Thursday, October 05, 2006

ദ്രൌപതി : കവിത

അര്‍ജ്ജുനന്‍ വില്ലുകുലച്ചപ്പോള്‍
ദ്രൌപതി മുറുക്കി തുപ്പി
വെളുത്ത ചുമരില്‍
ചുവന്ന ഭാരതം
എങ്കിലും
ഭീമനായിരുന്നു അവളുടെ ഉള്ളില്‍

ഭീമന്‍ ഗദ ഉയര്‍ത്തി
അവളൊന്ന് പുളഞ്ഞു
ബാബറുപള്ളിയും കുരുശുമലയും
ഗോദ്ധ്ര തടാകവും ഇടിഞ്ഞു പൊളിഞ്ഞ്
കടലെടുത്തു

നകുലന്‍
ഒരു വലിപ്പായിരുന്നു അവളെ
ഇടതു കയ്യില്‍ നിന്ന് വലതു കയ്യിലേക്ക്
വലതു കയ്യില്‍ നിന്ന് ഇടതു കയ്യിലേക്ക്
എന്നിട്ടും
സഹദേവന്‍റെ നാക്കിലവള്‍
ചെന്നിദായകം തേച്ചു.

യുധിഷ്ട്ടിരന്‍
നോക്കിയതേ ഉള്ളു
കൈലാസമിളകി
പാല്‍ക്കടലിരമ്പി
അപ്പോഴും
ദ്രൌപതി ദുശ്ശാസനനെ
സ്വപ്നം കണ്ടു
പുതിയൊരു ഭാരതവും.

3 comments:

ഞാന്‍ ഇരിങ്ങല്‍ said...

തെറി പ്രതീക്ഷിച്ചുകൊണ്ടുതന്നെ ദ്രൌപതി യെ നിങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കുന്നു.
സ്നേഹത്തോടെ
രാജു.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

തെറി പറയട്ടേ രാജൂ...

കവിയുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ്‌ കവിത. അത്‌ അങ്ങനെയായിരിക്കണം... ഇങ്ങനെയായിരിക്കണം... എന്നൊക്കെ പറയുന്നവരെ 'പോട്ടെ തൊന്തരവ്‌കള്‌..' എന്നമട്ടില്‍ അങ്ങു വിട്ടേക്കണം. കവിത അതിന്റെ വഴി സ്വയം തെരഞ്ഞെടുത്തുകൊള്ളും.

പിന്നെ, എഴുതുന്നതിനുള്ളില്‍ നമ്മുടെ ഹൃദയവും സത്യസന്ധതയും ഉണ്ടാവണം.

എ.അയ്യപ്പന്റെ കവിതയുടെ മണം ഇതിലുണ്ട്‌ എന്നു പറയുന്നത്‌ താങ്കലെ പുകഴ്‌ത്താനോ ഇകഴ്ത്താനോ അല്ല.

ചില അക്ഷരത്തെറ്റുകള്‍...

mydailypassiveincome said...

ഇരിങ്ങല്‍, കവിതകള്‍ ഒന്നൊന്നായി വിരിയട്ടേ എന്നാശംസിക്കുന്നു. പോസ്റ്റുകള്‍ മിക്കതും വായിച്ചു. എല്ലാം നല്ലത്. ഒരിക്കല്‍ക്കൂടി ആശംസകള്‍.

<