Sunday, June 03, 2007

പമ്മന്‍ യാത്രയായി


മലയാള നോവല്‍ സാഹിത്യത്തെ വായനക്കാരിലേക്ക് അടുപ്പിച്ച പമ്മന്‍ എന്ന ആര്‍. പി. മേനോന്‍ ഇന്ന് രാവിലെ അന്തരിച്ചു. എണ്‍പത്തിയേഴു വയസ്സായിരുന്നു. തിരുവനന്തപുരത്ത് വെള്ളായിനിക്കടുത്ത് ഊക്കോട് എന്ന സ്ഥലത്തു വച്ചാണ് പമ്മന്‍ ഈ ലോകത്തിന്‍ റെ അശ്ലീലത്തോട് വിടപറഞ്ഞത്.

ഒരു കാലത്ത് പമ്മന്‍റെ നോവലുകള്‍ യുവത്വത്തിന്‍റെ ഹരമായിരുന്നു. മലയാള വായനാസംസ്കാരത്തെ പൈങ്കിളി വാരികള്‍ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടൊ അത്രയും തന്നെ പമ്മന്‍റെ എഴുത്തുകള്‍ മലയാള വായനയെ സ്വാധീനിച്ചു എന്നു തന്നെ പറയാം.

ഇംഗ്ലണ്ടില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ എടുത്ത പമ്മന്‍ 1920 ഫിബ്രവരി രണ്ടിനാണ് ജനിച്ചത്. ഇന്ത്യന്‍ റെയില്‍ വേയില്‍ ചീഫ് മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്നു.

പമ്മന്‍ റെ ‘ഒരുമ്പെട്ടവള്‍’ വായിക്കാത്ത മലയാള യുവത്വങ്ങള്‍ ഉണ്ടാകില്ലെന്നു തന്നെ പറയാം. അതു പോലെതന്നെ ‘ഭ്രാന്ത്’ തുടങ്ങിയ മുപ്പതിലധികം കൃതികളുടെ കര്‍ത്താവ് പുതിയ സൃഷ്ടിക്കായ് പുതിയ ലോകത്തേക്ക് യാത്രയായി. തിരുവനന്തപുരം തൈക്കാട് ശ്മശാനത്തിലായിരുന്നു ശവസംസ്കാരം.

50 comments:

ഞാന്‍ ഇരിങ്ങല്‍ said...

മലയാള നോവല്‍ സാഹിത്യത്തെ വായനക്കാരിലേക്ക് അടുപ്പിച്ച പമ്മന്‍ എന്ന ആര്‍. പി. മേനോന്‍ ഇന്ന് രാവിലെ അന്തരിച്ചു. എണ്‍പത്തിയേഴു വയസ്സായിരുന്നു. തിരുവനന്തപുരത്ത് വെള്ളായിനിക്കടുത്ത് ഊക്കോട് എന്ന സ്ഥലത്തു വച്ചാണ് പമ്മന്‍ ഈ ലോകത്തിന്‍ റെ അശ്ലീലത്തോട് വിടപറഞ്ഞത്.

Unknown said...

അനുശോചനങ്ങള്‍!!
അന്ത്യാഞ്ജലികള്‍!!

ഓടോ:ബാച്ചിലര്‍ ക്ലബ്ബ് പരിസരത്ത് നിന്ന് പുറപ്പെടുന്ന മൌനജാഥ കൃത്യം 5 മണിയ്ക്ക് ആരംഭിയ്ക്കുന്നതാണ്.ക്ലബ്ബില്‍ ഒരാഴ്ചക്കാലം കരിങ്കൊടിയും നാട്ടുന്നതാണ്.

അഭയാര്‍ത്ഥി said...

അനുശോചനം.
ഔചിത്യപൂര്‍ണ്ണമായി ഇരിങ്ങലെ.
ഒരു പാട്‌ വായനക്കാരുള്ള എഴുത്തുകാരനായിരുന്നു.

അമ്മിണി അമ്മാവന്‍ ഇയാളുടെ കഥ സിനിമയാക്കിയതാണെന്ന്‌ തോന്നുന്നു.

ഒരിക്കല്‍ കുംകുമം, മലയാളനാട്‌ തുടങ്ങിയ മാസികകളില്‍ നിറഞ്ഞു നിന്നിരുന്നു.

ദുഖത്തില്‍ പംകുചേരുന്നു.

sandoz said...

പമ്മന്റെ ബുക്കുകള്‍ തിരിച്ച്‌ കിട്ടാന്‍....
വായനശാലയില്‍ ഇരിക്കുന്നവന്‍ ബുക്ക്‌...
എടുത്തുകൊണ്ടുപോയവന്റെ വീട്ടില്‍.....
കടം കൊടുത്ത കാശ്‌ തിരിച്ച്‌ വാങ്ങുവാന്‍ നടക്കുന്നവനെ പോലെ കേറിയിറങ്ങി നടന്ന ഒരു കാലമുണ്ടായിരുന്നു....
ഗ്രാമീണവായനശാലകളില്‍ എം.ടി യും ഡിക്ടറ്റീവ്‌ നോവലുകളും കഴിഞ്ഞാല്‍ അടുത്ത ബെസ്റ്റ്‌ ഓട്ടമുള്ള പുസ്തകം ഏതെന്ന് ചോദിച്ചാല്‍ നിസംശയം പറയാമായിരുന്നു പമ്മന്റേതെന്ന്...

പമ്മന്‌ ആദരാഞ്ചലികള്‍...

Radheyan said...

ഭ്രാന്ത് വായിച്ചിട്ട് കാമഭ്രാന്ത് പിടിക്കാതീക്കാന്‍ കഷ്ടപ്പെട്ടതും ഒരു കാലം.ദില്‍ബൂ ഒരു മാസമെങ്കിലും കരിങ്കൊടി ഉയര്‍ത്തേണ്ടതാണ്.ചില്ലറ എക്സ്ട്രാ എനര്‍ജി വല്ലതുമാണോ പുള്ളീ ചോര്‍ത്തിയത്?

Unknown said...

രാധേയന്‍ ചേട്ടാ,
ശരിയാണല്ലോ. ക്ലബ്ബില്‍ കരിങ്കൊടി ഒരു മാസത്തേയ്ക്ക് പാറട്ടെ എന്നാല്‍. :-(

ഞാന്‍ ഇരിങ്ങല്‍ said...

പമ്മന്‍റെ നോവലുകള്‍, സിനിമകള്‍ വായിച്ച് ഒരു പാട് അനുഭവമുള്ള ആളുകള്‍ കാണും. അതൊക്കെയും പങ്കുവയ്ക്കുന്നതിലൂടെ അദ്ദേഹത്തിന് അനുയോജ്യമായ ആദരാഞജലിയാകും എന്ന് കരുതിയതു കൊണ്ടാണ് ഈ ഓര്‍മ്മപ്പെടുത്തല്‍.

മുട്ടത്തുവര്‍ക്കി അശ്ലീല സാഹിത്യകാരനാണെന്ന് പറഞ്ഞു നടന്നവര്‍ ഇന്ന് വലീയ തുക കണ്ട് അവാര്‍ഡ് വാങ്ങുന്ന കാര്യം നമുക്കെല്ലാം അറിയാവുന്നതാണ്.
പമ്മന്‍ മലയാളിയുടെ വായനാശീലത്തിന്‍ റെ ഭാഗമാണ് പ്രത്യേകിച്ച് യുവാക്കളുടെ.

മുസ്തഫ|musthapha said...

ആദരാഞ്ജലികള്‍!!

ഇടിവാള്‍ said...

ഒരുമ്പെട്ടവള്‍, ഭ്രാന്ത്, പൂച്ചക്കണ്ണുള്ള പെണ്ണുങ്ങള്‍....

ശ്രീനാരായണ ലൈബ്രറിക്കാരു തപ്പി വീട്ടില്‍ വരുമെന്ന ഗതിയായപ്പോഴാ അതൊക്കെ റിട്ടേണ്‍ ചെയ്തത്!

ശ്രീ.ആര്‍ . പി മേനോനു ആദരാഞ്ജലികള്‍..

അജി said...

ഒരു കാലത്ത് ഇവിടത്തെ, സര്‍വ്വ പുലികളുടേയും ഹരമായ പമ്മന്റെ നിര്യാണത്തില്‍ അനുശോചനം അറീയിക്കുന്നു.


