ റിന് മറുകുറിപ്പെഴുതാന്‍ പറ്റിയില്ല. ക്ഷമിക്കണം.
അംബി: വന്നതിലും കമന്‍ റിയതിലും നന്ദി.
ഇതില്‍ മനസ്സിലാകാന്‍ എന്തിരിക്കുന്നു. എല്ലാം വ്യക്തമല്ലേ...
നമ്മളൊക്കെ മീന്‍ കുഞ്ഞുങ്ങളും നമ്മളെ വിഴുങ്ങാന്‍ ഒരു ബുഷും...

സു:ചേച്ചി.. നന്ദി.
ആധുനീകമാണൊ.. ഉത്തരാധുനീകമാണൊ.. ഞാന്‍ ഈ നാട്ടുകാരനേ അല്ല സു ചേച്ചി..
അനംഗാരി ചേട്ടാ...
ആദ്യമേ ഞാന്‍ എന്‍റെ നന്ദി അറിയിക്കട്ടേ..
ഒരു മുന്‍ വിധിയില്ലാതെ വായിക്ക് അപ്പൊള്‍ കവിതയില്‍ ‘ജാഡ ഉണ്ടോന്നും മസിലുകളിളകുന്നുവോന്നും മനസ്സിലാകും.
പറഞ്ഞതെനിക്ക് മനസ്സിലായി : എനിക്ക് വട്ടാണ് എന്നാല്ലേ... താങ്കളെങ്കിലും മനസ്സിലാക്കിയതില്‍ സന്തോഷം.
സത്യം വിളിച്ചു പറഞ്ഞ ഗലീലിയോവിനെ ചരിത്രം എന്തു ചെയ്തു?
സത്യം വിളിച്ചുപറഞ്ഞ വരെ വിഷം തന്നു കൊല്ലുന്ന ലോകത്ത് എനിക്ക് വട്ടാണെന്ന് പറയാന്‍ തുനിഞ്ഞ താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍.
സ്നേഹത്തോടെ
ഞാന്‍ ഇരിങ്ങല്‍

ഹേമ said...

മനോഹരമായിരിക്കുന്നു മി. ഇരിങ്ങല്‍,
ഓരോ രാഷ്ട്രങ്ങളെയും ഒരോ മുടന്തന്‍ ന്യായ‍ങ്ങള്‍ പറഞ്ഞ് കൈപ്പിടിയിലൊതുക്കുന്ന ബുഷിന്
സ്വന്തം മക്കളെ പോലും നേര്‍വഴിക്ക് നടത്താന്‍ കഴിയുന്നില്ല. പിന്നെ എങ്ങിനെ ലോകത്തെ നേര്‍വഴിക്ക് നടത്തും...?
ചിന്തോദീപകം.. സുന്ദരം.
സിമി.

<