Monday, November 06, 2006

ദിനേശു ബീഡി - കഥ

ദിനേശു ബീഡി ആഞ്ഞു വലിച്ച് മനസ്സിന്‍റെ വിഷമം കുറയ്ക്കാന്‍ യത്നിക്കുമ്പോള്‍ മകന്‍ ചോദിച്ചു.

“ അച്ഛനെന്തിനാ ബീഡി വലിക്കുന്നേ...”ആകെ ഒരു പരവേശം മോനേ...

എല്ലാം ഓര്‍ത്തിട്ട് എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല”.

മകന്‍ ഒന്നും മിണ്ടാതെ അചഛന്‍റെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്ന് ദിനേശു ബീഡി എടുത്തു ചുണ്ടത്തു വച്ച് കത്തിക്കാനൊരുങ്ങി.

അയാള്‍ക്കത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

ഞാനോ ഇങ്ങനെ ആയി. ഇവനെങ്കിലും...അവന്‍റെ ചുണ്ടത്തുനിന്ന് ബീഡി തട്ടിമാറ്റുകയും നിറഞ്ഞിരിക്കുന്ന പാക്കറ്റ് എരിയുന്ന അടുപ്പിലേക്കെറിഞ്ഞു. കുറച്ചു നേരം തീകാഞ്ഞപ്പോള്‍ അയാളില്‍ ഒരു കുളിര്‍ക്കാറ്റ് ഓടിയെത്തി.

പിന്നീടയാള്‍ പുകവലിച്ചതേയില്ല.

12 comments:

ഞാന്‍ ഇരിങ്ങല്‍ said...

ദാ‍... എല്ലാരും പറഞ്ഞു എനിക്ക് ഭയങ്കര വിഷമമാണെന്ന് ആയതിനാല്‍ ഒരു ദിനേശ് ബീഡി വലിക്കാന്ന് കരുതി.
പരിപ്പു വടയും ചായയും പുറകെ വരുന്നുണ്ട്.

കാളിയമ്പി said...

ദിനേശ് ബീഡിയേയും പരിപ്പുവഡ,ചായകളെപ്പറ്റിയും പറയരുത്..എനിയ്ക്ക് സഹിയ്ക്കൂല്ല
:)

എന്റച്ഛനാരുന്നേ ബീഡി കത്തിച്ചും കൂടി തന്നേനേ..

നീ വേണോങ്കീ വലിച്ചോടാ...നിനക്ക് വലിയ്ക്കാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാനല്ലെങ്കില്‍ വേറേയാരുടേങ്കിലും കൈയീന്ന് നീ വങ്ങിച്ച് വലിയ്ക്കും..അപ്പോ ഞാന്‍ തന്നെ തരുന്നതല്ലിയോ നല്ലത്..

എന്നു പറാഞ്ഞ് നമ്മളേ ഐസാക്കിക്കളായും.

മനോജ് കുമാർ വട്ടക്കാട്ട് said...

കോളെജ്‌ ഹോസ്റ്റലിലെ നേരംവെളുക്കുംവരെയുള്ള കത്തിവെയ്പുകള്‍ക്ക്‌ സഹചാരിയായവന്‍ ദിനേശ്‌ ബീഡി.

കല്ല്യാണ വീടുകളില്‍ ചീട്ട്‌ കളികളിച്ച്‌ നേരംവെളുപ്പിക്കുമ്പോള്‍ കൂട്ട്‌ നിന്നവന്‍ ദിനേശ്‌ ബീഡി.

അമ്മയുടെ ബാഗില്‍ നിന്നും ചില്ലറ 'ഇസ്കാന്‍' പ്രേരിപ്പിച്ചവന്‍ ദിനേശ്‌ ബീഡി.

അമ്പലപ്പറമ്പില്‍ അവള്‍ (ലവ്വ്‌ വണ്‍വേ ഓണ്‍ലി) വരുന്നതും കാത്തിരിക്കുമ്പോള്‍ കൂട്ട്‌ നിന്നവന്‍ ദിനേശ്‌ ബീഡി.