പമ്മന്റെ ഓര്‍മ്മയ്ക്ക് മുന്‍പില്‍, ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി (നാട്ടില്‍ പോയി പെണ്ണു കിട്ടാതെ അലഞ്ഞു നടന്ന) ബഹു: ദില്‍ബന്റെ നേതൃത്വത്തില്‍, ഇന്നു രാത്രി ബാച്ചി ക്ലബില്‍ “ഭ്രാന്ത്” പാരായണം ഉണ്ടായിരിക്കുന്നതാണ് എല്ലാ ബാച്ചികളും, അവിടെ ഹാജരാവണമെന്ന് സന്‍ഡോസും, ഉണ്ണികുട്ടനും, മര മണ്ടന്‍ ശ്രീജിത്തും ആവശ്യപ്പെട്ടതായി ആരോ പറഞ്ഞിരിക്കുന്നു.
ഞാന്‍ സ്ഥലത്തിലാത്തതു കൊണ്ട്, എനിക്ക് വരാനാവില്ല.

ദേവന്‍ said...

കെ. എസ് ഗോപാലകൃഷ്ണന്‍ സാറിന്റെ പടങ്ങള്‍ കാണാന്‍ തീയറ്ററില്‍ കയറ്റി വിടാനുള്ള പ്രായമില്ലാത്ത (പതിനെട്ടല്ല, അതിലും ഒരഞ്ചു താഴെ) കാലത്താണ് പമ്മന്റെ ഭ്രാന്ത് വായിക്കുന്നത്. എനിക്കെന്തോ, ബോറടിച്ചു.

പക്ഷേ സേതുമാധവന്‍ ചിത്രമാക്കിയ ചട്ടക്കാരിയുടെയും കെ ജി ജോര്‍ജ്ജിനു ബ്രേക്ക് കൊടുത്ത സ്വപ്നാടനത്തിന്റെയും കഥ എഴുതിയ പമ്മനെ ഇഷ്ടമായിരുന്നു.

ഞാന്‍ ഇരിങ്ങല്‍ said...

അതങ്ങിനെയാ..ദേവാട്ടാ..
ഒരു പതിനഞ്ചെങ്കിലും ആകാതെ പമ്മനെ വായിച്ചാല്‍ ബോറടിക്കും!!!!!!

ശെഫി said...
This comment has been removed by the author.
ശെഫി said...

അതെന്ത അനുശോചനത്തിനു ബാച്ചികള്‍ മാത്രം??????

തറവാടി said...

ആദരാഞ്ജലികള്‍.

ഗിരീഷ്‌ എ എസ്‌ said...

പമ്മനെ കുറിച്ച്‌ വായിച്ചു....
അദ്ദേഹത്തിന്‌ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു...
സിസ്റ്റര്‍, പൂച്ചകണ്ണുള്ള പെണ്ണുങ്ങള്‍...തുടങ്ങിയ നോവലുകളിലൂടെയായിരുന്നു ആദ്യമായി പമ്മനെ അറിയുന്നത്‌...പിന്നീട്‌ യാദൃശ്ചികമായി ഭ്രാന്ത്‌ എന്ന നോവല്‍ വായിക്കാനിടയായി...പലരും അശ്ലീലമെന്ന്‌ എഴുതിതള്ളിയ ആനോവല്‍ സത്യത്തില്‍ വല്ലാതെ മനസില്‍ ആഴത്തില്‍ പതിഞ്ഞ ഒരു രചനയാണ്‌...
ഒക്കെയുമെന്നേക്കുമായി വിട്ടുപോകുന്നു...
പിന്നീടൊക്കില്ല വരാനെനിക്കീ വഴിവീണ്ടും പക്ഷേ...
എന്നെന്നുമകത്തെന്റെ ഹൃദയതുടിപ്പിലീ സൗഹൃദബന്ധത്തിന്റെ പൂവുകള്‍ വിരിഞ്ഞിടും...
ഭ്രാന്തിന്റെ അവസാനഭാഗത്ത്‌ പമ്മന്‍ കുറിച്ചിട്ട ഈ വരികള്‍ സൗഹൃദത്തിന്റെ അനശ്വരമായ ഒരു കാവ്യമായിരുന്നു...
വിടപറഞ്ഞകലും മുമ്പ്‌ നായിക കോറിയിട്ട ഈ കവിത ആ നോവലിനെ കൂടുതല്‍ മനോഹരമാക്കി....
സാഹിത്യത്തില്‍ സെക്സ്‌ അനിവാര്യമാണെന്ന തിരിച്ചറിവാണ്‌ പമ്മന്റെ പല രചനകളെയും വേറിട്ട്‌ നിര്‍ത്തിയത്‌...പമ്മന്റ നോവലുകളിലെ ലൈംഗികത എന്ന പേരില്‍ അദ്ദേഹത്തിന്റെ ഭാര്യ തന്നെ ഒരു പുസ്തകമെഴുതിയതും ഏറെ മനോഹരമായി...
കാലം മായ്ചുകളയാന്‍ ശ്രമിക്കുന്ന ആ പേര്‌...വായനക്കാരുടെ മനസിലൂടെ പുനര്‍ജനിക്കുമെന്ന്‌ പ്രത്യാശിക്കാം....
അഭിനന്ദനങ്ങള്‍

മുസാഫിര്‍ said...

പമ്മനു ആദരാന്‍ഞ്ജലികള്‍.ഒപ്പം മലയാളനാട്ടില്‍ പമ്മന്റെ കഥാപാത്രങ്ങള്‍ക്കു ജീവന്‍ കൊടുത്ത സാബു എന്ന ചിത്രകാരനെയും (ഇപ്പൊഴെവിടെയാണൊ,എന്തൊ) സ്മരിക്കുന്നു.

ശ്രീ said...

ആദരാഞ്ജലികള്‍‌...

എതിരന്‍ കതിരവന്‍ said...

പമ്മന്റെ ചട്ടക്കാരിയും അടിമകളും ഇക്കിളി സാഹിത്യത്തില്‍ പെടുന്നവയല്ല. കേരളത്തിലെ ആമ്ഗ്ലോ-ഇന്‍ഡ്യന്‍ സമൂഹത്തിന്റെ വേദനകള്‍ ആരും തന്മയത്തത്തൊടെ പകര്‍ത്തിയിട്ടില്ല. കേരളീയരുടേതല്ലാത്ത സ്വതന്ത്രബോധവും സംസ്കാരത്തിലുള്ള വ്യത്യാസങ്ങളും ഒരു ചട്ടക്കാരിയെ ദുഷിപ്പിക്കാന്‍ ഇടവരുത്തുന്നു. ഒരു നായര്‍ പയ്യനാണ് ഇതു ചൂഷനം ചെയ്യുന്നത്. ഇന്‍ഡ്യക്കാരിയും ബ്രിടീഷുകാരിയുമല്ലാത്ത എന്നാല്‍ ഇതു രണ്ടൂമായ അമ്മയുടെ ദു:ഖം വേറിട്ടു നില്‍ക്കുന്നു.

അടിമകള്‍- നമ്മള്‍ മനസ്സിന്റെ കോപ്രായങ്ങളുടെ അടിമകളാണെന്ന ബോധം പ്ര്ത്യക്ഷമാക്കുന്നു. ഇതില്‍ മനസ്സിന്റെ അടിമയല്ലാത്തത് പൊട്ടത്തരമുള്ള വേലക്കാരന്‍ മാത്രമാണ്. യജമാനന്‍ ഗര്‍ഭിണിയാക്കിയ വേലക്കാരിയുടെ രക്ഷിതാവാന്‍ അവന് ഒരു കൂസലുമില്ല.
ചട്ടക്കാരി ഹിന്ദി സിനിമയായും പ്രചാരം നേടി .julie. അടിമകള്‍ ഹിന്ദിയിലാക്കിയപ്പോള്‍ ‍വേലക്കാരന്‍ രക്ഷിതാവാകുന്ന ഭാഗം മാറ്റേണ്ടി വന്നു. ഗര്‍ഭത്തിനു ഉത്തരവാദിയല്ലത്തവന്‍ രക്ഷിതാവ് ആകുന്ന രീതി ഹിന്ദിക്കാര്‍ക്ക് പിടിയ്ക്കുകയില്ല.

Unknown said...

ആദരാഞ്ജലികള്‍...

