നീ കുട്ടായ്മയുടെ മകള്‍
നീന്തിയും നിരങ്ങിയും
അക്ഷരങ്ങളാല്‍ പിച്ചവച്ചവള്
ഉഷണം നിറച്ച വേനലില്‍
കുളിരും കുളിര്ക്കറ്റുമായവള്
ബാരക്കുഡയുടെ മകള്‍.
നിന്റെ കയ്യിലെ രതനഹാരം
നിനക്കെന്ന പോലെ
എനിക്കും വെളിച്ചമാകുന്നു.
നിന്റെ ചുണ്ടിലെ തേനും തേന്മൊഴിയും
എന്റെ ചുണ്ടാല്‍ വലയം ചെയ്യുന്നു.
നിനക്കോര്‍മ്മയുണ്ടോന്നറിയില്ല
ബേപ്പുര്‍ പോയപ്പോള്‍
നിന്റെ വെളിച്ചത്തിന്
എന്തു വെളിച്ചമെന്ന്
സുല്‍ത്താന്‍ ചിരിച്ചു ചൊല്ലിയത്.
പുഴയും പുഴയിലെ ഓളങ്ങളും
സ്വപ്നംകണ്ടവള്‍
മരുഭൂമിയിലെ നീരുറവ
നീ
എനിക്ക് കുടിനീരാവുന്നു.
നിന്റെ വിരലുകള്‍
താളമിടുമ്പോള്‍
മേളങ്ങളുടെ,
ആരവങ്ങളുടെ തൃശ്ശൂര്‍ പൂരം
കതിനകളാല് ബാരക്കുഡയില്‍
നക്ഷത്രങ്ങള്‍ വിരിയിക്കുന്നു.
നീ
കവിതയും കഥയുമായവള്
പുരികക്കൊടിയാല്
കാമുകണെ സൃഷ്ടിച്ചവള്‍
തലമറന്നവര്ക്ക്
എണ്ണതേക്കാന്‍ ഇടം നല്കിയവള്,
കിഴുക്കുകൊടുത്തവള്,
നീ മനസ്സുകളെ പുതപ്പിച്ച് ഒന്നിപ്പിച്ചവള്.
ബാരക്കുഡയിലെ കൂട്ടായ്മയുടെ മകളേ....
നിന്നെ കാണുവാന്‍
നിന്നെ തൊട്ടറിയുവാന്‍
ഞാനും എന്റെ മനസ്സും മാത്രം
നിനക്കയ് ഇട്ടിരിക്കുന്ന
തൂശനിലയില്‍
ഒരു പിടിച്ചോറ് എനിക്കും.
കുറിപ്പ് : യു.. എ. ഇ. മീറ്റിന് അയച്ചു കൊടുത്ത ആശംസാ കവിത
Monday, November 13, 2006
Subscribe to:
Post Comments (Atom)
8 comments:
യു.എ.ഇ മീറ്റിന് അയച്ചു കൊടുത്ത ആശംസാ കവിത എല്ലാവര്‍ക്കുമായി പങ്കു വയ്ക്കുന്നു,
സ്നേഹത്തോടെ
രാജു
കവിത അവിടെ വായിച്ചിരുന്നു അല്ലേ?
:)
കവിത വായിച്ചു എന്നാണ് ഇന്റലിജന്‍സ് റീപ്പോര്‍ട്ട്.
എന്നാല്‍ കവിത രഹസ്യമായി കൈമാറിയ അതുല്യ ചേച്ചി ഇതു വരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
കവിത വായിച്ചു.......അതുല്യേച്ച്യേ, റിപ്പോര്‍ട്ട്, റിപ്പോര്‍ട്ട്.......രാജു മാഷെ...നന്നായിരുന്നു
പ്രിയ ഇരിങ്ങല്‍ ചേട്ടാ.
‘ബാരക്കുഡ‘യില്‍ കവിത കേട്ടു.
ഇടിവാള്ജിയാണ് കവിത ചൊല്ലിയത്.
ബാരക്കുഡയെ പറ്റി കൂടുതല്‍ ഈ ലിങ്കില്‍ ഉണ്ട്.
http://en.wikipedia.org/wiki/Barracuda
(ബാരക്കുഡി എന്ന തെറ്റ് തിരുത്തുമല്ലോ അല്ലേ ശേഷം)
ഈ കവിത വായിച്ചത് റെക്കോഡ് ചെയ്തിട്ടുണ്ടോ??
-പാര്‍വതി.
ഞാനും കവിത വായിച്ചുട്ടൊ..ഇത്തിരി വൈകിപോയിന്നു മാത്രം..ഇനിയും എഴുതണം.
Post a Comment