Monday, April 16, 2007

ഫോര്‍മുല - ഒന്ന് (Formula One)


ഫെലിപ്പ് മാസ്സ




















ഫെലിപ്പ് മാസ്സ തന്‍റെ മാന്ത്രിക സ്പര്‍ശര്‍ശത്താല്‍ കൊണ്ട് മലേഷ്യന്‍ മണ്ണിലെ നിരാശയെ കടപുഴക്കിയെറിഞ്ഞു.

ഞായറാഴചയിലെ സന്ധ്യയെ കുളിരണിയിച്ചു കൊണ്ട് ബഹറിന്‍ ഗ്രാന്‍റ് പ്രിക്സ് എഫ് - ഒന്ന് സര്‍ക്യൂട്ടില്‍ ബ്രിസ്സിലിന്‍റെ ഫെലിപ്പ് മാസ്സ് (Bahrain Grand Prix) വിജയകിരീണമണിഞ്ഞു. ഹിസ് ഹൈനസ് സല്‍മാന്‍ ബിന്‍ ഹമദ് ബിന്‍ അല്‍ ഖലീഫ വിജയ കിരീടമണയിച്ചു. ഗള്‍ഫ് രാജ്യത്തിലെ മൂന്നാമത്തെ കറോട്ട മത്സരത്തിലെ ഹരം നുകരാന്‍ ലോകത്തിന്‍ റെ വിവിധ രാജ്യങ്ങളിലെ കാറോട്ട മത്സര പ്രേമികളായ പതിനായിരങ്ങള്‍ തടിച്ചു കുടിയിരുന്നു ബഹറിനിലെ മനോഹരമായ സ്റ്റേഡിയത്തില്‍.

മലേഷ്യയില്‍ ഒരാഴ്ച മുമ്പ് നടന്ന രണ്ട് ഫെരേരിസ് (Ferraris) മത്സരത്തില്‍ മാസ്സയ്ക്ക് വഴിമുടക്കി ക്കൊണ്ട് കാണികളുടെ ഹരമായിത്തീരുന്ന ആ 22 കാരന്‍ ഉണ്ടായിരുന്നു. ബ്രീട്ടീഷുകാരനാ ലൂയിസ് ഹാമില്‍ട്ടന്‍.


ബഹറിനിലും എല്ലാ കണ്ണുകളും രണ്ടാമനായ 22 കാരനിലായിരുന്നു. ഫോര്‍മുല ഒന്നില്‍ ഫെലിപ്പ് മാസ്സയും ലൂയിസ് ഹാമില്‍ട്ടനും തമ്മില്‍ തന്നെ ആയിരുന്നു മത്സരം എന്നു വേണമെങ്കില്‍ പറയാം.

15 comments:

ഞാന്‍ ഇരിങ്ങല്‍ said...

ഫോര്‍മുല - ഒന്ന് ബഹറിന്‍ ഗ്രാന്‍ റ് പ്രിക്സില്‍ നിന്നും ചില ചിത്രങ്ങള്‍

സുല്‍ |Sul said...

ഇരിങ്ങലിന്റെ ഫോട്ടോ പോസ്റ്റിന് എന്റെ വക തേങ്ങ.
“ഠേ..........”
ഉഗ്രന്‍ പടങ്ങള്‍.
-സുല്‍

Rasheed Chalil said...

ഇരിങ്ങല്‍ജീ കണ്ടിട്ട് ഒത്തിരി നാളായല്ലോ... ? നല്ല ചിത്രങ്ങള്‍.

ഞാന്‍ ഇരിങ്ങല്‍ said...

സുല്‍ തേങ്ങ ഉടച്ചതിന് നന്ദി.

ഇത്തിവെട്ടം :) ഞാന്‍ ഇവിടൊക്കെ തന്നെ ഉണ്ട്.
ബ്ലോഗ് വായന വളരെ കുറവാണ്. പിന്നെ നാട്ടില്‍ പോയി വന്നതിന്‍റെ ഒരു തിരക്ക്.
ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടുവെന്നറിയുന്നതില്‍ സന്തോഷം

തറവാടി said...

ദെ ന്താണീ കാണ്ണെ ന്‍റ്റെ ദൈവെ! ,

അപ്പോ പോട്ടോ പിടുത്തവും തുടങ്ങിയോ?
ദേ ഇരിങ്ങലേ , പറ്റുന്ന പണി ചെയ്താപോരെ? ( കവിതയെഴുത്ത്‌)

എന്തറിയാം നിങ്ങള്‍ക്ക്‌ ഇതിന്‍റ്റെ സാങ്കേതികവശങ്ങളെക്കുറിച്ച്‌?