ആവനാഴി said...

മഹാനായ സാഹിത്യകാരന്‍ ശ്രീ.പമ്മനു ആദരാജ്ഞലികള്‍!

കുറുമാന്‍ said...

ശ്രീ പമ്മനു ആദരാഞ്ജലികള്‍......മലയാള സാഹിത്യത്തില്‍ വേറിട്ടു നിന്ന എഴുത്തായിരുന്നു ശ്രീ പമ്മന്റേത്.

Anonymous said...

ആരാണീ പമ്മന്‍ ? (പോരേ ജാട ?)

ദിവാസ്വപ്നം said...

'ഭ്രാന്ത്’ ആണോ എന്ന് കൃത്യമായി ഓര്‍ക്കുന്നില്ല; പമ്മന്റെ ഏതോ ഒരു ‘കുരുത്തംകെട്ട’ പുസ്തകം, പള്ളി വക ലൈബ്രറിയില്‍ ഞങ്ങള്‍ വാങ്ങി വച്ചത് പണ്ടൊരിക്കല്‍ പ്രശ്നമായിരുന്നത് ഓര്‍മ്മ വരുന്നു.

പ്രശ്നമുണ്ടാക്കിയവര്‍ തന്നെ പിന്നീട് ആ പുസ്തകം രഹസ്യമായി ചോദിച്ചുവാങ്ങി വായിച്ചത് പില്‍ക്കാലചരിത്രം. പ്രായത്തിന്റെ ജിജ്ഞാസയും കൌതുകവും ഏതെല്ലാം വഴിയിലൂടെ നമ്മെ കൊണ്ടുപോകുന്നു. :-)

G.MANU said...

aadaraanjalikal....

Radheyan said...

ദേവേട്ടാ,ഭ്രാന്ത് കുറച്ച് മുന്നോട്ട് ചെല്ലുമ്പോള്‍ ലൈംഗീകതയുടെ ആവര്‍ത്തനം മൂലം വിരസമായി തോന്നുന്നു എന്നതില്‍ ശകലം കാര്യമുണ്ട്.അത് ഉന്നം വെച്ചത് മലയാളത്തിലെ ഒരു വിവാദ സാഹിത്യകാരിയെയാണ് എന്നതായിരുന്നു അതിന്റെ ആകര്‍ഷണം.
പിന്നെ നാലുകെട്ടുകളുടെയും ഇരുണ്ട തറവാട് മുറികളിലെയും ലൈംഗീക ഫാന്റസിയും രസമായി തോന്നി.അത്തരം സാഹചര്യങ്ങളില്‍ ചിലപ്പോഴെങ്കിലും ജീവിക്കേണ്ടി വന്നവര്‍ക്ക് ഒരു ലോസ്റ്റ് പാരഡൈസ്,അല്ലെങ്കില്‍ ഒരിക്കലും കിട്ടാ‍തെ പോയ സ്വര്‍ഗ്ഗം.എം.ടിയുടെ നാലുകെട്ടിലെ ആദ്യഭാഗങ്ങളിലെ രാത്രികളും ഇത്തരം ഫീലിങ്ങ് ഉണ്ടാക്കിയിരുന്നു

ഉണ്ണിക്കുട്ടന്‍ said...

ആദരാഞ്ചലകള്‍ !

പമ്മന്റെ ഭ്രാന്ത് മാത്രമേ വായിക്കാന്‍ ഭാഗ്യം കിട്ടിയിട്ടുള്ളൂ.അതിലെ അമ്മുവിനെ ഞാന്‍ എങ്ങനെ മറക്കും ..? ആ മുക്കുവനെ എങ്ങനെ മറക്കും ..? . എല്ലാ അധ്യായവും അവസാനിക്കുന്നത് ഏകദേശം ഇങ്ങനെ..

"അവന്റെ ഞരമ്പുകളിലൂടെ വിദ്യുത്സ്ഫുരണങ്ങള്‍ പാഞ്ഞു...ഞരമ്പുകള്‍ വലിഞ്ഞു മുറുകി..വികാരത്തിന്റെ അണക്കെട്ട് പൊട്ടിയൊഴുകി" ..

[എനിക്കൊന്നും മനസിലായില്ല :)]

അനുശോചനെത്തിയ ബാച്ചികള്‍ക്കും അല്ലത്തവര്‍ക്കും നന്ദി.

ഞാന്‍ ഇരിങ്ങല്‍ said...

സത്യത്തില്‍ പമ്മന് കൊടുക്കാന്‍ പറ്റിയ ഏറ്റവും ഹൃദ്യമായ ആദരാഞ്ജലികള്‍ തന്നെയാണ് നമ്മള്‍ ബൂലോകര്‍ അവരുടെ കൃതികള്‍ വായിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ നല്‍കുന്നത്.

പണ്ട് സില്‍ക്ക് സ്മിത ആത്മഹത്യ ചെയ്തപ്പോള്‍ ഞങ്ങള്‍ സുഹൃത്തുകള്‍ ചേര്‍ന്ന്

‘വിശുദ്ധ സ്മിതയ്ക്ക്’ എന്ന കവിതാ സമാഹാരം പുറത്തിറക്കി.

സ്മിതയെ അനുസ്മരിച്ചു കൊണ്ട് ഇന്ത്യയില്‍ തന്നെ ഇറക്കിയ ആദ്യത്തെ സ്മിതാ അനുസ്മരണ പുസ്തകം.

കണ്ണൂസ്‌ said...

ഗള്‍ഫില്‍ എവിടെയോ ആയിരുന്ന പമ്മന്റെ മകള്‍ ഒരു പൊതുപരിപാടിക്ക്‌ പോയപ്പോള്‍, പമ്മന്റെ മകള്‍ ആണ്‌ എന്ന കാരണം കൊണ്ട്‌ ഒറ്റപ്പെടുത്തപ്പെട്ട കഥ അദ്ദേഹം എവിടെയോ എഴുതിയിരുന്നു. എഴുതിയ സാഹിത്യത്തിനെപ്പറ്റി വേദന തോന്നിയ ഒരേ ഒരു സമയം അതാണെന്നും.

ഇവിടെ, നമ്മുടെ അനുശോചനങ്ങളിലും പരിഹാസത്തിന്റെ ഒരു ചുവയില്ലേ എന്നൊരു സംശയം.

മഹാനായ ഒരു സാഹിത്യകാരനൊന്നുമായിരുന്നില്ല പമ്മന്‍. പക്ഷേ, വളരെ നല്ല മനുഷ്യനായിരുന്നു എന്ന് കേട്ടിട്ടുണ്ട്‌. അദ്ദേഹത്തിന്‌ ആദരാഞ്ജലികള്‍.

ഞാന്‍ ഇരിങ്ങല്‍ said...

കണ്ണൂസ്,
പമ്മന്‍ മഹാനായ സാഹിത്യകാരനൊന്നും ആയിരുന്നില്ല. എന്നാല്‍ മലയാളിയെ വായനയോടടുപ്പിച്ച സാഹിത്യകാരന്‍ മാരില്‍ പ്രമുഖ എഴുത്തുകാരന്‍ തന്നെയാണ് പമ്മന്‍.
ഇവിടെ ചില എഴിത്തിലെങ്കിലും ഒരു പരിഹാസം കണ്ടെങ്കിലും ഭൂരിപക്ഷവും പമ്മന്‍റെ എഴുത്തിന്‍ റെ വീര്യം അറിഞ്ഞവര്‍ തന്നെ. ആ ബഹുമാനവും ഉണ്ടെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.
അതു കൊണ്ടാണ് ‘വിശുദ്ധ സ്മിതയ്ക്ക്’ എന്ന കവിതാസമാഹാരത്തിന്‍റെ ഒരു ഓര്‍മ്മ ഞാന്‍ പുതുക്കിയത് ഇവിടെ.
സ്മിതയെ കുറ്റം പറയുന്നവര്‍ക്കായ് ഒരു കാലഘട്ടത്തിന്‍ റെ യുവത്വത്തിന് സമര്‍പ്പിച്ചതാണാ കവിതാ സമാഹാരം.

മറ്റൊരാള്‍ | GG said...