വലിക്കുന്നത്‌ ആരും കാണാതിരിക്കാന്‍ സ്ഥലം തേടി കുന്നും മലയും വയലും അലയാന്‍ കാരണമായവന്‍ ദിനേശ്‌ ബീഡി.

അപ്രതീക്ഷിതമായി അമ്മാവനെ കണ്ടപ്പോള്‍ അറിയാതെ നെഞ്ച്‌കത്തി വായില്‍നിന്നും പുകവരാന്‍ കാരണക്കാരനായവന്‍ ദിനേശ്‌ ബീഡി

(ദിനേശ്‌ ബീഡിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്‌ മധുരം)

ഹേമ said...

വളരെ നല്ല കഥ.
ദിനേശു ബീഡി സഖാക്കന്‍ മാരുടെ ബീഡി ആയിരുന്നു.
ഇന്നിപ്പോള്‍ അവരൊക്കെ വിദേശ സിഗരറ്റുകള്‍ മാത്രമേ വലിക്കൂ അല്ലെ ഇരിങ്ങല്‍,
പരിപ്പു വട പോയിട്ട് സാദാ ഹോട്ടലില്‍ കേറുന്ന എത്ര സഖാക്കള്‍ ഉണ്ട് ഇന്ന് കേരളത്തില്‍?
എന്‍റെ തെറ്റുകള്‍ അടുത്ത തലമുറകള്‍ ആവര്‍ത്തിക്കരുതെന്ന സാധാരണ അച്ഛന്‍റെ ചിന്ത മനോഹരമായി വരച്ചു കാട്ടിയിരിക്കുന്നു.

ഞാന്‍ ഇരിങ്ങല്‍ said...

പടിപ്പുര..
ഒരു രണ്ടു വാചകം കൂടി ആയാല്‍ അതു പൂര്‍ണ്ണമാകുമെന്നു തോന്നുന്നു.

“നാഴികയ്ക്ക് നാല്പതു വട്ടം നിങ്ങളുടെ ചുണ്ടുകളില്‍ നൃത്തം ചവിട്ടിയവന്‍ ദിനേശ് ബീഡി,

ആവില്ല മക്കളെ..
ദിനേശു ബീഡിയെ വേലിക്കു പുറത്താക്കാന്‍ നിങ്ങളൊക്കൊണ്ടാകില്ല.
പോ...“

Rasheed Chalil said...

ഇരിങ്ങല്‍ജീ നല്ല കഥ... ഇഷ്ടമായി കെട്ടോ.

അന്‍‌വര്‍ സാദത്ത് | anwer sadath said...

അപ്പോ ദിനേശ് ബീഡിയാണോ വിഷയം...എങ്കില്‍ ഇതുകൂടെ... എന്റെ ഒരു കൂട്ടുകാരന്‍ അവന്റെ ഒരു ജാപ്പനീസ് കൂട്ടുകാരന് ഒരു കെട്ട് ദിനേശ് ബീഡി കൊടുത്തു...അയാള്‍ അതു കൈ പോള്ളും വരെ വലിച്ചതും പോരാഞ്ഞിട്ട് ഇനിയും കൊണ്ടു വരൂ എന്നു പറഞ്ഞത്രേ... എന്തായാലും ദിനേശു ബീഡി കഥ ഓര്‍മ്മിപ്പിച്ചതു നന്ദി...:)

Siju | സിജു said...

അമ്പിച്ചേട്ടാ..
പരിപ്പു വഡയല്ല.. വടയാണു
ജാടയുടെ “ട”
ഈ വട എന്ന വാക്ക് ഹിന്ദിയില്‍ നിന്നാണോ അതോ തമിഴില്‍ നിന്നാണോ വന്നത് എന്നതിനെ പറ്റി ഞാന്‍ ഒരു റിസര്‍ച്ച് നടത്തിക്കൊണ്ടിരിക്കുകയാണ്.
കൂടുതല്‍ സംശയമുണ്ടെങ്കില്‍ കൈപ്പള്ളി, ഉമേഷ് തുടങ്ങിയവരോട് ചോദിക്കാവുന്നതാണ് :-)
ഇരിങ്ങല്‍ ചേട്ടാ..
കഥ കൊള്ളാം, പക്ഷേ ഇതും ഇനി പ്രതീകാത്മകം ആണോ..