ഓരോരുത്തരിങ്ങോട്ട്‌ വന്നോളും കഞ്ഞിയില്‍ പാറ്റയിടാനായിട്ട്‌ !!! ,

നല്ല ഫോട്ടോസ്‌ :)

വിചാരം said...

നന്നായി ചിത്രങ്ങളും വിശകലനങ്ങളും
അല്ലാ ഇരിങ്ങലെ കവിത എഴുത്ത് നിറുത്തിയോ ? ഇനി ഒരു പടവും അതിനനുസരിച്ചുള്ള കവിതയും പ്രതീക്ഷിക്കാം അല്ലേ
നല്ലത് ഭവ:

ഞാന്‍ ഇരിങ്ങല്‍ said...

തറവാടീ കമന്‍ റ് ഒരു പാട് ഇഷ്ടായീ.
സത്യത്തില്‍ കവിതയെഴുതാനാ അറിയാത്തത്.
പിന്നെ ഫോട്ടോ പിടുത്തം അതൊരു ഒപ്പിയെടുക്കലല്ലേ മാഷേ...ചില വ്യത്യസതമായ ചിത്രങ്ങള്‍ അതമാത്രം.

വിചാരം :) കവിതെയെഴുത്ത് നിര്‍ത്തിയതൊന്നുമല്ല. എഴുതാനുള്ള മാനസീകവസ്ഥയിലല്ല.

മുസ്തഫ|musthapha said...

ഇരിങ്ങലേ... പടങ്ങളില്‍ വിരിയുന്ന കവിത :))


കുല്ലും എംഷി അല്ലേ :)

Siju | സിജു said...

ഫോട്ടോസ് കൊള്ളാം

പാനിംഗ് ഒന്നു നോക്കാമായിരുന്നില്ലേ :-)

ഞാന്‍ ഇരിങ്ങല്‍ said...

കുറച്ച് വീഡിയോ ക്ലിപ്പിങ്ങ് കൂടെ ഉണ്ട്. പക്ഷെ എങ്ങിനെ പോസ്റ്റണം എന്ന് അറിയില്ല. പറഞ്ഞു തന്നാല്‍ താല്പര്യമെങ്കില്‍ പോസ്റ്റാം.

Kiranz..!! said...

കൊള്ളാലോ..വീഡിയോണ്‍..

രാജുവേട്ടാ..ഗൂഗിളിന്റെ യൂട്യൂബ് സര്‍വീസ് ഉപയോഗിച്ചാല്‍ വീഡിയോ ക്ലിപ്പീംഗ്സ് ഇടാം.. ഇവിടെ നോക്കൂ

ഞാന്‍ ഇരിങ്ങല്‍ said...

അഗ്രജന്‍: ) നന്ദി
സിജു :) നന്ദി

കിരണ്‍ യു ട്യൂബ് സര്‍വീസ് ഓഫീസില്‍ ബ്ലോക്ക്ഡ് ആണ്. എന്തായാലും ഇനി പുറത്തു നിന്ന് ചെയ്യാന്‍ ശ്രമിക്കാം. നന്ദി കിരണ്‍.

Unknown said...

കിമി റൈക്കണന് എന്ത് പറ്റി? മക്ലാറന്‍ വിട്ട് ഫെറാറിയില്‍ വന്ന് ഒരു കലക്ക് കല്‍ക്കിയിരുന്നതാണല്ലോ. നാട്ടില്‍ നിന്ന് പോന്നതില്‍ പിന്ന് ഫോര്‍മുല വണ്‍ കാണല്‍ കമ്മിയാണ്. ഞായറാഴ്ചകള്‍ ഇവിടെ ഒഴിവില്ലല്ലോ. :-(

ഞാന്‍ ഇരിങ്ങല്‍ said...

ഹാമില്‍ട്ടന്‍ രണ്ടാമതായും കിമി റൈക്കണ്‍ മൂന്നാ‍മതായി മാത്രമേ ഫിനിഷ് ചെയ്തുള്ളൂ.

ഞാന്‍ ഇരിങ്ങല്‍ said...

നന്ദി ബിബി ക്ലീറ്റസ്. വന്നതിനും അഭിപ്രായം നല്‍കിയതിനും.
വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ
ഇരിങ്ങല്‍

<