ഞാന്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം വായിച്ച മലയാള നോവല്‍ ഏതെന്ന് ചോദിച്ചാല്‍, സംശയമില്ല്യ. "ഭ്രാന്ത്‌" തന്നെ. അതിലെ ഇന്ന് ജീവിച്ചിരിക്കുന്ന പ്രധാന കഥപാത്രം, ഏത്‌ "അമ്മുക്കുട്ടി"യാണെന്ന് തിരിച്ചറിയാത്ത ശ്രി.പമ്മന്റെ വായനക്കാര്‍ തീര്‍ത്തും വിരളം.

പിന്നെ ചട്ടക്കാരി, വഷളന്‍ (?) തുടങ്ങിയവയിലെ കഥപാത്രങ്ങള്‍ ഇപ്പ്പ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. ബാക്കിയുള്ളതൊന്നും
ഇതുരെ വായിക്കാന്‍ സാധിച്ചിട്ടില്ല്ല.

Sandoz, ഇരിങ്ങല്‍ പറഞ്ഞ കാര്യം ഞാന്‍ ഇവിടെ അടിവരയിടുന്നു.

പൈങ്കിളിസാഹിത്യത്തെ കുറ്റം പറഞ്ഞവര്‍ ഇന്ന് അവരുടെ "ഉത്തമസാഹിത്യ"സൃഷ്ടിക്കുള്ള (ഇതിന്റെ വ്യാഖാനം ശ്രി. പമ്മന്‍, ഭ്രാന്ത്‌ എന്ന നോവലിന്റെ അവസാനഭാഗത്തില്‍ വിവരിക്കുന്നുണ്ട്‌) വലിയ അവാര്‍ഡ്‌ തുകയും വാങ്ങി ഒരു നാണവും ഇല്ലാതെ ഞെളിഞ്ഞ്‌ നടക്കുന്നുണ്ട്‌.

പമ്മന്‍ചേട്ടന്റെ വിയോഗം തീര്‍ത്തും ഒരു തീരാനഷ്ടം തന്നെയാണ്‌. പ്രത്യേകിച്ച്‌ "ബാച്ചികള്‍ക്ക്‌"

അദ്ദേഹത്തെക്കുറിച്ച്‌ അല്‍പമെങ്കിലും അറിയാന്‍ സാധിച്ചതിന്‌ നന്ദി.

Anonymous said...

കൂട്ടുകാരേ,
മരിച്ചവരെ തേജോവധം ചെയ്യുന്നത്‌ വളരെ മോശമായതുകൊണ്ട്‌ ഞാന്‍ ഒന്നുരണ്ടു തവണ ഇവിടെ വന്ന് കമന്റിടാതെ തിരിച്ചു പോയി. പിന്നെയും ആവര്‍ത്തിച്ചു ചിലതു വരുന്നതു കണ്ടപ്പോള്‍ പറയാതെ വയ്യെന്നുമായി (മരിച്ചവരെ തെറി പറയുന്നത്‌ സാഹിത്യലോകത്ത്‌ പതിവാണ്‌, ഇതതല്ല. ശ്രീ. പമ്മന്‍ ജീവിച്ചിരുന്ന കാലത്തു തന്നെ മലയാളവേദിയില്‍ ഞാന്‍ പേരുകള്‍ അടക്കം എഴുതിയ ഒരു സംഭവം പേരുകളെല്ലാം എടുത്തു മാറ്റി ഒരിക്കല്‍ കൂടി എഴുതുന്നെന്നേയുള്ളു, മരിക്കും വരെ മിണ്ടാതെ ഇരുന്നിട്ടു പറയുന്നതല്ല എന്നു ചുരുക്കം)

വ്യക്തിപരമായി അറിയുന്ന ഒരാള്‍ ദൃക്‌സാക്ഷിയായ സംഭവം.

പ്രശസ്തയായ ഒരു സാഹിത്യകാരി ചെറുപ്പക്കാരിയായി ഇരിക്കുമ്പോള്‍ തന്നെ ഗുരുതരമായ കരള്‍ രോഗത്തിനു അടിമയായി. എല്ലാ ഡോക്ടര്‍മാരും അവര്‍ മരിക്കുകയാണെന്നും ചുരുക്കം ദിനങ്ങളേ ബാക്കിയുള്ളു എന്നും വിധി എഴുതി.

അവരുടെ മരണക്കിടക്കക്കരുകില്‍ എപ്പോഴുമുണ്ടായിരുന്നത്‌ അന്നു കാലത്തെ മലയാള സാഹിത്യപ്രസിദ്ധീകരണത്തിന്റെ കുലപതിയും സര്‍വ്വാരാദ്ധ്യനും ശേഷകാലത്തെ പല പ്രശസ്ത സാഹിത്യകാര്യന്മര്‍ക്കും എഴുതി തുടങ്ങാന്‍ സ്ലേറ്റ്‌ കൊടുക്കുകയും ചെയ്ത ഒരു ആചാര്യന്‍ ആയിരുന്നു.

മരണം അടുത്തെത്തിയ അമ്പരമ്പില്‍, വീര്യമേറിയ മരുന്നു ബോധത്തിന്റെ മിച്ചം വന്ന കണികകളെ ലഹരിയില്‍ കുതിര്‍ത്ത്‌ മനോബലം ഇല്ലാതെ ആക്കിയ അവസ്ഥയില്‍ അവര്‍ ഏതു വ്യക്തിയും സ്വകാര്യമായി സൂക്ഷിക്കാന്‍ ഇഷ്ടപെടുന്ന പരമ രഹസ്യങ്ങള്‍ അദ്ദേഹത്തോടു പറഞ്ഞുപോയി. ഒരു കുമ്പസാരം പോലെ, മരണമൊഴി പോലെ. ആരോടെങ്കിലും സംസാരിച്ചു തീര്‍ത്ത്‌ കടന്നു പോകാന്‍.

ആ വലിയ മനുഷ്യന്‍ പക്ഷേ ഭയങ്കരമായ വിശ്വാസവഞ്ചന കാട്ടിക്കളഞ്ഞു. സാഹിത്യകാരി വിശ്വാസത്തിന്റെ പരമകോടിയില്‍ നിന്ന് പറഞ്ഞ കാര്യങ്ങളില്‍ വളരെയധികം അസത്യങ്ങളും ഇക്കിളിക്കഥകളും കൂട്ടിച്ചേര്‍ത്ത്‌ അദ്ദേഹം അത്‌ പമ്മനോട്‌ പറഞ്ഞ്‌ പമ്മനെക്കൊണ്ട്‌ ഒരു നോവല്‍ ആക്കി പ്രസിദ്ധീകരിച്ചു. ആ കഥ ഒരു കോളിളക്കം സൃഷ്ടിച്ച്‌ പണം കൊയ്തു. കഥയുടെ പ്രത്യേകതകൊണ്ടല്ല, പ്രശസ്ഥരുടെ നഗ്നരഹസ്യം വായിക്കാന്‍ ആളുകള്‍ ആഗ്രഹിക്കുന്നതുകൊണ്ട്‌.

പക്ഷേ പ്രസാധകന്‍ പ്രതീക്ഷിച്ചതുപോലെ സാഹിത്യകാരി മരിച്ചില്ല. എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട്‌ അവര്‍ക്ക്‌ രോഗശാന്തിയുണ്ടായി. അപ്പോഴേക്ക്‌ ആകെ വിവാദമായ നോവലില്‍ അവരുടെ കഥയാണെന്ന് ആളുകള്‍ അവരെ അറിയിച്ചു കഴിഞ്ഞിരുന്നു. അതിലെ അസത്യങ്ങളും വിവരണോദ്ദേശ്യവും കണ്ട്‌ അവര്‍ നടുങ്ങിപ്പോയി.

ആശുപത്രിയില്‍ നിന്നും ഇറങ്ങിയ അവര്‍ നേരേ വന്നത്‌ പ്രസാധകന്റെ കൊട്ടാരതുല്യമായ പ്രസിദ്ധീകരണശാലയിലേക്കാണ്‌. രോഗശയ്യയില്‍ ഉടുത്തിരുന്ന തുണിയും വാരിപ്പുതച്ച്‌ വണ്ടി ഇറങ്ങി ചെരുപ്പിടാത്ത കാലുകള്‍ കല്ലില്‍ തട്ടി മുറിഞ്ഞ ചോരയുമൊലിപ്പിച്ച്‌ ഓടി വന്ന് അവര്‍ ആ കോട്ടയുടെ ഗേറ്റില്‍ പിടിച്ച്‌ നിലവിളിച്ചുകൊണ്ട്‌ പറഞ്ഞു
"നായേ, മരിച്ചു കിടന്ന എന്നെ ദൈവം എഴുന്നേല്‍പ്പിച്ചത്‌ നിന്നെ ശപിക്കാന്‍ വേണ്ടി മാത്രമാണ്‌. നീയും നിന്റെ കുലവും മുടിഞ്ഞു പോകും..."

