അബുദാബി അരങ്ങ് സാംസ്കാരിക വേദി ഗള്‍ഫിലെ എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച സാഹിത്യമത്സരങ്ങളില് മികച്ച കവിതയ് ക്കുള്ള അവാര്‍ഡ് നമ്മളില്‍ ഒരാളായ ‘ദേവസേന’ എന്ന കവയിത്രിക്ക് ലഭിച്ചിരിക്കുന്നു.
(ദേവസേനയുടെ കവിതകള്‍ )
ബ്ലോഗ് രംഗത്ത് അതിമനോഹരവും തീക്ഷണവുമായ രചനകള്‍ സംഭവിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ദേവസേനയ്ക്ക് കിട്ടിയ ഈ അവാര്‍ഡ്. പ്രവാസിയുടെ ദു:ഖവും സന്തോഷവും വരച്ചിടുന്നതും പ്രവാസിയുടെ ജീവിത കാഴ്ചപ്പാട് ഒപ്പിയെടുക്കുന്നതുമായ ദേവസേനയുടെ കവിതകള്‍ അസാമാന്യമായ പാടവം കാഴ്ചവയ്ക്കുന്നു.
ഫ്രെഞ്ച് കിസ്സും പരീക്ഷാക്കാലവും. എന്ന കവിതയില്‍ പ്രവാസജീവിതം സമ്മാനിക്കുന്ന വിഹ്വലതയും അമ്മയുടെ സ്നേഹവും കോര്‍ത്തിണക്കി ദേവസേന ഒരു നോമ്പരമാക്കി നമ്മെ അമ്പരപ്പെടുത്തുന്നു.
“ ഫ്രെഞ്ചു കിസ്സ് എന്നാലെന്താണമ്മേ
എന്നു ചോദിച്ച് ഞെട്ടിച്ചിരിക്കുന്നവള്
ഫ്രെഞ്ച്ഫ്രൈസ് പോലെ എന്തോ ഒന്ന്
എന്നു തെറ്റിദ്ധരിക്കുന്നുവോ?
ഗൂഗിള്‍ എര്‍ത്തില്‍ പോലും
ഫ്രാന്‍സിന്റെ ഭൂപടം കാണാത്തവളുടെ മകള്‍ക്ക്
കാവും തേറ്റവും മലയാളവുമില്ലാത്ത നാട്ടില്‍
ഫ്രെഞ്ചുപരീക്ഷ
ഫലപ്രഖ്യാപനത്തലേന്ന്14-കാരിക്ക് മൈഗ്രേനുണ്ടാകുന്നു ”
804-ലെ ഷീല പറഞ്ഞത് എന്ന കവിതയില്‍
“ നീയറിഞ്ഞോ ?
വികൃതി പാരമ്യത്തിലെത്തിയിരിക്കുന്നു, അവന്റെ
അനുസരണ തൊട്ടു തീണ്ടിയിട്ടില്ല
ഏതു നേരവും ഫ്ലാറ്റിനു താഴെ കറങ്ങി നടപ്പ്
തെണ്ടിപ്പിള്ളേരുമായി കൂട്ട്
പിന്നെയവരുടെ തട്ടുംവാങ്ങി-
നിലവിളിച്ചുള്ള കയറിവരവ്”
ഒരമ്മയുടെ, ഒരു പ്രവാസിയുടെ ചിന്തകളില്‍ നിന്ന് മാത്രം ഉദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ദേവസേന കവിതകള്‍.
ഒരു മൊബൈലിന്റെ ദിനചര്യ എന്ന കവിതയുടെ ഘടനയില്‍ തന്നെ വായനക്കാരനെ ആകര്‍ഷിക്കുന്ന കൈയ്യടക്കം കൈവരിക്കുന്നു.
പെണ് കുട്ടികളുടെ അമ്മ മനസ്സിന്റെ വേദനകളും ആധികളും കൂരമ്പുപോലെ സമൂഹത്തിന്റെ മനസ്സാക്ഷിക്കു മുമ്പില്‍ സ്ഫോടനം നടത്തുന്ന ദേവസേനയുടെ കവിതകള്‍ ഓരോ അമ്മമനസ്സിന്റെയും വിങ്ങലുകളാണ്. പ്രവാസികളായ അമ്മമാര്‍ക്ക് മാത്രമല്ല എല്ലാ അമ്മമാരുടേയും വേദനകള്‍ നെഞ്ചിലേറ്റുന്ന മാതൃഹൃദയം നമ്മെ സമൂഹത്തിന്റെ അശ്ലീതയെ വല്ലാതെ ഓര്‍മ്മപ്പെടുത്തുന്നു.
ഒരു പ്രവാസിക്കു മാത്രം എഴുതാന്‍ പറ്റുന്ന രചനകള്‍ എന്ന നിലയില്‍ തന്നെയും സമൂഹത്തിന്റെ വേദനകള്‍ ഉള്‍ക്കൊള്ളുന്ന കാമ്പുള്ള കവിതകള്‍ എന്ന നിലയിലും ദേവസേനയുടെ ഈ അവാര്‍ഡ് ഒരോ പ്രവാസിയും ബൂലോകവും അഭിമാനത്തോടെ നോക്കികാണുന്നു.
