Wednesday, October 04, 2006

നിഷാദ ജന്മം : കവിത

ബ്രഹ്മചര്യം ഒരു വ്രതമാണെന്ന് ദൈവം
അയാളൊന്നു ചിരിച്ചു
കഴുത്തില്‍നിന്ന് ജപമാല ഊരി കട്ടിലിലിട്ടു.

പൂജ, പ്രാര്‍ത്ഥന
മനസ്സു കൊണ്ടെന്ന് ദൈവം
അവള്‍ ചുണ്ടില്‍ ചായം തേച്ചു
മുഖം മുനുക്കി പടികള്‍ കയറി തുടങ്ങി.

മദ്യം
നിഷാദര്‍ക്കും നിഷേധികള്‍ക്കും മാത്രമെന്ന് ദൈവം
ഉറക്കം കിട്ടാനെന്ന് അയാള്‍.

പടികയറി മുകളിലെത്തിയപ്പോള്‍
അവള്‍ കണ്ടു
അയാള്‍ നന്നയി ഉറങ്ങുന്നു
അവളും.
ദൈവം ഇറങ്ങി നടന്നു
ദിക്കറിയാതെ.

7 comments:

ഞാന്‍ ഇരിങ്ങല്‍ said...

കുറച്ചു നാള്‍ മുമ്പ് എഴുതി ‘പ്രവാസി സാഹിത്യം മാത്രുഭൂമിയില്‍ വന്ന കവിതയാണ്.

ഞാന്‍ ഇരിങ്ങല്‍ said...

ഇത്രയും സമയം ഇന്‍ഡെക്സില്‍ എന്‍റെ പിന്‍ മൊഴികള്‍ വരാത്തത് ചെക്ക് ചെയ്യുകയായിരുന്നു. ഇനിയും വന്നില്ലെങ്കില്‍ ആരെങ്കിലും എന്നെ ഹെല്പ് ചെയ്യണം പ്ലീസ്

Unknown said...

ഇരിങ്ങലേ,
സലാം!

പിന്മൊഴി സെറ്റ് ചെയ്തില്ലെ?
ഇതു ബീറ്റാ ബ്ലോഗറായതു കൊണ്ടാണോ ഇനി പിന്മൊഴിയില്‍ വരാത്തത്?

Unknown said...

ഇരിങ്ങലേ,
ദേ , പിന്മൊഴിയില്‍ കമന്റ് വന്നെല്ലോ‍!

ഞാന്‍ ഇരിങ്ങല്‍ said...

ഇപ്പോ ശരിയായീന്ന് തോന്നുന്നു. എന്നാലും ശ്രീജിത്തിനൊരു മെയില്‍ വിട്ടിട്ടുണ്ട്.
രണ്ട് തെറിയെങ്കിലും പ്രതീക്ഷിച്ചു കവിത വായിച്ചിട്ട്.
എന്താ ആരും ഒന്നും പറയാത്തെ?

venunadam said...

Kerala is a place now for test marketing of Daivangal and Devikal

ഞാന്‍ ഇരിങ്ങല്‍ said...

Posted by indiaheritage to അക്ഷരശാസ്ത്രം at 10/29/2006 01:17:34 AM:

മദ്യം നിഷാദര്‍ക്കും നിഷേധികളക്കും മാത്രമെന്നു ദൈവം എന്നൊരു വരി നിഷാദജന്മം കവിതയില്‍ കണ്ടു
അതുകൊണ്ട്‌ പറഞ്ഞതാണേ - സുര എന്ന മദ്യം ഉപയോഗിച്ചു മദിച്ചതു കൊണ്ടാണ്‌ ദേവന്മാര്‍ക്ക്‌ 'സുരന്‍' എന്ന നാമ സിദ്ധിച്ചത്‌ അത്രേ.

അവരെ ഉദ്ദേശിച്ചാണ്‌ നിഷാദശബ്ദവും നിഷേധിശബ്ദവും ഉപയോഗിച്ചതെങ്കില്‍ ശരി.
താങ്കളുടെ പോസ്റ്റില്‍ കമന്റ്‌ ചെയ്യാന്‍ സാധിക്കുന്നില്ല
മറ്റു പോസ്റ്റുകളും വായിച്ചു. ബന്യാമും ശ്രീവിദ്യയും പിന്നെ ഞാനും രസിച്ചു ട്ടോ

--
Posted by indiaheritage to അക്ഷരശാസ്ത്രം at 10/29/2006 01:17:34 AM

<