ശാപം ഏല്‍ക്കും എന്നൊക്കെ പറഞ്ഞാല്‍ ഇതില്‍ക്കൂടുതല്‍ എവിടെയും കാണാനില്ല. ആ മഹാസാഹിത്യ സാമ്രാജ്യം നശിച്ചു നാറാണക്കല്ലായി. പ്രസാധക കുടുംബവും പലവഴി അപമൃത്യുവും നാശങ്ങളും നേരിട്ട്‌ ഇല്ലാതെയായി.

തനിക്കു നേരിട്ട അപമാനം കളയാന്‍ അവര്‍ ആഗ്രഹിക്കാതെ ഇരുന്ന രീതിയില്‍ സ്വന്തം കഥ എഴുതി സത്യം പറയേണ്ടി വന്നു സാഹിത്യകാരിക്ക്‌. എന്നാലും ഒരിക്കല്‍ പ്രചരിച്ച അപവാദങ്ങള്‍ മരിക്കില്ലല്ലോ.

ആ ശാപം ഏല്‍ക്കാതിരുന്നത്‌ പമ്മനു മാത്രം. വലിയൊരാള്‍ പറഞ്ഞു കൊടുത്ത കഥ വിശ്വസിച്ച്‌ അതുപോലെ എഴുതിക്കൊടുത്തു എന്നല്ലാതെ വലിയ പാപമൊന്നും അദ്ദേഹം ചെയ്യാതിരുന്നതുകൊണ്ടാവും. എങ്കിലും കഴിവുകള്‍ക്കനുസരിച്ച്‌ എന്തെങ്കിലും എഴുതാനോ പ്രശസ്തനാവാനോ കഴിയാതെ പോയി അദ്ദേഹത്തിനും.

ദേവന്‍ said...
This comment has been removed by the author.
Anonymous said...

മാധവികുട്ടിയുടെ എണ്റ്റെ കഥ പുറത്തുവന്നതിനു ശേഷമല്ലെ ഭ്റന്ത്‌ ൧൯൮൦ എല്‍ സീരിയലിസെ ചെയ്യപ്പെടുന്നത്‌, ഞാന്‍ ഭ്റാന്തും എണ്റ്റെ കഥയും വായിച്ചിട്ടുണ്ട്‌ ഭ്റന്ത്‌ എണ്റ്റെ കഥയെ ബേസ്‌ ചെയ്തു എഴുതിയതാണു അല്ലാതെ ഭ്റന്ത്‌ നേരത്തെ ഇറങ്ങിയതല്ല. ചാപ്റ്ററ്‍ ബൈ ചാപ്റ്ററ്‍ ഭ്റന്ത്‌ എണ്റ്റെ കഥയുടെ ആവറ്‍ത്തനമാണു വഷളന്‍ ഭ്റന്ത്‌ എന്നെ നോവലുകള്‍ ആണൂ അശ്ളീലത്തിണ്റ്റെ പേരില്‍ പമ്മനെ അധിക്ശാഃഏപിക്കാന്‍ ഉപയോഗിക്കുന്നത്‌, അതിനു മുന്‍പു തന്നെ ചട്ടക്കാരി മിസ്സി നിറ്‍ഭാഗ്യ ജാതകം സിസ്റ്ററ്‍ സമരം അടിമകള്‍ തുടങ്ങി ഒട്ടനവധി ക്റ്‍തികള്‍ പമ്മന്‍ രചിച്ചിരുന്നു അമ്മിണി അമ്മാവന്‍ ഒരു ഒന്നാം തരം സറ്റയറ്‍ അല്ലേ മലയാളനാടിലാണു ബ്രാന്ത്‌ വന്നത്‌ എസ്‌ കേ നായറ്‍ മാധവിക്കുട്ടിയുടേ പ്രാക്കു കൊണ്ടാണൂ നശീച്ചതെന്നു പറാഞ്ഞാല്‍ സമ്മതിക്കില്ല എസ്‌ കേ നായറ്‍ അയാളുടേതായ ഒരു സുഹ്റ്‍ദ്വലയം ഊണ്ടാക്കി ശരിക്കു ലൈഫ്‌ ആസ്വദിച്ചുതന്നെയാണു മരിക്കുന്നത്‌ എസ്‌ കെയുടെ മരണശേഷം ചാത്തന്നൂറ്‍ മോഃഅനണ്റ്റെ ഒക്കെ പത്റാധിപത്യത്തില്‍ കുറെക്കൂടി ഓടീ എസ്കെയുടെ ഭാര്യക്കു ബിസിനസ്‌ പിടിയില്ലാത്തതിനാല്‍ നശീച്ചതായിരിക്കണം എസ്‌ കേയുടെ മകന്‍ എണ്റ്റെ ജൂനിയറ്‍ അയി പഠിച്ചിരുന്നു ഒരു നാണംകുണുങ്ങി പയ്യന്‍ അവനു ഒരു രവീ ഡീ സീ ആകനുള്ള കോപ്പൊന്നും അന്നും ഇല്ലായിരുന്നു അതിനാല്‍ ഈ പ്രാക്കു ഞാന്‍ വിശ്വസിക്കുന്നില്ല പക്ഷെ ഇതു എം ക്റീഷ്ണന്‍ നായറ്‍ എഴുതിയതായി ഓറ്‍ക്കുന്നുണ്ട്‌. ഏതായാലും പമ്മന്‍ ഇവിടുത്തെ ഓ വീ വിജയയനെ കാള്‍ ഒക്കെ ഫാറ്‍ ബെറ്ററ്‍ ആണൂ അയാളുടെ രചനകളില്‍ ഭ്റാന്ത്‌ ഒഴിച്ചു ഒന്നും മൊഷണമല്ല വിജയണ്റ്റെ ഖസാക്കു തന്നെ വെങ്കടേശ്‌ മാറ്‍ഗൂഴ്കറുടെ ബങ്ങറ്‍ വാടി ആണു. എം ടീയുടെ രണ്ടാമൂഴം മറാട്ട നോവല്‍ യുഗാന്താണു എം ടീയുടെ മഞ്ഞു നിറമല്‍ വറ്‍മയുടെ പറവകള്‍ ആണൂ കൂടുതല്‍ പറയണോ?

ഞാന്‍ ഇരിങ്ങല്‍ said...