ഇടിവാള്‍ said...

ഇരിങ്ങലേ, കഥ കൊള്ളാം, തീം പഴയതാണ്.

പാരഗ്രാഫുകളും വരികളും തിരിച്ചിരുന്നെങ്കില്‍ കുറച്ചൂടെ നന്നായേനേ കേട്ടോ.

എന്റെയൊരു ക്ലാസ്മേറ്റ് ജോമി..
ഡോക്റ്റട് എത്ര ഉപദേശിച്ചിട്ടും അവന്റെ അപ്പച്ചന്‍ ബീഡി വലി നിര്‍ത്തിയില്ല. വളരേ ശാന്തസ്വഭാവക്കാരനായ, വലിയോ കുടിയോ ഒന്നുമില്ലാത്ത ജോമി ഒരു ദിവസം, അപ്പച്ചന്‍ പുറത്തു പോയി വരുമ്പോള്‍, വീടിനകത്ത് കസേരയില്‍ കാലിന്മേല്‍ കാലു കയറ്റി വച്ച് ബീഡി വലിച്ചു. ( അങ്ങേരെ കാണിക്കാന്‍ തന്നെ.)

അന്നു അപ്പച്ചന്‍ വലി നിര്‍ത്തി.

ഇതു താങ്കള്‍ വിശ്വസിക്കുമോ? ഈ കഥ വായിച്ചപ്പോള്‍ ഞാന്‍ ആദ്യമോര്‍ത്തത് ജോമിയെതന്നെ !

ഞാന്‍ ഇരിങ്ങല്‍ said...

ഇടിവാള്‍ ജീ..
താങ്കള്‍ ഒരിജിനല്‍ കഥ ഇപ്പോള്‍ പറഞ്ഞത് നന്നായി. ഇല്ലെങ്കില്‍ ഞാന്‍ കോപ്പി അടിച്ചതാണെന്ന് ആരെങ്കിലും പറഞ്ഞാലൊ...
പടിപ്പുര: നന്ദി
ഇത്തിരി വെട്ടം : നന്ദി : താങ്കളുടെ കഥ വായനയിലാണ്.
സിമി: നന്ദി
അന്‍വര്‍: നന്ദി
സിജു: നന്ദി: പ്രതീകാത്മകമായി തോന്നിയെങ്കില്‍ അങ്ങിനെ.. അല്ലെങ്കില്‍ ഇങ്ങനെ...!

വല്യമ്മായി said...

അങ്ങനെയെങ്കിലും അച്ഛന്‍ നന്നായല്ലോ.പക്ഷെ വലി നിര്‍ത്താതെ കുട്ടികളോട് വലിക്കരുത് എന്ന് പറയുന്ന അച്ഛന്മാരാണല്ലോ അധികവും

അനംഗാരി said...

പഴയ വീഞ്ഞ്, പുതിയ കുപ്പിയില്‍.ഓരോ ദിനേശ് ബീഡിക്ക് പിന്നിലും ഒരു നീറുന്ന ഹൃദയമുണ്ട്.ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളുണ്ട്.അധികാരങ്ങളുടെ വടംവലികളും,രാഷ്ട്രീയത്തിമിരങ്ങളുടെ രക്തരഹിത നക്ഷത്ര കണ്ണുകളും ഉണ്ട്.പുതിയ വീഞ്ഞ് നിറക്കൂ.പഴയത് ഒഴിച്ച് കളയൂ.

ഓ:ടോ:കവിതകളിലും, കഥകളിലും അക്ഷരതെറ്റുകള്‍ വന്നു കൂടുന്നു. ഒഴിവാക്കാന്‍ ശ്രമിക്കുമല്ലോ?

<