ബ്ലോഗ് സമൂഹം ആകെ ഇതൊരു ഉത്സവമായി കൊണ്ടാണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അവാര്‍ഡ് വിവരങ്ങള്‍ ഇങ്ങനെ:
അബുദാബി അരങ്ങ് സാംസ്ക്കാരിക വേദിസാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മികച്ച കഥയ്ക്കുള്ള അവാര്‍ഡ് :
ദോഹ ഖത്തറില്‍ നിന്നുള്ള ഷീലാ ടോമിയുടെ"മ്യണാളിനിയുടെ കഥ ;താരയുടെയും"എന്ന രചനയ്ക്ക് ലഭിച്ചു.
മികച്ച കവിതയ്ക്കുള്ള അവാര്‍ഡ് : അബുദാബിയില്‍ നിന്നുള്ള ദേവസേനയുടെഫ്രോക്ക്, സാരി, മകള്‍ എന്ന രചനകവിതയ്ക്കുള്ള പുരസ്ക്കാരം നേടി.
മികച്ച ലേഖനത്തിനുള്ള അവാര്‍ഡ് :
അബുദാബിയിലുള്ള സമീര്‍ ചെറുവണ്ണൂരാണുമികച്ച ലേഖകന്‍. വിഷയംരാഷ്ട്രീയ നേത്വതങ്ങളിലെ മൂല്യചുതിയും, വര്‍ധിച്ചു വരുന്ന അരാഷ്ട്രീയ പ്രവണതയും.
വിദ്യാര്‍ത്ഥികള്‍ക്കായ് ഏര്‍പ്പെടുത്തിയ മത്സരത്തില്‍ : ഷബ്നം ഗഫൂര്‍ -
മസ്കറ്റ് (അല്‍ - ഖുബ് റ) ഇന്ത്യന്‍ സ് കൂളിലെ പസ്ടു വിദ്യാര്‍ത്ഥിനി അര്‍ഹയായി.
സ്വര്‍ണ്ണപ്പതക്കവും, ശില്‍പ്പവും, പ്രശസ്തിപത്രവുംഅടങ്ങിയ അവാര്‍ഡ് ഒക്ടോബറില്‍ സമ്മാനിക്കും
26 comments:
കൂട്ടരേ... ,
അബുദാബി അരങ്ങ് സാംസ്കാരിക വേദി ഗള്‍ഫിലെ എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച സാഹിത്യമത്സരങ്ങളില് മികച്ച കവിതയ് ക്കുള്ള അവാര്‍ഡ് നമ്മളില്‍ ഒരാളായ ‘ദേവസേന’ എന്ന കവയിത്രിക്ക് ലഭിച്ചിരിക്കുന്നു.
അഭിമാന മുഹൂര്‍ത്തം!
ദേവസേനയ്ക്ക് അഭിനന്ദനങ്ങള്‍!
(അറിയിച്ച ഇരിങ്ങലിനു നന്ദി.)
ദേവസേനയ്ക്ക് അഭിനന്ദനങ്ങള്‍!
ദേവസേനയ്ക്ക് അഭിനന്ദനങ്ങള്‍!
ഹര്‍ഷം പങ്കിടുന്നു....ദേവസേനക്ക് ഇനിയും നല്ല കവിതകള്‍ക്കായി ഭാവുകങ്ങള്‍.....
ദേവസേനക്ക് അഭിനന്ദനങ്ങള്‍.
അവാര്‍ഡ് ലഭിച്ച മറ്റുള്ളവര്‍ക്കും.
അഭിനന്ദനങ്ങള്‍.
ദേവസേനയ്ക്ക് അഭിനന്ദനങ്ങള്‍
ദേവസേനക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.
അഭിനന്ദന്‍സ്!!
Heartiest congrats to the poetess. And thanks Iriangal 4 the news.
അഭിനന്ദനംസ്!
ദേവസേനക്ക് അഭിനന്ദനങ്ങള്‍.
അവാര്‍ഡ് ലഭിച്ച മറ്റുള്ളവര്‍ക്കും.
ഇരിക്കട്ടെ എന്റെ വകയും ഒരു പൂച്ചെണ്ട്....
അഭിനന്ദ്നങ്ങള്‍ ദേവസേനാ.
അംഗീകാരങ്ങള്‍ ഇനിയുമിനിയും ലഭിക്കട്ടേ ന്ന് ആശംസികുണു
സ്നേഹം
ആശംസകള്‍! അഭിനന്ദനങ്ങള്‍!
ദേവസേനയ്ക്ക് അഭിനന്ദനങ്ങള്‍
ദേവസേനക്ക് അഭിനന്ദനങ്ങള്‍...
അഭിനന്ദനങ്ങള്‍!
ആശംസകള്‍!
ദേവസേനയ്ക്ക് അഭിനന്ദനങ്ങള്‍!
അറിയിച്ച ഇരിങ്ങലിനുo...
രാജൂ...
നന്നായി.
അറിയിപ്പിനു നന്ദി രാജൂ.
ദേവസേനക്ക് അഭിനന്ദനങ്ങള്‍ പോസ്റ്റിയിട്ടുണ്ട്.
ദേവസേനക്ക് അഭിയുടെ അഭിനന്ദനങ്ങള്‍..
-അഭിലാഷ്, ഷാര്‍ജ്ജ
ദേവസേനക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍! ഭാവുകങ്ങള്‍!!
haerty congrats 2 dewasena
ദേവസേനചേച്ചിക്ക് അഭിനന്ദനങ്ങള്‍!
Post a Comment