Anonymous said...
മാധവികുട്ടിയുടെ എണ്റ്റെ കഥ പുറത്തുവന്നതിനു ശേഷമല്ലെ ഭ്റന്ത്‌ ൧൯൮൦ എല്‍ സീരിയലിസെ ചെയ്യപ്പെടുന്നത്‌, ഞാന്‍ ഭ്റാന്തും എണ്റ്റെ കഥയും വായിച്ചിട്ടുണ്ട്‌ ഭ്റന്ത്‌ എണ്റ്റെ കഥയെ ബേസ്‌ ചെയ്തു എഴുതിയതാണു അല്ലാതെ ഭ്റന്ത്‌ നേരത്തെ ഇറങ്ങിയതല്ല. ചാപ്റ്ററ്‍ ബൈ ചാപ്റ്ററ്‍ ഭ്റന്ത്‌ എണ്റ്റെ കഥയുടെ ആവറ്‍ത്തനമാണു വഷളന്‍ ഭ്റന്ത്‌ എന്നെ നോവലുകള്‍ ആണൂ അശ്ളീലത്തിണ്റ്റെ പേരില്‍ പമ്മനെ അധിക്ശാഃഏപിക്കാന്‍ ഉപയോഗിക്കുന്നത്‌, അതിനു മുന്‍പു തന്നെ ചട്ടക്കാരി മിസ്സി നിറ്‍ഭാഗ്യ ജാതകം സിസ്റ്ററ്‍ സമരം അടിമകള്‍ തുടങ്ങി ഒട്ടനവധി ക്റ്‍തികള്‍ പമ്മന്‍ രചിച്ചിരുന്നു അമ്മിണി അമ്മാവന്‍ ഒരു ഒന്നാം തരം സറ്റയറ്‍ അല്ലേ മലയാളനാടിലാണു ബ്രാന്ത്‌ വന്നത്‌ എസ്‌ കേ നായറ്‍ മാധവിക്കുട്ടിയുടേ പ്രാക്കു കൊണ്ടാണൂ നശീച്ചതെന്നു പറാഞ്ഞാല്‍ സമ്മതിക്കില്ല എസ്‌ കേ നായറ്‍ അയാളുടേതായ ഒരു സുഹ്റ്‍ദ്വലയം ഊണ്ടാക്കി ശരിക്കു ലൈഫ്‌ ആസ്വദിച്ചുതന്നെയാണു മരിക്കുന്നത്‌ എസ്‌ കെയുടെ മരണശേഷം ചാത്തന്നൂറ്‍ മോഃഅനണ്റ്റെ ഒക്കെ പത്റാധിപത്യത്തില്‍ കുറെക്കൂടി ഓടീ എസ്കെയുടെ ഭാര്യക്കു ബിസിനസ്‌ പിടിയില്ലാത്തതിനാല്‍ നശീച്ചതായിരിക്കണം എസ്‌ കേയുടെ മകന്‍ എണ്റ്റെ ജൂനിയറ്‍ അയി പഠിച്ചിരുന്നു ഒരു നാണംകുണുങ്ങി പയ്യന്‍ അവനു ഒരു രവീ ഡീ സീ ആകനുള്ള കോപ്പൊന്നും അന്നും ഇല്ലായിരുന്നു അതിനാല്‍ ഈ പ്രാക്കു ഞാന്‍ വിശ്വസിക്കുന്നില്ല പക്ഷെ ഇതു എം ക്റീഷ്ണന്‍ നായറ്‍ എഴുതിയതായി ഓറ്‍ക്കുന്നുണ്ട്‌. ഏതായാലും പമ്മന്‍ ഇവിടുത്തെ ഓ വീ വിജയയനെ കാള്‍ ഒക്കെ ഫാറ്‍ ബെറ്ററ്‍ ആണൂ അയാളുടെ രചനകളില്‍ ഭ്റാന്ത്‌ ഒഴിച്ചു ഒന്നും മൊഷണമല്ല വിജയണ്റ്റെ ഖസാക്കു തന്നെ വെങ്കടേശ്‌ മാറ്‍ഗൂഴ്കറുടെ ബങ്ങറ്‍ വാടി ആണു. എം ടീയുടെ രണ്ടാമൂഴം മറാട്ട നോവല്‍ യുഗാന്താണു എം ടീയുടെ മഞ്ഞു നിറമല്‍ വറ്‍മയുടെ പറവകള്‍ ആണൂ കൂടുതല്‍ പറയണോ?

Siju | സിജു said...

പമ്മന്‍ ഒ വി വിജയനേക്കാളും എംടിയേക്കാളുമൊക്കെ മുകളിലാണെന്നു പറയുന്ന ആള്‍ക്കെന്തേ സ്വന്തം പേരു പറയാനിത്ര മടി

ദേവന്‍ said...

ഇരിങ്ങല്‍ കമന്റ് ഇട്ടപ്പോള്‍ അനോണി ആയതാണോ? അതോ ഒരനോണിയുടെ കമന്റ് കോപ്പി ചെയ്ത് പിന്മൊഴിക്കയച്ചതാണോ? എന്തായാലും(ഞാന്‍ ആരുടെയും പേരു ആരാമര്‍ശിക്കരുതെന്ന് തീരുമാനിച്ചതുകൊണ്ട് അങ്ങനെ തന്നെ പോകുന്നു)


കമന്റില്‍ പറയുന്ന വര്‍ഷം- 1980 ആയപ്പോഴേക്ക് കമന്റില്‍ പറയുന്ന മലയാളനാട് പ്രസിദ്ധീകരിച്ചിരുന്ന ഓഫീസ് നിന്ന സ്ഥലത്ത് അതിന്റെ അടച്ചു പൂട്ടലിനു ശേഷം തുടങ്ങിയ ഹോട്ടല്‍ നീലാ വ്യഭിചാരവൃത്തി നടത്തിയതിനും അതില്‍ വച്ച് കോളേജ് വിദ്ദ്യാര്‍ത്ഥിനി ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട കേസു മൂലവും അടച്ചു പൂട്ടിയിട്ടും വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിരുന്നു. മലയാളനാടും നീലയും പൂട്ടിക്കഴിഞ്ഞ് ൧൯൮൦ഇല്‍ കമന്റില്‍ പറയുന്ന നോവല്‍ പ്രസിദ്ധീകരിച്ചെന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിച്ചാലും പൂട്ടിക്കിടക്കുന്ന ആ ഭാര്‍ഗ്ഗവീ നിലയത്തിനു മുന്നിലൂടെ നടന്നു ട്യൂഷന്‍ മാസ്റ്ററെ കാണാന്‍ പോകുമ്പോള്‍ 1978ല്‍ നീലായില്‍ വച്ച് മരിച്ച പെണ്‍കുട്ടിയുടെ പ്രേതം പിടിക്കുമെന്ന് പറഞ്ഞ് എന്നെ ഭയപ്പെടുത്താന്‍ നോക്കിയിരുന്ന കൂട്ടുകാര്‍ സമ്മതിക്കില്ല. ൧൯൭൩-൭൬ കാലത്തിലാണ്‌ എന്റെ കഥ സീരിയലൈസ് ചെയ്തത്. അതിനും മുന്നേ താങ്കള്‍ പറഞ്ഞ ഭ്രാന്ത് എന്ന നോവല്‍ തീര്‍ന്നിട്ടുണ്ട്.

ഹാവിങ്ങ് സെഡ് ദാറ്റ്,ഈഎ വിശദീകരണവും എന്റെ മുകളിലെ കമന്റുമായി ചേര്‍ത്തു വായിക്കരുതെന്നപേക്ഷ. അനോണി പറഞ്ഞതിലെ വസ്തുതാപരമായ അസത്യം തിരുത്തിയതാണു ഞാന്‍. അദ്ദേഹം ഡി സി ബുക്സ് കോപ്പി റൈറ്റ് വാങ്ങിയ വര്‍ഷം ആയിരിക്കണം ഈ പറയുന്നത്.

ഓ വി വിജയനാണോ എം ടി ആണോ പമ്മനാണോ വലുതെന്നൊന്നും തര്‍ക്കിക്കാനില്ല ഞാന്‍, ഞാന്‍ ലിറ്റററി ക്രിട്ടിക്ക് അല്ല. പക്ഷേ എന്റെ കഥയിലെ ൨൭ അദ്ധ്യായത്തിലെ എന്താണ്‌ ഭ്രാന്ത് എന്ന നോവലില്‍ ഉള്ളതെന്ന് പറഞ്ഞു തന്നാല്‍ എന്റെ വായനയുടെ കേട് തീര്‍ക്കാമായിരുന്നു. അതോ ഗാന്ധിക്കു നാലു മക്കള്‍ ഉണ്ടല്ലോ അപ്പോള്‍ അദ്ദേഹവും ഭാര്യയും എന്നു പേരിട്ട് രണ്ടര മണിക്കൂര്‍ ബ്ലൂ ഫിലിം എടുത്താല്‍ സത്യസന്ധമായ ആവിഷ്കാരം എന്ന രീതിയില്‍ പറഞ്ഞതാവുമോ?

കരീം മാഷ്‌ said...

ദേവനോടാദ്യമായി വിയോജിപ്പു പ്രകടിപ്പിക്കുന്നു.
"ഭ്രാന്തോ" അതോ "എന്റെ കഥ"യാണോ ആദ്യമിറങ്ങിയതെന്നു തിട്ടമില്ല. പക്ഷെ ഒന്നു വായിച്ചപ്പോള്‍ മറ്റേതിന്റെ പ്രതിബിംബമാണെന്നു തോന്നിയിരുന്നു. സ്വാഭാവികമായും എന്റെ കഥ അശ്ലീലവല്‍ക്കരിച്ചതാവാം ഭ്രാന്ത്.
ഇതു ഞങ്ങള്‍ പലവുരു ചര്‍ച്ചയും ചെയ്തിരുന്നു. വരികളോന്നും ക്വാട്ടു ചെയ്യന്‍ ഓര്‍മ്മയില്ല (വയസ്സായില്ലെ!)

ഞാന്‍ ഇരിങ്ങല്‍ said...

സിജു..,
എഴുതിയ ആള്‍ അറിയാതെ അനോണി ആയി പോയതാണെന്ന് തോന്നുന്നു. എന്തായാലും അവരുടെ മറുപടി വരും വരെ കാത്തിരിക്കാം.

ദേവേട്ടാ.. അനോണി ആകുമ്പോള്‍ പിന്മൊഴിയില്‍ വരില്ലല്ലൊ. അതു കൊണ്ട് ഞാന്‍ കോപ്പി ചെയ്തു. മറ്റുള്ളവരും കൂടി വായിക്കേണ്ടതാണെന്ന് തോന്നിയതിനാലാണ് അങ്ങിനെ ചെയ്തത്.
അനോണിയുടെ മറു പടി തീര്‍ച്ചയായും ഉണ്ടാകും എന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

കരീം മാഷേ..രണ്ട് പുസ്തകവും ഞാന്‍ വായിച്ചിട്ടുണ്ട്. എന്‍ റെ കഥ എന്‍ റെ കയ്യില്‍ ഉണ്ട്. ഭ്രാന്ത് നാളേക്ക് കിട്ടുമോ എന്ന് കെവിനോട് ഫോണ്‍ ചെയ്ത് ചോദിക്കട്ടേ.. എന്നിട്ട് ചിലഭാഗങ്ങള്‍ ആവശ്യമെങ്കില്‍ ചര്‍ച്ച ചെയ്യാം.

പക്ഷെ മാധവിക്കുട്ടി അടുത്ത കാലത്ത് പറഞ്ഞിട്ടുണ്ട് ‘ എന്‍റെ കഥ വെറും ഭാവനാ സൃഷ്ടി മാത്രമാണെന്ന്.

ദേവന്‍ said...

കരീം മാഷേ,
എന്റെ കഥ വന്നത് 1973 മുതല്‍ രണ്ടു വര്‍ഷമാണെന്ന് ഉറപ്പുണ്ട്. ഭ്രാന്ത് ഞാന്‍ പണ്ടെന്നോ വായിച്ച ഒരോര്‍മ്മയേ ഉള്ളു, എന്തായാലും അനോണി പറയുന്ന 1980 അല്ല, കാരണം ഞാന്‍ മുകളില്‍ പറഞ്ഞിട്ടുണ്ട്. ഏത് ഇവന്റിനെയും തെറിയാക്കാന്‍ പറ്റും, അതാണു ഞാന്‍ ഗാന്ധി നീലച്ചിത്രത്തില്‍ പറയാന്‍ ശ്രമിച്ചത്. ഒരു ഒണ്‍-റ്റു-ഒണ്‍ കോറിലേഷന്‍ ഉണ്ടോ? ആ ഇരിങ്ങല്‍ ഭ്രാന്ത് തപ്പിയെടുത്തുകൊണ്ട് വരട്ടെ. (ഇരിങ്ങലേ, മാധവിക്കുട്ടി അതെഴുതിയതിനെപറ്റി ഖേദിക്കുന്നുണ്ടാവും ഇപ്പോള്‍, അല്ലെങ്കില്‍ വെറുതേ അടുത്ത വിവാദം തുടങ്ങുന്നതുമാവും... അവര്‍ ഇന്ന് ഒന്നു പറയും നാളെ വേറൊന്ന് എന്ന ലൈനില്‍ ആണ് കുറേ വര്‍ഷമായി)

Physel said...

പമ്മനും അയ്യനേത്തുമൊക്കെ ഒരു തലമുറയിലെ യുവാക്കളെ വായനയിലേക്ക് അടുപ്പിച്ചു എന്നൊക്കെ വിലയിരുത്താന്‍ തുടങ്ങിയാല്‍, സ്റ്റണ്ട് ഭാരതധ്വനി തുടങ്ങിയ പ്രസിദ്ധീകരണങ്ങളും അതു തന്നെ ചെയ്തു എന്നും വിലയിരുത്തേണ്ടിവരും. പ്രത്യക്ഷമായാലും പരോക്ഷമായാലും അതി ലൈഗികത തന്നല്ലേ പമ്മന്റെ നോവലുകളിലും ഹൈലൈറ്റ് ചെയ്യപ്പെടുന്നത്? (മരിച്ച സാഹിത്യകാരനോട് അനാദരവ് കാട്ടുകയല്ല)വഷളന്‍ എന്ന നോവലിലെ രണ്ടധ്യായങ്ങള്‍ നോവലില്‍ നിന്നടര്‍ത്തി മാറ്റിയെടുത്താല്‍ മേപ്പടി പ്രസിധീകരണങ്ങള്‍ക്ക് പാകമായിരിക്കും. ഭ്രാന്ത് കുറച്ചുകൂടെ ഭേദമാണെന്നു തോന്നുന്നു (വിവരണത്തിന്റെ കാര്യത്തില്‍). മുട്ടത്തു വര്‍ക്കിയുടെയും മാത്യുവിന്റെയും കോട്ടയം പുഷ്പനാഥിന്റെയുമൊക്കെ രചനകള്‍ ഒരു തലമുറയെ വായനശീലം പഠിപ്പിച്ചു എന്നത് ഒരു പരിധി വരെ സത്യമായിരിക്കാം. പക്ഷേ പമ്മന്‍.....? (വായനക്കാരുടെ എളുപ്പത്തിനായി പമ്മന്റെ നോവലുകളിലെ “തിരഞ്ഞെടുത്ത“ ഭാഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി അദ്ധേഹത്തിന്റെ ശ്രീമതിയുടെ പേരിലും ഒരു പുസ്തകം ഇറങ്ങിയിട്ടുണ്ടെന്നു തോന്നുന്നു...)

ദേവരാഗം, ഒരു കൊടുംചതിയുടെ ഉപോലപന്നമാണ് എന്റെ കഥ എന്ന് ആ സാഹിത്യകാരി തന്നെ മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുണ്ട് (ഇപ്പോഴത് വെറും ഭാവനയായതെങ്ങിനെയാണാവോ)! “ഭ്രാന്ത്” പക്ഷേ പറഞ്ഞു പറഞ്ഞു ആ സാഹിത്യകാരിയുടെ പേരില്‍ ചാര്‍ത്തിക്കൊടുക്കപ്പെട്ടതാണെന്നു തോന്നുന്നു. കൊഴുപ്പ് കൂടിയ ചില വക്രീകരണങ്ങളല്ലാതെ മറ്റൊന്നും അതില്‍ കാണാന്‍ കഴിയുമെന്നു തോന്നുന്നില്ല. ‍

ഞാന്‍ ഇരിങ്ങല്‍ said...

എന്‍ റെ കഥ എന്‍ റെ കയ്യില്‍ ഉണ്ട്. നാളെ കൊണ്ടുവരാം. പക്ഷെ കെവിന്‍റെ ലൈബ്രറിയില്‍ ‘ഭ്രാ‍ന്ത്’ ഇല്ലാത്തതിനാല്‍ നാളെ കൊണ്ടുവരാന്‍ പറ്റില്ല. ആരുടെയെങ്കിലും കയ്യില്‍ ഉണ്ടൊ എന്ന് നോക്കാം എന്നു മാത്രം.

മാധവിക്കുട്ടി പറഞ്ഞത് ഒരു പബ്ലിസിറ്റിക്ക് വേണ്ടിയും പിന്നെ കുറച്ച് പൈസയുടെ ആവശ്യമുണ്ടായതിനാലും പത്രാധിപര്‍ പറഞ്ഞതു കൊണ്ടാണ് എഴുതിയത് എന്നാണ്. കൃത്യമായ വാക്കുകള്‍ അറിയാവുന്നവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം. ഓര്‍മ്മയില്‍ നിന്നാണ് ഇത് പറയുന്നത്.
പബ്ലിസ്റ്റിക്ക് വേണ്ടി എന്തു പറയാന്‍ മാധവിക്കുട്ടിയെ കഴിഞ്ഞേ ആളുള്ളൂ എന്ന് നമുക്കെല്ലാം അറിയാവുന്നതല്ലേ....

നന്ദു said...

ഇവിടെ വന്ന് കമന്റിടുന്നത് എന്തോ മഹാപാപമെന്നാണ്
പരാജിതന്റെ പോസ്റ്റും അവിടെ കമന്റ്റിട്ട ചിലരുടെ
കുറിപ്പുകളും കണ്ടപ്പോള്‍ തോന്നിയത്!.

അത്രയ്ക്കു മോശമായ കൃതികളായിരുന്നുവൊ ശ്രീ പമ്മന്റേത്?
എനിക്കങ്ങിനെ തോന്നിയിട്ടില്ല. സാഹിത്യം ഒന്നേയുള്ളൂ. അവിടെ
ആശ്ലീല സാഹിത്യമെന്നും മഹത്തരമെന്നും ഉള്ള വേര്‍തിരിവ്
ഇല്ല. അഭിനയത്തില്‍ ഹാസ്യ നടനെന്നും സ്വഭാ‍വ നടനെന്നും
വേര്‍തിരിച്ച് അവാര്‍ഡ് നല്‍കുന്നപോലുള്ള മണ്ടത്തരമെന്നേ ഞാന്‍
പറയൂ. നടനത്തില്‍ ഒന്‍പതു രസങ്ങളുള്ളതില്‍ ഒന്നുമാത്രമെ
ആകുന്നുള്ളു ഹാസ്യം. സാഹിത്യത്തില്‍ രതിയും അങ്ങനെ ഒന്നു
മാത്രം.

ഇപ്പോഴത്തെ പോലെ ഇന്റര്‍നെറ്റിലെ പോണ്‍ സൈറ്റുകളോ
സി.ഡികളൊ ഇല്ലാത്ത എന്റ്റെ പ്രായത്തിലുള്ളവരുടെ തീനേജില്‍
അല്പം സ്വകാര്യ വായനയ്ക്ക് അത്താണിമുക്കിലെ ലൈബ്രേറിയനെ
സോപ്പിട്ട് പമ്മന്റെ നോവലുകള്‍ വായിച്ചിരുന്നെങ്കില്‍ അതില്‍ അതി
ശയിക്കാനുമില്ല ഇന്നത്തെ പുത്തന്‍ തലമുറയ്ക്ക് അതൊന്നും
മനസ്സിലാകുകയുമില്ല. എന്തായാലും ഞങ്ങളുടെ തലമുറയിലെ
തീനേജുകാര്‍ ഇന്നത്തെ പിള്ളാരെപ്പോലെ അത്ര കുഴപ്പക്കാരായിരുന്നില്ല
എന്നതു സത്യം.

1975 ലെ മികച്ച ചിത്രങ്ങളിലൊന്നായ സ്വപ്നാടനം (കെ.ജി, ജോര്‍ജ്ജ്
സംവിധാനം ചെയ്ത് , ഡോ.പി.കെ മോഹന്‍ ദാസും റാണിചിത്രയും
പി.കെ. വേണുക്കുട്ടന്‍ നായരുമൊക്കെ അഭിനയിച്ചു.) അതിന്റെ കഥയും
തിരക്കഥയും കെ.ജി, ജോര്‍ജ്ജിനൊപ്പം തയ്യാറാക്കിയത് പമ്മനായിരുന്നു.

30ലധികം നോവലുകള്‍ എഴുതിയ മലയാളത്തിലെ സാഹിത്യകാരന്മാരില്‍
ഒരാളായി തന്നെ പമ്മന്‍ എക്കാലവും അറിയപ്പെടും. ഇംഗ്ലണ്ടില്‍ നിന്ന്
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ നേടിയശേഷം റെയില് വേയില്‍
ഡെപ്യൂട്ടു ചീഫ് എഞ്ചിനീയറായി ജോലി നോക്കിയ ഒരു മാന്യനാണദ്ദേഹം.

മഹാഭാരതത്തില്‍ ശ്രികൃഷ്ണന്റെ കാമലീലകളെഴുതിയതിനാല്‍
വ്യാസന്‍ ആരാദ്ധ്യനാകാതിരിക്കുകയും ഈ മഹത്ഗ്രന്ഥം പൂജാ
മുറിയില്‍ വയ്കാതിരിക്കുകയും ചെയ്യുമോ എന്റെ പ്രിയ സുഹൃത്തുക്കള്‍ ?

ചട്ടക്കാരി മലയാള സിനിമയിലും ജൂലി ഹിന്ദി സിനിമയിലും കോളിളക്കം
സൃഷ്ടിച്ചിരുന്നു. അങ്ങനെ പമ്മന്റെ നിരവധി കഥകള്‍ സിനിമകളായി.

ഇടിവാള്‍ അവിടെ എഴുതിയത് ശരിയാണ്.
അവിടെ അഭിപ്രാ‍യം എഴുതിയ മഹിളാ മണികളൊക്കെ ശ്രീമതി
കമലാസുരയ്യ (മാധവിക്കുട്ടി) എഴുതിയതൊക്കെ മേല്‍ത്തരമെന്നും
പമ്മന്റെ കഥകള്‍ / നോവലുകള്‍ അശ്ലീലം നിറഞ്ഞതും എന്നു
കാണുന്നതില്‍ അല്‍ഭുതമുണ്ട്.

ശ്രീമതി അതുല്യ , പിഞ്ചു കുഞ്ഞിന്റെമേല്‍ കാമവെറി
നടത്തിയ സെബാസ്റ്റ്യനോടും, വഴിവക്കില്‍ സ്ത്രീകളുടെ നേരെ
ഉടുവസ്ത്രം ഉയര്‍ത്തി നഗ്നത കാട്ടുന്ന മാനസിക വൈകല്യം വന്ന
ജോപ്പനോടുമൊപ്പം ഈ കഥാകാരന്റെ പേരു ചേര്‍ത്തുവച്ച് കണ്ടതില്‍
വേദനയുണ്ട്.

ഇതിലും വൃത്തിഹീനമായി കഥകളും കവിതകളും നോവലുമെഴുതുന്ന
എത്രയോ “നല്ല” സ്ത്രീ എഴുത്തുകാരെ എനിക്ക് നേരിട്ടറിയാം.
അതിലും വലിയ കുറ്റമൊന്നും പമ്മന്‍ ചെയ്തിട്ടില്ല.

ഏറുമാടം മാസിക said...

നിന്നുടെ യൌവ്വനങ്ങളേ
മുഷ്ട്ടി മയ്ധുനങ്ങളാല്‍
ത്രസിപ്പിച്ചവന്‍.

അനൂപ് അമ്പലപ്പുഴ said...

ഒന്ന് പരിചയപ്പെടണമായിരുന്നു . തരപ്പെടുമോ?

ഏറുമാടം മാസിക said...

neerittu varano ? atho raju iringaline baharinil ninnu koottano.. samayavum dhivasavum munkootti parayanam....flit ticket romba tite aanu bhai.

ഏറുമാടം മാസിക said...

puthukavitha.blogspot.com
nokkuka...nazarkoodali

എസ്. ജിതേഷ്ജി/S. Jitheshji said...

പമ്മന്‍ ചേട്ടന്‍ടെ ആസ്ഥാനപ്രസാധകരായിരുന്നു
ഞങ്ങള്‍ വീനസ് ബുക്സ്, കോന്നി

ആദരാഞ്ജലികള്‍!!

ഞാന്‍ ഇരിങ്ങല്‍ said...

കുറേ നാളുകളായി ഇങ്ങോട്ടൊന്ന് കയറിയിട്ട്.
കമന്‍ റുകളൊക്കെ ഇപ്പോഴാ കണ്ടത്.

അനൂപ് താങ്കള്‍ ഇവിടെ വന്നതിലും പരിചയപ്പെട്ടതിലും സന്തോഷം.
എന്‍റെഇ-മെയില്‍ വിലാസം : komath.iringal@gmail.com

നാസര്‍: :
പുതു കവിത ഞാന് വായിച്ചു. ഒ.ഏം ന്‍റെ ‘കാഴ്ച’ അതിനു മുമ്പ് തന്നെ ഞാന്‍ എന്‍ റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരിന്നു.

എസ്സ്. ജിതേഷ്.. വന്നതിലും കണ്ടതിലും ഒരു പാട് സന്തോഷം. വീണ്ടും നമുക്ക് കാണാം.
സ്നേഹത്തോടെ
ഇരിങ്ങല്‍

Anonymous said...

പമ്മന്‌ ആദരാഞ്ചലികള്‍...

<